കഥയിൽ വായിച്ചു മോഹിച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ കൊതിച്ച അനുഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞിട്ടുള്ളൊരാളാണ് മോഹൻലാൽ. യാദൃച്ഛികത, വിസ്മയം ഇതൊക്കെയാണ് അദ്ദേഹത്തിന് പ്രിയപ്പെട്ട പ്രയോഗങ്ങൾ. അത് ജീവിതത്തെക്കുറിച്ചായാലും കഥാപാത്രങ്ങളെക്കുറിച്ചായാലും.

കഥയിൽ വായിച്ചു മോഹിച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ കൊതിച്ച അനുഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞിട്ടുള്ളൊരാളാണ് മോഹൻലാൽ. യാദൃച്ഛികത, വിസ്മയം ഇതൊക്കെയാണ് അദ്ദേഹത്തിന് പ്രിയപ്പെട്ട പ്രയോഗങ്ങൾ. അത് ജീവിതത്തെക്കുറിച്ചായാലും കഥാപാത്രങ്ങളെക്കുറിച്ചായാലും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഥയിൽ വായിച്ചു മോഹിച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ കൊതിച്ച അനുഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞിട്ടുള്ളൊരാളാണ് മോഹൻലാൽ. യാദൃച്ഛികത, വിസ്മയം ഇതൊക്കെയാണ് അദ്ദേഹത്തിന് പ്രിയപ്പെട്ട പ്രയോഗങ്ങൾ. അത് ജീവിതത്തെക്കുറിച്ചായാലും കഥാപാത്രങ്ങളെക്കുറിച്ചായാലും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഥയിൽ വായിച്ചു മോഹിച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ കൊതിച്ച അനുഭവം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞിട്ടുള്ളൊരാളാണ്  മോഹൻലാൽ. യാദൃച്ഛികത, വിസ്മയം ഇതൊക്കെയാണ് അദ്ദേഹത്തിന് പ്രിയപ്പെട്ട പ്രയോഗങ്ങൾ. അത് ജീവിതത്തെക്കുറിച്ചായാലും കഥാപാത്രങ്ങളെക്കുറിച്ചായാലും. അങ്ങനെയുള്ള മോഹൻലാലിനെ മലയാള നോവൽ സാഹിത്യം അതിലെ 10 കഥാപാത്രങ്ങൾ കൊണ്ട് പോരിനു വിളിക്കുകയായിരുന്നു കഥയാട്ടത്തിൽ. ആ കഥാപാത്രങ്ങളിൽ നായകൻമാർ മാത്രമല്ല വില്ലനും വിദൂഷകനും വിടനും നിസ്സഹായനും പരാജിതനും പോരാളിയുമൊക്കെയുണ്ടായിരുന്നു. 

 

ADVERTISEMENT

2003 നവംബർ ഒന്നിന് തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലായിരുന്നു കഥയാട്ടത്തിന്റെ ആദ്യ അരങ്ങേറ്റം. പിന്നീട് കോഴിക്കോട്, കണ്ണൂർ, മുംബൈ, ചെന്നൈ, ബാംഗ്ലൂർ, ദുബായ് എന്നിവിടങ്ങളിലും കഥയാട്ടം അവതരിപ്പിച്ചു. മലയാള ഭാഷയുടെയും മലയാളിത്തത്തിന്റെയും വീണ്ടെടുപ്പിനായി 2002 നവംബർ ഒന്നു മുതൽ ഒരു വർഷം ‘എന്റെ മലയാളം’ എന്ന പേരിൽ പ്രചാരണ പരിപാടി മനോരമ നടത്തിയിരുന്നു. ഭാഷയുടെ രക്ഷയ്ക്കായി മലയാളത്തിലെ ഏതാണ്ട് എല്ലാ എഴുത്തുകാരും പല സ്ഥലത്ത് ഒത്തുചേർന്നു കണ്ടെത്തിയ വഴികൾ സമാഹരിച്ച് അന്നത്തെ കേരള മുഖ്യമന്ത്രിക്ക് കൈമാറുന്നതായിരുന്നു ഇതിലൊന്ന്. 

 

 

2003 ലെ കേരളപ്പിറവി ദിനത്തിലായിരുന്നു പരിപാടി. എം.ടി വാസുദേവൻ നായരും എസ്. ഗുപ്തൻനായരും സുകുമാർ അഴീക്കോടും ചേർന്ന് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിക്ക് ഭാഷാ സംരക്ഷണ രേഖ കൈമാറി. ഈ സമ്മേളനത്തിന് അനുബന്ധായിട്ടാണ് കഥയാട്ടം ആദ്യം അവതരിപ്പിച്ചത്. 

ADVERTISEMENT

 

യോഗം കഴിഞ്ഞ് സ്റ്റേജിലെ വിളക്കണഞ്ഞു. അതിഥികൾ സദസിലേക്കിറങ്ങി. സ്റ്റേജിന്റെ ഒരറ്റത്ത് സ്പോട് ലൈറ്റ് മെല്ലെത്തെളിയുമ്പോൾ വെളുത്ത ഷർട്ടും മുണ്ടുമണിഞ്ഞ് മോഹൻലാൽ. മൈക്രോഫോണിൽ മോഹൻലാൽ പറഞ്ഞുതുടങ്ങി–

 

‘‘എന്റെ മകളുടെ പേര് വിസ്മയ എന്നാണ്. ഇന്ന് നിങ്ങളറിയുന്ന മോഹൻലാലിന്റെ ജീവിതത്തിന് ആകെ കൊടുക്കാവുന്ന പേരാകാം അത്– വിസ്മയം!’’ കുറച്ചുമാത്രം വാക്കുകളിൽ കഥയാട്ടത്തിനൊരു ആമുഖം നൽകി സ്റ്റേജിന്റെ മറ്റേയറ്റത്തേക്ക് നീങ്ങിയ ലാൽ അവിടെ തന്നെ വേഷം മാറുന്നു, ചമയങ്ങളണിയുന്നു. വസ്ത്രാലങ്കാരത്തിനും ചമയത്തിനും ചുമതലപ്പെട്ടവർ സഹായിക്കുന്നു. 

ADVERTISEMENT

 

 

ഒരു നിമിഷത്തെ വേഷപ്പകർച്ചയിൽ മോഹൻലാൽ താറുടുത്തു, പട്ടുമേൽമുണ്ടണിഞ്ഞു. കുടുമവച്ചു സൂരി നമ്പൂതിരിപ്പാടായി. സമയമധികമില്ല. റീടെയ്ക്കില്ല. വേദിയാണ്. ലൈവ് ആണ്. ഇനി മോഹൻലാലില്ല. സൂരി നമ്പൂതിരിപ്പാട് മാത്രം. 

 

മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലെന്നു പേരുകേട്ട ഇന്ദുലേഖയിലെ  സൂരി നമ്പൂതിരിപ്പാടിലൂടെ കഥയാട്ടത്തിനു തുടക്കമായി. മരുമക്കത്തായ ആചാരങ്ങളുടെ പ്രതിരൂപമായ പഞ്ചുമേനോനും സമുദായ മേൽക്കോയ്മയുടെയും ആൺമേധാവിത്വത്തിന്റെയും പ്രതിനിധിയായി വിടനും ഭോഷനുമായ സൂരിനമ്പൂതിരി പ്പാടും അവർക്കിടയിൽ അനുരാഗബദ്ധരും ആധുനികരുമായ മാധവനും ഇന്ദുലേഖയുമാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ. അറിവും ധൈര്യവുമുള്ള പെണ്ണിനെ കഥയിൽ നായികാ പ്രതിഷ്ഠ നടത്തിയ ഒ. ചന്തമേനോൻ നായികയുടെ പേരു തന്നെ നോവലിനെയും വിളിച്ചു.  

 

ഇന്ദുലേഖയുടെ സൗന്ദര്യം കേട്ടുകേട്ട് നിവൃത്തിയില്ലാതായി തേടിച്ചെല്ലുന്ന സൂരി നമ്പൂതിരിപ്പാടായി മോഹൻലാൽ വേദിയിൽ. അഴകിയ രാവണനായി ഇന്ദുലേഖയെ കാണാൻ ഒരുങ്ങിപ്പുറപ്പെടുകയാണ്. ചമയമണിഞ്ഞ് യാത്രക്ക് സന്നദ്ധനായി കൂട്ടിലിട്ട വെരുകിനെപ്പോലെ കലശൽകൂട്ടുന്ന സൂരി നമ്പൂതിരിപ്പാട്. കഥകളിപ്പദവും ശൃംഗാര മുദ്രകളും അകമ്പടി. പരിചാരകരോടും അമാലൻമാരോടും കൽപനകൾ. അക്ഷമ–  ഇതെല്ലാം ചേർന്ന് സൂരി നമ്പൂതിരിപ്പാടിനെ പല്ലക്കിലേറ്റി. 

 

ഇനി കഥ വേദിക്കു പിന്നിലെ 30 അടി ഉയരത്തിലെ  തിരശ്ശീലയിലാണ്. പഞ്ചു മേനോന്റെ തറവാട്ടുവീട്ടിൽ. ഗ്രാമ്യഭംഗിയിൽ ഇന്ദുലേഖയുടെ വീട് തെളിയുന്നു. അരങ്ങിലെ സൂരി നമ്പൂതിരിപ്പാട് വെള്ളിത്തിരയിലെ ഇന്ദുലേഖയോട് മിണ്ടിത്തുടങ്ങി. അശരീരിയായ ഇന്ദുലേഖയുടെ സ്വരത്തിന് ആലവിളക്കിന്റെ വെട്ടത്തിലുള്ള കൈമുദ്രകൾ മാത്രം അകമ്പടി. 

 

കഥകളിഭ്രാന്ത് ലേശം കൂടുതലുള്ള ആളാണ് നമ്പൂതിരിപ്പാട്. ഇന്ദുലേഖയ്ക്ക് കളിഭ്രാന്തുണ്ടോ എന്നറിയണം. പിന്നെയും പലതുണ്ട് ചോദിച്ചറിയാൻ. ചോദ്യങ്ങൾക്കെല്ലാം ഇന്ദുലേഖയുടെ മറുപടിയുണ്ട്. അതിലൊളിപ്പിച്ച പരിഹാസ മുനയുമുണ്ട്. ഇന്ദുലേഖയെ കേൾപ്പിക്കാൻ മനപാഠമാക്കിയ ശ്ലോകം തെറ്റിച്ചു ചൊല്ലി ചമ്മലോടെ സൂരി നമ്പൂതിരിപ്പാട്ടിനു മടക്കം. ഇന്ദുലേഖയുടെ കൈകൾ ജനാലയടച്ചു. 

 

നാളെ:  ചന്ത്രക്കാരൻ (ധർമരാജ), കാളിപ്രഭാവ ഭട്ടൻ (രാമരാജ ബഹദൂർ) 

 

English Summary : Mohan Lal As Soori Namboothrippadu -Kadhayattam By Mohanlal - 10 Novel 10 Characters One And Only Actor