സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച, രവിവർമ തമ്പുരാന്റെ ഏറ്റവും പുതിയ നോവലായ ഓർമ നിരോധനം നോവലിസ്റ്റ് സി. രാധാകൃഷ്ണൻ നോവലിസ്റ്റ് ഹാരിസ് നെന്മേനിക്ക് നൽകി പ്രകാശനം ചെയ്തു. 

ഡോ. സുകുമാർ അഴീക്കോട് – തത്വമസി സാംസ്കാരിക അക്കാദമിയുടെ സുകുമാർ അഴീക്കോട് ജന്മദിനാചരണവും സാഹിത്യോത്സവവും ആയിരുന്നു വേദി. അഴീക്കോട് – തത്വമസി സാഹിത്യ പുരസ്കാരങ്ങളുടെ സമർപ്പണവും നടന്നു. സാംസ്കാരിക അക്കാദമി ചെയർമാൻ ടി.ജി വിജയകുമാർ അധ്യക്ഷത വഹിച്ചു. 

എഴുത്തുകാരും പ്രഭാഷകരും ഭയന്നു പിന്മാറരുതെന്നും പറയേണ്ട കാര്യങ്ങൾ വിളിച്ചു പറയണമെന്നും  സാംസ്കാരിക പുരസ്കാരങ്ങൾ വിതരണം ചെയ്തുകൊണ്ട് ജസ്റ്റിസ് കെമാൽപാഷ പറഞ്ഞു.  

ഭയപ്പെടാതെ തരമില്ലെന്നതാണ് അവസ്ഥയെന്നു സാഹിത്യ പുരസ്കാരങ്ങൾ വിതരണം ചെയ്ത കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ  അഭിപ്രായപ്പെട്ടു.

 ഭയക്കാത്തവനെ ഭ്രാന്തനാക്കുന്നതാണു പ്രവണതയെന്നു സി. രാധാകൃഷ്ണൻ  പറഞ്ഞു. 

എസ്. രമേശൻ നായർ, വി.വി. ജോസ് കല്ലട , ഇടക്കുളങ്ങര ഗോപൻ, ഹാരിസ് നെന്മേനി, രവിവർമ തമ്പുരാൻ, മുരളീധരൻ, ടി.ജി അജിത, അമൽ സുഗ , വി.ജി. ഉമാദേവി  . ജയരാജ് വാരിയർ, വിജയൻ കുറുങ്ങാട്ട്, ഇബ്രാഹിംകുട്ടി എന്നിവർ പ്രസംഗിച്ചു.