ജാതീയതയുടെ തുറുങ്കിലായിരുന്ന മലയാള സാഹിത്യത്തെ അതിൽ നിന്ന് മോചിപ്പിച്ചെടുത്ത സാഹിത്യത്തിലെ സ്വാതന്ത്ര്യ സമര സേനാനി മൂലൂർ എസ്. പത്മനാഭ പണിക്കരുടെ 150–ാം ജന്മ വാർഷികം ഇന്ന്. ജാതി വ്യവസ്ഥയ്ക്കെതിരെ പട നയിക്കാൻ കവിതയെ ഉപാധിയാക്കിയ മഹാനാണ് സരസ കവി. ജാതിയുടെ വേലിക്കെട്ടുകൾ പൊളിച്ചെഴുതിയ അദ്ദേഹത്തിന്റെ

ജാതീയതയുടെ തുറുങ്കിലായിരുന്ന മലയാള സാഹിത്യത്തെ അതിൽ നിന്ന് മോചിപ്പിച്ചെടുത്ത സാഹിത്യത്തിലെ സ്വാതന്ത്ര്യ സമര സേനാനി മൂലൂർ എസ്. പത്മനാഭ പണിക്കരുടെ 150–ാം ജന്മ വാർഷികം ഇന്ന്. ജാതി വ്യവസ്ഥയ്ക്കെതിരെ പട നയിക്കാൻ കവിതയെ ഉപാധിയാക്കിയ മഹാനാണ് സരസ കവി. ജാതിയുടെ വേലിക്കെട്ടുകൾ പൊളിച്ചെഴുതിയ അദ്ദേഹത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാതീയതയുടെ തുറുങ്കിലായിരുന്ന മലയാള സാഹിത്യത്തെ അതിൽ നിന്ന് മോചിപ്പിച്ചെടുത്ത സാഹിത്യത്തിലെ സ്വാതന്ത്ര്യ സമര സേനാനി മൂലൂർ എസ്. പത്മനാഭ പണിക്കരുടെ 150–ാം ജന്മ വാർഷികം ഇന്ന്. ജാതി വ്യവസ്ഥയ്ക്കെതിരെ പട നയിക്കാൻ കവിതയെ ഉപാധിയാക്കിയ മഹാനാണ് സരസ കവി. ജാതിയുടെ വേലിക്കെട്ടുകൾ പൊളിച്ചെഴുതിയ അദ്ദേഹത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജാതീയതയുടെ തുറുങ്കിലായിരുന്ന മലയാള സാഹിത്യത്തെ അതിൽ നിന്ന് മോചിപ്പിച്ചെടുത്ത സാഹിത്യത്തിലെ സ്വാതന്ത്ര്യ സമര സേനാനി മൂലൂർ എസ്. പത്മനാഭ പണിക്കരുടെ 150–ാം ജന്മ വാർഷികം ഇന്ന്. ജാതി വ്യവസ്ഥയ്ക്കെതിരെ പട നയിക്കാൻ കവിതയെ ഉപാധിയാക്കിയ മഹാനാണ് സരസ കവി. ജാതിയുടെ വേലിക്കെട്ടുകൾ പൊളിച്ചെഴുതിയ അദ്ദേഹത്തിന്റെ ‘കവിരാമായണം’ എന്ന സൃഷ്ടിയുടെ 125–ാം വാർഷിക കൂടിയാണ് ഇക്കൊല്ലം. സാഹിത്യത്തിനപ്പുറം നാടിനു വേണ്ടി കവി എന്തൊക്കെ ചെയ്തുവെന്നതും കാലാതീതമായി ചർച്ച ചെയ്യപ്പെടുന്നു. ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്നതിനാൽ ആ അവസരമാണ് നാടിനു വേണ്ടി അദ്ദേഹം ഉപയോഗിച്ചത്. പുതിയ പൊലീസ് സ്റ്റേഷൻ ഇലവുംതിട്ടയിൽ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തപ്പോൾ മൂലൂരിന്റെ ഓർമകൾക്ക് ജനം സല്യൂട്ട് നൽകി.

ചെങ്ങന്നൂർ ഇടനാട്ടിൽ ജനിച്ചു വളർന്ന മൂലൂർ ഇലവുംതിട്ടയിൽ താമസമാക്കിയത് ആ നാടിന്റെ ഭാഗ്യമായി. ഇലവുംതിട്ടയെ ചുറ്റിപ്പറ്റിയാണ് മൂലൂർ വികസന പദ്ധതികൾ ആലോചിച്ചത്. പ്രദേശത്ത് വിദ്യാലയങ്ങളും റോഡുകളും ചന്തകളും പാലങ്ങളും ഗ്രന്ഥശാലകളുമൊക്കെ ഉണ്ടായി. ഇന്നത്തെ പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 15 സ്‌കൂളുകൾ അദ്ദേഹം അനുവദിപ്പിച്ചു. നാൽപതിലേറെ സ്‌കൂളുകൾ തുടങ്ങാൻ പ്രേരണയും മൂലൂരായിരുന്നു. അദ്ദേഹം ആഗ്രഹിച്ചിട്ടും നടക്കാതെ പോയത് ഇലവുംതിട്ടയിൽ പൊലീസ് ഔട്ട് പോസ്‌റ്റ് എന്ന ആശയമാണ്. ഔട്ട് പോസ്റ്റ് എന്നത് പൊലീസ് സ്റ്റേഷൻ എന്ന യാഥാർഥ്യത്തിലെത്തിയപ്പോൾ ആദ്യം നാട് ഓർത്തതും മൂലൂരിനെയായിരുന്നു.

ADVERTISEMENT

സാഹിത്യത്തിലെ ക്ഷേത്രപ്രവേശന വിളംബരം

55 ൽ അധികം കാവ്യഗ്രന്ഥങ്ങൾ മൂലൂർ രചിച്ചു. അതിൽ കവി രാമായണം , ഹരിശ്ചന്ദ്രോപാഖ്യാനം കിളിപ്പാട്ട്, ആസന്നമരണ ചിന്താ ശതകം, ധർമ്മ പദം, സ്ത്രീ ധർമ്മം, അവസരോക്തിമാല എന്നിവയാണ് ഏറ്റവും പ്രശസ്തം. മലയാളത്തിലെ പ്രശസ്‌ത കവികളെ രാമായണകഥാപാത്രങ്ങളോടു സാദൃശ്യപ്പെടുത്തിക്കൊണ്ട് ഇദ്ദേഹം എഴുതിയ കൃതിയാണ് ‘കവിരാമായണം’. ഇൗ ഗ്രന്ഥത്തെ സാഹിത്യത്തിലെ ക്ഷേത്ര പ്രവേശന വിളംബരം എന്ന് വേണമെങ്കിൽ വിളിക്കാം. അവർണരായ എഴുത്തുകാർക്കു നേരിടേണ്ടിവന്ന അവഗണനയ്‌ക്കെതിരായാണ് മൂലൂർ ഈ കൃതി രചിച്ചത്. കുഞ്ഞിക്കുട്ടൻ തമ്പുരാെൻറ ‘കവിഭാരത’ത്തിൽ ഈഴവകവികൾക്ക് അർഹമായ സ്‌ഥാനം കിട്ടിയിരുന്നില്ലെന്നതും അദ്ദേഹത്തിന്റെ ഇൗ ഗ്രന്ഥരചനയ്ക്ക് പിന്നിലുണ്ട്. 

കവിഭാരതത്തിൽ ശ്രീനാരായണഗുരു, െവളുത്തേരി കേശവൻ വൈദ്യർ, പെരുനെല്ലി കൃഷ്ണൻ വൈദ്യർ എന്നിങ്ങനെ പ്രധാനപ്പെട്ട കവികളെ ഉൾപ്പെടുത്തുന്ന കാര്യം കുഞ്ഞിക്കുട്ടൻ തമ്പുരാനെ മൂലൂർ അറിയിച്ചെങ്കിലും കവിഭാരതം പുറത്തിറങ്ങിയപ്പോൾ അവർ അവഗണിക്കപ്പെട്ടു. അങ്ങനെയാണ് മൂലൂർ ‘കവിരാമായണം’ രചിച്ചത്. ഈ കൃതി വലിയൊരു വിവാദം തന്നെ ഉണ്ടാക്കി. കുഞ്ഞിക്കുട്ടൻ തമ്പുരാനെതിരെയായിരുന്നു സ്വന്തം പ്രതിഷേധമെങ്കിലും കവിരാമായണത്തിൽ പരശുരാമന്റെ സ്ഥാനം തന്നെ തമ്പുരാനു നൽകാനും മൂലൂർ മടി കാണിച്ചില്ല. ഗുരുദേവന് വാൽമീകി സ്ഥാനവും കേരള വർമ്മ വലിയ കോയിത്തമ്പുരാന് ബ്രഹ്മാവിന്റെ സ്ഥാനവും നൽകി. കുമാരനാശാനെപ്പോലെയുള്ള കവികൾക്കും ഉയർന്നസ്ഥാനം തന്നെ നൽകി അദ്ദേഹം സാഹിത്യത്തിൽ പുതിയൊരു സ്നേഹകാലത്തിന് തുടക്കം കുറിച്ചു.

ഒരേ ഒരു സരസകവി

ADVERTISEMENT

സാഹിത്യത്തിലെ നീതിക്കു വേണ്ടി ഭാഷയെ ആയുധമാക്കിയ കവിയെന്ന നിലയിൽ സരസകവി പട്ടം മൂലൂരിന് മാത്രം അവകാശപ്പെട്ടതാണ്. 150 –ാം ജന്മ വാർഷികത്തിലും മൂലൂരിനെ മലയാളഭാഷയും നാടും കവിതയിലെ സൂര്യതേജസായി ഓർമ്മയിൽ കുറിക്കുന്നു. അത് കവിയുടെ ഭാഷയുടെ കരുത്തു തന്നെയെന്ന് പുതു തലമുറയും സാക്ഷ്യപ്പെടുത്തുന്നു. മനഃസാക്ഷിയിൽ ചവുട്ടി നിന്ന് കവിതയുടെ സംവാദങ്ങളിലേക്കും വിവാദങ്ങളിലേക്കും മൂലൂർ ധൈര്യപൂർവം നടന്നപ്പോൾ വാക്കുകൾ കൂടെ നിന്നു. നീതീ വാക്യങ്ങൾ രൂപമെടുത്തു. സാഹിത്യലോകത്ത് അവർണർക്കു കടന്നുചെന്നിരിക്കാനുള്ള സാഹചര്യമുണ്ടാക്കിയത് മൂലൂർ നയിച്ച ആ ധർമസമരമാണ്. പുതിയ കാലത്ത് ഏറ്റവും പ്രസക്തമായ ചിന്തയും ഇതുതന്നെ.

ശിവഗിരി തീർഥാടനം എന്നത് മൂലൂരിന്റെ ആശയമായിരുന്നു. ഇതിനുള്ള അനുവാദം ഗുരുദേവനിൽ നിന്ന് മുലൂർ വാങ്ങിയിരുന്നു. മരണ ശേഷം മൂലൂരിന്റെ മകൻ പി.കെ. ദിവാകരപണിക്കർ ഉൾപ്പെട്ട 5 പേർ അടങ്ങുന്ന സംഘമാണ് തീർഥാടനത്തിന് തുടക്കം കുറിച്ചത്.കമലാലയത്തിൽ ശങ്കുണ്ണി, മേലേപുറത്തൂട്ട് പി.വി. രാഘവൻ, ഇടയിലെ കിഴക്കേതിൽ എം.കെ. രാഘവൻ, പ്ലാവുനിൽക്കുന്നതിൽ പി.കെ. കേശവൻ എന്നിവരാണ് ബാക്കി 4 പേർ. ഇതിന്റെ ഓർമയ്ക്കായാണ് എല്ലാവർഷവും ശിവഗിരി തീർഥാടന സമ്മേളന വേദിയിൽ സ്ഥാപിക്കുന്നതിനുള്ള പഞ്ചലോഹവിഗ്രഹം മൂലൂരിൽ നിന്ന് രഥ ഘോഷയാത്രയായി കൊണ്ടു പോകുന്നത്.

മൂലൂർ സ്മാരകത്തിൽ വർഷംതോറും നടക്കുന്ന പരിപാടികൾ.

∙ ജയന്തി ആഘോഷം (ശിവരാത്രി ദിവസം)

ADVERTISEMENT

∙ മൂലൂരിന്റെ ചരമദിനാചരണം.( മാർച്ച്)

∙ വിദ്യാരംഭം

∙ മൂലൂരിന്റെ പ്രവർത്തന മേഖലകളിലെ കാര്യങ്ങൾ ഉൾകൊള്ളിച്ച് എല്ലാവർഷവും സംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തുന്നുണ്ട്.

∙ മൂലൂരിന്റെ ഡയറി, ഓർമക്കുറിപ്പുകൾ, കവിതാ സമാഹരങ്ങൾ, മൂലൂരിന്റെ ഭവനം ശ്രീനാരായണ ഗുരു സന്ദർശിച്ചപ്പോൾ ഉപയോഗിച്ചിരുന്ന മുറി, കസേര, ഭക്ഷണം കഴിക്കാനായി ഉപയോഗിച്ചിരുന്ന പാത്രം, ഗുരുവിന്റെയും മൂലൂരിന്റെയും പാദുകങ്ങൾ എന്നിവ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരു ഉപയോഗിച്ചിരുന്ന മുറികൾ പരിപാവനമായി സൂക്ഷിക്കുന്നു.