ബാങ്കിൽ നിന്നു റിട്ടയർ ചെയ്തതിനു ശേഷം ഒന്നുരണ്ടുമാസം തെക്കുവടക്ക് ഓട്ടമായിരുന്നു. അപ്പോൾ ഞാൻ പേടിച്ചിരുന്നു, ജീവിതം മുഴുവൻ ഓട്ടമായിരിക്കുമോയെന്ന്. ഇപ്പോൾ ഒരു കാര്യം ബോധ്യമായി. സാഹിത്യവും കലയും ഇല്ലെങ്കിലും ജനം ജീവിച്ചുപോകും. ജനങ്ങൾക്ക് അത്യാവശ്യം വേണ്ടതു മരണഭയം ഇല്ലാതെ ജീവിക്കാനുള്ള കാലാവസ്ഥ, ഭക്ഷണവുമാണ്. അത്രയേ വേണ്ടൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

ഓടിക്കൊണ്ടിരിക്കുന്നതിനെ ബ്രേക്കിട്ടപോലെ ലോക്ഡൗൺ വന്നത്. അതിനു ശേഷം പുറത്തിറങ്ങിയിട്ടില്ല. സർക്കാർ പറഞ്ഞതനുസരിച്ച് പൂർണമായും വീട്ടിലിരിക്കുകയാണ്. ഒപ്പം വായിക്കുന്നു, എഴുതുന്നു. ഒരുകാര്യമുണ്ടായത്, ഈ  സമയത്തിനിടയ്ക്ക് അഞ്ചു കവിതയെഴുതി. രണ്ടെണ്ണം പ്രസിദ്ധീകരിച്ചു. ലോകാസമസ്താ സുഖിനോ ഭവന്തുഃ എന്നു നാം വെറുത പ്രാർഥിച്ചതല്ല. ലോകം മുഴുവൻ സുഖത്തോടുകൂടി ഇരുന്നാൽ മാത്രമേ മനുഷ്യമനസ്സിന് സർഗാത്മകതയുണ്ടാകൂ. 

ഭൂമിയെ നമസ്കരിച്ച് എഴുന്നേൽക്കുക

ആലങ്കോട് ലീലാകൃഷ്ണൻ
ADVERTISEMENT

ക്വാറന്റീനിൽ കഴിയുന്ന ചിലരെ ഫോണിൽ വിളിച്ചിരുന്നു.  നേരിട്ടു പരിചയമുള്ളവർ മാത്രമല്ല, പരിചയമി ല്ലാത്തവരുമുണ്ടായിരുന്നു. അവർക്ക് എന്നെ അറിയാമായിരുന്നു. ഏകാന്തതയെ മറികടക്കുന്നതിനെ ക്കുറിച്ചായിരുന്നു ഞാൻ സംസാരിച്ചത്. അവരുടെ സംസാരത്തിൽ വലിയ ഉത്കണ്ഠ കണ്ടില്ല. കേരളത്തിൽ അങ്ങനെ വർധിച്ചൊരു ഉത്കണ്ഠയുണ്ടായിട്ടില്ല. ഭയപ്പെടുത്തുന്ന സാഹചര്യം തോന്നിയിട്ടില്ല.  

ADVERTISEMENT

കുറച്ചുകൃഷി തുടങ്ങിയതാണു മറ്റൊരു കാര്യം. പയറുവിത്തു മുളച്ചു. പയർ മുട്ടുകുത്തി എഴുന്നേൽക്കുന്നത് എന്റെ പേരക്കുട്ടി മൽഹാറിനു ഞാൻ കാട്ടിക്കൊടുത്തു. ഞാനവനോടു പറഞ്ഞു– പയർ മുട്ടുകുത്തി ഭൂമിയ നമസ്കരിച്ച് എഴുന്നേൽക്കുകയാണെന്ന്. 

എന്റെ വീടു വിശാലമായ പാടത്തിനടുത്താണ്. ആളുകൾ ധാരാളം പോകുന്ന വഴിയായിരുന്നു. കുറച്ചു ദിവസമായി കാണുന്നൊരു കാഴ്ചയുണ്ട്.  ധാരാളം പക്ഷികൾ വരുന്നു, മയിലിനെ കൂട്ടത്തോടെ കണ്ടു. ചെറിയൊരു മഴക്കാറുണ്ടായിരുന്നു നാലഞ്ചുദിവസം മുൻപ്. മയിലിന്റെ പീലി വിടർത്തിയുള്ള ആട്ടം കണ്ടു. വീട്ടിനടുത്തുനിന്നു കാണാവുന്ന അടുത്തേക്കു പക്ഷികൾ വരാൻ തുടങ്ങി. 

ആലങ്കോട് ലീലാകൃഷ്ണൻ

മനുഷ്യൻ ഭൂമിയുടെ അവകാശികൾ എന്ന നിലയ്ക്ക് എല്ലാം പിടിച്ചുവച്ചിരിക്കുകയായിരുന്നു. മനുഷ്യൻ ഒഴിഞ്ഞുനിന്നപ്പോൾ ഭൂമിയുടെ യഥാർഥ അവകാശികൾ ഭൂമിയിലേക്കു വരാൻ തുടങ്ങി. മലിനീകരണം ഒഴിയാൻ തുടങ്ങി. ആളുകൾ വീട്ടിലിരുന്നു വീട്ടുഭക്ഷണം കഴിക്കാൻ തുടങ്ങി. ചക്കയും മാങ്ങയും കഴിക്കാൻ തുടങ്ങി.  ബാല്യകാലത്ത് അുഭവിച്ചൊരു കാർഷികഗ്രാമ ജീവിതത്തിലേക്കു പിൻമടങ്ങിയതിന്റെ ഒരു സ്വാസ്ഥ്യമുണ്ടിപ്പോൾ.

പ്രിസ്നേഹിതരേ വിട...

ഈ സമയത്ത് വളരെ പ്രിയപ്പെട്ടവർ മരിച്ചുപോയി. ഇ.ഹരികുമാർ, എം.കെ.അർജുനൻ മാസ്റ്റർ, സിപിഐ നേതാവായിരുന്ന പുരുഷോത്തമൻ എന്നിവരുടെ മരണം വല്ലാതെ വേദനിപ്പിച്ചു. അവിടെയൊന്നും പോകാൻ സാധിച്ചില്ല. വയലാർ അനുസ്മരണത്തിൽ 45 വർഷം സ്വാഗതപ്രസംഗം നടത്തിയ ആളായിരുന്നു പുരുഷോ ത്തമൻ. ഹരിയേട്ടൻ വളരെ അടുത്ത ആളായിരുന്നു.അർജുനൻമാസ്റ്ററുമായി അവസാനകാലത്തു വല്ലാത്തൊരു ഹൃദയബന്ധമുണ്ടായിരുന്നു. വേണ്ടപ്പെട്ടവർ മരിക്കുമ്പോൾ അവസാനമായി കാണാൻ പറ്റാത്തതു വല്ലാത്തൊരു വിഷമമാണുണ്ടാക്കുക. 

മെയ് 12 വരെ പല പരിപാടികൾ ഏറ്റിരുന്നു. അതെല്ലാം റദ്ദാക്കി. മൂന്നു ഗൾഫ് യാത്രയുണ്ടായിരുന്നു. ഖത്തർ, അബുദാബി, ഷാർജയിലേക്കും. വീസയും ടിക്കറ്റുമൊക്കെയായിരുന്നു. എല്ലാം സാംസ്കാരിക പരിപാടികളായിരുന്നു. ഒന്നൊരു പുരസ്കാരം വാങ്ങാനായിരുന്നു. കുറച്ചുകൂടി അവനവന്റെ മുറ്റത്തേക്കും അവനവനിലേക്കും നോക്കാൻ സാവകാശം കിട്ടി. ധനം, സൗകര്യം,ആഡംബരം, ആധുനിക നാഗരിക ഉണ്ടാക്കിയിരിക്കുന്ന വലിയ സൗകര്യങ്ങൾ ഒക്കെ ഒരുവിവേചനവുമില്ലാതെ ഓടിപിടിച്ചുകൊണ്ടിരിക്കുമ്പോ ഴാണ് ഇതൊന്നും ശാശ്വതമല്ല എന്ന പാഠം ഇപ്പോൾ കിട്ടിയത്. 

ആഘോഷത്തിന്റെ ഒരു തിമിർപ്പായിരുന്നു ചുറ്റും നോക്കുമ്പോൾ. മനുഷ്യന്റെ കയ്യിൽ ധാരാളം പണവുമുണ്ട്. പണമുള്ളവർ ആഘോഷിച്ചു തിമിർ‍ക്കുന്നു, തീരെ ആവതില്ലാത്തവർ ദാരിദ്ര്യത്തിലും കഴിയുന്നു.  ഇപ്പോൾ എല്ലാം ഒന്നായി. എല്ലാവരും ഒരവസ്ഥയിലേക്കു ചുരുങ്ങി. മനുഷ്യൻ വിചാരിച്ചാൽ സാധിക്കാത്ത ഒന്ന് പ്രകൃതിയിലുണ്ട്. സൂക്ഷ്മദർശിനിക്കുപോലും കാണാനാവാത്ത ഒരു പരമാണു വിചാരിച്ചാൽ മനുഷ്യ സാമ്രാജ്യങ്ങളെ വിറപ്പിക്കാനും നിലയ്ക്കു നിർത്താനും സാധിക്കും. ഇതിനെ ആ നിലയ്ക്കു കണ്ടാൽ മതി. 

അതിജീവിക്കും നമ്മൾ

ദുരിതത്തെ ലഘൂകരിക്കുകയല്ല. ദുരിതങ്ങളെ അതിജീവിക്കാൻ മനുഷ്യൻ നേടേണ്ട ഒരാന്തരികബലം ഉണ്ട്. അകന്നിരിക്കുമ്പോഴും മനുഷ്യവംശം ഒന്നാണെന്ന പ്രാർഥനയോടുകൂടി നാം അതിനെ മറികടക്കണം. ദൂരെയുള്ള മനുഷ്യരുടെ ദുരിതം നമ്മെ വേദനിപ്പിക്കുന്നത് അതുകൊണ്ടാണ്. ഈയൊരു പാരസ്പര്യം ഉള്ളതുകൊണ്ടാണ്. പ്രത്യാശ കൈവിടാതിരിക്കലാണു പ്രധാനം. നിരാശ തോന്നണ്ട. താൽക്കാലിക പരീക്ഷണമായി കണ്ടാൽ മതി. ഇവിടെയും നമുക്കു സന്തോഷം കണ്ടെത്താം. വീണിടം വിഷ്ണുലോകമായി കാണുക. പ്രകൃതിയോടു വിനീതരാകുക. 

ശുഭാപ്തി വിശ്വാസത്തിലാണു ഞാൻ. സർക്കാർ പറ‍ഞ്ഞതുപോലെ അവനവന്റെ വീട്ടിലിരിക്കുക. എന്താണു നിങ്ങൾക്കിപ്പോൾ  ആനന്ദത്തിന് വീട്ടിൽ നിന്നു ലഭിക്കുന്നത് അതിൽ മുഴുകുക. വീടാണു ലോകം, വലിയ ലോകം. ലോകമൊക്കെ കണ്ടു തിരിച്ചുവന്നാലും വീടൊരു വലിയ ലോകമാണ്. വീടിനെ സർാഗത്മകമാക്കാം, കാർഷികജീവിതത്തിലേക്കു വരാം, പ്രകൃതിയിലേക്കു കണ്ണയയ്ക്കാം. അങ്ങനെ നമുക്കു പ്രത്യാശ ഉൽപാദിപ്പിച്ചുകൊണ്ട് പ്രതിസന്ധിയെ മറികടക്കാം. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. 

English Summary: Alankode Leelakrishnan Talks About Qujarantain Period