സിറ്റി ബുക്ക് ലീഡേഴ്സിന്റെയും ഡി.എൽ.എഫ് റിവർസൈഡ് കൊച്ചിയുടേയും സഹകരണത്തോടു കൂടി പ്രമുഖ ലേഖകനും കോർപ്പറേറ്റ് അഡ്വൈസറുമായ ആർ. ഗോപാലകൃഷ്ണന്റെ ഏറ്റവും പുതിയ പുസ്തകം 'ക്രാഷ് ' ഡി.എൽ.എഫ് റിവർസൈഡിലെ ക്ലബ് ഹൗസിൽ വച്ച് പ്രകാശനം ചെയ്തു. ലേഖകനും മുൻ ഐഎഎസ് ഒഫീസറുമായ എം.പി. ജോസഫും ഐഐഎം ട്രിച്ചിയുടെ ഡയറക്ടർ ഡോ. ഭീമ്റായ മേത്രിയുമടങ്ങുന്ന പാനൽ ചർച്ചയോടു കൂടിയാണ് പുസ്തക പ്രകാശനചടങ്ങ് ആരംഭിച്ചത്. സിറ്റി ബുക്ക് ലീഡേഴ്സിന്റെ മാർക്കറ്റിങ്ങ് അഡ്വൈസറും മുഖ്യ ക്യൂറേറ്ററുമായ മോഹിത് ഗുപ്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ പാനലിസ്റ്റുകളായ എം.പി ജോസഫും, ഭീമ്റായ ഗുപ്തയും പുസ്തകത്തിന്റെ വിവിധ വശങ്ങളെപ്പറ്റി ചർച്ച ചെയ്തു.

'ക്രാഷ്: ലെസ്സൺസ് ഫ്രം ദി എൻട്രി ആൻഡ് എക്സിറ്റ് ഓഫ് സി.ഇ.ഓസ്' എന്ന പുസ്തകം മാനേജ്മെന്റിന്റെ തലപ്പത്തേയ്ക്കുള്ള പ്രയാണവും നേതൃസ്ഥാനങ്ങളിൽ തുടരാനുള്ള വെല്ലുവിളികളും, അവിടെ നിന്നു പുറത്താക്കാനുള്ള സാധ്യതകളുമുൾപ്പെടുന്നു. "അധികാരത്തിന് മനുഷ്യനെ മാറ്റാനും അവന്റെ സ്ഥാനത്തിന് തന്നെ വെല്ലുവിളിയുമാകാൻ കഴിയുമെന്ന്" പ്രകാശന ചടങ്ങിൽ

പുസ്തകത്തിന്റെ ലേഖകൻ ആർ. ഗോപാലകൃഷ്ണൻ പറഞ്ഞു. അധികാരം എങ്ങനെ നേതാക്കളുടെ മനസ്സിനെ സ്വാധീനിക്കുന്നുവെന്ന് 'ക്രാഷ്' വിശകലനം ചെയ്യുന്നു. ഹിന്ദുസ്ഥാൻ യുണിലീവറിന്റെയും, ടാറ്റാ സൺസിന്റെയും തലപ്പത്തിരുന്ന അനുഭവത്തിൽ നിന്ന് അദ്ദേഹം ഒരാൾക്ക് ഏങ്ങനെ നേതൃസ്ഥാനത്തു മികച്ചു നിൽക്കാനാവുമെന്നുള്ള നിർദ്ദേശങ്ങളും പങ്കുവച്ചു.