ഇടിഞ്ഞുപൊളിഞ്ഞുകൊണ്ടിരുന്ന ഒരു ലോകത്തിരുന്നു രചന നടത്തിയ കവിയാണ് അക്കിത്തം. അക്കിത്തം എഴുതിത്തുടങ്ങുമ്പോൾ കേരളത്തിലെ നാടുവാഴിത്ത–ഫ്യൂഡൽ വ്യവസ്ഥയുടെ തകർച്ചയ്ക്കു വേഗമേറിയിരുന്നു. തകരുന്ന നാലുകെട്ടുകൾ. മാറുന്ന മൂല്യസങ്കൽപങ്ങൾ. അതുവരെ ആരാധ്യരായിരുന്നവർക്ക് നികൃഷ്ടജീവികളുടെ രൂപവും ഭാവവും.

ഇടിഞ്ഞുപൊളിഞ്ഞുകൊണ്ടിരുന്ന ഒരു ലോകത്തിരുന്നു രചന നടത്തിയ കവിയാണ് അക്കിത്തം. അക്കിത്തം എഴുതിത്തുടങ്ങുമ്പോൾ കേരളത്തിലെ നാടുവാഴിത്ത–ഫ്യൂഡൽ വ്യവസ്ഥയുടെ തകർച്ചയ്ക്കു വേഗമേറിയിരുന്നു. തകരുന്ന നാലുകെട്ടുകൾ. മാറുന്ന മൂല്യസങ്കൽപങ്ങൾ. അതുവരെ ആരാധ്യരായിരുന്നവർക്ക് നികൃഷ്ടജീവികളുടെ രൂപവും ഭാവവും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടിഞ്ഞുപൊളിഞ്ഞുകൊണ്ടിരുന്ന ഒരു ലോകത്തിരുന്നു രചന നടത്തിയ കവിയാണ് അക്കിത്തം. അക്കിത്തം എഴുതിത്തുടങ്ങുമ്പോൾ കേരളത്തിലെ നാടുവാഴിത്ത–ഫ്യൂഡൽ വ്യവസ്ഥയുടെ തകർച്ചയ്ക്കു വേഗമേറിയിരുന്നു. തകരുന്ന നാലുകെട്ടുകൾ. മാറുന്ന മൂല്യസങ്കൽപങ്ങൾ. അതുവരെ ആരാധ്യരായിരുന്നവർക്ക് നികൃഷ്ടജീവികളുടെ രൂപവും ഭാവവും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇടിഞ്ഞുപൊളിഞ്ഞുകൊണ്ടിരുന്ന ഒരു ലോകത്തിരുന്നു രചന നടത്തിയ കവിയാണ് അക്കിത്തം. അക്കിത്തം എഴുതിത്തുടങ്ങുമ്പോൾ കേരളത്തിലെ നാടുവാഴിത്ത–ഫ്യൂഡൽ വ്യവസ്ഥയുടെ തകർച്ചയ്ക്കു വേഗമേറിയിരുന്നു. തകരുന്ന നാലുകെട്ടുകൾ. മാറുന്ന മൂല്യസങ്കൽപങ്ങൾ. അതുവരെ ആരാധ്യരായിരുന്നവർക്ക് നികൃഷ്ടജീവികളുടെ രൂപവും ഭാവവും. അടിച്ചമർപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപിന്റെ പ്രതീക്ഷ. അടുത്തെത്തുന്ന വസന്തത്തിന്റെ അലയൊലികൾ അന്തരീക്ഷത്തിൽ. അകത്തും പുറത്തും ഒരേപോലെ സംഘർഷത്തിന്റെ നാളുകൾ. പ്രശസ്ത ഇംഗ്ളിഷ് കവി മാത്യു ആർനോൾഡ് എഴുതിയതുപോലെ മരിച്ച ലോകത്തിനും ജനിക്കാൻ ശക്തിയില്ലാത്ത പുതിയ ലോകത്തിനുമിടയിലൂടെ ലക്ഷ്യമില്ലാതെ അലയേണ്ടിവന്ന നാളുകൾ. സ്വാഭാവികമായും സാമൂഹിക–മാനസിക സംഘർഷങ്ങൾ അക്കിത്തത്തിന്റെ കവിതയിലിടം കണ്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന പ്രകീർത്തിക്കപ്പെട്ട കൃതിക്കുശേഷം 1961–ൽ പുറത്തുവന്ന ‘ഇടിഞ്ഞുപൊളിഞ്ഞ ലോകം’ അക്കിത്തത്തിന്റെ കാവ്യതേജസ്സിന്റെ ഔന്നത്യവും കവി കടന്നുപോയ പ്രതിസന്ധിയുടെ ആഴവും ഒരേപോലെ അനുഭവിപ്പിക്കുന്നു. സമാഹാരത്തിലെ ‘പണ്ടത്തെ മേശാന്തി’യിൽ തകർന്നു നിലം പൊത്താറായ ഒരു ലോകത്തിന്റെ അവസാനത്തെ അവകാശികളിൽ ഒരാൾ എന്നു പറയാവുന്ന ഒരു കഥാപാത്രത്തെ മുൻനിർത്തി കവി തന്റെ ജീവിതചിത്രം വരയ്ക്കുന്നു.

തുപ്പൻ എന്ന നമ്പൂതിരിയുവാവാണ് കവിതയിലെ വക്താവ്. പട്ടണത്തിലെ ഫാക്ടറിയിൽ ജോലി ചെയ്യുന്ന തുപ്പന്റെ കഴിഞ്ഞകാല ഓർമകളിലൂടെ കവിത പുരോഗമിക്കുന്നു. ഫാക്ടറിയിലെ സൈറൺ കേൾക്കുമ്പോൾ അയാളുടെ പശ്ഛാത്താപവിവശമായ ആത്മാവ് നഷ്ടപ്പെട്ട ഭൂതകാലത്തെപ്പറ്റിയോർത്തു കരയുന്നു – ‘ഹാ, പണ്ടു ഞാനൊരു മേശാന്തിയായിരുന്നില്ലയോ ? കവി തുപ്പന്റെ ജീവിതകഥ പറയുന്നു. ഒരു ക്ഷയിച്ച ഇല്ലത്തിലെ അവസാനത്തെ ആശാനാളമായിരുന്നു അയാൾ. ഒരുച്ചയ്ക്കു കുന്നിൻമുകളിൽ പഴമെറിഞ്ഞു കളിച്ചതിനുശേഷം ഉണ്ണാൻ ഇല്ലത്തു പാഞ്ഞുചെല്ലുന്ന നമ്പൂതിരി കേൾക്കുന്നത് അമ്മയുടെ കാഠിന്യം നിറഞ്ഞ വാക്കുകൾ. കർക്കടകമാസം കഴിയുന്നതുവരെ ചോറിനു പകരം ഇനി കഞ്ഞി മാത്രം – ഗദ്ഗദമടക്കി അമ്മ പറഞ്ഞു. തുപ്പൻ ഞെട്ടിത്തരിച്ചു. രണ്ടുമൂന്നാനകളും വില്ലീസുവച്ച കാളവണ്ടികളും പട്ടുമേലാപ്പും ശരറാന്തലും മാൻമുഖം പതിച്ച ചുവരുംചേർന്ന ഒരു കാലഘട്ടത്തിന്റെ പ്രതാപവും പ്രൗഢിയും തന്റെ ഇല്ലത്തിന്റെ അന്തരീക്ഷത്തിൽ വീർപ്പടക്കിനിൽക്കുന്നതു തുപ്പൻ കാണുന്നു. ഇല്ലത്തെ പ്രകാശംകടക്കാത്ത മുറികളിൽനിന്നു കേൾക്കുന്ന അച്ഛന്റെ നെടുവീർപ്പുകൾ. അനുജത്തിയുടെ അന്ധനയനങ്ങളിലെ കണ്ണുനീർ. തുപ്പൻ വീടുവിട്ടിറങ്ങുന്നു. അമ്പലത്തിൽ ശാന്തിക്കാരനായി ചേരുന്നു. തുപ്പനെ ജോലിയിൽ നിയമിക്കുമ്പോൾ ഊരാളൻ താക്കീതു നൽകുന്നുണ്ട് – മുമ്പെത്ത ശാന്തിക്കാരൻ പൂജയിൽ കളവു കാണിച്ചപ്പോൾ പറഞ്ഞുവിട്ടു. തുപ്പനും എന്തെങ്കിലും കളവുപെരുമാറിയാൽ മുമ്പത്തെ ആളുടെ അതേ ഗതി വരും. ഊരാളന്റെ വാക്കുകൾ കേട്ടപ്പോൾ തുപ്പന്റെ കണ്ണിൽ നീർ പൊടിഞ്ഞു. അതുപിന്നെ ഒരിക്കലും ഉണങ്ങിയതുമില്ല.

ADVERTISEMENT

നഷ്ടകാലത്തിന്റെ മിഴിവുറ്റ കാഴ്ചായായി കവി ഒരു ഉൽസദൃശ്യം അവതരിപ്പിക്കുന്നു. ആത്മനിന്ദ വേട്ടയാടുന്ന തുപ്പനെ ഈ രംഗത്തു കാണാം. അമ്പലത്തിൽ കൊട്ടും പ്രദക്ഷിണംവപ്പും കഴിഞ്ഞപ്പോൾ കീർത്തിയേറിയ ഒരു ഗജവീരനോടൊപ്പം തുപ്പൻ ശ്രീകോവിലിലേക്കു നടക്കുന്നു. ശീവേലി കാണാൻവന്ന രണ്ടുണ്ണികൾക്ക് ഒരാഗ്രഹം– ഇത്തിരിനേരം ആനപ്പുറത്തിരിക്കണം. അമ്പലത്തിലെ എല്ലാമായ മേശാന്തിയോടു പറഞ്ഞാൽ കാര്യം സാധിക്കുമെന്നു കരുതി. തുപ്പൻ ഉച്ചപൂജ കഴിഞ്ഞു നടയടച്ചു മടങ്ങുമ്പോൾ ചുറ്റും കൂടിയ ഉണ്ണികൾ അയാളെ തടഞ്ഞുനിർത്തി ‘എന്നെയും ആനപ്പുറത്തു കയറ്റണം’ എന്നു വിളിച്ചുകൂവുന്നു. കണ്ടുനിൽക്കുന്നവർക്കു ചിരി. തുപ്പന്റെ മുഖം അപമാനഭാരത്താൽ കുനിഞ്ഞു. ഒരധികാരവും ഇല്ലാതെ അടിമവേല ചെയ്യുന്നതിന്റെ അപമാനം അയാളെ പൊള്ളിച്ചു. നിഷ്കളങ്കനയനങ്ങളിലേക്കു നോക്കി കൈ രണ്ടും ആകാശത്തേക്കുയർത്തി, ഏതോ മഹാവിസ്മയത്തിനു സാക്ഷ്യം വഹിക്കുന്ന ഒരാളെപ്പോലെ അയാൾ പറയുന്നു :

 

എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകൾ

എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ !

ADVERTISEMENT

നിങ്ങൾതൻ കുണ്ഠിതം കാൺമതിൽ ഖേദമു–

ണ്ടെങ്കിലും നിന്ദിപ്പതില്ലെൻ വിധിയെ ഞാൻ

ഗർഭഗൃഹത്തിലുണ്ടാശ്രിതവാൽസല്യ–

നിർഭരനായൊരാളെന്റെയായെന്റെയായ് !

ADVERTISEMENT

വർഷങ്ങൾ കടന്നുപോയി. കളവു കാണിച്ചില്ലെങ്കിലും തുപ്പനു ജോലി നഷ്ടപ്പെട്ടു. വയറ്റുപിഴപ്പിനുവേണ്ടി അയാൾ നഗരത്തിലെത്തി. പൂണുനൂൽ ഊരിക്കളഞ്ഞു ഫാക്ടറിത്തൊഴിലാളിയായി. മന്ത്രങ്ങൾ ഓതുന്ന വായകൊണ്ട് ഇറച്ചിയും മീനും കഴിക്കുന്നു. പൂജയ്ക്കു ചൊല്ലിയ മന്ത്രാക്ഷരങ്ങൾ മദ്യലഹരിയിൽ അവ്യക്തമായി. ഉപ്പിനും ചോറിനും വേണ്ടി സ്വയം പണയപ്പെടുത്തിയ തുപ്പൻ പണ്ട് ഉണ്ണികളോടു പറഞ്ഞ വാക്കുകൾ ഇടയ്ക്കിടെ ഓർമിക്കുന്നു.

എന്റെയല്ലെന്റെയല്ലീക്കൊമ്പനാനകൾ....

എന്തോ വലിയ കാര്യം പറഞ്ഞുവെന്ന അഹന്തയൊന്നുമില്ല അയാൾക്ക്. കണ്ണീർ ചൊരിയുന്നതിനിടെ കൈവന്ന വിശ്വാസദീപ്തി മാത്രമാണയാളുടെ കൈമുതൽ. എല്ലാം നഷ്ടപ്പെട്ടാലും ആശ്രിതവൽസലനായ ഈശ്വരൻ എന്നും കൂട്ടിനുണ്ടാവുമെന്ന വിശ്വാസം.

കവിതയിലെ പണ്ടത്തെ മേശാന്തി അനുഭവിക്കുന്ന അന്യതാബോധവും ആത്മനിന്ദയും അയാളുടേതു മാത്രമല്ല, ആ കാലഘട്ടത്തിൽ ഒരു തലമുറ ഒന്നാകെ അനുഭവിച്ച പ്രതസന്ധി കൂടിയായിരുന്നു. കണ്ണീരിന്റെ മറയിലൂടെ തുപ്പൻ പറഞ്ഞ വാക്കുകളും വരികളും അക്കിത്തത്തിന്റെ ഏറ്റവും മികച്ച വരികളായി മലയാളം ഏറ്റെടുത്തു. സാഹിത്യാസ്വാദകർ പലരും ‘എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകൾ.. എന്നു തുടങ്ങുന്ന വരികൾ തങ്ങളുടെ ഏറ്റവും പ്രിയ കവിതയായി കരുതുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ മോഹൻലാലും തനിക്കേറെ ഇഷ്ടപ്പെട്ട വരികളായി അക്കിത്തത്തിന്റെ കൊമ്പനാനകളെ വാഴ്‌ത്തിയിട്ടുണ്ട്.

Content Summary: Mohanlal's favourite poet Akkitham Achuthan Namboothiri