ഷീലയോളം ശക്തയായ ഒരഭിനേത്രി മലയാളത്തിലില്ലെന്നും തലയെടുത്ത്, നെഞ്ചു വിരിച്ചാണ് അവർ സത്യനേയും നസീറിനേയും മധുവിനേയും മറികടന്നതെന്നും എഴുത്തുകാരി ശാരദക്കു‌ട്ടി. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ശാരദക്കുട്ടി ഷീലയ്ക്ക് പിന്തുണയുമായി എത്തിയത്. ജെ.സി.ഡാനിയേൽ പുരസ്കാരം അർഹിക്കുന്ന സിനിമാ പ്രവർത്തകരിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷീലയോളം ശക്തയായ ഒരഭിനേത്രി മലയാളത്തിലില്ലെന്നും തലയെടുത്ത്, നെഞ്ചു വിരിച്ചാണ് അവർ സത്യനേയും നസീറിനേയും മധുവിനേയും മറികടന്നതെന്നും എഴുത്തുകാരി ശാരദക്കു‌ട്ടി. സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ശാരദക്കുട്ടി ഷീലയ്ക്ക് പിന്തുണയുമായി എത്തിയത്. ജെ.സി.ഡാനിയേൽ പുരസ്കാരം അർഹിക്കുന്ന സിനിമാ പ്രവർത്തകരിൽ എന്തുകൊണ്ടാണ് ഇതു വരെ ഷീല ഉൾപ്പെടാത്തത് എന്നും ശാരദക്കുട്ടി ചോദിക്കുന്നു.

ADVERTISEMENT

സമൂഹമാധ്യമത്തിൽ ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പ്

ADVERTISEMENT

'കരുത്തയായ സുന്ദരി സ്ത്രീയെ എത്ര കഴിവുണ്ടെങ്കിലും ഒരരികിലേക്കു മാറ്റി നിർത്തിയാൽ സമൂഹത്തിനൊരു വലിയ സംതൃപ്തിയാണ്. ഷീലയോളം ശക്തയായ ഒരഭിനേത്രി മലയാളത്തിലില്ല. തലയെടുത്ത്, നെഞ്ചു വിരിച്ചാണ് അവർ സത്യനേയും നസീറിനേയും മധുവിനേയും മറി കടന്നത്. ഇന്നും താനെവിടെ നിൽക്കണമെന്നതിന് അവർക്ക് നല്ല ബോധ്യങ്ങളുണ്ട്. അഭിമുഖങ്ങളിൽ അവർ താനെല്ലാവർക്കും മുന്നിലാണെന്ന് ആത്മവിശ്വാസത്തോടെ ആവർത്തിക്കാറുണ്ട്. അണികളുടെയോ വെട്ടുക്കിളികളുടെയോ സംരക്ഷണം അവർക്കാവശ്യമില്ല. എനിക്ക് ഏറ്റവും ബഹുമാനമുള്ള കേരള സ്ത്രീകളിൽ ഒരാൾ ഷീലയാണ്. ഷീലയാണ് മലയാള സിനിമയിലെ എക്കാലത്തെയും കരുത്ത്.'

ADVERTISEMENT

കുറിപ്പിനു താഴെ വിമർശനവുമായി എത്തിയവരോട് കലിക, കാപാലിക, അനുഭവങ്ങൾ പാളിച്ചകൾ, അകലെ, കരിനിഴൽ, കള്ളിച്ചെല്ലമ്മ, അതിഥി, ഒരു പെണ്ണിന്റ കഥ, ചുക്ക്, വാഴ്‌വേ മായം എന്നീ സിനിമകൾ മുൻവിധികളില്ലാതെ കണ്ടു നോക്കാനും എഴുത്തുകാരി ആവശ്യപ്പെടുന്നുണ്ട്.