‘‘എന്തിനാണു മാഷേ കഥ പറയാൻ ഇത്ര ഭീരുവാകുന്നത്’’. ഇങ്ങനെ ചോദിച്ച തന്റെ വിദ്യാർഥിയെ ഓർത്തുകൊണ്ടാണ് ജിതേഷ് ആസാദ് ‘നീലിവേട്ട’ എന്ന തന്റെ കഥാസമാഹാരം ആരംഭിക്കുന്നത്. അതിലൊരു വലിയ ധൈര്യമുണ്ട്. ജിതേഷിന്റെ കഥകളിലെല്ലാമുള്ള ആ ആർജവത്തിന്റെ തെളിച്ചം നീലിവേട്ടയിലും വായനക്കാരനെ വഴിനടത്തുന്നുമുണ്ട്. എന്നും വിദ്യാർഥിയായിരിക്കാൻ ഇഷ്ടപ്പെടുന്നൊരു അധ്യാപകൻ ഈ മാഷിലുണ്ടെന്നതു തന്നെയാണു പുതിയ കാലത്തോടു സംവദിക്കുന്ന കഥകൾ എഴുതപ്പെടുന്നതിനു പിന്നിലെ രഹസ്യം. പ്രകൃതിയും സ്ത്രീയും കഥകളിലെ ശക്തമായ സാന്നിധ്യങ്ങളാണ്. ‘‘ആസൂത്രണം ചെയ്യുന്ന കഥകളെല്ലാം കള്ളക്കഥകളാണെടി പെണ്ണേ. കഥ കാടിനെപ്പോലെ വളരണം. കാട്ടുചെടികളെപ്പോലെ തോന്നിയിടത്തേക്കു പടരണം. അല്ലാത്ത കഥകളൊക്കെ കുത്തിവച്ചു പുള്ളാരെ ഉണ്ടാക്കുന്ന പോലയാണ്’’. നീലിവേട്ട എന്ന കഥയിലെ ഈ ഭാഗത്തെത്തി നിൽക്കുമ്പോൾ വായനയും കാടുകയറിത്തുടങ്ങും. ‘അവനവൾ’ എന്ന കഥയിൽ അവനവളുടെ ഉടൽ ഏതു നഗരത്തിലും ചുവന്ന തെരുവെന്നു വിളിക്കപ്പെടുമെന്ന് ജിതേഷ് എഴുതുമ്പോൾ ട്രാൻസ്ജെൻഡർ സമൂഹത്തോടുള്ള ഏറ്റവും ശക്തമായ ഐക്യദാർഢ്യപ്പെടലായി ‘അവനവൾ’ മാറുകയാണ്. മാസ്കൻ അഥവാ മുഖാവരണൻ, ഹസ്ബൻഡ് ആൻഡ് വൈഫ് ഇൻ ഹെ(ൽ)വൻ എന്നീ കഥകളിലെത്തുമ്പോൾ നർമത്തിൽ പൊതിഞ്ഞ രൂക്ഷമായ സാമൂഹികവിമർശനം വാക്കുകളിൽ തീപടർത്തുകയാണ്. നീലിവേട്ട, ബോൺസായ് മരങ്ങൾ, മാസ്കൻ അഥവാ മുഖാവരണൻ, അവനവൾ, ഞാവലട്ട, അഥീന, ഹസ്ബൻഡ് ആൻഡ് വൈഫ് ഇൻ ഹെ(ൽ)വൻ, താടി, മരണവേട്ട എന്നീ 9 കഥകളാണു ‘നീലിവേട്ട’ എന്ന കഥാസമാഹാരത്തിലുള്ളത്. അഞ്ജു പുന്നത്തിന്റേതാണ് കവറും വരകളും. എഴുത്തുജീവിതത്തെക്കുറിച്ച് ജിതേഷ് ‘പുതുവാക്കിനോട്’ മനസ്സു തുറന്നപ്പോൾ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘എന്തിനാണു മാഷേ കഥ പറയാൻ ഇത്ര ഭീരുവാകുന്നത്’’. ഇങ്ങനെ ചോദിച്ച തന്റെ വിദ്യാർഥിയെ ഓർത്തുകൊണ്ടാണ് ജിതേഷ് ആസാദ് ‘നീലിവേട്ട’ എന്ന തന്റെ കഥാസമാഹാരം ആരംഭിക്കുന്നത്. അതിലൊരു വലിയ ധൈര്യമുണ്ട്. ജിതേഷിന്റെ കഥകളിലെല്ലാമുള്ള ആ ആർജവത്തിന്റെ തെളിച്ചം വായനക്കാരനെ വഴിനടത്തുന്നുമുണ്ട്. എന്നും വിദ്യാർഥിയായിരിക്കാൻ ഇഷ്ടപ്പെടുന്നൊരു അധ്യാപകൻ ഈ മാഷിലുണ്ടെന്നതു തന്നെയാണു പുതിയ കാലത്തോടു സംവദിക്കുന്ന കഥകൾ എഴുതപ്പെടുന്നതിനു പിന്നിലെ രഹസ്യം. പ്രകൃതിയും സ്ത്രീയും കഥകളിലെ ശക്തമായ സാന്നിധ്യങ്ങളാണ്. 

ADVERTISEMENT

‘‘ആസൂത്രണം ചെയ്യുന്ന കഥകളെല്ലാം കള്ളക്കഥകളാണെടി പെണ്ണേ. കഥ കാടിനെപ്പോലെ വളരണം. കാട്ടുചെടികളെപ്പോലെ തോന്നിയിടത്തേക്കു പടരണം. അല്ലാത്ത കഥകളൊക്കെ കുത്തിവച്ചു പുള്ളാരെ ഉണ്ടാക്കുന്ന പോലയാണ്’’. നീലിവേട്ട എന്ന കഥയിലെ ഈ ഭാഗത്തെത്തി നിൽക്കുമ്പോൾ വായനയും കാടുകയറിത്തുടങ്ങും. ‘അവനവൾ’ എന്ന കഥയിൽ അവനവളുടെ ഉടൽ ഏതു നഗരത്തിലും ചുവന്ന തെരുവെന്നു വിളിക്കപ്പെടുമെന്ന് ജിതേഷ് എഴുതുമ്പോൾ ട്രാൻസ്ജെൻഡർ സമൂഹത്തോടുള്ള ഏറ്റവും ശക്തമായ ഐക്യദാർഢ്യപ്പെടലായി ഒരു കഥ മാറുകയാണ്. മാസ്കൻ അഥവാ മുഖാവരണൻ, ഹസ്ബൻഡ് ആൻഡ് വൈഫ് ഇൻ ഹെ(ൽ)വൻ എന്നീ കഥകളിലെത്തുമ്പോൾ നർമത്തിൽ പൊതിഞ്ഞ രൂക്ഷമായ സാമൂഹികവിമർശനം വാക്കുകളിൽ തീപടർത്തുകയാണ്. നീലിവേട്ട, ബോൺസായ് മരങ്ങൾ, മാസ്കൻ അഥവാ മുഖാവരണൻ, അവനവൾ, ഞാവലട്ട, അഥീന, ഹസ്ബൻഡ് ആൻഡ് വൈഫ് ഇൻ ഹെ(ൽ)വൻ, താടി, മരണവേട്ട എന്നീ 9 കഥകളാണു ‘നീലിവേട്ട’ എന്ന കഥാസമാഹാരത്തിലുള്ളത്. അഞ്ജു പുന്നത്തിന്റേതാണ് കവറും വരകളും. എഴുത്തുജീവിതത്തെക്കുറിച്ച് ജിതേഷ് ‘പുതുവാക്കിനോട്’ മനസ്സു തുറന്നപ്പോൾ.

∙ ‘ആസൂത്രണം ചെയ്യുന്ന കഥകളെല്ലാം കള്ളക്കഥകളാണെടി പെണ്ണേ. കഥ കാടിനെപ്പോലെ വളരണം. കാട്ടുചെടികളെപ്പോലെ തോന്നിയയിടത്തേക്കു പടരണം. അല്ലാത്ത കഥകളൊക്കെ കുത്തിവച്ചു പുള്ളാരെ ഉണ്ടാക്കുന്ന പോലെയാണ്’. നീലിവേട്ട എന്ന കഥയിലെ കല്ലുരുക്കിയുടെ ഈ പ്രസ്താവം തന്നെയാണോ കഥാകൃത്തിന്റെ, കഥയെക്കുറിച്ചുള്ള ദർശനവും? ഈയടുത്തു വായിച്ചവയിൽ അങ്ങനെ കാടിനെപ്പോലെ വളർന്നു പടർന്ന രണ്ടു മൂന്നു കഥകളെക്കുറിച്ചു പറയാമോ?

ജിതേഷ് ആസാദ്
ADVERTISEMENT

കഥയിൽ ആസൂത്രണമുണ്ട്. എന്നാൽ നീലിയേച്ചി എന്ന കഥാപാത്രം കഥയിൽ അങ്ങനെ ആസൂത്രണം ഇല്ല എന്നു വിശ്വസിക്കുന്ന നാട്ടുമനുഷ്യരുടെ പ്രതിനിധിയാണ്. നീലിയേച്ചിയിൽ എന്നെ തിരുകി വച്ചാൽ ‘കുത്തിവച്ചു പിള്ളേരെ ഉണ്ടാക്കി വച്ച പോലെ’ എന്ന വരി ഉണ്ടാകുകയില്ലായിരുന്നു. എന്തെന്നാൽ നീലിയേച്ചി സഹജ ജീവിതവും ഞാൻ ആസൂത്രിത ജീവിതവുമാണ്. നീലിയേച്ചി അതു പറയുന്നത് ആരെങ്കിലും വേദനിക്കണമെന്നോ വേദനിക്കുമെന്നോ കരുതിയല്ല. പൊളിറ്റിക്കൽ കറക്റ്റ്നെസ് എന്നതിനെക്കുറിച്ച് അവർ ബോധവതിയേ അല്ല. ഞാൻ ഉൾപ്പെടെയുള്ള മനുഷ്യർ അങ്ങനെ പറയുന്നതിൽ മറ്റൊരു മനുഷ്യനെ വേദനിപ്പിക്കുക എന്ന ആസൂത്രണമുണ്ട്. ഇനി ഞാൻ അതു പറയാതിരിക്കുന്നതു പൊളിറ്റിക്കൽ കറക്റ്റ്നെസ് എന്ന ആസൂത്രിത ബുദ്ധി എന്നിൽ പ്രവർത്തിക്കുന്നുണ്ട് എന്നതു കൊണ്ടാണ്. സത്യസന്ധമായി പറഞ്ഞാൽ കഥ ആസൂത്രിതം തന്നെയാണ്. നീലിയേച്ചിയെ പോലെയുള്ള കഥാപാത്രങ്ങളെ അതിലേക്ക് വലിച്ചടുപ്പിക്കുന്നതാണ്. കഥയിലെ സഹജത പോലും ഞാനടക്കമുള്ള എഴുതുന്ന മനുഷ്യരുടെ ആസൂത്രണമാണെന്ന് പാവം നീലിയേച്ചിക്കോ അതുപോലെ കഥയിലേക്ക് തള്ളിയിടപ്പെടുന്ന മനുഷ്യർക്കോ അറിയില്ല. അടുത്ത കാലത്തെന്നല്ല, ഒരു കാലത്തും ആസൂത്രിതമല്ലാത്ത ഒരു കഥയും ഞാൻ വായിച്ചിട്ടില്ല. അതു തന്നെയാവാം കഥ പറച്ചിലിന്റെ പരിമിതിയും.

∙ ആഞ്ഞിലി, പ്ലാശ്, മരുത്, കടുക്ക, ഇരുമുള്ള്, ഞാവൽ, കരളകം, കല്ലുരുക്കി, ചമത, പന തുടങ്ങിയ വൃക്ഷങ്ങളോടും ചെടികളോടും ചേർത്തുവച്ചാണല്ലോ ജിതേഷ് നീലിയേച്ചിയുടെ ജീവിതം എഴുതിയിരിക്കുന്നത്. കാടും കാട്ടുമരങ്ങളും വള്ളികളുമെല്ലാം കഥാപാത്രങ്ങളായിത്തന്നെ പ്രത്യക്ഷപ്പെടുന്നു. ‘നീലിവേട്ട’ എന്ന കഥയിൽ കാടിന്റെ സ്ഥാനമെന്താണ്? അതെങ്ങനെ ഉള്ളിലുരുവം ചെയ്തു?

ADVERTISEMENT

സത്യത്തിൽ നീലി എന്ന കഥാപാത്രത്തിനു പിൻബലം കിട്ടാൻ വേണ്ടിയാണു കാടിനെ ആശ്രയിക്കുന്നത്. എന്നാൽ 2018 പുതുവത്സരത്തിൽ നടത്തിയൊരു ഇടുക്കി യാത്രയും തുടർന്നു നടത്തിയ ബന്ദിപ്പുർ യാത്രയും കഥയ്ക്ക് ഗുണം ചെയ്തു. കാട്ടിൽ കാണുന്ന മരങ്ങളെപ്പറ്റി സാധ്യത ഉള്ളിടത്തു നിന്നൊക്കെ ചോദിച്ചറിഞ്ഞു. കരളകം വിഷഹാരിയാണെന്നു കുട്ടിക്കാലം മുതലേ കേട്ടറിയാം. കല്ലുരുക്കി എന്റെ വീടിന്റെ പരിസരത്തു തന്നെ കണ്ടിട്ടുമുണ്ട്. ചമതയാണ് റഫർ ചെയ്തെടുക്കേണ്ടി വന്നത്. പന ആ കഥയിൽ എവിടെയും ഉള്ളതായി ഓർക്കുന്നില്ല. നീലി എന്റെ തന്നെ സൃഷ്ടിയാണ് എന്നതിനാൽ പനയെ അദൃശ്യമാക്കുക എന്നത് തന്നെയായിരുന്നു ഉദ്ദേശ്യം. ബാക്കിയെല്ലാം വായനക്കാരന്റെ പണിയാണല്ലോ. ഈ ചോദ്യത്തിന് താങ്കൾക്ക് നമോവാകം.

∙ വാർധക്യത്തെയും ബോൺസായി എന്ന ആശയത്തെയും കൂട്ടിക്കെട്ടിയ കഥയായിട്ടാണു ‘ബോൺസായ് മരങ്ങൾ’ എന്ന കഥ അനുഭവപ്പെട്ടത്. ‘‘ചില മരങ്ങൾ അങ്ങനെയാണ്. ഉണങ്ങുകയുമില്ല, വളരുകയുമില്ല. അതങ്ങിനെ നിൽക്കും. അങ്ങനെയേ നിൽക്കാനാവൂ എന്നതിനാൽ അതങ്ങനെ തന്നെ നിൽക്കും’’. കഥാസമാഹാരത്തിലെ രണ്ടാമത്തെ കഥയിലും വീണ്ടും വൃക്ഷങ്ങളും പ്രകൃതിയും നിർണായകസ്വാധീനമായി കയറിവരികയാണ്. മനുഷ്യാവസ്ഥയെ പ്രകൃതി ചിലപ്പോൾ അങ്ങനെ തന്നെ പ്രതിഫലിപ്പിക്കുന്നതായി തോന്നിയിട്ടുണ്ടോ?

നഴ്സറിയിൽനിന്നു ഞാൻ ഒരു മാവിൻ തൈയും റംബൂട്ടാൻ തൈയും വാങ്ങി വീട്ടിൽ നട്ടിരുന്നു. റംബൂട്ടാൻ ഏതാനും ദിവസങ്ങൾ കൊണ്ട് ഉണങ്ങി. നാലു വർഷത്തോളമായി മാവിൻ തൈ വച്ച പോലെ നിൽക്കുന്നു. ആ അനുഭവത്തിൽ നിന്നായിരുന്നു കഥയുടെ തുടക്കം. ‘ബോൺസായ് മരങ്ങൾ’ വാസ്തവത്തിൽ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ എല്ലാത്തരം വളർച്ചയും നിലച്ചുപോവുന്ന മനുഷ്യരെക്കുറിച്ചാണ്. മനുഷ്യജീവിതം സകലതലത്തിലും മാക്രോ വേൾഡ് ടു മൈക്രോ വേൾഡ് എന്ന ചുരുങ്ങൽ പ്രക്രിയയിലാണ് എന്ന ചിന്തയിൽ നിന്നാണ് ആ കഥയെ നോക്കിക്കാണാൻ ശ്രമിച്ചത്. പരമ്പരാഗതമായ എഴുത്തുശൈലി ആണു കഥയിൽ പ്രയോഗിച്ചിട്ടുള്ളത്.

ജിതേഷ് ആസാദ്

∙ മാസ്ക്കിനെ ഒരു സ്ത്രീലിംഗമായി കണ്ടെഴുതിയ കഥയാണല്ലോ ‘മാസ്കൻ അഥവാ മുഖാവരണൻ’. അത്തരമൊരു പാത്രസൃഷ്ടിയിലേക്കെത്തിയത് എങ്ങനെയാണ്?

മാസ്ക്കൻ അഥവാ മുഖാവരണൻ കോവിഡ് കാലത്തും ആൺ-പെൺ എന്ന ബൈനറി ദർശനത്തിൽ നിന്നുപിഴച്ചുപോവുന്ന ആൺലോകത്തെ കുത്താനുള്ള ത്വരയാണ്. മാസ്ക്കിൽ ലിംഗരാഷ്ട്രീയവും കപട സദാചാരവും കടത്തിവിടാനുള്ള ശ്രമം എന്നും വേണമെങ്കിൽ പറയാം. കോവിഡ് പോലൊരു ദുരന്തകാലത്തിലും അതിനേക്കാൾ വലിയ ദുരന്തം പുരുഷന്മാരുടെ ചെയ്തികളിൽ കണ്ടെടുക്കാം എന്ന ചിന്തയും മാസ്ക്കൻ അഥവാ മുഖാവരണനിൽ ആവിഷ്‌ക്കരിക്കാൻ ശ്രമിച്ചിട്ടുണ്ട്.

∙ ‘അവനവളുടെ ഉടൽ ഏതു നഗരത്തിലും ചുവന്ന തെരുവെന്നു വിളിക്കപ്പെടും’ എന്നത് ഈ കഥാസമാഹാരത്തിലെ ഏറ്റവും പൊളിറ്റിക്കൽ ആയ ഒരു പ്രസ്താവന ആയി അനുഭവപ്പെട്ടു. കള്ളികളിലൊതുക്കാനാവാത്ത ഉടലുകളുടെ അസ്തിത്വങ്ങളെക്കുറിച്ചാണല്ലോ ‘അവനവൾ’ എന്ന ആ കഥ പറയുന്നത്. ക്വീർ അനുഭവങ്ങൾ കഥയ്ക്ക് എത്രമാത്രം ഉപകാരപ്പെട്ടിട്ടുണ്ട്. അതേപ്പറ്റി വിശദമാക്കാമോ?

2013 വരെ ട്രാൻസ്ജെൻഡറുകളെ പൊതുബോധത്തിന്റെ ഭാഗമായാണു ഞാനും വീക്ഷിച്ചത്. ഋതുപർണഘോഷിന്റെ ചിത്രാംഗദ എന്ന സിനിമയാണ് ജെൻഡർ എന്ന എന്റെ സങ്കൽപത്തെ ആദ്യമായി അടിമുടി മാറ്റിമറിച്ചത്. അതേ കാലഘട്ടത്തിൽത്തന്നെ നാട്ടിൽ ട്രാൻസ് ആയിപ്പോയതിന്റെ പേരിൽ നിരന്തരം പീഡിപ്പിക്കപ്പെട്ടൊരു വ്യക്തിയുണ്ടായിരുന്നു. പിന്നീട് അവർ വനിതാ മാഗസിന്റെ കവർ ചിത്രമായി വന്നു. ആത്മനിന്ദ കൊണ്ടായിരിക്കണം, എനിക്കവരെ ഇന്നും അഭിമുഖീകരിക്കാൻ സാധിച്ചിട്ടില്ല. ഈ സമാഹാരത്തിലെ ഏറ്റവും റഫറൻസുള്ള കഥയാണ് അവനവൾ എന്നു തോന്നുന്നു. ഡോ. ഹരികൃഷ്ണന്റെ രണ്ടു ഫെയ്സ്ബുക് പോസ്റ്റുകളും ഡിസി നോവൽ ശിൽപശാലയിൽ ടി.ഡി.രാമകൃഷ്ണന്റെ മിഷിമയെക്കുറിച്ചുള്ള സംസാരവും ഈ കഥയെ സ്വാധീനിച്ചിട്ടുണ്ട്. ഈ കഥയ്ക്ക് അതിഭാഷയുടെ ദൗർബല്യമുണ്ടെന്ന സുഹൃത്തും എഴുത്തുകാരനായ കെ.വി. മണികണ്ഠൻ നടത്തിയ വിമർശനം ഉൾക്കൊണ്ടതു കൊണ്ടുതന്നെ, ഈ സമാഹാരത്തിലെ ഏറ്റവുമധികം മാറ്റിയെഴുതപ്പെട്ട കഥയും അവനവൾ തന്നെയാണ്.

ജിതേഷ് ആസാദിന്റെ കഥാസമാഹാരം നീലിവേട്ട

∙ ‘ഞാവലട്ട’ എന്ന കഥ വായിക്കുമ്പോൾ പെട്ടെന്ന് എന്റെ മനസ്സിലേക്ക് വന്ന മുഖം ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പ്രവീൺ റാണ എന്ന വ്യക്തിയുടേതാണ്. തികച്ചും ഗ്രാമീണമായ ഒരു പ്രദേശത്തിന്റെ ഭാഷയും പ്രകൃതിയും ഉപയോഗിച്ചുകൊണ്ട് മനുഷ്യമനസ്സിന്റെ ദുരയിലേക്കും ആർത്തിയിലേക്കും സഞ്ചരിക്കുന്ന ഒരു ആഖ്യാന പുതുമ ആ കഥയിൽ അനുഭവപ്പെട്ടു. വർത്തമാനകാലത്തെ മുഖാമുഖം കാണുന്ന ആ കഥയുടെ സൃഷ്ടി എങ്ങനെയായിരുന്നു?

ഞാവലട്ട എന്ന പേര് സുഹൃത്ത് ഫാസിലിന്റെ സംഭാവനയാണ്. ഫാസിൽ ഗംഭീരമായി നാട്ടിൻപുറത്തെ മനുഷ്യരെപ്പറ്റി തൊങ്ങും പൊടിപ്പലും ചേർത്തു പറയും. ഹോസ്റ്റലിലെ കുട്ടികളെല്ലാം ഫാസിൽ നരേഷൻ കേൾക്കാൻ കൂടിയിരിക്കുമായിരുന്നു. അങ്ങനെ ഫാസിലിന്റെ സംസാരത്തിൽനിന്നു ഞാൻ  കടമെടുത്ത വിചിത്ര പേരാണ് ഞാവലട്ട. ആ പേരിനെ ഉപയോഗിച്ച് ഞാനൊരു കഥാപാത്രത്തെ വികസിപ്പിച്ചെടുക്കുകയായിരുന്നു. പ്രവീൺ റാണ മാത്രമല്ല മോൻസൺ മാവുങ്കലും ഞാവലട്ട എഴുതിയതിനു ശേഷമാണു നമ്മുടെ മുൻപിൽ വരുന്നത്. നവ മാധ്യമ കാലത്ത് എല്ലാവരും വിദഗ്ധരാവുകയും ഒറിജിനലിനെക്കാൾ അതിന്റെ കോപ്പിയോ ഡ്യൂപ്പോ സ്വീകരിക്കപ്പെടുകയും ചെയ്യുന്നത് എന്നെ ഏറെ അസ്വസ്ഥനാക്കിയിരുന്നു. ആ അസ്വസ്ഥതയും അമർഷവും ഈ കഥയിൽ കൊണ്ടിടുകയായിരുന്നു.

∙ ഈ സമാഹാരത്തിലെ കഥകളിൽ നേരിട്ടു സ്ത്രീപക്ഷ ആശയം ധ്വനിപ്പിച്ച ഒന്നായിട്ടാണ് ‘ഹസ്ബൻഡ് ആൻഡ് വൈവ്സ് ഇൻ ഹെ(ൽ)വൻ’ അനുഭവപ്പെട്ടത്. കഥപറച്ചിലിന് നല്ല ഒഴുക്കുണ്ടായിരുന്നെങ്കിലും ആശയം അൽപം മുന്നിട്ടുനിന്നതായി തോന്നി. അതൊരൊൽപം കഥയെ ദുർബലപ്പെടുത്തിയെന്നും.

താങ്കളുടെ വിമർശനം ശരിയാണെന്നു തോന്നുന്നു. കുറേക്കൂടി ആ കഥയെ പാകപ്പെടുത്താമായിരുന്നു. ചില കഥകൾക്ക്  അങ്ങനെയും സംഭവിക്കും.

∙ താടി സമകാലീന സമൂഹത്തിലുണ്ടാക്കുന്ന അസ്വസ്ഥതകളും അർഥവ്യത്യാസങ്ങളും ചൂണ്ടിക്കാട്ടിയ കഥയാണ് ‘താടി’. താടി വച്ച ബുദ്ധൻ എന്നൊരു നവീന ബിംബവും കഥയുടെ അവസാനം ലഭിച്ചു. ഈ കഥയിലേക്ക് എത്തിയതെങ്ങനെയാണ്?

താടി എന്ന കഥയെ വേണമെങ്കിൽ ഓട്ടോ-ഫിക്‌ഷൻ എന്നു വിളിക്കാം എന്നു തോന്നുന്നു. അച്ഛൻ കൃഷിയിൽ താൽപര്യമുള്ള ആളാണ്. കൃഷിക്കാരൻ ആവശ്യമുള്ളതിനെ കൂടുതൽ വളർത്തുകയും കൃഷിക്ക് ഗുണമെങ്കിൽ, അല്ലാത്തവ നശിച്ചു പോട്ടെ എന്നു കരുതുകയും ചെയ്യുന്നു. അൽപം നീണ്ട താടി വളർത്തിയ നാളുകളിൽ, അറിയാവുന്ന മനുഷ്യർ നടത്തിയ പരാമർശവും അറിയാത്ത മനുഷ്യരുടെ സംശയദൃഷ്ടിയും നേരിടേണ്ടി വന്നിട്ടുമുണ്ട്. ഇക്കാലത്ത് ബുദ്ധൻ ജീവിച്ചിരുന്നെങ്കിൽ ഈ അപരവത്ക്കരണത്തെ നേരിടാൻ അങ്ങോരും താടി വയ്ക്കുമായിരുന്നുവെന്ന അൽപം സമനില തെറ്റിയ ചിന്ത കഥയിലേക്ക് എങ്ങുനിന്നോ കടന്നുവന്നതാണ്. മരങ്ങളുടെ രൂപകവും എഴുത്തും ബന്ധപ്പെടുത്താനും ആ കഥയിൽ ശ്രമിച്ചിട്ടുണ്ട്.

∙ അഞ്ജു പുന്നത്തിന്റെ വര കഥകളുമായി ചേർന്നുനിന്നു. പലപ്പോഴും കഥയെ മറ്റൊരു അർഥതലത്തിലേക്ക് ഉയർത്തി. കഥാകൃത്തിന്റെ അഭിപ്രായമെന്താണ്?

തീർച്ചയായും. എൻ.ബി. സുരേഷ് ആണ് അഞ്ജുവിനെക്കൊണ്ട് ഈ പുസ്തകത്തിൽ വരപ്പിക്കാം എന്ന് സജസ്റ്റ് ചെയ്യുന്നത്. അഞ്ജു ഓരോ കഥയും  വായിച്ചതിനു ശേഷമായിരുന്നു വര. താടിയുള്ള ബുദ്ധൻ മാത്രമായിരുന്നു എന്റെ അഭിപ്രായത്തിൽ വരച്ചത്. ഈ പുസ്തകത്തിൽ എഴുത്തിനെപ്പോലെയോ അതിലധികമോ അഞ്ജു പുന്നത്തിന്റെ വരയ്ക്ക് സ്ഥാനം ഉണ്ട്.

∙ ജിതേഷ് എഴുത്തിലേക്ക് വരുന്നതെങ്ങനെയാണ്? പ്രചോദനങ്ങൾ എന്തൊക്കെയായിരുന്നു?

അങ്ങേയറ്റം ദരിദ്രമായ അന്തരീക്ഷത്തിലാണു ജനിച്ചു വളർന്നത്. ബിഎഡ് ഒഴികെയുള്ള എല്ലാ ഡിഗ്രികളും പഠിച്ചത് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലായിരുന്നു. അനുഭവിക്കാത്തതായൊന്നും ഇല്ലെന്നു പറഞ്ഞാൽ 2023ൽ എന്നെ അറിയുന്ന പലർക്കും അതിശയോക്തി ആയേ തോന്നൂ. പോരാത്തതിന് കായികമായും മാനസികമായും ഇന്നും എന്നും അങ്ങേയറ്റം ദുർബലനായ മനുഷ്യനാണ് ഞാൻ. ദുർബലനായ മനുഷ്യന്റെ ഇടം എന്ന നിലയിലാണ് വായനയിലേക്കും തുടർന്ന് എഴുത്തിലേക്കും എത്തപ്പെടുന്നത്. ആദ്യമായി മനസ്സിൽ തട്ടിയ നോവൽ ഉറൂബിന്റെ ‘ഉമ്മാച്ചു’ ആയിരുന്നു. ഉമ്മാച്ചുവിന് മുൻപും അതിനു ശേഷവും ഉള്ള എഴുത്തുകാരെ– ഏറ്റവും പുതിയ എഴുത്തുകാരെ വരെ– പല കാലങ്ങളിൽ വായിച്ചു. കോളജിൽ സെക്കൻഡ് ലാംഗ്വേജ് സംസ്‌കൃതം ആയിരുന്നിട്ടും ഞാൻ മലയാളം ക്ലാസ്സിൽ ചെന്നിരിക്കുമായിരുന്നു. വി.ജി. തമ്പി മാഷും പ്രസന്നൻ മാഷുമൊക്കെ അവരുടെ സംസാരം കൊണ്ട് എന്നെ പുസ്തകങ്ങളിലേക്ക് എത്തിച്ചു. 

ഇംഗ്ലിഷ് സാഹിത്യം പഠിക്കാൻ തുടങ്ങിയതോടെ ലോകസാഹിത്യവും വായനയുടെ ഭാഗമായി. നിക്കോസ് കസൻദ്സാക്കിസിന്റെ ‘സോർബ ദ ഗ്രീക്കും’ കാമുവിന്റെ ‘ഔട്ട്സൈഡറും’ വല്ലാതെ സ്വാധീനിച്ചു. ഒരു ഘട്ടത്തിൽ കൈവിട്ട അരാജകതയിലേക്ക് ജീവിതം വീണുപോയി. ആയിടെ സുഹൃത്ത് ഷാനു വഴി കുന്നംകുളത്ത് വി.കെ ശ്രീരാമേട്ടന്റെ നേതൃത്വത്തിൽ നടക്കാറുള്ള സാംസ്കാരിക പരിപാടികളിലൊക്കെ പങ്കെടുക്കാൻ അവസരം ലഭിച്ചു. സാഹിത്യത്തിൽ കുറേക്കൂടി വേറിട്ടൊരു നോട്ടം ഉണ്ടാക്കാൻ അതെന്നെ സഹായിച്ചിട്ടുണ്ട്. അവിടെ നിന്നാണ്  മനോഹരൻ വി. പേരകം, പി.എം. ആതിര, പത്രോസച്ചൻ, സുബീഷ് മാനാരി, പി.എം ഷുക്കൂർ, ഡോ. ഹരികൃഷ്ണൻ തുടങ്ങി ഒട്ടേറെ സാഹിത്യപ്രേമികളെ പരിചയപ്പെടുന്നത്. പിന്നെ ചെറുതും വലുതുമായ എഴുത്തുകാരെപ്പോലെ തന്നെ ശിഥിലമായ പ്രണയവും സൗഹൃദങ്ങളുമെല്ലാം എഴുത്തിന് ഇന്ധനം ആയിട്ടുണ്ടാവാം. ഈ പുസ്തകത്തിന്റെ പ്രൂഫ് വായിക്കാൻ ഞാൻ ശല്യം ചെയ്തതു മനോഹരേട്ടനെയാണ്. ഇന്നും ഒരു കഥ എഴുതിയാൽ ആ മനുഷ്യനെ വല്ലാതെ ശല്യം ചെയ്യാറുണ്ട്. 

ശ്രദ്ധ കിട്ടുന്ന എഴുത്തിന്റെ തുടക്കം ഡിസി സംഘടിപ്പിച്ച ഫ്ലാഷ് ഫിക്‌ഷൻ മത്സരത്തിലൂടെയായിരുന്നു. സുഭാഷ് ചന്ദ്രൻ എഡിറ്റ്‌ ചെയ്ത ആ പുസ്തകത്തിൽ നാ(ർ)സിസം എന്ന പേരിലൊരു കുഞ്ഞിക്കഥ വന്നു. തുടർന്ന് ഖസാക്കിൽ വച്ചു നടന്ന ഡിസി നോവൽ ക്യാംപിൽ പങ്കെടുക്കാൻ കഴിഞ്ഞു. പിന്നീട് ബെന്യാമിനും യുവ എഴുത്തുകാരും ചേർന്നെഴുതിയ ‘പുഴ മീനുകളെ കൊല്ലുന്ന വിധം’ എന്ന പുസ്തകത്തിൽ തണുപ്പ് എന്ന പേരിൽ ഒരു അധ്യായം എഴുതാൻ സാധിച്ചു. പിന്നീട് എഴുത്തിൽ പിടിച്ചുനിന്നതിന് അനീഷ് താഴയിൽ എന്ന മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു.

∙ വായനയുടെ സ്വഭാവം എങ്ങനെയാണ്? ഈയടുത്തു വായിച്ചവയിൽ ഉള്ളിൽ തറച്ച ഒരു പുസ്തകത്തെപ്പറ്റി പറയാമോ?

അങ്ങനെ പ്രത്യേകിച്ചൊരു രീതിയൊന്നുമില്ല. ഫിക്‌ഷനാണ് കൂടുതൽ വായന. മീശ, ഓഗസ്റ്റ് 17, കരിക്കോട്ടക്കരി, പുറ്റ്, ഏറ്, സമ്പർക്കക്രാന്തി, അടി, ഐഐടി മദ്രാസ്, തരകൻസ് ഗ്രന്ഥവരി. ബരേറ്റ വായനയിലാണ്. പൊനവും കാസ പിലാസയും വായനയ്ക്കായി വാങ്ങി വച്ചിട്ടുണ്ട്. മേൽ പറഞ്ഞതിൽ കുറെ എഴുത്തുകാരും കൃതികളും വിട്ടുപോയിട്ടുണ്ടാവും. അവരാരും വഴിയിൽ വച്ച് തല്ലാതിരിക്കട്ടെ. മനോഹരേട്ടന്റ പുസ്തകങ്ങളിൽ എനിക്ക് പ്രിയപ്പെട്ടത് ആധികളുടെ പുസ്തകം ആണ്.

∙ അധ്യാപകനെന്ന നിലയിൽ കുട്ടികളെ അടുത്തുനിന്നു കാണുന്ന ഒരാളാണല്ലോ. പുതിയകാല കുട്ടികൾ എന്തൊക്കെയാണ് വായിക്കുന്നത്? ആരൊക്കെയാണ് അവരുടെ ഇഷ്ട എഴുത്തുകാർ?

എല്ലാ കുട്ടികളും ഡോക്ടർമാരും എൻജിനീയർമാരും ആകണമെന്നു രക്ഷിതാക്കൾ വാശിപിടിക്കുന്ന പോലെ എല്ലാവരും സാഹിത്യപ്രേമികൾ ആകണമെന്നു വാശി പിടിക്കേണ്ടതില്ല എന്നു തോന്നുന്നു. പുസ്തകങ്ങളെക്കുറിച്ച് ക്ലാസിൽ കഴിയുന്ന വിധം പറയാറുമുണ്ട്. ഒരു ന്യൂനപക്ഷം അവയെല്ലാം വായിക്കാറുണ്ട്. മുതിർന്നവരിലും ഇത്രയൊക്കെയേ വായനക്കാർ ഉള്ളൂ എന്നു തന്നെയാണു കരുതുന്നത്. കുട്ടികളോളം പോലും അധ്യാപകർ വായിക്കുന്നില്ല എന്നാണ് എന്റെ പക്ഷം. കുട്ടികളെ അതിനു തയാറാക്കേണ്ടവർ തന്നെ പ്രതിലോമകരമായ ജീവിതത്തിനു പിന്നാലെ പായുമ്പോൾ ചില ഒറ്റപ്പെട്ട ശ്രമങ്ങളേ സ്‌കൂളുകളിൽ സാധ്യമാവൂ. മുതിർന്നവരെപ്പോലെ തന്നെ കുട്ടികളെയും വായനയിലേക്ക്  വീണ്ടും ആനയിച്ച പുസ്തകം ബെന്യാമിന്റെ ആടുജീവിതം തന്നെയാണ്. പാമുക്കിന്റെ മൈ നെയിം ഈസ് റെഡ് വായിച്ച കുട്ടി എന്റെ ക്ലാസിൽ ഉണ്ടായിരുന്നു. ആ സ്‌കൂളിൽ അതു വായിച്ച എത്ര അധ്യാപകരുണ്ടാവുമെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ. പിന്നെ കുട്ടികളിൽ കൂടുതലും അൽപം സോഫ്റ്റ്‌ ആയ ഫിക്‌ഷൻ വായിക്കുന്നവരാണ്. എല്ലാവരും അങ്ങിനെയൊക്കെത്തന്നെയാണല്ലോ വായന ആരംഭിക്കുന്നത്. 

∙ സമകാലീന എഴുത്തുകാരിൽ ജിതേഷ് വാശിയോടെ പിന്തുടരുന്നവർ ആരൊക്കെയാണ്?

ഏറ്റവും ചെറുപ്പക്കാരെയാണ് ഞാൻ ഉറ്റുനോക്കുന്നത്. കിങ് ജോൺസ്, ശ്യാം കൃഷ്ണൻ, മൃദുൽ, ഇഷിതു... അങ്ങനെ പോകുന്നു ആ നിര.

∙ അടുത്ത പുസ്തകത്തെപ്പറ്റിയുള്ള ചിന്തകൾ?

രണ്ടു നോവലുകൾ എഴുതിയിട്ടുണ്ട്. പത്തിലധികം കഥകളുടെ പ്ലോട്ട് മനസ്സിൽ ഉണ്ട്. നാലു കഥകൾ ഏതാണ്ട് പൂർത്തിയായി. അതിൽ രണ്ടു കഥകൾ സാങ്കേതികമായ കാരണങ്ങളാൽ നീലിവേട്ട എന്ന സമാഹാരത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. വായിക്കപ്പെടുന്ന പുസ്തകങ്ങളെഴുതിത്തീർത്തു മരിക്കുക എന്നാണു മോഹം. നീലിവേട്ടയുടെ കവർപ്രകാശനത്തിൽ പങ്കാളിയാവുകയും ഈ പുസ്തകത്തിന് ബ്ലർബ് തരികയും ചെയ്ത എസ്. ഹരീഷിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു. കവർ പ്രകാശനം ചെയ്ത ശ്രീരാമേട്ടൻ, വിനോയ് തോമസ്, ഷിനിലാൽ, കെ.വി. മണികണ്ഠൻ, മനോഹരൻ വി. പേരകം, അനീഷ് താഴയിൽ, അനിൽ ദേവസി, ആതിരേച്ചി, ഷുക്കൂർക്ക, സുബീഷ്, അമേരിക്കയിൽ ഇരുന്ന് സ്ഥിരം എന്റെ എഴുത്തിനെ നിരീക്ഷിക്കുന്ന സുഹൃത്ത് പ്രിയ ഉണ്ണികൃഷ്ണൻ, പുസ്തകം ഈ രൂപത്തിൽ എത്തിക്കാൻ സഹായിച്ച എൻ.ബി. സുരേഷ്, ലോഗോസ് ബുക്സ്, അസാധ്യവരകൾ കൊണ്ട് ഈ പുസ്തകത്തെ പരിപോഷിപ്പിച്ച അഞ്ജു പുന്നത്ത് എന്നിവരോട് സ്നേഹം അറിയിക്കുന്നു.‌

Content Summary: Puthuvakku, Talk with Writer Jithesh Azad