പൗരത്വ നിയമ പ്രതിഷേധവും കവിതയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യത്തിന്, ഉണ്ട് എന്നുതന്നെയാണ് കാണ്‍പുര്‍ ഐഐടി അധികൃതരുടെ വാദം. പ്രതിഷേധവും കവിതയും തമ്മിലുള്ള ബന്ധം പ്രഥമദൃഷ്ട്യാ ബോധ്യമായതിനെതുടര്‍ന്ന് വിശദ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഐഐടി അധികൃതര്‍. അന്വേഷണത്തിന്റെ കണ്ടെത്തല്‍

പൗരത്വ നിയമ പ്രതിഷേധവും കവിതയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യത്തിന്, ഉണ്ട് എന്നുതന്നെയാണ് കാണ്‍പുര്‍ ഐഐടി അധികൃതരുടെ വാദം. പ്രതിഷേധവും കവിതയും തമ്മിലുള്ള ബന്ധം പ്രഥമദൃഷ്ട്യാ ബോധ്യമായതിനെതുടര്‍ന്ന് വിശദ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഐഐടി അധികൃതര്‍. അന്വേഷണത്തിന്റെ കണ്ടെത്തല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൗരത്വ നിയമ പ്രതിഷേധവും കവിതയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യത്തിന്, ഉണ്ട് എന്നുതന്നെയാണ് കാണ്‍പുര്‍ ഐഐടി അധികൃതരുടെ വാദം. പ്രതിഷേധവും കവിതയും തമ്മിലുള്ള ബന്ധം പ്രഥമദൃഷ്ട്യാ ബോധ്യമായതിനെതുടര്‍ന്ന് വിശദ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഐഐടി അധികൃതര്‍. അന്വേഷണത്തിന്റെ കണ്ടെത്തല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൗരത്വ നിയമ പ്രതിഷേധവും കവിതയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന ചോദ്യത്തിന്, ഉണ്ട് എന്നുതന്നെയാണ് കാണ്‍പുര്‍ ഐഐടി അധികൃതരുടെ വാദം. പ്രതിഷേധവും കവിതയും തമ്മിലുള്ള ബന്ധം പ്രഥമദൃഷ്ട്യാ ബോധ്യമായതിനെതുടര്‍ന്ന് വിശദ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഐഐടി അധികൃതര്‍. അന്വേഷണത്തിന്റെ കണ്ടെത്തല്‍ എന്തുതന്നെയായാലും ഒരുകാര്യം ഇപ്പോഴേ ഉറപ്പിക്കാം; കവിത ജീവിക്കുന്നു, കാലങ്ങളിലൂടെ. അഥവാ കാലങ്ങളെ അതിജീവിച്ച്. അതിജീവിക്കാനുള്ള ശേഷി തന്നെയാണ് കവിതയുടെ കരുത്ത്. 

 

ADVERTISEMENT

പൗരത്വ നിയമ ഭേദഗതിക്കെതിരെ കാണ്‍പുര്‍ ഐഐടിയില്‍ നടന്ന പ്രതിഷേധമാണ് കവിതയെ അധികൃതരുടെ കണ്ണിലെ കരടാക്കിയത്. ഡിസംബര്‍ 15 ന് ജാമിയ മിലിയ സര്‍വകലാശാലയില്‍ നടന്ന പൊലീസ് അതിക്രമത്തിനെതിരെയാണ് ഐഐടി വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു പ്രചാരണം. പ്രതിഷേധ ജാഥയ്ക്ക് പൊലീസ് അനുവാദം കൊടുത്തില്ലെങ്കിലും നിയമം ലംഘിച്ചുതന്നെ വിദ്യാര്‍ഥികള്‍ തെരുവിലേക്കിറങ്ങി; കവിതയും ചൊല്ലിക്കൊണ്ട്. വിദ്യാര്‍ഥികള്‍ ചൊല്ലിയ കവിതയാണു പ്രശ്നമായത്. അവര്‍ പാടിയത് പാക്കിസ്ഥാനിലെ പ്രശസ്ത ഉറുദു കവി ഫൈസ് അഹമ്മദ് ഫൈസിന്റെ ഇതിഹാസ കവിതയാണ്–‘ഹം ദേഖേംഗേ’... നമുക്കു കാണാം എന്ന കവിത. 

 

വിദ്യാര്‍ഥികള്‍ കവിത ചൊല്ലുന്ന വിഡിയോ ഐഐടി ഡപ്യൂട്ടി ഡയറക്ടര്‍ മനിന്ദ അഗര്‍വാളിന്റെ ശ്രദ്ധയില്‍പ്പെട്ടു. ‘ഫൈസ് അഹമ്മദിനെ ആര്‍ക്കറിയാം എന്നതല്ല ചോദ്യം. കവിത ഹിന്ദു-മുസ്‍ലിം സംഘര്‍ഷത്തിനു കാരണാകുന്നു എന്നതാണ്’: അദ്ദേഹം പ്രതികരിച്ചു. ഉടന്‍തന്നെ വിശദ അന്വേഷണത്തിനും ഉത്തരവിട്ടു. 

 

ADVERTISEMENT

ഫൈസ് അഹമ്മദിന്റെ കവിത ചൊല്ലി പ്രതിഷേധിച്ചതിനെതിരെ ഒരു അധ്യാപകനും ഐഐടി അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നത്രേ. ഫൈസ് ഹിന്ദു വിരോധിയാണെന്നും അധ്യാപകന്‍ ചൂണ്ടിക്കാണിച്ചത്രേ. കവിതയ്ക്കെതിരായ അന്വേഷണ പ്രഖ്യാപനം വിവാദമായതിനെത്തുടര്‍ന്ന് ഐഐടി അധികൃതര്‍ ഒടുവില്‍ സ്വരം മയപ്പെടുത്തി. കവിതയെക്കുറിച്ചല്ല, പ്രതിഷേധത്തെക്കുറിച്ചാണു തങ്ങള്‍ അന്വേഷിക്കുന്നതെന്നാണ് വിശദീകരണം. 

 

പാക്കിസ്ഥാനിലെ ഉറുദു കവിയായ ഫൈസ് അഹമ്മദ് ഫൈസ് വിപ്ലവ കവിയായാണ് അറിയപ്പെടുന്നത്.  ഒട്ടേറെത്തവണ ജയില്‍ശിക്ഷ അനുഭവിച്ച അദ്ദേഹം അടിച്ചര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പാവങ്ങളുടെയും കവിയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളെ ഭയപ്പെട്ടവരില്‍ സ്വേച്ഛാധിപതികളും അധികാര ദുര്‍മോഹികളും ഉള്‍പ്പെടുന്നു. പ്രശസ്ത കവിതയായ ‘ഹം ദേഖേംഗെ’ അദ്ദേഹം എഴുതുന്നതു ന്യൂയോര്‍ക്കില്‍ വച്ചാണ്- 1979ല്‍. സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ അധികാര ഭ്രഷ്ടനാക്കി പാക്കിസ്ഥാന്റെ സ്വേച്ഛാധിപതിയായി സ്വയം പ്രഖ്യാപിച്ച സിയ ഉള്‍ ഹഖിനെതിരെയായിരുന്നു ഫൈസിന്റെ ‘നമുക്കു കാണാം’ എന്ന മുന്നറിയിപ്പു നല്‍കുന്ന കവിത. 

 

ADVERTISEMENT

1986 ല്‍ പാക്ക് ഗായകന്‍ ഇഖ്ബാല്‍ ബാനോ ഈ കവിത സംഗീതം നല്‍കി പാക്ക് തെരുവുകളില്‍ ആലപിച്ചതോടെ സാധാരണക്കാരുടെ ചുണ്ടുകളും കവിത ഏറ്റുപാടാന്‍ തുടങ്ങി. സിയയ്ക്കെതിരെയുള്ള പ്രതിഷേധത്തിലെ മാരകമായ ആയുധമായും കവിത മാറി. അരലക്ഷത്തിലധികം വരുന്ന ജനക്കൂട്ടത്തിന്റെ മുന്നില്‍വച്ച് ബാനോ ഫൈസിന്റെ കവിത ചൊല്ലിയതോടെ സിയയ്ക്കെതിരെയുള്ള ജനങ്ങളുടെ യുദ്ധപ്രഖ്യാപനവും തുടങ്ങി. 

 

‘ദൈവരാജ്യത്തില്‍ സ്വേച്ഛാധിപതികള്‍ക്കു സ്ഥാനമില്ല. 

ഭൂമിയിലും സ്വേച്ഛാധിപതികള്‍ തൂത്തെറിയപ്പെടുന്ന കാലം ഉടന്‍ വരും. 

അടിച്ചമര്‍ത്തപ്പെട്ടവരും ഹൃദയത്തില്‍ വിശുദ്ധിയുള്ളവരുമായ 

ഞങ്ങള്‍ ഭരണത്തിലേറും. 

സിംഹാസനങ്ങള്‍ കാറ്റില്‍ കരിയില പോലെ പറക്കും. 

കിരീടങ്ങള്‍ താഴെവീണു ചിതറും .... 

കാത്തിരിക്കാം...നമുക്കു കാണാം...’

 

ഫൈസിന്റെ കവിതയിലെ വരികള്‍ തീപ്പൊരി പോലെ ജനഹൃദയങ്ങളില്‍ വീണ് പ്രതിഷേധത്തീയായി ആളിക്കത്തി. 

 

പാക്കിസ്ഥാനിലെ സിയാല്‍കോട്ട് ആണ് ഫൈസിന്റെ ജന്മദേശം. കമ്യൂണിസ്റ്റ് എന്നതിനുപുറമേ നിരീശ്വരവാദിയുമായിരുന്നു അദ്ദേഹം. 1963-ല്‍ അദ്ദേഹത്തെ നൊബേല്‍ സമ്മാനത്തിനു ശുപാര്‍ശ ചെയ്തിരുന്നു. മതത്തിലെ ആചാരങ്ങളെയും വിശ്വാസ ചിഹ്നങ്ങളെയുംപോലും അധികാരത്തിനെതിരായ സമരത്തില്‍ പ്രതീകങ്ങളാക്കിയ കവിയാണു ഫൈസ്. അനശ്വര കവിതകളിലൂടെ ഇന്നും ജീവിക്കുന്ന മരണമില്ലാത്ത കവി.

 

English Summary : Pak Poet, Faiz Ahmad Faiz, "Hum Dekhenge", IIT Kanpur