കവിയും മാധ്യമപ്രവർത്തകനുമായ പഴവിള രമേശന്‍( 83) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ നടക്കും. 

2017 ൽ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. പഴവിള രമേശന്റെ കവിതകള്‍, മഴയുടെ ജാലകം, ഞാൻ എന്റെ കാടുകളിലേയ്ക്ക് എന്നിവയാണ് പ്രധാന കവിതാ സമാഹാരങ്ങൾ. ഓർമയുടെ വർത്തമാനം, മായാത്ത വരകൾ, നേർവര എന്നിവ ലേഖനസമാഹരങ്ങൾ. ഞാറ്റടി, ആശംസകളോടെ, മാളൂട്ടി, അങ്കിള്‍ ബണ്‍, വസുധ തുടങ്ങിയ ചിത്രങ്ങളുടെ ഗാന രചന നിര്‍വഹിച്ചു.

കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയില്‍ എന്‍.എ. വേലായുധന്റെയും കെ. ഭാനുക്കുട്ടിഅമ്മയുടെയും മകനായാണ് ജനനം. ഭാര്യ : സി രാധ. മക്കള്‍: സൂര്യ സന്തോഷ്, സൗമ്യ.