25 ലക്ഷം രൂപയുമായി തുകയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമാണ് ജെസിബി പുരസ്കാരം. 2021ലെ ഈ പുരസ്കാരം ‘ഡൽഹി ഗാഥകൾ’ എന്ന തന്റെ നോവലിന് ഏറ്റുവാങ്ങി എം.മുകുന്ദൻ ഡൽഹിയിൽനിന്നു കേരളത്തിൽ തിരിച്ചെത്തി. പുരസ്കാരം ഏറ്റുവാങ്ങിയ അദ്ദേഹം ഈ പുരസ്കാരം ഡൽഹിയുടെ തെരുവുകളിൽ അന്തിയുറങ്ങുന്നവർക്കു

25 ലക്ഷം രൂപയുമായി തുകയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമാണ് ജെസിബി പുരസ്കാരം. 2021ലെ ഈ പുരസ്കാരം ‘ഡൽഹി ഗാഥകൾ’ എന്ന തന്റെ നോവലിന് ഏറ്റുവാങ്ങി എം.മുകുന്ദൻ ഡൽഹിയിൽനിന്നു കേരളത്തിൽ തിരിച്ചെത്തി. പുരസ്കാരം ഏറ്റുവാങ്ങിയ അദ്ദേഹം ഈ പുരസ്കാരം ഡൽഹിയുടെ തെരുവുകളിൽ അന്തിയുറങ്ങുന്നവർക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

25 ലക്ഷം രൂപയുമായി തുകയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമാണ് ജെസിബി പുരസ്കാരം. 2021ലെ ഈ പുരസ്കാരം ‘ഡൽഹി ഗാഥകൾ’ എന്ന തന്റെ നോവലിന് ഏറ്റുവാങ്ങി എം.മുകുന്ദൻ ഡൽഹിയിൽനിന്നു കേരളത്തിൽ തിരിച്ചെത്തി. പുരസ്കാരം ഏറ്റുവാങ്ങിയ അദ്ദേഹം ഈ പുരസ്കാരം ഡൽഹിയുടെ തെരുവുകളിൽ അന്തിയുറങ്ങുന്നവർക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

25 ലക്ഷം രൂപയുമായി തുകയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമാണ് ജെസിബി പുരസ്കാരം. 2021ലെ ഈ പുരസ്കാരം ‘ഡൽഹി ഗാഥകൾ’ എന്ന തന്റെ നോവലിന് ഏറ്റുവാങ്ങി എം.മുകുന്ദൻ ഡൽഹിയിൽനിന്നു കേരളത്തിൽ തിരിച്ചെത്തി. പുരസ്കാരം ഏറ്റുവാങ്ങിയ അദ്ദേഹം ഈ പുരസ്കാരം ഡൽഹിയുടെ തെരുവുകളിൽ അന്തിയുറങ്ങുന്നവർക്കു സമർപ്പിക്കുന്നതായാണു പ്രഖ്യാപിച്ചത്. ഫരീദാബാദിൽ പുരസ്കാരം ഏറ്റുവാങ്ങിയ ആ വേദിക്കു പുറത്ത് അപ്പോഴും എണ്ണമറ്റ കർഷകർ രോഗം വന്നും പട്ടിണിയാലും തളർന്ന് കിടന്നുറങ്ങുന്നുണ്ടായിരുന്നു. 

 

ADVERTISEMENT

ഡൽഹിയുടെ, അധികമാരും പറയാത്ത കഥകളാണ് ആ നോവലിൽ മുകുന്ദൻ ചിത്രീകരിച്ചത്. അതുകൊണ്ടുതന്നെ മലയാളികൾക്കിടയിൽ ലഭിച്ചതിനെക്കാൾ ആ നോവലിന് ഡൽഹിയില്‌ കിട്ടിയ സ്വീകാര്യത സവിശേഷമായ ഒന്നായിരുന്നു. ശശി തരൂരിനെയും ഹരീഷ് ത്രിവേദിയെയും പോലുള്ളവരുടെ വിലയിരുത്തലുകളിലൂടെ അതു വടക്കേയിന്ത്യയിൽ വലിയ വായനക്കാരെ നേടിയെടുത്തു. 

 

‌എം.മുകുന്ദൻ. ചിത്രം : സമീർ എ. ഹമീദ് ∙ മനോരമ

40 വർഷത്തോളം ഡൽഹിയിൽ താമസിച്ച എം.മുകുന്ദൻ ഡൽഹിയെ അത്ര ആഴത്തിൽ മനസ്സിലാക്കിയതിൽ അദ്ഭുതമില്ല. എന്നാൽ നോവലിലെ ഡൽഹിയും ആ കഥാപാത്രങ്ങളും ഇന്നും ഡൽഹിയിൽ താമസിക്കുന്നവരെ വേട്ടയാടുന്നുണ്ട്. അതാണ് ആ നോവലിനെ വേറിട്ടതാക്കുന്നതും. ഡൽഹിയെ അടുത്തറിഞ്ഞവർക്കെല്ലാം അതു നോവൽ മാത്രമല്ല, നേരറിവാണ്, അനുഭവങ്ങളുമാണ്. ഡൽഹിയിൽ കഴിയുന്നവരുടെ ഭീതിയും ആശങ്കയും ആ നോവലുമായി ചേർന്നുപോകുന്നു. 

 

ADVERTISEMENT

എം.മുകുന്ദൻ പറയുന്നത്, ഈ നോവലിന് കേരളത്തിൽ ലഭിച്ചതിനേക്കാൾ സ്വീകാര്യത ഡൽഹിയിലാണെന്നാണ്. 40 വർഷത്തോളം താൻ ജീവിച്ച ഡൽഹിയെക്കുറിച്ച്, പുതിയ ഡൽഹിയിലെ തെരുവിലൂടെ കഴിഞ്ഞദിവസം നടക്കുമ്പോൾ താനനുഭവിച്ച ഉൾഭയത്തെക്കുറിച്ച് എം.മുകുന്ദൻ ആശങ്കയോടെ ചില കാര്യങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു; 

‌എം.മുകുന്ദൻ. ചിത്രം : സമീർ എ. ഹമീദ് ∙ മനോരമ

 

∙ ആദ്യമായി ഡൽഹിയിലെത്തിയ കാലത്തെ സാമൂഹിക സാഹചര്യം ഓർക്കുന്നുണ്ടോ? 

 

ADVERTISEMENT

അറുപതുകളുടെ ആദ്യത്തിലാണ് ഞാൻ‌ ഡൽഹിയിലെത്തുന്നത്. ഭരണസ്ഥിരതയും സുരക്ഷിതത്വവുമാണ് ആ പഴയ ഡൽഹിയെക്കുറിച്ചോർക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നത്. ഡൽഹി മനോഹരവുമായിരുന്നു. അതിർത്തികളിലെ ഗോതമ്പുവയലുകളും മനോഹാരിത കൂട്ടി. കനത്ത ചൂടിൽ വിയർക്കുന്ന കാലം. എസിയൊന്നുമില്ല. താമസിക്കുന്നിടത്ത് കയർ കെട്ടിയ കട്ടിലിലാണ് കിടപ്പ്. വീടിനു പുറത്തോ ടെറസിനു മുകളിലോ ആകാശം കണ്ട് അങ്ങനെ കിടക്കും. ആരും വീടുകളൊന്നും പൂട്ടിയിടാറുമില്ല. വൈകിട്ട് തെരുവിലൂടെ നടക്കുമ്പോൾ മൂക്കിലേക്ക് അരിച്ചുകയറുന്നത് ഗോതമ്പുവയലുകളിൽനിന്നുള്ള ഹൃദ്യമായ മണമായിരിക്കും. 

 

ജെസിബി പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ അവസരത്തിൽ രണ്ടു ദിവസം മുൻപും ഞാൻ ഡൽഹിയിലൂടെ നടന്നു. പുകയുടെ, ഒരുതരം എരിച്ചിലിന്റെ മണമാണ് എന്നിലേക്ക് ഇരച്ചുകയറിയത്. ഇരുപത്തൊന്നാം വയസ്സിൽ 1961 ലാണ് ഞാൻ ഡൽഹിയിലെത്തുന്നത്. 5 വർഷത്തിനുശേഷം 1966 ൽ ഫ്രഞ്ച് എംബസിയിൽ ജോലി കിട്ടി. ജോലിയിൽ എനിക്കു വലിയ താൽപര്യമില്ലായിരുന്നു. എഴുത്തിലായിരുന്നു കമ്പം. എന്നാൽ ജോലി എന്നെ അച്ചടക്കമുള്ളവനാക്കി. അതാവും ഒരുപക്ഷേ എന്നെ എഴുത്തിൽ ഇത്രമാത്രം മുന്നോട്ടുപോകാൻ സഹായിച്ചതും. 

 

∙ താങ്കൾ ഡൽഹി വിടുമ്പോൾ അന്തരീക്ഷം പാടേ മാറിയില്ലേ? 

 

ഞാൻ ഡൽഹി വിടുന്നത് 2006 ലാണ്. അപ്പോഴേക്കും കോൺഗ്രസ് ക്ഷയിച്ചു, ബിജെപി അധികാരം പിടിച്ചെടുത്തു. നെഹ്റുവിന്റെ സോഷ്യലിസ്റ്റ് കാഴ്ചപ്പാട് കോൺഗ്രസ്തന്നെ ഉപേക്ഷിച്ചിരുന്നു. അവർ പ്രായോഗിക രാഷ്ട്രീയത്തിലേക്ക് കടന്നിരുന്നു. അതോടൊപ്പം അഴിമതിയും കടന്നുവന്നു. തത്വദീക്ഷയില്ലാത്ത നേതാക്കളും അവസരവാദികളായ അണികളും പല പാർട്ടികൾ മാറിമാറി കടന്നുപോകുന്നുണ്ടായിരുന്നു. എന്നാൽ ആം ആദ്മി പാർട്ടിയുടെ കാലം ഡൽഹിയിൽ പല മാറ്റങ്ങളും കൊണ്ടുവന്നു. 

 

വെള്ളമായിരുന്നു സാധാരണക്കാർ‌ ഡൽഹിയിൽ നേരിട്ട ഏറ്റവും വലിയ ദാരിദ്ര്യം. ഒരു മണിക്കൂർ മാത്രം ലഭിച്ചിരുന്ന ആഡംബരവസ്തുവായിരുന്ന കാലത്ത് ഞാനെല്ലാം പുലർച്ചെ നാലിന് ഉണർന്ന് വെള്ളം ശേഖരിച്ചിരുന്നു. ആ സ്ഥിതി ഇല്ലാതാക്കിയത് ആം ആദ്മി പാർട്ടിയാണ്. ഇന്ന് വെള്ളം സുലഭമാണ്. അതോടൊപ്പം ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി എന്നീ മേഖലകളിലെല്ലാം അവർ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ചെറുപ്പക്കാരുടെ ഒരു കൂട്ടമായിരുന്നു അത്. അതായിരുന്നു ആ മുന്നേറ്റത്തിന്റെ ശക്തിയും. എന്നാൽ ഇന്നത് തകർന്നിരിക്കുന്നു. അധികാരം അവരെയും ദുഷിപ്പിച്ചതായി തോന്നുന്നു. അഴിമതിയും അധികാരത്തർ‌ക്കങ്ങളും ആ പ്രതീക്ഷയും ഇല്ലാതാക്കി. 

‌എം.മുകുന്ദൻ. ചിത്രം : സമീർ എ. ഹമീദ് ∙ മനോരമ

 

∙ പുതിയ ഡൽഹിയിൽ താങ്കൾ കാണുന്ന മാറ്റമെന്താണ്? 

 

വികസനമെന്ന പേരിൽ ഡൽഹി വളർന്നിരിക്കുന്നത് ലോകോത്തര കെട്ടുകാഴ്ചകളോടെയാണ്. ന്യൂയോർക്കിനെ വെല്ലുന്ന അംബരചുംബികളായ കെട്ടിടങ്ങൾ, പുതുപുത്തൻ കാറുകൾ ഒഴുകുന്ന വീഥികൾ. സമ്പന്നതയുടെ അതിമനോഹരമായ കാഴ്ചകളാണ് ഡൽഹിയിലെങ്ങും. എന്നാൽ ദാരിദ്ര്യം അതിഭീകരമായി അതിനടിയിൽ കിടക്കുന്നുണ്ട്. പിഞ്ചുകുഞ്ഞുങ്ങളെ തട്ടിയെടുത്ത് പീഡിപ്പിക്കുന്ന സംഭവങ്ങൾക്കു കുറവില്ല. നിർഭയ വെറുമൊരു സംഭവമല്ല, അതാവർത്തിച്ചുകൊണ്ടേയിരിക്കുന്നു. മാധ്യമശ്രദ്ധയിൽ വരുന്നത് ചിലതു മാത്രം. 

 

നിർമാണമേഖലയിലാണ് പാവപ്പെട്ട തൊഴിലാളികൾ തമ്പടിച്ചുകഴിയുന്നത്. അവരുടെ ഭാര്യയും മക്കളുമടങ്ങുന്ന കുടുംബമാകട്ടെ പാതവക്കിലാണ് ജീവിച്ചുതീർക്കുന്നത്. അവിടെ കിടക്കുമ്പോഴാണ് തട്ടിക്കൊണ്ടുപോകുന്നതിന് ഇരകളാകുന്നത്. ഭാര്യയേയോ മക്കളെയോ കാണാതായാൽ പരാതിയുമായി ചെല്ലുന്ന ഈ പാവങ്ങളെ പൊലീസ് ആട്ടിയോടിക്കുന്നു. 

 

30 വർഷം മുൻപു ഞാൻ കണ്ട അതേ ഡൽഹിയാണ് ഉള്ളറകളിൽ ഇന്നും കിടക്കുന്നത്. അത് മേയ്ക്കപ്പിട്ട് മുഖച്ഛായ മാറിയെന്നല്ലാതെ അകത്തളങ്ങളിൽ ഇന്നും ദാരിദ്ര്യത്തിന്റെ പഴയ ഡൽഹിയുണ്ട്. അതോടൊപ്പം പുതുതായി കടന്നുവന്നത് സുരക്ഷിതത്വമില്ലായ്മയാണ്. സ്ത്രീകൾക്കും വയോധികർക്കും സുരക്ഷിതത്വം നൽകാത്ത ഒരു നഗരമായി ഡൽഹി മാറിക്കഴിഞ്ഞു. ഡൽഹി ഗാഥകളിൽ നിറയുന്നതും അതാണ്. റോഡിലൂടെ നടക്കുമ്പോൾ എനിക്കും അനുഭവപ്പെട്ടു, ഒരുൾഭയം. ആരോ പിന്തുടരുന്നതുപോലെ... 

 

∙ ഈ ഭയം രാജ്യമൊട്ടുക്കും നിറയുന്നുവെന്ന് പറയുമ്പോൾ, അതിൽനിന്നൊരു മോചനം സാധ്യമല്ലേ?

 

പ്രതിരോധം അസാധ്യമാണ്. സാങ്കേതികവിദ്യ കൈപ്പിടിയിലൊതുക്കിയതാണ് ഫാഷിസം നടത്തിയ പുതിയ മുന്നേറ്റം. ആധുനിക മനുഷ്യന്റെ ഏറ്റവും ശക്തിയേറിയ ആയുധമായിരുന്നു സാങ്കേതികവിദ്യ. മനുഷ്യന്റെ നന്മയ്ക്കായി കണ്ടെത്തിയ ആയുധമായിരുന്നു അത്. എന്നാൽ മറിച്ചാണ് സംഭവിച്ചത്. ആറ്റംബോംബിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് എനർജി ഉൽപാദിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ അതുപയോഗിച്ചത് വംശഹത്യയ്ക്കായാണ്. ഹിരോഷിമയിൽ ഒന്നോ രണ്ടോ ബോംബ് വീണത് തുടച്ചുനീക്കിയതിനേക്കാൾ ശക്തമാണ് പുതിയ കാലത്തെ സാങ്കേതികവിദ്യയുടെ സംഹാരശേഷി. അതു നിശബ്ദമായി ലോകത്തെ ഇല്ലാതാക്കും. പ്രതിരോധം അസാധ്യമാക്കും. 

 

പുതിയ സാങ്കേതികവിദ്യയാണ് പുതിയ ദൈവം. പുതിയ തലമുറകളുടെ ഭാവി വേദനിപ്പിക്കുന്നതാവും. ഞാനും എന്റെ തലമുറയും രക്ഷപ്പെട്ടേക്കാം. പക്ഷേ ഭാവിതലമുറയുടെ അവസ്ഥ ആലോചിക്കുമ്പോൾ അതു വേദനിപ്പിക്കുന്നു, ആശങ്കയുളവാക്കുന്നു. ഡൽഹിയിൽ നടക്കുമ്പോൾ എനിക്കു ചുറ്റും പരിഷ്കൃതസമൂഹം ഒഴുകുകയാണ്. എന്നാൽ നിഴലുകൾ എന്നെ പിന്തുടരുന്നുണ്ടോ എന്ന ഉൾഭയം. കഴിയുന്നത്ര വേഗം അവിടം വിട്ടുപോരണമെന്നതായിരുന്നു ആഗ്രഹം. 

 

അപഥസഞ്ചാരങ്ങൾ ചിലതുണ്ടെങ്കിലും എന്റെ കേരളം തന്നെയാണ് സ്വർഗമെന്ന് അവിടെ നിൽക്കുമ്പോൾ തോന്നി. അതു മലയാളികൾ മനസ്സിലാക്കണം. യുപിയിലോ ബിഹാറിലോ ഗുജറാത്തിലോ ഒന്നു പോയി വന്നാൽ ആർക്കും അതുമനസ്സിലാക്കാം. സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ച എന്റെ സുഹൃത്ത്, മലയാളി കെ.കെ.രാജൻ ഓക്സിജൻ കിട്ടാതെ ഡൽഹിയിൽ മരിച്ചത് കഴിഞ്ഞ ദിവസമാണ്. അത്യാസന്ന നിലയിലായ അദ്ദേഹത്തെയും കൂട്ടി ഭാര്യ കാറിൽ 4 ആശുപത്രികളുടെ വാതിലിൽ ചെന്നുമുട്ടി, ഫലമുണ്ടായില്ല. ഒടുവിൽ കാറിൽത്തന്നെ ശ്വാസം കിട്ടാതെ മരിച്ചതായാണ് അറിവ്. 

 

കാവിവൽക്കരണം രാജ്യത്തെ മാറ്റുന്നു. പട്ടിണിയാണെങ്കിലും രാജ്യത്ത് നിലനിന്നിരുന്ന മതമൈത്രി തുടച്ചുനീക്കപ്പെടുകയാണ്. ഡൽഹിയിൽ എഴുത്തുകാർപോലും ശബ്ദിക്കുന്നതു കുറഞ്ഞു. പ്രതിരോധം കുറഞ്ഞുവരികയാണ്. കേരളത്തിൽ മാത്രമാണ് ഫാഷിസത്തിനെതിരായി അൽപമെങ്കിലും പ്രതിരോധം ഉയരുന്നത്. ഉത്തരേന്ത്യയിൽ അതു തീരെയില്ലെന്നു പറയാം. യുപിയിൽനിന്നു വന്നൊരു കവിയോട് ഞാനൊരിക്കൽ കേരളത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചു. നമ്മുടെ നാട്ടിലെ ജനാധിപത്യവ്യവസ്ഥിതിയെക്കുറിച്ചും പാവങ്ങൾ അനുഭവിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും മറ്റും. ഞങ്ങൾ‌ ഒരു സംഘം കേരളത്തിൽനിന്നു വരട്ടേ, മാറ്റങ്ങൾ നടപ്പാക്കാൻ? എന്നും ചോദിച്ചു. വരൂ, പക്ഷേ ജീവനോടെ തിരിച്ചുപോകില്ലെന്നാായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

 

∙ ഒ.വി.വിജയനും വികെഎന്നിനും സച്ചിദാനന്ദനും ആനന്ദിനുമൊപ്പം കഴിഞ്ഞ സുവർണയുഗം ഡൽഹിജീവിതത്തിൽ മായാത്ത ചിത്രമല്ലേ?

 

അതു പരസ്പരസ്നേഹത്തിന്റെയും ആശയപരമായ സൗഹൃദത്തിന്റെയും കാലഘട്ടമായിരുന്നു. ഇന്ന് എഴുത്തുകാർക്കിടയിൽ അതു നിലനിൽക്കുന്നുണ്ടോ എന്നു സംശയമാണ്. അന്നത്തെ സുഹൃദ്‌വലയത്തിൽ വിജയൻ മരിച്ചു. സച്ചിദാനന്ദനും ആനന്ദും പോന്നു. വി.കെ.മാധവൻകുട്ടിയായിരുന്നു മറ്റൊരു പ്രധാനി. ആരുമില്ല ഇനി. 

 

∙ ഇനിയൊരു ഡൽഹി കഥ? 

 

എത്ര വേണമെങ്കിലും എഴുതാനുളള കഥകൾ മനസ്സിലുണ്ട്. എന്നാൽ അതിനാവശ്യമായ ശാരീരികമായ അവസ്ഥയില്ല. എഴുതുമോ എന്നറിയില്ല...

 

Content Summary: Interview with JCB Prize Winner Writer M Mukundan