ജയ്പുർ∙ പരിഭാഷ മികച്ച കലയാണെന്നും നല്ല പരിഭാഷകർ നല്ല എഴുത്തുകാർ കൂടിയായിരിക്കുമെന്നും എഴുത്തുകാരി കെ.ആർ.മീര. മറ്റൊരു ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോൾ പ്രാദേശികമായ പലതും നഷ്ടപ്പെട്ടുപോയേക്കാം. രചനയോട് മനസ്സുകൊണ്ട് താദാത്മ്യം പ്രാപിച്ചില്ലെങ്കിൽ പരിഭാഷ പരാജയപ്പെടും. അങ്ങനെ സംഭവിച്ച മികച്ച കൃതികൾ ഏറെയുണ്ട്-മീര പറഞ്ഞു.

ജയ്പുർ സാഹിത്യോത്സവത്തിൽ ‘എങ്ങനെ കൃതിയെ വിലയിരുത്താം’ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അവർ. ഒരു വായനക്കാരി എന്ന നിലയിൽ വളരെ ആത്മാർഥതയോടെയും കൗതുകത്തോടെയുമാണ് ഞാൻ ഏതു കൃതിയെയും സമീപിക്കിക്കാറുള്ളത്. ആദ്യവായനയിൽ മോശമെന്നു തോന്നിയാലും അവസാനമെവിടെയോ എന്നെ വിസ്മയിപ്പിക്കുന്ന എന്തോ ഒളിച്ചുവച്ചിട്ടുണ്ടാവും എന്ന തോന്നലിലാണ് വായിച്ചുപോകുന്നത്. 

പുരസ്കാരങ്ങൾ അത്ഭുതപ്പെടുത്താറുണ്ട്. മികച്ച ഒരുപിടി കൃതികളിൽനിന്ന് എങ്ങനെ ഇതു കണ്ടെത്തി എന്നാലോചിക്കും-മീര പറഞ്ഞു. എഴുത്തുകാരനും ചലച്ചിത്ര സംവിധായകനും പരിസ്ഥിതി പ്രവർത്തകനുമായ പ്രദീപ് കൃഷ്ണൻ,സാഹിത്യകാരിയായ പാർവതി ശർമ എന്നിവരും സംവാദത്തിൽ പങ്കെടുത്തു.

English Summary : Interview With K.R Meera