റഫീക്ക് അഹമ്മദിന്റെ ‘അമ്മത്തൊട്ടിൽ’ അടക്കമുള്ള കവിതകൾ പാഠ്യപദ്ധതിയിലുണ്ട്. ആ കവിതകളിലൂടെ ഒരു സഞ്ചാരം ‘അമ്മത്തൊട്ടിൽ’ എന്തെന്നു നമുക്ക് അറിയാം. ഉറ്റവർ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങൾക്കുള്ള അഭയമാണ് അത്. ആ വാക്കിന്റെ പരിചിതമായ അർഥത്തെ അട്ടിമറിക്കുകയാണ് ‘അമ്മത്തൊട്ടിൽ’ എന്ന കവിതയിലൂടെ റഫീക്ക് അഹമ്മദ്.

റഫീക്ക് അഹമ്മദിന്റെ ‘അമ്മത്തൊട്ടിൽ’ അടക്കമുള്ള കവിതകൾ പാഠ്യപദ്ധതിയിലുണ്ട്. ആ കവിതകളിലൂടെ ഒരു സഞ്ചാരം ‘അമ്മത്തൊട്ടിൽ’ എന്തെന്നു നമുക്ക് അറിയാം. ഉറ്റവർ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങൾക്കുള്ള അഭയമാണ് അത്. ആ വാക്കിന്റെ പരിചിതമായ അർഥത്തെ അട്ടിമറിക്കുകയാണ് ‘അമ്മത്തൊട്ടിൽ’ എന്ന കവിതയിലൂടെ റഫീക്ക് അഹമ്മദ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഫീക്ക് അഹമ്മദിന്റെ ‘അമ്മത്തൊട്ടിൽ’ അടക്കമുള്ള കവിതകൾ പാഠ്യപദ്ധതിയിലുണ്ട്. ആ കവിതകളിലൂടെ ഒരു സഞ്ചാരം ‘അമ്മത്തൊട്ടിൽ’ എന്തെന്നു നമുക്ക് അറിയാം. ഉറ്റവർ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങൾക്കുള്ള അഭയമാണ് അത്. ആ വാക്കിന്റെ പരിചിതമായ അർഥത്തെ അട്ടിമറിക്കുകയാണ് ‘അമ്മത്തൊട്ടിൽ’ എന്ന കവിതയിലൂടെ റഫീക്ക് അഹമ്മദ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഫീക്ക് അഹമ്മദിന്റെ ‘അമ്മത്തൊട്ടിൽ’ അടക്കമുള്ള കവിതകൾ പാഠ്യപദ്ധതിയിലുണ്ട്. ആ കവിതകളിലൂടെ ഒരു സഞ്ചാരം ‘അമ്മത്തൊട്ടിൽ’ എന്തെന്നു നമുക്ക് അറിയാം. ഉറ്റവർ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങൾക്കുള്ള അഭയമാണ് അത്. ആ വാക്കിന്റെ പരിചിതമായ അർഥത്തെ അട്ടിമറിക്കുകയാണ് ‘അമ്മത്തൊട്ടിൽ’ എന്ന കവിതയിലൂടെ റഫീക്ക് അഹമ്മദ്. അമ്മയെ ഉപേക്ഷിക്കാൻ കൊണ്ടുപോകുന്ന മകന്റെ വേവലാതിപ്പേച്ചാണ് ഇത്. കളയാൻ പിന്നിടുന്ന വഴിയത്രയും അമ്മ തനിക്ക് എന്തായിരുന്നുവെന്ന് അയാളെ ഓർമിപ്പിക്കുന്നു. 

 

ADVERTISEMENT

നീരറ്റു വറ്റി വരണ്ട കൈച്ചുള്ളികൾ നിവർത്താനാകാതെ മാറോടു ചേർത്ത് പിൻസീറ്റിൽ മടങ്ങിയിരിക്കുന്ന അമ്മ. എങ്ങോട്ടു പോകുന്നുവെന്നോ എന്തിനു പോകുന്നുവെന്നോ അമ്മ ചോദിക്കുന്നില്ല. പാടയും പീളയും മൂടിയ കണ്ണുകൾ ഏറെപ്പണിപ്പെട്ട് അടച്ചുതുറക്കുന്നു. വിജനമായ തെരുവീഥികളിലൂടെ വാഹനം നീങ്ങുന്നു. പെരുംമാളിന്റെ അടുത്ത് അമ്മയെ ഇറക്കിയാലോ എന്നോർക്കുമ്പോഴാണ് അവിടെ പെറ്റു കിടക്കുന്ന തെരുവുപട്ടി കുരച്ചുകൊണ്ട് ചാടുന്നത്. മക്കളെ കാക്കുന്ന തെരുവുപട്ടിയുടെ സാന്നിധ്യം അയാൾക്കുള്ള ഓർമപ്പെടുത്തലാണ്. എല്ലാ അമ്മമാരുടെയും ഓർമ പേറുന്നുണ്ട് ആ സാധു ജീവി.

 

ജില്ലാ ആശുപത്രിക്ക് അടുത്തേക്കാണ് പിന്നീടു വാഹനം നീങ്ങുന്നത്. ‘ഒരു രാക്കട മാത്രം ഉറക്കച്ചടവുമായ്’ അവിടെ തുറന്നിരിക്കുന്നു. അതിനു പിന്നിലെ ഇരുളിടത്തിൽ അമ്മയെ ഉപേക്ഷിക്കാൻ പോകുമ്പോൾ പടികളിലെന്തോ തടയുന്നു. അത് പനിക്കുന്നൊരോർമയാണ്. കുട്ടിക്കാലത്തു പനി പിടിച്ചപ്പോൾ അമ്മ കിതച്ചുകൊണ്ട് തന്നെയെടുത്തുകൊണ്ട് ആ പടികൾ കയറിയത് അയാൾ ഓർക്കുന്നു. അന്നു കിട്ടിയ സൂചിപ്രയോഗത്തിന്റെ നീറ്റലു പോലൊന്ന് മനസ്സിലൂടെ കടന്നുപോകുന്നു. 

 

ADVERTISEMENT

അമ്മയെ കളയാൻ വിദ്യാലയ മുറ്റത്തെത്തുന്നു. പൊട്ടിക്കരഞ്ഞും ശാഠ്യം പിടിച്ചും ക്ലാസിലിരുന്നപ്പോൾ ഉച്ചയാവോളം മതിലിനു പുറത്തു കാത്തുനിന്ന അമ്മയെ അയാൾ ഓർക്കുന്നു. ആരോ പിച്ചിയതു പോലെ തോന്നുമ്പോൾ വാഹനം മുന്നോട്ടുപോകുന്നു. 

 

എന്നെയൊന്നു കൊണ്ടുപോകണമെന്ന് ബുദ്ധി മറയുന്ന കാലത്തോളം അമ്മ ആവശ്യപ്പെട്ടിരുന്ന കോവിലിന് അടുത്തെത്തുന്നു. അവിടെ ആരോ മുന്നിൽ നിൽക്കുന്നു. ‘പുറത്തേക്കശാന്തനായീശ്വരൻ കാറ്റൊന്നു കൊള്ളാനിറങ്ങിയോ?’ എന്നാണു കവി ചോദിക്കുന്നത്.  തണുക്കുമ്പോൾ അയാൾ അമ്മവയറ്റത്തു പറ്റിക്കിടക്കുന്ന ചൂടോർക്കുന്നു. വീട്ടിൽ ചെല്ലുമ്പോൾ ഭാര്യ ഒന്നിനും കൊള്ളാത്തവനെന്നു കുറ്റപ്പെടുത്തുമെങ്കിലും അയാൾക്കു മടങ്ങാതെ വയ്യ. തിരിഞ്ഞു നോക്കുമ്പോൾ പിറകിലെ സീറ്റിൽ അമ്മ മടങ്ങി മയങ്ങിക്കിടക്കുന്നു.

 

ADVERTISEMENT

‘പീളയടിഞ്ഞ് നിറം പോയ കണ്ണുക–

ളെന്തേയടയ്‌ക്കാതെ വെച്ചമ്മ നിർദ്ദയം?’ എന്ന ചോദ്യത്തോടെ കവിത അവസാനിക്കുന്നു. 

 

ആശയങ്ങളെ കാവ്യവൽക്കരിക്കുകയെന്ന ദുഷ്കരകൃത്യം കയ്യടക്കത്തോടെ കവി നിറവേറ്റുന്നു. വലിയൊരു സാമൂഹികപ്രശ്നത്തെക്കുറിച്ചുള്ള ഉത്കണ്ഠ ഉള്ളുതൊടുന്ന കാവ്യാനുഭവമാകുന്നു. പത്രവാർത്തയിൽ നിന്നോ പരിചിതാനുഭവങ്ങളിൽ നിന്നോ മനസ്സിലേക്കു വീണ തീപ്പൊരിയാകാം ഈ കവിതയുടെ പ്രമേയം. കവി അതിനെ വാക്കുകളുടെ ആലയിൽ ഊതിപ്പെരുക്കുന്നു. അതു നമ്മെ പൊള്ളിക്കുന്നു. 

 

തൊണ്ണൂറുകൾക്കു ശേഷം മലയാളകവിതയിൽ സജീവമായ തലമുറയുടെ ഭാഗമായിരിക്കുമ്പോഴും തീർത്തും വ്യതിരിക്‌തമായ കാവ്യവഴിയിലൂടെ നടക്കുന്ന കവിയാണ് റഫീക്ക് അഹമ്മദ്. പൂർവഭാരങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ, സഹജമായ കവിത്വത്തിന്റെ ബലത്തിൽ സ്വന്തമായൊരു ഇടം ഉണ്ടാക്കിയെടുക്കാൻ ഈ കവിക്കു കഴിഞ്ഞിട്ടുണ്ട്. കാവ്യപാരമ്പര്യങ്ങളിലേക്കു വേരാഴ്‌ത്തി നിൽക്കുമ്പോഴും അതിൽ നിന്ന് ഊർജമുൾക്കൊള്ളുമ്പോഴും അതു പഴയകാലത്തിന്റെ കവിതയല്ല. പുതിയ കാലത്തെയാണ് റഫീക്കിന്റെ കവിത എഴുതുന്നത്. പുതിയ ജീവിതവും അതിന്റെ ദുരന്തസങ്കീർണതകളുമാണ് ആ കവിതകൾക്കു വിഷയം. 

 

ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയിൽ

ഉമ്മ പുറത്തു തനിച്ചുനിൽക്കെ

പെട്ടെന്നു വന്നൂ പെരുമഴ, ഉമ്മയോ 

ചിക്കെന്നകത്തു തിരഞ്ഞുചെന്നു

വില്ലൊടിഞ്ഞെന്നു ചിണുങ്ങിടാറുള്ളൊരു

പുള്ളിക്കുട ചെന്നെടുത്തുപാഞ്ഞു.

പള്ളിപ്പറമ്പിൽ പുതുതായ് കുമിച്ചിട്ട

മണ്ണട്ടി മേലെ നിവർത്തിവെച്ചു.

ഉമ്മുക്കുലുസു മരിച്ചന്നു രാത്രി തൊ–

ട്ടിന്നോളമാ മഴ തോർന്നുമില്ല.

 

മലയാളത്തെ തലമുറകളായി കണ്ണീരണിയിച്ചു പോരുന്ന ‘മാമ്പഴ’ത്തിന്റെ ഗോത്രത്തിൽ പെട്ട, കാവ്യമിതത്വം കൊണ്ടു മുറുകിനിൽക്കുന്ന ‘തോരാമഴ’ പോലുള്ള ഉജ്വലമായ രചനകളാണു റഫീക്കിനെ മലയാളത്തിലെ കാവ്യാസ്വാദകർക്കു പ്രിയപ്പെട്ടവനാക്കിയത്. വാക്കുകളുടെ ഇഴയടുപ്പമാണ് ‘തോരാമഴ’യുടേതെന്ന പോലെ മറ്റു പല കവിതകളുടെയും കരുത്ത്. 

 

മിണ്ടാനും കേൾക്കാനുമാകാത്ത കുട്ടികൾ പഠിക്കുന്നിടത്തു ചെന്ന അനുഭവമാണ് ‘ഇതാണ് പ്രാർഥന’ എന്ന കവിത. ‘തന്നുടെ കണ്‌ഠം ശരിപ്പെടുത്തിയവൻ മെല്ലെ ഓർത്തുചൊല്ലുകയായി, പ്രാർഥന ക്ലേശത്തോടെ. വാക്കുകളതിലില്ല, അക്ഷരങ്ങളുമില്ല, തേക്കമോ ഞരക്കമോ പോലൊരു ദീനസ്വരം’ എന്നാണു കവിയെഴുതുന്നത്. ഒട്ടിട നിർത്തി, വീണ്ടും തുടങ്ങി, തോറ്റിട്ട് അവൻ നീർത്തടം പോലുള്ള കണ്ണുകളുയർത്തവെ, നിൽക്കാനുമിരിക്കാനും പോകാനുമാവാതേതൊ ചെങ്കനൽപ്പാദങ്ങളിൽ പൊള്ളുന്നതറിഞ്ഞു കവിതയിലെ ആഖ്യാതാവ്. ആ കനൽച്ചൂടിൽ വെന്ത് കവി എഴുതുന്നു:

 

ആയിരം മതങ്ങളുണ്ടായിരം ദൈവങ്ങളു–

ണ്ടാവകയ്‌ക്കെല്ലാമേറെ 

പ്രാർഥനകളുമെന്നാൽ,

അത്രമേലുള്ളം ചുട്ടതൊന്നു 

ഞാൻ കേട്ടിട്ടില്ല,

അത്രയ്‌ക്കു നെഞ്ചം നീറി ഞാൻ നിന്നിട്ടില്ല.

അത്രമേലതൃപ്‌തിയിൽ 

വെറുപ്പിലോർത്തിട്ടില്ല

അന്ധനാം, ബധിരനാം, 

മൂകനാം ദൈവത്തിനെ.

 

പദങ്ങളെ വിളക്കിയെടുക്കുന്നതിലും പ്രമേയങ്ങളെ ആന്തരികവൽക്കരിക്കുന്നതിലും റഫീക്ക് സൂക്ഷ്മത പുലർത്തുന്നു. തനി ദ്രാവിഡത്തിന്റെ മൗലികവാദത്തിലേക്കു ചായാതെയും കഠിന സംസ്‌കൃതത്തിലേക്കു വീഴാതെയും കൂർപ്പുള്ള, ആരുബലമുള്ള ഭാഷയിലാണ് ഈ കവി കാവ്യശിൽപങ്ങൾ പണിതുയർത്തുന്നത്. 

 

English Summary : Rafeek Ahammed, Poem