? എന്റെ പശുവിന്റെ വലതു പിൻകാലിന്റെ കുളമ്പുകൾക്കിടയിൽ നീരു വന്നു വീർത്തിരിക്കുന്നു. നടക്കുമ്പോൾ മുടന്തുണ്ട്. ചിലപ്പോൾ ഈ കാൽ പൊക്കിപ്പിടിച്ചു നിൽക്കുന്നതു കാണാം. എന്താണ് അസുഖം. ചികിത്സയും രോഗപ്രതിരോധമാർഗങ്ങളും എന്തൊക്കെ. വി.സി. ശ്രീരാജ്, മുളന്തുരുത്തി കന്നുകാലികളെ ബാധിക്കുന്ന കുളമ്പുചീയൽ (Foot

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

? എന്റെ പശുവിന്റെ വലതു പിൻകാലിന്റെ കുളമ്പുകൾക്കിടയിൽ നീരു വന്നു വീർത്തിരിക്കുന്നു. നടക്കുമ്പോൾ മുടന്തുണ്ട്. ചിലപ്പോൾ ഈ കാൽ പൊക്കിപ്പിടിച്ചു നിൽക്കുന്നതു കാണാം. എന്താണ് അസുഖം. ചികിത്സയും രോഗപ്രതിരോധമാർഗങ്ങളും എന്തൊക്കെ.

വി.സി. ശ്രീരാജ്, മുളന്തുരുത്തി

ADVERTISEMENT

കന്നുകാലികളെ ബാധിക്കുന്ന കുളമ്പുചീയൽ (Foot rot) അസുഖവും കുളമ്പിന് അടിഭാഗത്തുണ്ടാകുന്ന പഴുപ്പുരോഗ(Laminitis)വും ആകാനാണു സാധ്യത. കുളമ്പിനടിയിൽ ആന്റിസെപ്റ്റിക് ഓയിൻമെന്റ് പുരട്ടുക. വേദനസംഹാരികൾ ഗുളിക രൂപത്തിലോ കുത്തിവയ്പായോ നൽകണം. വെറ്ററിനറി ഡോക്ടറുടെ നിർദേശാനുസരണം ആന്റിബയോട്ടിക് നൽകുക. നേർപ്പിച്ച ഫോർമലിൻ ലായനിയിൽ കുളമ്പ് അല്‍പ നേരം മുക്കിവയ്ക്കുന്നതും നന്ന്.  പുറത്തേക്ക് അഴിച്ചുവിടാതെ തൊഴുത്തിൽതന്നെ നിർത്തുന്ന പശുക്കളിലാണ് ഈ രോഗം അധികവും കാണുന്നത്. പ്രതിമാസം ഏതാണ്ട് 5 മി.മീറ്റർ എന്ന തോതിലാണ് കുളമ്പുകൾ വളരുന്നത്. മേഞ്ഞുനടക്കുന്ന ഉരുക്കളിൽ കുളമ്പു ഭാഗം തേഞ്ഞുപോകുന്നതിനാൽ പ്രശ്നം ഉണ്ടാകില്ല. എന്നാല്‍ മേയാൻ വിടാത്ത പശുക്കളുടെ കുളമ്പു ഭാഗം അമിതമായി വളർന്ന് പൊട്ടി മുറിവുകൾ, മാംസ വളർച്ച എന്നിവയുണ്ടാകാം. അതാണ് മുടന്തിനു കാരണം. ചാണകവും മൂത്രവും തളം കെട്ടിക്കിടക്കുന്നതു പിൻഭാഗത്തായതിനാൽ പിൻകാലുകളിൽ രോഗസാധ്യതയേറും. 

Read also: കുളമ്പു നന്നായാല്‍ പാലും കൂടും ആയുസും കൂടും 

ADVERTISEMENT

പ്രതിരോധമാർഗങ്ങൾ

കുളമ്പു ഭാഗം നനയാതെ വൃത്തിയോടെ സൂക്ഷിക്കണം. കുളമ്പുകൾ ഇടയ്ക്കിടെ വൃത്തിയാക്കുമ്പോൾ അവയുടെ അമിത വളർച്ച മനസ്സിലാക്കി കൂടുതൽ വളർന്നവ അളവൊപ്പിച്ച് വെട്ടി അടിഭാഗം നിരപ്പാക്കണം (Hoof trimming). കുളമ്പുഭാഗത്ത് അണുബാധ തടയുന്നതിന്  5% തുരിശു ലായനിയും 10% സിങ്ക് സൾഫേറ്റ് ലായനിയും യോജിപ്പിച്ച് അതിൽ കുളമ്പ് കുറച്ചു നേരം  ഇറക്കിവയ്ക്കണം. പശുക്കൾക്കു കിടക്കാൻ റബർ മാറ്റ് നൽകാം. പശുക്കളെ പകൽ സമയം പുറത്ത് പറമ്പിൽ കെട്ടിയിട്ടാൽ കുളമ്പിന്റെ സ്വാഭാവിക തേയ്മാനം നടക്കും. സെലീനിയം, സിങ്ക്, കോപ്പർ, മാംഗനീസ് എന്നീ ധാതുക്കൾ കുളമ്പിന്റെ ആരോഗ്യത്തിന് ആവശ്യമായതിനാൽ  തീറ്റയിൽ ഇവയുടെ ലഭ്യത ഉറപ്പു വരുത്തണം.

ADVERTISEMENT

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.   

English summary: Hoof Management in Dairy Cattle