പെരുംകുളത്തിലെ കൽപ്പടവിലും തൃക്കാണം പൊറ്റയിലും പാടവരമ്പിലും പാതിരവരെ ഞങ്ങൾ ഒന്നിച്ചിരുന്നു. ചിലപ്പോൾ മൗനമായി, ചിലപ്പോൾ സംഭാഷണത്തിൽ, അതുമല്ലെങ്കിൽ അഗാധ വിഷാദത്തിൽ. ഈ മാനസികാവസ്‌ഥയിൽ ഞങ്ങൾ രണ്ടുപേരുടേയും മനസ്സിൽ ജീവിതത്തിന്റെ തുണ്ടുകൾ തുന്നിച്ചേർത്ത് കഥയുണ്ടാവുകയായിരുന്നുവെന്ന് അന്ന് അറിഞ്ഞിരുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരമ്പലമുറ്റത്ത് ഒന്നിച്ചു കളിച്ചു വളരുകയും ഈ ജന്മതറയുടെ ലാവണ്യം ഉൾക്കൊള്ളുവാൻ ശ്രമിക്കുകയും ഇതിനപ്പുറത്തേ ക്കുള്ള ആകാശത്തേക്ക് വായിച്ചു മുന്നേറുവാൻ ശ്രമിക്കുകയും ചെയ്‌ത കൂട്ടുകാരായിരുന്നു കൃഷ്‌ണൻകുട്ടിയും ഞാനും. പെരുംകുളത്തിലെ കൽപ്പടവിലും തൃക്കാണം പൊറ്റയിലും പാടവരമ്പിലും പാതിരവരെ ഞങ്ങൾ ഒന്നിച്ചിരുന്നു. ചിലപ്പോൾ മൗനമായി, ചിലപ്പോൾ സംഭാഷണത്തിൽ, അതുമല്ലെങ്കിൽ അഗാധ വിഷാദത്തിൽ. ഈ മാനസികാവസ്‌ഥയിൽ ഞങ്ങൾ രണ്ടുപേരുടേയും മനസ്സിൽ ജീവിതത്തിന്റെ തുണ്ടുകൾ തുന്നിച്ചേർത്ത് കഥയുണ്ടാവുകയായിരുന്നുവെന്ന് അന്ന് അറിഞ്ഞിരുന്നില്ല.

ADVERTISEMENT

പിന്നീട് കല്ലടിക്കോടൻ മലയിൽ കാട്ടുതീ പടർന്ന പാതിരകളിൽ, തെളിനീരൊഴുക്കിയ കർക്കടക പ്രഭാത ങ്ങളിൽ, വീട്ടുമുറ്റത്ത് പൂതനും തിറയും, പൊറോട്ടു വേഷക്കാർ, കതിരുകളിക്കാർ, ചെണ്ടയിൽ ഈ നാടിന്റെ ഗദ്‌ഗദം മുഴങ്ങുന്നതനുസരിച്ച് ചാടിതിമിർക്കുമ്പോഴും ‘ഈശ്വര! ഇത് എന്റെ കഥയാണ്’ എന്ന് ഞങ്ങൾ വിചാരിച്ചു. ഈ വിചാരിക്കപ്പെടലിൽ നിന്നാവണം ഞങ്ങൾ എഴുത്തു തുടങ്ങിയത്. ഇങ്ങനെയൊക്കെയാ ണെങ്കിലും കഥയെഴുത്തിന്റെ രംഗത്ത് ഞങ്ങൾ രണ്ടുപേരും രണ്ടുഭാഷയും രണ്ടു വീക്ഷണവുമായിരുന്നു. ഒരു കഥ എഴുതിയാൽ ഞങ്ങൾ പരസ്‌പരം വായിക്കുകയും വിമർശിക്കുകയും ചെയ്യുമായിരുന്നു.

ADVERTISEMENT

ADVERTISEMENT

കഥയുടെ ഗൗരവപൂർണമായ ഇടനിലങ്ങളിലേക്ക് കടന്നു ചെല്ലുവാൻ ഈ കർക്കശമായ ചർച്ചകൾ, എഴുത്തിന്റെ വഴികളിൽ ഞങ്ങൾക്ക് ചെയ്‌ത സഹായം ചെറുതല്ല. ആദ്യകാലത്ത് എന്നെ സംബന്ധിച്ച് നന്നായി എന്ന കൃഷ്‌ണൻകുട്ടിയുടെ വാക്ക് എം.ടി.യുടെയോ എൻ.വി. കൃഷ്‌ണവാരിയരുടേയോ ഒരെഴുത്തു കിട്ടുന്നപോലെ അമൂല്യമായിരുന്നു. 

കൗമാരത്തിലെ ഈ എഴുത്തിനിരുത്ത് ഞങ്ങളെ ഗ്രാമത്തോടും കലാലോകത്തോടും ഏറെ അടുപ്പിച്ചു. കൃഷ്‌ണൻകുട്ടി രംഗത്തു നിന്നും വിരമിച്ച ഈ മുഹൂർത്തത്തിൽ, കഥയിലും ജീവിതത്തിലും എന്നെ ഓർമ്മ പ്പെടുത്തികൊണ്ടിരിക്കുന്ന കെൽപ്പുള്ള ഒരു മനസാക്ഷിയായി ആ ഓർമ എന്റെ കൂടെ ഉണ്ടാകണമെന്നാണ് എന്റെ പ്രാർത്ഥന.

English Summary: In Memories Of Mundoor KrishnanKutty