മലയാളത്തിൽ അത്ര പരിചിതമല്ലാത്ത ബാങ്കിങ് മേഖലയിലെ തട്ടിപ്പാണ് അദ്ദേഹത്തിന്റെ ആദ്യ നോവൽ പശ്ചാത്തലമാക്കുന്നത്. ഏകെ എന്ന നോവൽ വായനക്കാരുടെ സ്വീകാര്യത നേടി മുന്നോട്ട് പോകുകയാണ്. ഇതിനോടകം 2000 കോപ്പികൾ വിറ്റു. ഒരു പുതുതലമുറ ബാങ്കിന്റെ ഒരു കൊച്ചു ബ്രാഞ്ചിൽ നടക്കുന്ന തട്ടിപ്പു കണ്ടെത്താൻ അതേ ബാങ്കിലെ വിജിലൻസ് വിഭാഗം തലവനും അദ്ദേഹത്തിന്റെ ജൂനിയർ ഉദ്യോഗസ്ഥനും നടത്തുന്ന ശ്രമമാണ് ഈ നോവലിന്റെ ഇതിവൃത്തം. നാടകീയതയില്ലാതെ തികച്ചും സ്വാഭാവികമായാണ് ഈ നോവലിന്റെ വികാസം. കഥാപാത്രങ്ങളൊക്കെ വന്ന് പോകുന്നവരല്ല, മറിച്ച് കഥയോടു ചേർന്ന വികസിക്കുന്ന വ്യക്തിത്വങ്ങളായാണ് കഥാകൃത്ത് കുറിച്ചിടുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളിയുടെ വായനയെ ഒരു കാലത്ത് ഭാവുകത്വപരമായ മാറ്റത്തിലേക്കു നയിച്ചതിൽ ക്രൈം ത്രില്ലർ നോവലുകൾക്ക് വലിയ പങ്കുണ്ട്. അക്കാലത്തെക്കാൾ വലിയ സ്വീകാര്യതയാണ് ത്രില്ലറുകൾക്ക് മലയാളത്തിൽ ഇപ്പോൾ ലഭിക്കുന്നത്‌. ഇക്കാലത്തും ഈ സാഹിത്യ ശാഖ വായനയിലേക്ക് മലയാളികളെ മടക്കിക്കൊണ്ടു വരുന്നുണ്ടെന്നാണ് അമിത് കുമാർ എന്ന നോവലിസ്റ്റിനും പറയാനുള്ളത്. 

ADVERTISEMENT

തന്റെ ആദ്യ നോവലിലൂടെ വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരിലൊരാളായി മാറിയിരിക്കുകയാണ് അമിത്. മലയാളത്തിൽ അത്ര പരിചിതമല്ലാത്ത ബാങ്കിങ് മേഖലയിലെ തട്ടിപ്പാണ് അദ്ദേഹത്തിന്റെ ആദ്യ നോവൽ പശ്ചാത്തലമാക്കുന്നത്. 'ഏകെ' എന്ന നോവൽ വായനക്കാരുടെ സ്വീകാര്യത നേടി മുന്നോട്ട് പോകുകയാണ്. ഇതിനോടകം 2000 കോപ്പികൾ വിറ്റു. ഒരു പുതുതലമുറ ബാങ്കിന്റെ ഒരു കൊച്ചു ബ്രാഞ്ചിൽ നടക്കുന്ന തട്ടിപ്പു കണ്ടെത്താൻ അതേ ബാങ്കിലെ വിജിലൻസ് വിഭാഗം തലവനും അദ്ദേഹത്തിന്റെ ജൂനിയർ ഉദ്യോഗസ്ഥനും നടത്തുന്ന ശ്രമമാണ് ഈ നോവലിന്റെ ഇതിവൃത്തം. നാടകീയതയില്ലാതെ തികച്ചും സ്വാഭാവികമായാണ് ഈ നോവലിന്റെ വികാസം. കഥാപാത്രങ്ങളൊക്കെ വന്ന് പോകുന്നവരല്ല, മറിച്ച് കഥയോടു ചേർന്ന വികസിക്കുന്ന വ്യക്തിത്വങ്ങളായാണ് കഥാകൃത്ത് കുറിച്ചിടുന്നത്. നോവലിസ്റ്റ് ഒരു ബാങ്ക് ജീവനക്കാരൻ ആണെന്നത് നോവലിന്റെ വിശ്വാസ്യത കൂട്ടുന്നു. ഫെഡറൽ ബാങ്കിന്റെ ആലുവ ഹെഡ് ഓഫിസിലെ ഉദ്യോഗസ്ഥനാണ് അമിത് കുമാർ.

അമിത് കുമാറിന്റെ ആദ്യ പുസ്തകമല്ല ഈ നോവൽ. ഇതിനു മുൻപ് പുറത്തു വന്നത് ഒരു ഭാഷാ സഹായിയും കഥാസമാഹാരവും കുട്ടികളുടെ കഥകളുമാണ്. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടെ എഴുത്തിന്റെ വഴിയിലേക്ക് വന്ന കഥ പറയുകയാണ് അമിത് കുമാർ. 

അമിത് കുമാർ

ADVERTISEMENT

“വളരെ ചെറുതിലേ എഴുത്തിനോട് താൽപര്യമുണ്ടായിരുന്നു. എഴുത്തുകാരനാകുക എന്നത് വളരെക്കാലം താലോലിച്ചു കൊണ്ടു നടന്ന സ്വപ്നമായിരുന്നു. ജോലിയൊക്കെ കിട്ടി അതിന്റെ തിരക്കിൽ പെട്ടുപോയപ്പോൾ എഴുത്തിലേക്ക് മടങ്ങാൻ കുറച്ചു വൈകി”– അമിത് പറയുന്നു. ആലപ്പുഴ തുറവൂർ സ്വദേശിയായ അമിത് കുമാർ എറണാകുളം മഹാരാജാസിൽ നിന്നാണ് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കുന്നത്. അങ്ങനെ ഒരാൾ എങ്ങനെ ബാങ്കിങ് ജോലിയിൽ എത്തിയെന്ന് ചോദിക്കരുതെന്നാണ് അമിത്തിന്റെ പക്ഷം. “ജോലിയാണല്ലോ പഠന ശേഷം ഓരോരുത്തരുടെയും സ്വപ്നം. കിട്ടുന്ന ടെസ്റ്റുകൾ വിടാതെ എഴുതുന്നതായിരുന്നു അക്കാലത്തെ പ്രധാന എഴുത്തുപരിപാടി. അങ്ങനെ എഴുതിവന്ന ഒരു പരീക്ഷ അങ്ങ് പാസ്സായി. ഫെഡറൽ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു. ആദ്യ പോസ്റ്റിങ് കിട്ടിയത് കർണാടകയിൽ ആണ്”. അത് അദ്ദേഹത്തിന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വന്നു. 

അമിത് കുമാർ

സാധാരണ ജനങ്ങളുമായി നിരന്തരം ബന്ധം പുലർത്തേണ്ട ജോലിയെന്ന നിലയിൽ പ്രാദേശിക ഭാഷ സ്വായത്തമാക്കുക പ്രധാനമായിരുന്നതു കൊണ്ട് കന്നഡ പഠിച്ചു. നീണ്ട ഒൻപത് വർഷം കർണാടകയിൽ പണിയെടുത്ത കാലത്തും എഴുത്തിനെ വിട്ടിരുന്നില്ല. കുട്ടികൾക്കുള്ള ഒരു നോവൽ എഴുതുന്നത് അക്കാലത്താണ്– ‘സ്വപ്നലോകത്തെ രാജകുമാരൻ’. ബാലസാഹിത്യം അമിത് കുമാറിന്റെ ഇഷ്ടപ്പെട്ട തട്ടകമാണ്. അവിടെ ഭാവനയുടെ നൂറായിരം ശലഭങ്ങളെ കെട്ടഴിച്ചുവിടാം. കുഞ്ഞുങ്ങൾക്ക് അത്തരം കഥകൾ വായിക്കാനാണ് ഇഷ്ടം. പക്ഷേ അത്തരം ഭാവനാലോകങ്ങളെ എഴുത്തിലേക്ക് സ്വാംശീകരിക്കാൻ നല്ല പ്രയാസമാണെന്ന് എഴുത്തുകാരൻ‌ പറയുന്നു. “കുഞ്ഞുങ്ങൾക്കുവേണ്ടി എഴുതാനാണ് പാട്. എന്നാൽ അത് എഴുത്തുകാരൻ എന്ന നിലയിൽ ഏറെ സന്തോഷവും ആത്മസംതൃപ്തിയും തരുന്ന ഒന്നാണ്”. 

ADVERTISEMENT

കർണാടകത്തിൽ ജോലി ചെയ്യുന്ന മലയാളി സഹപ്രവർത്തകർക്കും മറ്റും സഹായമെന്ന നിലയിൽ ഒരു കന്നഡ ഭാഷാസഹായി അക്കാലത്ത് എഴുതി. ‘മലയാളികൾക്ക് ഈസി കന്നഡ’ എന്നാണ് പുസ്തകത്തിന്റെ പേര്. അതു നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു. ‘ഒരു ജാതി ആൾക്കാർ’ എന്നൊരു കഥാസമാഹാരം കൂടി അമിത്തിന്റെതായി പുറത്ത് വന്നിട്ടുണ്ട്. മൂന്നു പുസ്തകങ്ങൾ എഴുതിയ പരിചയമാണ് ഒരു നോവൽ എഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. 

എന്നിരുന്നാലും, ‘ഏകെ’യാണ് അമിത് എന്ന എഴുത്തുകാരനെ വായനക്കാരിലേക്ക് എത്തിക്കുന്നത്. “നോവൽ എഴുതുമ്പോൾ ഇത്രയുമൊരു പ്രതികരണം വായനക്കാരിൽ നിന്ന് ഉണ്ടാവുമെന്ന് കരുതിയിരുന്നില്ല. നോവൽ ഇറങ്ങി ചുരുങ്ങിയ നാളുകൾ കൊണ്ട് ആദ്യ പതിപ്പ് വിറ്റു പോയി. വായനക്കാരുടെ പ്രതികരണങ്ങൾ സോഷ്യൽ മീഡിയ വഴിയും നേരിട്ടുമൊക്കെ കിട്ടി തുടങ്ങി. അത് ആത്മവിശ്വാസം തന്നു”, അദ്ദേഹം പറയുന്നു. 

നോവലിന്റെ കഥ തന്റെ നേരനുഭവങ്ങളും കേട്ടറിഞ്ഞ കഥകളുമൊക്കെ കോർത്തുണ്ടാക്കിയതാണ്. ഒരുപക്ഷേ മലയാളി വായനക്കാർക്ക് അത്ര പരിചിതമല്ലാത്ത ബാങ്കിങ് മേഖലയിലെ പിന്നാമ്പുറത്ത് നടക്കുന്ന കഥയാണ് ‘ഏകെ’. 

“സ്വന്തം അനുഭവങ്ങളിൽ നിന്ന് ചില എലെമെന്റ്സ് ഒക്കെ എടുത്തിട്ടുണ്ട്. നേരിട്ടറിയാവുന്ന ചിലരുടെ മാനറിസം ഒക്കെ കഥാപാത്രങ്ങളിൽ ഉപയോഗിച്ചിട്ടുണ്ടെന്നല്ലാതെ അമിത് കുമാർ അല്ല ‘ഏകെ’. അത് തികച്ചും സാങ്കൽപികമായ ഒരു നോവലും പശ്ചാത്തലവുമാണ്”, അമിത് പറയുന്നു. 

തിരക്കുള്ള ബാങ്കിങ് ജോലിയോടൊപ്പം നോവലെഴുതാനുള്ള സമയം കണ്ടെത്തിയതു കർശനമായ ദിനചര്യ സൂക്ഷിച്ചാണ്. ദിവസവും വൈകിട്ട് 8 മണിക്ക് എഴുതാൻ തുടങ്ങും അത് പാതിരാത്രിവരെ പോകും. അങ്ങനെ മൂന്നുമാസത്തോളം എടുത്താണ് നോവലിന്റെ ആദ്യ ഡ്രാഫ്റ്റ് പൂർത്തീകരിച്ചത്.

Content Highlights: Interview | AK | Book | Malayalam Author | Malayalam Literature