തിരക്കിട്ട സിനിമാജീവിതത്തിനു വേണ്ടി മാറ്റിവച്ച സാഹിത്യജീവിതം തിരിച്ചുപിടിക്കാനുള്ള നിശ്ചയദാർഢ്യത്തിലുമായിരുന്നു എഴുത്തുകാരൻ. അതൊന്നും സംഭവിച്ചില്ല. ‘ഞാൻ ഗന്ധർവൻ’ എന്ന ടാഗ് ലൈൻ ജീവിതത്തിന് എഴുതിച്ചേർക്കാൻ ഉത്സുകനായിരുന്നതുപോലെ പത്മരാജൻ മണ്ണിലേക്കു മടങ്ങി. ആ ദേഹം ഇറക്കിക്കിടത്തിയപ്പോൾ പല തലമുറകൾക്ക് ഒരുപോലെ പൊള്ളി.

തിരക്കിട്ട സിനിമാജീവിതത്തിനു വേണ്ടി മാറ്റിവച്ച സാഹിത്യജീവിതം തിരിച്ചുപിടിക്കാനുള്ള നിശ്ചയദാർഢ്യത്തിലുമായിരുന്നു എഴുത്തുകാരൻ. അതൊന്നും സംഭവിച്ചില്ല. ‘ഞാൻ ഗന്ധർവൻ’ എന്ന ടാഗ് ലൈൻ ജീവിതത്തിന് എഴുതിച്ചേർക്കാൻ ഉത്സുകനായിരുന്നതുപോലെ പത്മരാജൻ മണ്ണിലേക്കു മടങ്ങി. ആ ദേഹം ഇറക്കിക്കിടത്തിയപ്പോൾ പല തലമുറകൾക്ക് ഒരുപോലെ പൊള്ളി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരക്കിട്ട സിനിമാജീവിതത്തിനു വേണ്ടി മാറ്റിവച്ച സാഹിത്യജീവിതം തിരിച്ചുപിടിക്കാനുള്ള നിശ്ചയദാർഢ്യത്തിലുമായിരുന്നു എഴുത്തുകാരൻ. അതൊന്നും സംഭവിച്ചില്ല. ‘ഞാൻ ഗന്ധർവൻ’ എന്ന ടാഗ് ലൈൻ ജീവിതത്തിന് എഴുതിച്ചേർക്കാൻ ഉത്സുകനായിരുന്നതുപോലെ പത്മരാജൻ മണ്ണിലേക്കു മടങ്ങി. ആ ദേഹം ഇറക്കിക്കിടത്തിയപ്പോൾ പല തലമുറകൾക്ക് ഒരുപോലെ പൊള്ളി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഷോയുടെ ശവകുടീരത്തിൽ എഴുതിവച്ച വാക്യം ഇങ്ങനെയാണ്: ‘ഒരിക്കലും ജനിച്ചിട്ട‍ില്ല, മരിച്ചിട്ടുമില്ല. 1931 ഡിസംബർ 17നും 1990 ജൂൺ 10നും ഇടയിൽ ഭൂമിയെന്ന ഗ്രഹം സന്ദർശിക്കുക മാത്രം ചെയ്തു’.  തീയതികൾ മാറ്റിയാൽ ഈ വാക്യം പത്മരാജന്റെ ജീവിതത്തിനും ഇണങ്ങും. സർഗാത്മകതയുടെ യൗവനതീക്ഷ്ണമായ നാളുകൾ കൊടിയിറങ്ങും മുൻപേ കാലം ആ ജീവിതത്തിനു പായ്ക്കപ് പറഞ്ഞ‍ു. പെരുവഴിയമ്പലവും ഒരിടത്തൊരു ഫയൽവാനും കള്ളൻ പവ‍ിത്രനും നവംബറിന്റെ നഷ്ടവും പറന്ന് പറന്ന് പറന്ന‍ും അരപ്പട്ട കെട്ടിയ ഗ്രാമത്തിലും നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളും തൂവാനത്തുമ്പികളു‍ം അപരനും മൂന്നാംപക്കവുമെല്ലാം മലയാളത്തിന്റെ മുഷിഞ്ഞ തിരശീലാ ശീലങ്ങൾക്കു തീകൊളുത്തിയിരുന്നു. 

 

ADVERTISEMENT

തിരക്കിട്ട സിനിമാജീവിതത്തിനു വേണ്ടി മാറ്റിവച്ച സാഹിത്യജീവിതം തിരിച്ചുപിടിക്കാനുള്ള നിശ്ചയദാർഢ്യത്തിലുമായിരുന്നു എഴുത്തുകാരൻ. അതൊന്നും സംഭവിച്ചില്ല. ‘ഞാൻ ഗന്ധർവൻ’ എന്ന ടാഗ് ലൈൻ ജീവിതത്തിന് എഴുതിച്ചേർക്കാൻ ഉത്സുകനായിരുന്നതുപോലെ പത്മരാജൻ മണ്ണിലേക്കു മടങ്ങി. ആ ദേഹം ഇറക്കിക്കിടത്തിയപ്പോൾ പല തലമുറകൾക്ക് ഒരുപോലെ പൊള്ളി. 

 

പോസ്റ്റ്മോർട്ടം ടേബിൾ‌

പത്മരാജനെക്കുറിച്ച് ഓർമിക്കുമ്പോൾ പതിനാലു വർഷം മുൻപു വായിച്ച ഒരു അഭിമുഖം ഓർമയുടെ പോസ്റ്റ്മോർട്ടം ടേബിളിലേക്കു കയറിക്കിടക്കുന്നു. പ്രശസ്ത ഫോറൻസിക‍് വിദഗ്ധ ഡോ. ഷെർലി വാസുവുമായുള്ള അഭിമുഖമായിരുന്നു അത്. അതിൽ ഒരു ചോദ്യം ഇതായിരുന്നു: ‘വളരെ പ്രിയപ്പെട്ട ഒരു വ്യക്തിയുടെ ജഡം പോസ്റ്റ്മോർട്ടം ടേബിളിൽ എത്തുന്നു. അതു താൻ തന്നെ കൈകാര്യം ചെയ്യേണ്ടി വരിക. അത്തരമൊരവസ്ഥ എപ്പോഴെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടോ?’

ADVERTISEMENT

 

ഡോ.ഷെർലി പറഞ്ഞ മറുപടി ഇതായിരുന്നു: ‘എന്റെ തലമുറയുടെ കൗമാരവും യൗവനവും വായിച്ചാസ്വദിച്ച പ്രധാനപ്പെട്ട ഒരെഴുത്തുകാരൻ പത്മരാജനായിരുന്നു. പിന്നീട് സിനിമാക്കാരനായി മാത്രം മാറിയ പത്മരാജനെക്കുറിച്ചല്ല ഞാൻ പറയുന്നത്. ഒരുപാടു ചെറുകഥകളും നോവലുകളുമെഴുതിയ എഴുപതുകളുടെ പത്മരാജനെക്കുറിച്ചാണ്. ഞങ്ങളുടെ യൗവനത്ത‍ിലെ സങ്കൽപങ്ങളും ഭാവനകളുമൊക്കെ അദ്ദേഹത്തിന്റെ രചനകളോടൊപ്പമാണ് കൂടുതലായും വികസിച്ചു വന്നിട്ടുള്ളത്…അങ്ങനെയ‍ിരിക്കെ ഒരു ദിവസം മോർച്ചറി ടേബിളിൽ എനിക്കുമുന്നിൽ പത്മരാജൻ വന്നു. കോഴിക്കോട്ടെ ഒരു ലോഡ്ജ്മുറിയിൽ മരിച്ചുകിടക്കുകയായിരുന്നു അദ്ദേഹം. 

 

നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകളിലെ ഒരു രംഗം

മോർച്ചറി ടേബിളിലെ അദ്ദേഹത്തിന്റെ കിടത്തം വിചിത്രമായ ഒരു കാഴ്ചയായിരുന്നു. കുളിച്ചു വൃത്ത‍ിയായി നേരെ വന്ന് ഞങ്ങള‍ുടെ ടേബിളിൽ ഉറങ്ങാൻ കിടക്കുകയായിരുന്നു അദ്ദേഹം എന്നു തോന്നി. ടാൻടക്സ് കമ്പനിയുടെ വെള്ളനിറമുള്ള അടിവസ്ത്രമാണ് അദ്ദേഹം ധരിച്ചിരുന്നത്. മഞ്ഞുപോലെ വെളുത്ത അടിവസ്ത്രം. അടിവസ്ത്രം പോലും ഒട്ടും ചുളിയാതെ അദ്ദേഹം ഉറങ്ങുന്നു. ഇത്രയും ശാന്തമായി ഉറങ്ങിക്കിടന്ന ഒരു ശരീരം അതിനുമുൻപ് ഒരിക്കലും ഞാൻ കണ്ടിട്ടില്ല. തികഞ്ഞ ശാന്തത എന്നൊക്കെ പറയില്ലേ. അതായിരുന്നു അത്’.

ADVERTISEMENT

 

ആ ശരീരഭാഗങ്ങളെല്ലാം ഓർമിക്കുന്നുണ്ടെങ്കിലും അതിൽ മരണത്തെ മാത്രം തനിക്കു കാണാൻ കഴിഞ്ഞ‍ിരുന്നില്ലെന്ന് ഡോ.ഷെർലി ഓർമിക്കുന്നു. ജഡത്തിലുണ്ടാകേണ്ട സ്വാഭാവികമായ നിറംമാറ്റങ്ങളൊന്നും പത്മരാജനിൽ സംഭവിച്ചിരുന്നില്ല. ഡോ. ഷെർലിയല്ല പത്മരാജന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്. തനിക്ക് അതിനു കഴിയുമായിരുന്നില്ലെന്ന് അവർ പറ‍ഞ്ഞിട്ടുണ്ട്. ‘ജോൺ ഏബ്രഹാം അടക്കം ആഘോഷിക്കപ്പെട്ട പല വ്യക്തിത്വങ്ങളും ഈ പോസ്റ്റ്മോർട്ടം ടേബിളിൽ എത്തിയിട്ടുണ്ടെങ്കിലും ടച്ചിങ് എന്നുപറയാവുന്ന ഒരേയൊരനുഭവം ഇതുമാത്രം’ എന്നാണ് ഷെർലിയുടെ വാക്കുകൾ. അതായിരുന്നു മലയാളത്തിനു പത്മരാജൻ!

 

മരണത്തിന്റെ ചൂണ്ടൽ

പത്മരാജനെക്കുറിച്ചോർക്കുമ്പോൾ, ആ കഥകൾ ഓർക്കുമ്പോൾ നമുക്കു മരണത്തെ മാറ്റിനിർത്താനാവില്ല. മരണം പിടിവാശിയോടെ ഇടപെട്ടുകൊണ്ടിരുന്നു അദ്ദേഹത്തിന്റെ കഥകളിൽ, അദൃശ്യമായ‍ും ദൃശ്യമായും. മരണത്തിന്റെ തണുപ്പ് ഇത്രമാത്രം അനുഭവിപ്പിച്ച അധികം എഴുത്തുകാരില്ല. ‘ചൂണ്ടൽ’ എന്ന കഥയിൽ നിസംഗതയോടെയെന്ന വണ്ണം പറയുന്നുണ്ട്: ‘തോട്ടുവക്കിൽ ചൂണ്ടയിട്ടുകൊണ്ടിരിക്കുമ്പോൾ ഒരു മരണം സംഭവിച്ചുകൂടായ്കയില്ല. ശവം അവിടെ കിടക്കും. വൈകുന്നേരമാണ് മരിക്കുന്നതെങ്കിൽ പിറ്റേന്നു മാത്രമേ അളിഞ്ഞു തുടങ്ങിയ ശവം തേടി ആളുകൾ വരികയുള്ള‍ൂ’. മറ്റൊരു കഥയിൽ അദ്ദേഹം മരണത്തെ എഴുതുന്നത് ഇങ്ങനെയാണ്: ‘ഒരു ഇര കൂടി. ഇനി മരണത്തിന്റെ വരവ്. എട്ടുകാലുകളിൽ ഇഴഞ്ഞെത്തുന്ന മരണം. ഇരുട്ടിൽ, ശബ്ദമില്ലാതെ, കണ്ണീരൊഴുക്കാതെ പിടിയിലൊതുങ്ങുന്ന ഇര. അകാല ചരമം’. ‘തൊട്ടാൽ പൊട്ടുന്ന കുമിള’യായി ജീവിതത്തെ എഴുതി ആ കഥകൾ.

 

ഓണാട്ടുകരയുടെ ഊറ്റം

പലതരത്തിലുള്ള ദുരന്തങ്ങൾ ,ഏകാന്തത, രത്യുത്സുകത, വ്യക്തിപരവും സാമൂഹികവുമായ ഇച്ഛാഭംഗങ്ങൾ…എല്ലാം ആ കഥകളിൽ നിറഞ്ഞു. അതുപോലെയായിരുന്നു പ്രണയത്തിന്റെയും രതിയുടെയും മന്ദാരങ്ങൾ. അതിന്റെ വശ്യസുഗന്ധം എല്ലാ ആർദ്രതയോടെയും താളുകളിലും വെള്ളിത്തിരയിലും പടർന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ ചെറുകഥയായ ‘ലോല മിൽഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ്’  തൊട്ടേ പത്മരാജൻ തന്റെ പ്രിയ പ്രമേയങ്ങളെ അതിന്റെ എല്ലാ വൈകാരിക ആഘാതശേഷിയോടും കൂടി പ്രയോഗിക്കുന്നതു കാണാം. ഓണാട്ടുകരക്കാരന്റെ ഊറ്റമായിരുന്നു പത്മരാജന്റെ മൂലധനം. 

 

വായിച്ച പുസ്തകങ്ങളും കണ്ട സിനിമകളും അറിഞ്ഞതും അനുഭവിച്ചതുമായ ജീവിതവും അതിനു തീവ്രതയേറ്റി. ‘തോൽക്കാതെ, ജയിക്കാതെ’ എന്ന കഥയിലെ പെൺകുട്ടിയെ ഓർക്കുന്നുണ്ടോ? തന്നെ പിഴിഞ്ഞൂറ്റിയ ശേഷം തിരസ്ക്കരിക്കുന്ന കാമുകനോട് അവൾ പൊട്ടിത്തെറിക്കുന്നുണ്ട്. കാമുകൻ സമ്മാനിച്ച പെർഫ്യൂം അടിവയറ്റിൽ തേച്ച ശേഷം അവൾ മുഖത്തടിച്ചതുപോലെ പറയുന്നു: ‘നിനക്കു വേണ്ടത് എന്നെയല്ല, എന്റെ ശരീരം പോലുമല്ല. എന്റെ ശരീരത്തിന്റെ ഒരു ഭാഗം മാത്രമാണ്. അത്രമാത്രം’. പത്മരാജനെ രതിയുടെയും വയലൻ‌സിന്റെയും കഥാകാരനാക്കി നിരൂപണത്തിന്റെ നെടുമ്പാതകളിൽ നിന്ന് ഓരത്തേക്ക് തള്ളിയവർ പലരും പത്മരാജന്റെ കഥകളെ പൂർണമായി അറിഞ്ഞിട്ടു കൂടിയില്ലായിരുന്നു. ഏതാനും കഥകൾ എടുത്ത് അവർ വിധി പ്രസ്താവിച്ചു. പക്ഷേ, വായനക്കാർ അക്ഷരങ്ങളുടെ ആ പാരിതോഷികത്തെ ഹൃദയത്തിലേറ്റു വാങ്ങി. ഇടവഴികളിലും വയൽവരമ്പുകളിലും കണ്ടുമുട്ടിയ മനുഷ്യർ ആ കഥകളിലേക്കു കയ്യുംവീശി നിഷ്കളങ്കതയോടെ നടന്നുകയറി. 

 

എഴുത്തിന്റെ ഇടവേള

സിനിമയിലെ തിരക്ക് പത്മരാജന്റെ സാഹിത്യജീവിതത്തെ ബാധിച്ച‍ു. കഥാ–നോവൽ എഴുത്തിൽ നീണ്ട അവധിക്കാലമുണ്ടായി. നക്ഷത്രങ്ങളേ കാവൽ, ഋതുഭേദങ്ങളുടെ പാരിതോഷികം, ഇതാ ഇവിടെ വരെ, രതിനിർവേദം, ജലജ്വാല, നൻമകളുടെ സൂര്യൻ, വാടകയ്ക്ക് ഒരു ഹൃദയം, ശവവാഹനങ്ങളും തേടി, പെരുവഴ‍ിയമ്പലം, ഉദകപ്പോള, കള്ളൻ പവിത്രൻ തുടങ്ങിയ ചെറുതും വലുതുമായ നോവലുകൾ എഴുതിയ അദ്ദേഹം സിനിമയുടെ തിരക്കുകളിലാണ്ട ഒരു പതിറ്റാണ്ട് നോവലുകളൊന്നും എഴുതിയില്ല.  അതേക്കുറിച്ച് മറ്റാരേക്കാള‍ും ബോധവാനായിരുന്നു പത്മര‍ാജൻ. അതുകൊണ്ടാണ് തിരക്കുപിടിച്ച സിനിമാക്കാലത്തും അദ്ദേഹം എഴുത്തിൽ ഒരു മടങ്ങിവരവിന് ഒരുങ്ങിയത്. 

 

മഞ്ഞ‍ുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും എന്നീ കൃതികളിലൂടെ അദ്ദേഹ‍ം നീണ്ട അവധിക്കാലത്തോടു വിട പറഞ്ഞു. പക്ഷേ ജീവിതം ഒരു ട്വിസ്റ്റ് കരുതിവച്ചിരുന്നു. ഹെമിങ്‌വേ പറഞ്ഞിട്ടുണ്ടല്ലോ, ‘എല്ലാ കഥകളും നീണ്ടുപോകുമ്പോൾ മരണത്തിലവസാനിക്കുന്നു. അതു മാറ്റ‍ിനിർത്തി കഥ പറയുന്ന ആളാകട്ടെ നല്ല കാഥികനുമല്ല’. 

 

English Summary : Remembering The Genius Of P.Padmarajan