പുസ്തകം വാങ്ങി മറ്റൊരാൾക്കു നൽകുക ഒരു തൊഴിലാണോ? നൗഷാദിനോടു ചോദിച്ചാൽ മറുപടി അതെ എന്നായിരിക്കും. പുസ്തകാന്വേഷകരായ മലയാളികൾ ലോകത്തെല്ലായിടത്തുമുണ്ട്. ഒരു പുസ്തകത്തിന്റെ പേരറിയാം, പക്ഷേ ആരാണ് പ്രസിദ്ധീകരിച്ചതെന്നറിയില്ല, എവിടെ കിട്ടുമെന്നറിയില്ല, അങ്ങനെ തിരയുന്ന ചിലരുണ്ടല്ലോ. ഇത്തരക്കാരെ സഹായിക്കുകയും അതിലൂടെ തന്റെ ജീവിതമാർഗം കണ്ടെത്തുകയാണ് നൗഷാദ് കൊല്ലം എന്ന പുസ്തക വിൽപനക്കാരൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുസ്തകം വാങ്ങി മറ്റൊരാൾക്കു നൽകുക ഒരു തൊഴിലാണോ? നൗഷാദിനോടു ചോദിച്ചാൽ മറുപടി അതെ എന്നായിരിക്കും. പുസ്തകാന്വേഷകരായ മലയാളികൾ ലോകത്തെല്ലായിടത്തുമുണ്ട്. ഒരു പുസ്തകത്തിന്റെ പേരറിയാം, പക്ഷേ ആരാണ് പ്രസിദ്ധീക  രിച്ചതെന്നറിയില്ല, എവിടെ കിട്ടുമെന്നറിയില്ല, അങ്ങനെ തിരയു ന്ന ചിലരുണ്ടല്ലോ.  ഇത്തരക്കാരെ സഹായിക്കുകയും അതിലൂടെ തന്റെ ജീവിതമാർഗം കണ്ടെത്തുകയാണ് നൗഷാദ് കൊല്ലം എന്ന പുസ്തക വിൽപനക്കാരൻ.  തന്റെ കയ്യിൽനിന്നു സ്ഥിരമായി പുസ്തകം വാങ്ങിയിരുന്ന ഇരുപത്തിയഞ്ച് അംഗങ്ങളെ ചേർത്ത്  നൗഷാദ് ആരംഭിച്ച ‘പുസ്തകലോകം’ കൂട്ടായ്മ വളർന്ന് അരലക്ഷത്തിലധികം പുസ്തകപ്രേമികളുള്ള സൈബർ ഇടമായി മാറിയിരിക്കുന്നു.

ADVERTISEMENT

ഏതു പ്രസാധകരുടെ ഏതൊരു മലയാളം പുസ്തകവും നൗഷാദ്  വീട്ടിലെത്തിക്കും. സാധാരണ വായനക്കാർ ക്കു മുതൽ ഗവേഷകർക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും വരെ ആവശ്യമുള്ള പുസ്തകങ്ങൾ വീട്ടിലെ ത്തിക്കാൻ കഴിയുന്നുണ്ടെന്ന് നൗഷാദ് പറയുന്നു. സ്മാർട്ഫോണിലാണ് ഇദ്ദേഹം ഓർഡറുകൾ സ്വീകരിക്കു ന്നത്. 20 വർഷത്തെപുസ്തക വിൽപനയിലുപരി നൗഷാദ് കൊല്ലം എന്ന വ്യക്തി സമൂഹമാധ്യമ കൂട്ടായ്മക ളിലൂടെ മാത്രം ഉണ്ടാക്കിയെടുത്ത മാറ്റമാണ് ശ്രദ്ധേയം.  ഇ– വായനയുടെ എല്ലാ തലങ്ങളും പ്രയോജന പ്പെടുത്തുന്ന സമൂഹ മാധ്യമ കൂട്ടായ്മകളാണ് ഈ സംരഭത്തിന്റെ  കാതൽ. മുന്നൂറിലധികം വരുന്ന വാട്ട്സാപ്, ഫെയ്സ്ബുക്, ടെലഗ്രാം കൂട്ടായ്മകളുണ്ട് പുസ്തകലോകത്തിന്റേതായി.

ADVERTISEMENT

മലയാള ഭാഷാ, സാഹിത്യ ഗവേഷകർക്കും അധ്യാപകർക്കും പ്രബന്ധരചനകൾക്കൊരു വേദി, വിദ്യാർഥി കൾക്കും വീട്ടമ്മമാർക്കും പ്രവാസികൾക്കും നവാഗത എഴുത്തുകാർക്കും കൊറോണക്കാലത്തെ സർഗാത്മക രചനകൾ പ്രസിദ്ധീകരിക്കുവാൻ ഒരിടം, വിജ്ഞാന കുതുകികൾക്ക് അറിവിന്റെ ഉറവിടമായ വിജ്ഞാനച്ചെപ്പ്, സൗഹൃദത്തിന്റെ പുതുലോകം ഒരുക്കുന്ന ഓർമച്ചെപ്പ്, കുട്ടിക്കഥകളും രചനകളും വരുന്ന കുട്ടിപ്പട്ടാളം, മലയാള വ്യാകരണ മിത്രം, ചിരിയും ചിന്തയും, പാട്ടുപെട്ടി, കവിതയെഴുതുമിടം, പ്രവാസ സാഹിത്യലോകം ഇങ്ങനെ പരന്നു കിടക്കുകയാണ് അക്ഷര പ്രേമികളുടെ കൂട്ടായ്മകൾ.   

ADVERTISEMENT

നിരവധി കൂട്ടായ്മകളിലൂടെ പല പുസ്തകങ്ങളെയും പുതിയതായി പരിചയപ്പെടുത്തുന്നു, പലരുടെയും പ്രതിഭയെ പുറത്തുകൊണ്ടുവരാൻ എഴുത്തിടങ്ങളൊരുക്കാൻ കഴിയുന്നുവെന്നത് സന്തോഷം നൽകുന്നു വെന്ന് ഇദ്ദേഹം പറയുന്നു  ഉത്സവപ്പറമ്പുകളിലും ചന്തയിലും കടലയും മറ്റും വിറ്റു നടന്ന ബാല്യകാലം, ചെറുനാരങ്ങാ വ്യാപാരി, പത്രപ്രവർത്തകൻ, ഇങ്ങനെ പല തൊഴിലുകൾക്കുശേഷമാണ് നൗഷാദ് പുസ്തകവിൽപനയിലേക്കെത്തിയത്. ട്രെയിനുകൾ, ഓഫിസുകള്‍, കലാലയങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പുസ്തകങ്ങള്‍ കൊണ്ടുനടന്നു വിറ്റു. അതോടൊപ്പം പത്രപ്രവർത്തനത്തിൽ ബിരുദവും ആംഗലേയത്തിൽ  ബിരുദാനന്തര ബിരുദവുമൊക്കെ നേടാനും സമയം കണ്ടെത്തി. 

കൊല്ലം ജില്ലയിലെ മടത്തറയിൽ ജനിച്ചു വളർന്ന നൗഷാദ് കോഴിക്കോട് കല്ലായിയിലാണ് താമസിക്കുന്നത്. അധ്യാപികയായ ഭാര്യ ജംഷീറയും മക്കൾ അന്‍ജും കരിം അനും ഹസൽ, അജൽ  മുഹമ്മദ് എന്നിവരും ഈ പ്രസ്ഥാനത്തിന് പിന്തുണയുമായി ഒപ്പമുണ്ട്.

English Summary : Noushad Kollam Talks About his book selling experience at Virtual World