നീലപുസ്തകത്തിന്റെ പൊരുൾ തേടി.. സുതപയുടെ ഓഫീസിൽ നിന്നിറങ്ങി പുറത്തേക്കു നടന്ന എന്റെ അവസ്ഥ ആകെ കിളി പോയതു പോലെയായിരുന്നു. ഒരു പെൺകുട്ടി ചിരിച്ച് എന്റെ മുൻപിലേക്ക് നടന്ന് വന്ന തും, കൈയിലൊരു പൊതി ഏൽപ്പിച്ചതും മാത്രമേ എനിക്കോർമ്മയുള്ളു. കൺ മുൻപിലുണ്ടായിരുന്ന ആ പെൺകുട്ടി സെക്കൻഡുകൾ കൊണ്ട് എങ്ങനെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീലപുസ്തകത്തിന്റെ പൊരുൾ തേടി.. 

ADVERTISEMENT

സുതപയുടെ ഓഫീസിൽ നിന്നിറങ്ങി പുറത്തേക്കു നടന്ന എന്റെ അവസ്ഥ ആകെ കിളി പോയതു പോലെയായിരുന്നു. ഒരു പെൺകുട്ടി ചിരിച്ച് എന്റെ മുൻപിലേക്ക് നടന്ന് വന്ന

തും, കൈയിലൊരു പൊതി ഏൽപ്പിച്ചതും മാത്രമേ എനിക്കോർമ്മയുള്ളു. കൺ മുൻപിലുണ്ടായിരുന്ന ആ പെൺകുട്ടി സെക്കൻഡുകൾ കൊണ്ട് എങ്ങനെയാണ് എന്റെ മുന്നിൽ നിന്നും അപ്രത്യക്ഷയായത്?  ശരിക്കും ആരായിരിക്കും ഈ പൊതി തന്നയച്ചിട്ടുണ്ടാകുക?  ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങൾ പിന്നെയും പെരുകുകയാണല്ലോ.. 

കറുത്ത പേപ്പർ കൊണ്ടു പൊതിഞ്ഞ അതിന്റെ മേൽ ഭാഗം തുറന്നപ്പോൾ അതിനുള്ളിൽ ഒരു പുസ്തകമാണെന്നെനിക്കു മനസിലായി. ചുറ്റും ഇരമ്പുന്ന ആൾക്കൂട്ടത്തിനിടയിൽ അതു വിശദമായി നോക്കാൻ കഴിയില്ല. ഞാൻ കുറച്ച് ദൂരം നടന്നു. നഗരത്തിന്റെ തിരക്കൊഴിഞ്ഞ മൂലയിൽ ഞാൻ ഒരിടം കണ്ടെത്തി. ഏതാണ്ടുപേക്ഷിക്കപ്പെട്ട നിലയിലുള്ള ഒരു പഴയ പാർക്കായിരുന്നു അത്. വലിയ തിരക്കും ബഹള

ADVERTISEMENT

മൊന്നുമില്ല. ഞാൻ ആ പാർക്കിലെ മഴയും വെയിലും ചേർന്ന് നിറങ്ങൾ  ചോർത്തിയെടുത്ത, തുരുമ്പെടുത്ത ഒരു കിഴവൻ ഇരുമ്പുബെഞ്ചിലിരുന്നു.

അവിടെയിരുന്ന് ഞാൻ എന്റെ കൈയിലെ പുസ്തകത്തെക്കുറിച്ച് വീണ്ടും ആലോചിച്ചു. അത് എന്താണെന്ന് നോക്കുന്നതിനു മുൻപ് ആരായിരിക്കും തന്നയച്ചതെന്ന് ഞാൻ ചിന്തിച്ചു. ആ പെൺകുട്ടി പറഞ്ഞത് ഞാൻ കാണാനായി പ്രതീക്ഷിച്ചിരിക്കുന്ന ആൾ 

തന്നയച്ചതാണ് ഈ പൊതി എന്നാണല്ലോ.

ADVERTISEMENT

അതാരായിരിക്കും? KK?

ഒരുപക്ഷേ K.K തന്നയച്ചതായിരിക്കുമോ ഇത്‌? എന്നാലും ഇപ്പോൾ ഇങ്ങനെയൊരു 

പൊതി എന്തിനായിരിക്കും? ഈ വിധചിന്തകളിൽ മുഴുകി ഞാനാ പൊതിയുടെ കെട്ട് പൂർണമായഴിച്ചു.

അധികം  പഴക്കമില്ലാത്ത ഒരു പുസ്തകം  പുതുമണം മായാത്തത്. ഇതു വരെ ആരുമത് വിടർത്തിയിട്ടില്ല എന്നു തോന്നുന്നു.. ഞാൻ അതിന്റെ തലക്കെട്ടിലൂടെയൊന്ന് കണ്ണ് പായിച്ചു.

ഒറ്റനോട്ടത്തിൽ എനിക്കൊന്നും മനസിലായില്ല. അതിന്റെ കവറിൽ മറാത്തിയിൽ എന്തൊക്കെയോ എഴുതിയിട്ടുണ്ട്. മറാത്തിക്ക് ഹിന്ദിയുമായി ചെറിയ സാദൃശ്യമുള്ളത് കൊണ്ട്, അറിയാവുന്ന ഹിന്ദിയും വെച്ച് കൊണ്ട് ഞാൻകവറിൽ എഴുതിയിരിക്കുന്നത് വായിച്ചു. ‘‘മോഹിത ആണി മോറിയചീ കഹാണീ’’

ഞാൻ അത്ഭുതപരവശനായി. ആ മറാത്തി തലക്കെട്ടിന്റെ അർത്ഥം  ഇങ്ങനെയായി

രുന്നു: ‘‘മോഹിതയുടെയും മോറിയയുടെയും കഥ:’’ പുസ്തകവും കൈയ്യിൽ പിടിച്ചിരുന്ന് സത്യത്തിൽ  ഞാൻ വിറച്ചു പോയി.

വാസിം ജാഫറിന്റെ ഘാതകർ രണ്ട് സ്ത്രീകളാണെന്ന് തിരിച്ചറിയുകയും, ഒടുവിൽ അവർ അറസ്റ്റിലാകുകയും ചെയ്യുന്നത് വരെ ധാരാളം അന്വേഷണ റിപ്പോർട്ടുകളും, മാധ്യമ വിചാരണകളുമൊക്കെ ഉണ്ടായി എങ്കിലും അവരുടെ കഥ പറഞ്ഞുകൊണ്ട്  പുസ്തകമൊന്നും ഇതുവരെ ഇറങ്ങിയിട്ടില്ലായിരുന്നുവെന്നാണ് എന്റെ ധാരണ. ആ രണ്ടു പേരെയും കുറിച്ച് ഏറ്റവുമെഴുതിയിട്ടുള്ളതു സുതപയായിരുന്നല്ലോ. പോലീസിനു പോലും വഴികാട്ടിയായത് സുതപയുടെ റിപ്പോർട്ടുകളാണ്. പക്ഷേ അവരെക്കുറിച്ച് സുതപ എഴുതുകയാണെങ്കിൽ അത് ഇംഗ്ലീഷിലാവാനേ സാധ്യതയുള്ളു. ഇത്

മറാത്തിയിലാണ്. 

മറാത്തി ഭാഷ ഫ്ലുവന്റായി വായിക്കാനോ എഴുതാനോ എനിക്കറിയില്ല. തപ്പിപ്പിടിച്ചു കുറെയൊക്കെ വായിക്കാമെന്നു മാത്രം. കുച്ച്കുച്ച് ഹിന്ദിയും, കുച്ച് കുച്ച് ഇംഗ്ലീഷും

കൊറേ മലയാളവും മാത്രമേ എനിക്ക് വഴങ്ങുള്ളു. അതുകൊണ്ട് തന്നെ

പുസ്തകം വായിക്കുക എന്ന ഉദ്യമത്തിനു ഞാൻ തൽക്കാലം മുതിർന്നില്ല. 

പക്ഷേ ഈ പുസ്തകം, K.K.യിലേക്കെത്താനുള്ള ഒരു വഴിയാണെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ മറാത്തിയിൽ അത്ര ഫ്ളുവന്റല്ലെന്നുള്ള കാര്യം K.K. ഇതിനകം മനസിലാക്കിയിട്ടുണ്ടാകും. ഭാഷക്കുമപ്പുറത്ത് ഈ പുസ്തകത്തിന് വേറെ എന്തോ ഒരു

പ്രത്യേകതയുണ്ട്, ഇതിലെന്തോ ഒരു ക്ളൂ മറഞ്ഞിരിക്കുന്നു. അത് കണ്ടെത്തിയേ തീരൂ.

English Summary:  KK Chila Anweshana Kurippukal E - novel written by Swarandeep