അന്നു മുതല്‍ ഓരോ ദിവസവും മുടക്കം വരാതെ പീറ്റര്‍ എഴുതി; ദിവസം ഒരു കവിത വീതം. ഒരു ദിവസം മാത്രം പീറ്ററിന്റെ കൈ വിറച്ചു. പേപ്പര്‍ കയ്യില്‍ നിന്നു വഴുതിപ്പോയി. അതു നാലു വര്‍ഷം മുന്‍പ്. അലിസ മരിച്ച ദിവസം. എന്നാല്‍ അന്നും അദ്ദേഹം കവിത പൂര്‍ത്തിയാക്കി. അലിസ വായിക്കുമെന്ന ഉറപ്പില്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പീറ്റര്‍ ഗോര്‍ഡന്‍ എന്ന നടന് അന്നതൊരു തമാശ മാത്രമായിരുന്നു. ഒരു കവിത. അതയാള്‍ പ്രിയപ്പെട്ട പങ്കാളി അലിസയ്ക്കു നേരിട്ടു കൊടുത്തില്ല. തലയണയ്ക്കടിയില്‍ വച്ചു. ആ വാക്കുകള്‍ അലിസന്‍ ഇഷ്ടപ്പെട്ടു. അവയിലെ കവിത. ആ കവിതയ്ക്കു പിന്നില്‍ തുടിക്കുന്ന ഹൃദയം. അന്നു മുതല്‍ ഓരോ ദിവസവും മുടക്കം വരാതെ പീറ്റര്‍ എഴുതി; ദിവസം ഒരു കവിത വീതം. ഒരു ദിവസം മാത്രം പീറ്ററിന്റെ കൈ വിറച്ചു. പേപ്പര്‍ കയ്യില്‍ നിന്നു വഴുതിപ്പോയി. അതു നാലു വര്‍ഷം മുന്‍പ്. അലിസ മരിച്ച ദിവസം. എന്നാല്‍ അന്നും അദ്ദേഹം കവിത പൂര്‍ത്തിയാക്കി. അലിസ വായിക്കുമെന്ന ഉറപ്പില്‍. പിന്നീടും. അതിന്നും തുടരുന്നു. മരണത്തിനും വിരാമ ചിഹ്നം ഇടാന്‍ കഴിയാത്ത കവിതയുടെ പ്രവാഹം. അസാന്നിധ്യത്തിലും തിളങ്ങുന്ന സ്നേഹത്തിന്റെ മുഖം. 

ADVERTISEMENT

ഇപ്പോള്‍ 87- വയസ്സിന്റെ യൗവനത്തിലാണ് പീറ്റര്‍. കവിത തുടിക്കുന്ന ആ ഹൃദയത്തിനു പൂര്‍ണ ആരോഗ്യം. മരുന്നുകളേക്കാള്‍ ഹൃദ് സ്പന്ദനങ്ങള്‍ നിലനിര്‍ത്തുന്നതു പ്രണയം തന്നെയായിരിക്കണം. ആത്യന്തികമായ ഔഷധം. ബ്രിട്ടനില്‍ സണ്‍ബറിയിലെ വീട്ടല്‍ മകള്‍ക്കൊപ്പമാണ് പീറ്റര്‍ താമസിക്കുന്നത്.  ലോകഡൗണ്‍ കാലത്തും അദ്ദേഹത്തിന്റെ എഴുത്തു ശീലത്തിനു മാറ്റം വന്നിട്ടില്ല. 

നാടകാഭിനയത്തിനിടെ 1971 നാണ് പീറ്റര്‍ അലിസ കിങ്ങിനെ ആദ്യമായി കാണുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം ഒരു നാടകത്തില്‍ അവര്‍ നായികാ നായകന്‍മാരായി.; ഒരു വര്‍ഷത്തിനു ശേഷം ജീവിതത്തിലും. രണ്ടു പെണ്‍മക്കള്‍ അവരെ അനുഗ്രഹിച്ചു. എണ്‍പതുകളില്‍ തന്നെ പീറ്റര്‍ കവിതയെഴുതിത്തുടങ്ങിയിരുന്നു. എന്നാല്‍ കുറച്ചു വര്‍ഷത്തിനുശേഷമാണ് ഗൗരവത്തോടെ എഴുതാന്‍ തുടങ്ങിയതും പതിവായതും. പ്രത്യേകിച്ചും കുടുംബത്തില്‍ നിന്ന് അകലെയായിരിക്കുമ്പോള്‍. 

ADVERTISEMENT

നാടക സംവിധാനത്തിനൊപ്പം അലിസ കിങ്ങിന് ഡ്രമ സ്കൂളില്‍ അധ്യാപിക വേഷവും ഉണ്ടായിരുന്നു. 2014-ല്‍ ശ്വാസകോശ അര്‍ബുദം തളര്‍ത്തുന്നതുവരെ. തൊട്ടടുത്ത വര്‍ഷം ഒരു നാടകത്തില്‍ കൂടി അവര്‍ അഭിനിയിച്ചു. നായകന്‍ പീറ്റര്‍ തന്നെ. സംവിധാനം മകള്‍. ലവ് ലറ്റേഴ്സ്. ജീവിതത്തിലെ അവസാനത്തെ നാടകം. തൊട്ടടുത്ത വര്‍ഷം അലിസയുടെ ജീവിതത്തിനു മേല്‍ മരണം കറുത്ത കരിമ്പടം വീഴ്ത്തി; പീറ്ററിനെ ഒറ്റയ്ക്കാക്കിക്കൊണ്ട്. 

ഏകാന്തതയില്‍ പീറ്റര്‍ താന്‍ അലീസയ്ക്കുവേണ്ടി എഴുതിയ കവിതകള്‍ ഒരോന്നായി എടുത്തു. ആയിരക്കണക്കിനു കവിതകള്‍. സ്നേഹം തുടിക്കുന്നവ. വീണ്ടും വായിച്ചപ്പോള്‍ പലതും മികച്ച കവിതകളായി അദ്ദേഹത്തിനു തോന്നി. അവ ലോകം കാണണമെന്നും. അതൊരു വെബ്സൈറ്റിന്റെ പിറവിക്കു കാരണമായി- എ ലവ് ഇന്‍ വെഴ്സ്. അതിപ്പോള്‍ ലോകപ്രശസ്തമാണ്. 

ADVERTISEMENT

നടനായാണ് പീറ്റര്‍ അറിയപ്പെട്ടതെങ്കിലും എഴുത്തുകാരനാകണം എന്നായിരുന്നു അദ്ദേഹത്തിന്റെ എന്നത്തെയും വലിയ മോഹം. ജീവിതത്തിന്റെ സായാഹ്നത്തിലെങ്കിലും ആ മോഹം സഫലമായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ പീറ്റര്‍. 

അലിസ മരിക്കുന്നതിനു മുന്‍പ് ഓരോ വരിയും അത്യഹ്ലാദത്തോടെയാണ് പീറ്റര്‍ എഴുതിയിരുന്നത്. വായിക്കാന്‍ അലീസ ഉണ്ടല്ലോ എന്ന സന്തോഷവുമായി. ഇപ്പോള്‍ വേദനയുടെ വരികളാണ് അദ്ദേഹം എഴുതുന്നത്. എഴുതാതിരിക്കാനാവില്ല. സ്നേഹത്തിനു തെളിവ് ഈ വാക്കുകളല്ലെങ്കില്‍ മറ്റെന്ത്. അലീസ വായിക്കട്ടെ. അറിയട്ടെ. മനസ്സിലാക്കട്ടെ. സ്നേഹമെന്ന ശമനൗഷധത്തെക്കുറിച്ച്. 

മഴ പെയ്യട്ടെ. 

നനഞ്ഞുകുതിര്‍ന്നാല്‍ തന്നയെന്ത്. 

റോസ പുഷ്പങ്ങളും നനയുന്നുണ്ടല്ലോ. 

അവ സ്വപ്നം കാണുന്നുമുണ്ടല്ലോ. 

മഴ പെയ്യട്ടെ.... നനഞ്ഞുകുതിരട്ടെ... ! 

English Summary : Actor Peter Gordon put a love poem under his wife Alison's pillow every day for 25 years