സാർ ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ?, നിലവിലത്തെ അവസ്ഥയിൽ വിശ്വസിച്ചേ പറ്റൂ, ഇതിൽ ചിലത് കൈവശമിരിക്കുന്നവർ ഭ്രാന്തമായ പരീക്ഷണങ്ങളാണ് നടത്തുന്നത്, അവർക്ക് അതിന്റെ പരിമിതിക്കുള്ളിൽനിന്നും പുറത്തു കടക്കണമെങ്കിൽ ഈ തലയോട് കൂടി ലഭിക്കണം,അതിനായാണ് അവര്‍ രഹസ്യത്മകത വിട്ട് ഒരു കാടിളക്കൽ നടക്കുന്നത്, അല്ലെങ്കിൽ പതിറ്റാണ്ടുകൾ അടങ്ങി, നിശബ്ദമായി പ്രവർത്തിച്ചവർ ഇത്തരത്തിൽ കൊലപാതകമുൾപ്പടെ ശ്രദ്ധ ചെല്ലുന്ന കാര്യങ്ങൾക്കു മുതിരുന്നത് വേറെന്തിനായിരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നഗരാതിർത്തിയിൽ തലയുയർത്തി നിൽക്കുന്ന കെട്ടിട്ടം- ഹൗറാ ഭവൻ. മീഡിയകളെല്ലാം വാതിൽക്കൽ ഓബി വാനുമായി കാത്തുകിടക്കുകയാണ്. ഹൗറാ കോർപ്പറേറ്റിന്റെ കേരളാ ആസ്ഥാനമാണ് ഹൗറാ ഭവൻ, . വെൽക്കം ടു സിഎം എന്ന ബോർഡ് വാതിൽക്കൽ തൂങ്ങുന്നു. പ്രതിപക്ഷത്തിരുന്നപ്പോൾ ഹൗറാ ഗ്രൂപ്പിനെതിരെ പടനയിച്ച വ്യക്തിയാണ് മുഖ്യമന്ത്രി. ആ മുഖ്യമന്ത്രിയാണ് പ്രധാനപ്പെട്ട ചർച്ചകൾക്കായി ഹൗറാ ഭവനിൽ നേരിട്ടെത്തയിരിക്കുന്നത്.

ADVERTISEMENT

പടവും വാർത്തയും വലിയ സംഭവമാകുമെന്ന പ്രതീക്ഷയിൽ റിപ്പോർട്ടർമാരും ക്യാമറാമാൻമാരും അക്ഷമരായി കാത്തിരുന്നു. ഹൗറാ ഗ്രൂപ്പ് ചെയർമാനുമൊത്തു ബിൽഡിങ്ങാകെ ചുറ്റിക്കാണുകയായിരുന്ന മുഖ്യൻ, തുരുതുരാ ഫ്ളാഷുകൾ മിന്നി. കമ്പനി ഉടമ സതീഷ് ചോപ്രയും മുഖ്യനും മീഡിയക്കായി സജ്ജീകരിച്ചിരിക്കുന്ന സ്ഥലത്തേക്ക് നടന്നു.

ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ മുഖ്യന്റെ വാക്കുകൾ മുഴങ്ങി

ADVERTISEMENT

'ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഒരു ബിസിനസ്-കോർപ്പറേറ്റ് തലവനെ കാണാനായി എന്തിനു വന്നു എന്ന ചോദ്യത്തിന് ഇനി പ്രസക്തി ഇല്ല. കാരണം ചോപ്ര നമ്മുടെ സംസ്ഥാനത്തിനു നൽകുന്നത്  അത്ര വലിയ സേവനമാണ്. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ അതിൽ ഏറ്റവും ദുരന്തമുണ്ടായ തൊമ്മൻകുടി പഞ്ചായത്തിലുണ്ടായ ദുരന്തത്തിൽ നാം പ്രതീക്ഷിച്ച ധനസഹായത്തിൽ നിന്ന് കേന്ദ്രം പിന്നാക്കം പോയപ്പോഴാണ് സാമൂഹിക പ്രതിബദ്ധത തെളിയിച്ച് ഹൗറ എത്തുന്നത്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ 250 കുടുംബങ്ങളുടെ സുരക്ഷിതത്വമാണ് വലുതെന്ന് ഞാൻ മനസിലാക്കിയതിന്റെ ഫലമാണ്. ഇന്ന് ചോപ്രയുമൊത്ത് നടത്തിയ ചർച്ച.

പ്രതിപക്ഷ നേതാവ് ബി അശോക് ടിവിയുടെ റിമോട്ട് വലിച്ചെടുത്ത് ചാനൽ മാറ്റി. ആ ചോപ്ര കളം മാറ്റി ചവിട്ടി. തൊമ്മൻകുടി വച്ച് അടുത്തയാഴ്ച നിയമസഭ കലക്കാനിരുന്നതാണ്, ഇനി നമ്മൾ എന്തുപറഞ്ഞാലും ജനം അപ്പുറത്തെ നിൽക്കൂ...തൽക്കാലത്തേക്കേ ഉള്ളൂ നേതാവെ. അവരുടെ പാർട്ടിയിലെ ബുജികൾതന്നെ പാർട്ടിയിലെ നയവ്യതിചലനമെന്ന് പറഞ്ഞുവരും. ഉം.. കണ്ടറിയാം...

....................................................................................

ADVERTISEMENT

ഇതാണ് അവർക്കാവശ്യം, ജെജെ തന്റെ കൈവശമുള്ള ആ  ക്രിസ്റ്റല്‍ സ്കൾ ചന്ദ്രചൂഢനെ കാണിച്ചു.  ഈ ലേഖനം ഒന്നു നോക്കൂ.. ക്രിസ്റ്റൽ തലയോടുകളെക്കുറിച്ചുള്ള ചെറിയ വിവരണമടങ്ങിയ പ്രിന്റ് ഔട്ട് ജെജെ ചന്ദ്രചൂഢനു നേരേ നീട്ടി. വായിച്ചു കഴിഞ്ഞ് അതു റഷീദിനു കൈമാറിയ ശേഷം ദീർഘമായി ആ പൊലീസുദ്യോഗസ്ഥൻ നിശ്വസിച്ചു.  

സാർ ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ?, നിലവിലത്തെ അവസ്ഥയിൽ വിശ്വസിച്ചേ പറ്റൂ, ഇതിൽ ചിലത് കൈവശമിരിക്കുന്നവർ  ഭ്രാന്തമായ പരീക്ഷണങ്ങളാണ് നടത്തുന്നത്, അവർക്ക് അതിന്റെ പരിമിതിക്കുള്ളിൽനിന്നും പുറത്തു കടക്കണമെങ്കിൽ ഈ തലയോട് കൂടി ലഭിക്കണം,അതിനായാണ്  അവര്‍ രഹസ്യത്മകത വിട്ട് ഒരു കാടിളക്കൽ നടക്കുന്നത്, അല്ലെങ്കിൽ പതിറ്റാണ്ടുകൾ അടങ്ങി, നിശബ്ദമായി പ്രവർത്തിച്ചവർ ഇത്തരത്തിൽ കൊലപാതകമുൾപ്പടെ ശ്രദ്ധ ചെല്ലുന്ന കാര്യങ്ങൾക്കു മുതിരുന്നത്  വേറെന്തിനായിരിക്കും.

റഷീദ് പേപ്പറിൽനിന്നു തലയുയർത്തി, സാറിനിതെങ്ങനെ ലഭിച്ചു?

റഷീദ് ഞാൻ കുറച്ചു നാളുകളായി ഈ കാര്യത്തെക്കുറിച്ചുള്ള പഠനത്തിലായിരുന്നു. പ്രപഞ്ചത്തിൽ ഗാലക്സി ക്ളസ്റ്ററുകൾ കൂടിച്ചേരുന്ന ഒരു പ്രക്രിയ നടക്കുന്നുണ്ട്. അതിൽ നിന്ന് കോസ്മിക്  തുടങ്ങിയ പല കിരണങ്ങളും ഭൂമിയിലേക്കു എത്തിച്ചേരുന്നുമുണ്ട്. അതിൽ ഏതോ ഒന്ന്– നമുക്കതിനെ തത്കാലം 'സി റേയ്സ്' എന്നു വിളിക്കാം അതാണ് ഈ ക്രിസ്റ്റലിനു ഊർജ്ജം നൽകുന്നത്.  ഈ കൂടിച്ചേരൽ നിരന്തരം നടക്കുന്നുണ്ടെങ്കിലും അത് കേന്ദ്രഭാഗത്തു നിന്നും ഭൂമിയിലേക്കു എത്താനായി കോടിക്കണക്കിനു വർഷം വേണ്ടിവരും. 

ഇത്തരത്തിൽ ഏതോ ഒരു ഗാലക്സിയിൽനിന്നുമുള്ള സി റേയ്സ് ഭൂമിയിലേക്കു അടുത്തെയിടെ എത്തി. ഈ ക്രിസ്റ്റലുകൾ ആക്ടീവ് ആയി.  ഇക്കാര്യം പരിശോധിക്കാന്‍  എന്റെ സുഹൃത്ത് ജെഫേഴ്സന്റെ അഭ്യർഥന പ്രകാരമാണ് ഞാൻ  ആൻഡമാനിലേക്കു പോയത്, ഇലക്ട്രോസ്‌കോപ്പുമായി ഞങ്ങൾ ഒരു സെസ്ന വിമാനത്തിൽ ദ്വീപിലിറങ്ങി. പക്ഷേ ഞങ്ങൾ സെന്റിനലുകാരുടെ കൈയ്യിൽപ്പെട്ടു, അവരുടെ ഭാഷ അറിയാവുന്നതിനാൽ ഞങ്ങളെ ഉപദ്രവിച്ചില്ല, പക്ഷേ മറ്റു ചിലർ പിന്നാലെയെത്തി.  പിന്തുടരുന്നുണ്ടെന്ന് അറിഞ്ഞതോ‌ടെ ഞങ്ങൾ ഓടി, ജെഫിനെ അഡ്മിനിസ്ട്രേഷൻ തിരികെ ജർമ്മനിയിലേക്കു അയച്ചിരിക്കുകയാണ്. 

സർ ഇത് സ്റ്റേറ്റ് പൊലീസിന്റെ കൈയ്യിലൊതുങ്ങുന്ന കാര്യമല്ല. ആ ബോട്ട് മറഞ്ഞുപോയതുപോലെയാണ് അപ്രത്യക്ഷമായത്. അവർക്കിവിടെ ശക്തമായ വേരുകളുണ്ട്. ശക്തനായ ആരോ അവരുടെ പിന്നിലും.  തത്കാലം ഞാൻ ഇത് ഡിജിപിയെ അറിയിക്കാം. സ്റ്റേറ്റ് കോൺഫറൻസിനായി ഡിജിപി ഡെൽഹിയിലാണ്. സാറിന്റെ സെക്യൂരിറ്റി റഷീദിനെ എൽപ്പിച്ചിട്ടുണ്ട്. ജില്ലാ കലക്ടറർക്കു ഷൂട്ടിന്റെ റിപ്പോർട്ടു കൊടുത്തിട്ടുണ്ട്. ഒപ്പം ഇക്കാര്യവും ഞാൻ അറിയിക്കാം, നന്ദി. ചന്ദ്രചൂഡൻ,  ജെജെ സ്കൾ ബാഗിനുള്ളിലാക്കി പുറത്തേക്കിറങ്ങി. റഷീദ് തന്റെ പിസ്റ്റൾ മടിയിലെടുത്തു വച്ച് ജെജെയുടെ അരികിലായിരുന്നു. 

റഷീദ് തന്റെ ഒപ്പം വന്ന സിവിൽ പൊലീസ് ഓഫീസർക്കു നിർദ്ദേശം നൽകവെ ജെജെ പെട്ടെന്ന് തന്റെ ലൈബ്രറിയിലേക്കു നടന്നു വാതായനങ്ങളെല്ലാം അടച്ചെന്നുറപ്പുവരുത്തി, ലൈബ്രറിയിലെ താഴത്തെ ഒരു നിര കബോർഡുകൾ വലിച്ചു  മാറ്റി. ജെജെ അതിലേക്ക് നൂഴ്ന്നു കടന്നു. ഒരു മുറിയിലെത്തി എണീറ്റു നിന്നു.  സേഫിന‌ടുത്തേക്കു ചെന്നു. ഐറിസ് സ്കാനറിലേക്കു മുഖം അടുപ്പിച്ചു. പെട്ടെന്ന് ലോക്കുകൾ ഓപ്പണായി, മുറിയിലാകെ പ്രകാശം പരന്നു. ജെജെ ബാഗിനുള്ളിൽനിന്നും  ക്രിസ്റ്റൽ തലയോട് പുറത്തേക്കെടുത്തു. കൈ തൊട്ടപ്പോൾ പച്ചനിറത്തിൽ അതാര്യമായി. 

തന്റെ കൈയ്യിലെ മാഗ്നിഫയർ ലെൻസിൽ ആ തലയോട് പരിശോധിച്ചു. അതിന്റെ വശത്തായി പൊട്ടിയടർന്നുപോയ പോലെ ഒരു മൂലയുണ്ടായിരുന്നു. ആ മൂല തന്റെ ഡിജിറ്റൽ മാഗ്നിഫിക്കേഷൻ ലെൻസിൽ 150 ഇരട്ടിയാക്കി ജെജെ പരിശോധിച്ചു. പോറലുകൾ പോലെ തോന്നിച്ച അവ ഒരു കടലാസിലേക്കു അതേപോലെ ജെജെ പകർത്തി വരച്ചു.  പുറത്തേക്കിറങ്ങി വാതിലിനടുത്തെത്തി താഴിട്ടശേഷം തിരിഞ്ഞ ജെജെ അമ്പരന്നു , ദീപ കിർമിക്കർ....

English Summary : Ashokante Padayalikal - Sci-Fi-Thriller E - Novel by Jalapalan Thiruvarpu