ദിവസവും പുലർച്ചെ 4 ന് എഴുന്നേറ്റ് സൂര്യനെപ്പറ്റി കവിതയെഴുതി 6 നു മുൻപ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും വാട്സാപ്പിൽ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നത് ജയദേവന്റെ ദിനചര്യയായി മാറിക്കഴിഞ്ഞു. വൃത്തവും അലങ്കാരവും ഒപ്പിച്ച് 4 മുതൽ 28 വരെ വരികളുള്ള കവിതകളാണ് ഇവ. ഓരോ ദിവസവും വ്യത്യസ്തങ്ങളായ വരികളാണ് എഴുതുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തണ്ണിത്തോട് (പത്തനംതിട്ട) ∙ എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിർ ഇന്നെത്ര ധന്യതയാർന്നു... എന്ന ശ്രീകുമാരൻ തമ്പിയുടെ ഗാനം കേൾക്കുമ്പോൾ ജയദേവന് അത് ഇന്നു മാത്രമല്ല എന്നും ധന്യതയാണ്. സൂര്യനുദിക്കും മുൻപേ ജയദേവന്റെ മനസ്സിൽ എന്നും ഓരോ കവിത ഉദിക്കും. അത് സൂര്യനെപ്പറ്റിയാകും. സൂര്യനെ വർണിച്ച് ആയിരത്തിലേറെ കവിതകൾ രചിച്ച് ശ്രദ്ധേയനാകുകയാണ് തണ്ണിത്തോട് കൊച്ചുനെടുംപുറത്ത് ജയദേവൻ.

ADVERTISEMENT

ദിവസവും പുലർച്ചെ 4 ന് എഴുന്നേറ്റ് സൂര്യനെപ്പറ്റി കവിതയെഴുതി 6 നു മുൻപ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും വാട്സാപ്പിൽ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നത് ജയദേവന്റെ ദിനചര്യയായി മാറിക്കഴിഞ്ഞു. വൃത്തവും അലങ്കാരവും ഒപ്പിച്ച് 4 മുതൽ 28 വരെ വരികളുള്ള കവിതകളാണ് ഇവ. ഓരോ ദിവസവും വ്യത്യസ്തങ്ങളായ വരികളാണ് എഴുതുന്നത്.

സൂര്യനെപ്പറ്റി കവിതയെഴുതുന്ന തണ്ണിത്തോട് കൊച്ചുനെടുംപുറത്ത് ജയദേവൻ.

വയലാറിന്റെ ആരാധകനായ ജയദേവൻ 30 മണിക്കൂറിലധികം തുടർച്ചയായി ചൊല്ലാനുള്ള സൂര്യ കവിതകൾ രചിച്ചിട്ടുണ്ട്. ഇത് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിരിക്കുകയാണ്. ജയദേവൻ 2008 ൽ ദുബായിലെത്തിയെങ്കിലും വാഗ്ദാനം ചെയ്തിരുന്ന ജോലിയല്ല ലഭിച്ചത്. അന്ന് സുഹൃത്തുക്കൾ ജയദേവനെ അറബിക്കഥ സിനിമയിലെ ശ്രീനിവാസൻ ചെയ്ത കഥാപാത്രമായ ക്യൂബ മുകുന്ദനുമായി താരതമ്യം ചെയ്തിരുന്നു. പറഞ്ഞ ജോലി ലഭിക്കാത്ത നിരാശയിൽ കഴിഞ്ഞ ജയദേവൻ സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമാണ് അന്ന് ദുബായിലുണ്ടായിരുന്ന അറബിക്കഥയുടെ തിരക്കഥാകൃത്ത് ഡോ.ഇക്ബാൽ കുറ്റിപ്പുറത്തിനെ കാണുന്നത്. പുതുതായി 4 പാട്ടുകൾ എഴുതി അതുമായാണ് അദ്ദേഹത്തെ കാണാൻ പോയത്. ഈ കൂടിക്കാഴ്ചയാണ് സ്ഥിരമായ എഴുത്തിലേക്ക് തിരിയാൻ പ്രേരണയായത്.

ADVERTISEMENT

2010 ൽ ഗൾഫിൽനിന്ന് തിരികെ നാട്ടിലെത്തിയ ശേഷം വെള്ളക്കുതിര, കാക്കരത്തോട്ടിലെ മുള്ളില്ലാ മീനുകൾ എന്നീ സിനിമകൾക്കായി ഗാനങ്ങൾ രചിച്ചു. കാക്കരത്തോട്ടിലെ മുള്ളില്ലാ മീനുകൾ എന്ന സിനിമയിൽ രാഷ്ട്രീയക്കാരനായി ചെറിയ വേഷവും ചെയ്തു. മലയാള മനോരമ ആഴ്ചപ്പതിപ്പിൽ ജയദേവന്റെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൂര്യനെക്കുറിച്ചുള്ള കവിതകൾക്ക് പുറമേ മറ്റു വിവിധ വിഷയങ്ങളിലും കവിത എഴുതുന്നുണ്ട്.

സാഹിത്യത്തെയും എഴുത്തിനെയും പ്രണയിക്കുന്ന ജയദേവന് മദ്രാസ് സർവകലാശാല ഡോക്ടറേറ്റ് നൽകാൻ താൽപര്യമറിയിച്ചിട്ടുണ്ട്. തണ്ണിത്തോടിന്റെ കവിയെ നാട്ടിലെ പ്രവാസി സംഘടന അടുത്ത കാലത്ത് ആദരിച്ചിരുന്നു. ചെങ്ങന്നൂരിൽ സ്വന്തമായി കാർപ്പെന്ററി ജോലികൾ ഏറ്റെടുത്ത് ചെയ്യുകയാണ് ജയദേവൻ. 

ADVERTISEMENT

ജയദേവന് ഏറെ ഇഷ്ടപ്പെട്ട കവിത ഇതാണ്: 

ധവളചന്ദനം പാരിന്റെ നെറ്റിയിൽ

തവകരം കൊണ്ടുഷസ്സേ ചാർത്തീടുവാൻ,

ദിനവുമെത്തുന്ന നേരത്തു ഞങ്ങൾക്ക്

കനിവോടിത്തിരി തന്നിട്ടുപോകണേ.....

English Summary : Man Who Writes Poem About Sun On Daily Basis