പടിയിറങ്ങിപ്പോയ പാർവതി ഇവിടെ ‘പാർട്ടിങ് വിത്ത് പാർവതി’ ആയി മാറിയിരിക്കുന്നു. മലയാളി വായനക്കാർ നെഞ്ചേറ്റിയ ഗ്രേസിയുടെ 36 കഥകൾ ഇനി ഇംഗ്ലിഷ് വായനാസമൂഹത്തിനു മുന്നിലേക്കുമെത്തുകയാണ്; ഇ.വി. ഫാത്തിമയുടെ മൊഴിമാറ്റത്തിലൂടെ. കഴിഞ്ഞയാഴ്ച പ്രീ റിലീസ് കഴിഞ്ഞ ഈ പുസ്തകം ഇനി വായനക്കാരിലേക്കെത്തുകയാണ്. ഗ്രേസിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പടിയിറങ്ങിപ്പോയ പാർവതി ഇവിടെ ‘പാർട്ടിങ് വിത്ത് പാർവതി’ ആയി മാറിയിരിക്കുന്നു. മലയാളി വായനക്കാർ നെഞ്ചേറ്റിയ ഗ്രേസിയുടെ 36 കഥകൾ ഇനി ഇംഗ്ലിഷ് വായനാസമൂഹത്തിനു മുന്നിലേക്കുമെത്തുകയാണ്; ഇ.വി. ഫാത്തിമയുടെ മൊഴിമാറ്റത്തിലൂടെ. കഴിഞ്ഞയാഴ്ച പ്രീ റിലീസ് കഴിഞ്ഞ ഈ പുസ്തകം ഇനി വായനക്കാരിലേക്കെത്തുകയാണ്. ഗ്രേസിയുടെ ആദ്യകഥാസമാഹാരവും ‘പടിയിറങ്ങിപ്പോയ പാർവതി’ ആയിരുന്നു. 1991 ൽ അതു പ്രസിദ്ധീകരിച്ച് 30 വർഷം പൂർത്തിയാകുന്ന അവസരത്തിലാണ് ഗ്രേസിയുടെ കഥകളുടെ ആദ്യ ഇംഗ്ലിഷ് സമാഹാരവും ഇറങ്ങുന്നതെന്ന സവിശേഷതയുമുണ്ട്. ഹാർപർ കോളിൻസ് പ്രസിദ്ധീകരിച്ച ഈ കഥാസമാഹാരത്തിനു പിന്നിൽ പ്രവർത്തിച്ച പരിഭാഷകയും കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളജ് ഇംഗ്ലിഷ് വിഭാഗം വകുപ്പുമേധാവിയും പ്രിൻസിപ്പൽ ഇൻ ചാർജുമായ ഇ.വി. ഫാത്തിമ അതേക്കുറിച്ച് സംസാരിക്കുന്നു:

ADVERTISEMENT

ഫാത്തിമയുടെ മൂന്നാമത്തെ പരിഭാഷയാണല്ലോ ഗ്രേസിയുടേത്. എങ്ങനെയാണ് ഗ്രേസിയിലെത്തിയത്?

ഗ്രേസി

യഥാർഥത്തിൽ നാലു വർഷം മുമ്പ് ആരംഭിച്ചതാണ് ഗ്രേസിയുടെ കഥകളുടെയും ഓർമക്കുറിപ്പുകളുടെയും പരിഭാഷ. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസിനു വേണ്ടിയായിരുന്നു ആ പരിഭാഷയ്ക്കു തുടക്കമിട്ടത്. ആദ്യം കഥകൾ മാത്രമായിരുന്നു ലക്ഷ്യമിട്ടത്. അമ്പതോളം കഥകൾ അതിലേക്കായി പരിഭാഷപ്പെടുത്തി. പിന്നെ അതിൽ ഗ്രേസിയുടെ ഓർമക്കുറിപ്പുകളും ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഏതാനും കുറിപ്പുകളും ഇംഗ്ലിഷിലേക്കു മൊഴിമാറ്റി. എന്നാൽ പിന്നീട് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് മലയാളകൃതികളുടെ പരിഭാഷ തൽക്കാലം പ്രസിദ്ധീകരിക്കുന്നില്ലെന്ന് തീരുമാനിച്ചു. തുടർന്ന് അതിന്റെ എഡിറ്റർ മിനി കൃഷ്ണന്റെ ഇടപെടലിലാണ് ഗ്രേസിയുടെ കഥകളുടെ പരിഭാഷ ഹാർപർ കോളിൻസിലെത്തുന്നത്. അങ്ങനെയാണ് ഗ്രേസിയുടെ 36 കഥകളുമായി ‘ബേബി ഡോൾ’ എന്ന സമാഹാരം തയാറായത്.

ADVERTISEMENT

‘പടിയിറങ്ങിപ്പോയ പാർവതി’യും മറ്റും പരിഭാഷയിൽ സംതൃപ്തമായോ?

ടീച്ചർ തന്നെ തിരഞ്ഞെടുത്ത കഥകളാണ് സമാഹാരത്തിലേക്കായി പരിഭാഷപ്പെടുത്തിയത്. മലയാളകഥാപരിസരത്തെ തെയ്യങ്ങൾ, തീച്ചാമുണ്ഡി, ശൈലികൾ എല്ലാം അതേപടി ഉൾക്കൊള്ളിക്കാനാവില്ല. എങ്കിലും മലയാളത്തിലെ സ്ത്രീപക്ഷ എഴുത്തുകാരികളിൽ മുൻനിരക്കാരി എന്ന നിലയിൽ ഗ്രേസിയുടെ കഥകൾക്ക് വലിയ സ്വീകാര്യതയാണ് ഇംഗ്ലിഷിലും പ്രതീക്ഷിക്കുന്നത്. പെണ്ണെഴുത്ത് വക്താവായിരുന്ന ഗ്രേസി പക്ഷേ പിന്നീടു വേറിട്ട വഴികളിലൂടെയാണു സഞ്ചരിച്ചത്. ഫെമിനിസ്റ്റ് എഴുത്തുകാരി മാത്രമായി അവരെ പറയാനാവില്ല. കുട്ടികൾ, അരികുവൽക്കരിക്കപ്പെട്ട പുരുഷന്മാർ എന്നിവരെല്ലാം അവരുടെ കഥകളിൽ മുഖ്യസ്ഥാനം പിടിച്ചുപറ്റിയിട്ടുണ്ട്.

പുരാണങ്ങളും മിത്തുകളും കൂടിക്കുഴഞ്ഞ കഥാപരിസരമാണ് ഗ്രേസിയുടേത്. അതു മറ്റൊരു ഭാഷയിലേക്കു പകർത്തുക അത്ര നിസ്സാരമായിരുന്നില്ല. ഓരോ ഘട്ടത്തിലും ടീച്ചറുമായി സംസാരിച്ചാണ് മുന്നോട്ടുപോയത്. അവർ നന്നായി ഇടപെട്ടിട്ടുണ്ട്, സംഭാവന ചെയ്തിട്ടുമുണ്ട്. ചില കഥകൾ കുട്ടിയുടെ കൗതുകത്തോടെ ലളിതമാണെങ്കിൽ മറ്റു ചിലപ്പോൾ അതിൽ സങ്കീർണമായ അവസ്ഥകളും തുറന്ന ലൈംഗികതയും മറ്റും വന്നുചേരുന്നു. ചില കഥകൾ ഒരൊറ്റ പേജിൽ അവസാനിക്കുമ്പോൾ മറ്റു ചിലതിന്റെ ദൈർഘ്യം നീണ്ടകഥയുടേതിനു തുല്യവുമാണ്. 

ADVERTISEMENT

പരിഭാഷയുടെ ലോകം മാറിക്കൊണ്ടിരിക്കുകയാണല്ലോ. മലയാളസാഹിത്യത്തിൽ ഇതിന്റെ സ്ഥാനം?

കൂടുതൽ പ്രസാധകർ മലയാളത്തിൽ താൽപര്യം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. കൂടുതൽ മലയാളകൃതികൾ ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്യപ്പെടുന്നു, വിവർത്തകർ ഏറെ അംഗീകരിക്കപ്പെടുന്നു. സ്വതന്ത്രമായ എഴുത്തിന്റെ തുറസ്സില്ല എന്നതാണ് പരിഭാഷയുടെ ലോകത്തിന്റെ സവിശേഷത. അതേസമയം ഈ എഴുത്തിൽ ഉത്തരവാദിത്തം കൂടുതലുമാണ്. മുകുന്ദന്റെ ഡൽഹി അനുഭവങ്ങളാണ് ഇതിനു മുമ്പ് പൂർത്തിയാക്കിയത്. ഒരു കാലത്ത് മലയാളിയുടെ സ്വപ്നലോകമായിരുന്ന ഡൽഹിയുടെ മുകുന്ദൻ അനുഭവങ്ങൾ നല്ല പ്രതികരണമാണ് നേടിവരുന്നത്. പരിഭാഷയുടെ ലോകം ഇനിയും വികസിക്കുമെന്നാണ് തോന്നുന്നത്.

English Summary: Talk with translator-writer Fathima E.V.