ഒഴുകുന്നൊരു പുഴയിൽ അകപ്പെട്ടാൽ എന്താകും അവസ്ഥ? അതും പുസ്തകങ്ങളുടെ ഒരു പുഴയിൽ? ചൈനയിലെ യാങ്‌ഷൂവിലുള്ള സോങ്‌ഷുഗെ പുസ്തകശാല ലോകത്തെ ഏറ്റവും ഭംഗിയുള്ള ലൈബ്രറികളിൽ ഒന്ന് എന്നാണ് അറിയപ്പെടുന്നത്. ലോകത്തെ മറ്റേതൊരു ലൈബ്രറിയിൽനിന്നും വ്യത്യസ്തമായ ഈ വാസ്തുവിദ്യാ വിസ്മയം, പുസ്തകങ്ങൾ വായിക്കുവാൻ നൽകുന്ന ഒരിടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒഴുകുന്നൊരു പുഴയിൽ അകപ്പെട്ടാൽ എന്താകും അവസ്ഥ? അതും പുസ്തകങ്ങളുടെ ഒരു പുഴയിൽ? ചൈനയിലെ യാങ്‌ഷൂവിലുള്ള സോങ്‌ഷുഗെ പുസ്തകശാല ലോകത്തെ ഏറ്റവും ഭംഗിയുള്ള ലൈബ്രറികളിൽ ഒന്ന് എന്നാണ് അറിയപ്പെടുന്നത്. ലോകത്തെ മറ്റേതൊരു ലൈബ്രറിയിൽനിന്നും വ്യത്യസ്തമായ ഈ വാസ്തുവിദ്യാ വിസ്മയം, പുസ്തകങ്ങൾ വായിക്കുവാൻ നൽകുന്ന ഒരിടം മാത്രമല്ല, രൂപകൽപന കൊണ്ട് ആരേയും വിസ്മയിപ്പിക്കുന്ന ഒരു വാസ്തുകല ശിൽപം കൂടിയാണ്.

ജലാശയത്തിനടുത്ത് സ്ഥിതി ചെയ്യുന്ന യാങ്‌ഷൂവിന്റെ സമ്പന്നമായ സാഹിത്യ ചരിത്രത്തെയും സാംസ്കാരിക ഘടകങ്ങളെയും ഓർമിപ്പിക്കുന്നതാണ് പുസ്തകശാലയുടെ നിർമിതി. യാങ്‌സി നദീതീരത്തുള്ള ആ പുരാതന നഗരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകമായ ആർച്ച് ബ്രിജിന്റെ മാതൃകയാണ് പുസ്തകശാലയ്ക്കും നൽകിരിക്കുന്നത്. പുസ്തകങ്ങൾ നിറഞ്ഞ ഫ്ലോർ-ടു-സീലിങ് ഷെൽഫുകൾ, അവിടെയെത്തുന്നവരുടെ തലയ്ക്ക് മുകളിലൂടെ വളഞ്ഞ് അനന്തമായ ഒരു തുരങ്കമായി മാറുന്നു. താഴെയുള്ള കറുത്ത തറയിൽ പ്രതിഫലിക്കുന്ന പുസ്തകങ്ങളുടെ ചിത്രമാണ് ഈ ലൈബ്രറിയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. 

Image Credit: :Shao Feng
ADVERTISEMENT

പുസ്തകങ്ങളുടെ ഈ മാജിക് സൃഷ്ടിച്ചിരിക്കുന്നത് ഷാങ്ഹായ് ആസ്ഥാനമായുള്ള എക്സ് ലിവിങ് എന്ന ആർക്കിടെക്ചറൽ സ്റ്റുഡിയോയിലെ ഡിസൈനർമാരാണ്. ചീഫ് ഡിസൈനർ ലീ സിയാങിന്റെ നേതൃത്വത്തിൽ 2016 ലാണ് ലൈബ്രറിയുടെ പണി പൂർത്തിയായത്. പണ്ടേ പണ്ഡിതന്മാരുടെയും കവികളുടെയും സംഗമസ്ഥാനമായി വർത്തിച്ചിരുന്ന സ്ഥലത്തെ പുസ്തകശാല പ്രത്യേകതയുള്ളതായിരിക്കണം എന്ന തോന്നലിൽ നിന്നാണ് ഈ ആശയത്തിലേക്ക് ഡിസൈൻ ടീം എത്തിയത്. 

പുസ്തകത്തുരങ്കത്തിലൂടെ കടന്നുപോകുന്ന സന്ദർശകർക്ക് അലമാരയിൽ നിന്ന് പുസ്തകങ്ങൾ എടുക്കാം. ശേഷം നടന്ന് അതിമനോഹരമായ ഒരു ലോബിയിലേക്കാണ് എത്തിച്ചേരുക. സുഖപ്രദമായ ഇരിപ്പിടങ്ങളും തുറന്ന അന്തരീക്ഷവും ഉള്ള ഒരു വായനമുറിയാണവിടെയുള്ളത്. മുതിർന്നവര്‍ക്കും കുട്ടികൾക്കും പ്രത്യേകം വായനാമുറികളുണ്ട്. വായനാമുറികളുടെ സീലിങ് ഒരു മിന്നുന്ന രാത്രി ആകാശമായിട്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഈ സമർഥമായ ഡിസൈനും ഒഴുകുന്ന നദിയെ ഓർമിപ്പിക്കുന്ന തറയും വിസ്മയിപ്പിക്കുന്ന ദൃശ്യഭംഗി സൃഷ്ടിക്കുന്നു.

Image Credit: :Shao Feng
ADVERTISEMENT

കുട്ടികളുടെ വായനാമുറിയിൽ, വേർപെടുത്തിയെടുക്കാവുന്നതും ചലിക്കുന്നതുമായ കളിപ്പാട്ടങ്ങളുടെ രൂപത്തിലാണ് ബുക്ക് ഷെൽഫുകൾ നിർമിച്ചിരിക്കുന്നത്. ഭിത്തിയിലെ ബുക്ക് ഷെൽഫുകളുടെ അടിഭാഗം ചുവരിൽനിന്ന് എടുത്ത് ബുക്ക് ഡിസ്പ്ലേ ടേബിളായും ഉപയോഗിക്കാം. രൂപകൽപനയുടെ ശക്തിയാൽ ഒരു സ്ഥലത്തെ അദ്ഭുതലോകമാക്കി മാറ്റാമെന്നതിനു തെളിവാണ് അവിടം. കേവലം ഒരു ലൈബ്രറി എന്നതിലുപരി യാങ്‌ഷൂ സോങ്‌ഷുഗെ ഒരു അനുഭവമാണ്. പുസ്തകം തിരഞ്ഞെടുക്കലിനെ ഒപ്റ്റിക്കൽ ഇല്യൂഷനിലൂടെ രസകരമായ ഒരു പ്രവൃത്തിയാക്കി മാറ്റുന്ന ഒരു വ്യത്യസ്തയിടം!

English Summary:

Navigating the Tunnels of Knowledge: Discover the Unique Design of China's Most Beautiful Library