വായന പക്ഷാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പുസ്തകാസ്വാദന രചനാമത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വായിച്ച് ഇഷ്ടപ്പെട്ട ഒരു പുസ്തകത്തെകുറിച്ച് 750 വാക്കിൽ കുറയാതെയുള്ള ആസ്വാദനകുറിപ്പ് തയാറാക്കി iprddirector@gmail.com എന്ന വിലാസത്തിൽ 2019 ജൂലൈ 20 ന് മുൻപായി അയക്കണം. കുറിപ്പുകൾ MS Word/PDF ഫോർമാറ്റിൽ വേണം അയക്കാൻ.

തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ആസ്വാദനകുറിപ്പ് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രസിദ്ധീകരണമായ  'സമകാലിക ജനപഥ'ത്തിൽ ഉൾപ്പ‌െടുത്തുന്നതാണ്.