ലോക്ഡൗൺ ആരംഭിച്ച മാർച്ചിൽ ‘എ പബ്ലിക് സ്പെയ്സ് ’എന്ന മാഗസിൻ ഒരു വെർച്വൽ റീഡിങ് ക്ലബിനു രൂപം കൊടുത്തു. ടോൾസ്റ്റോയിയുടെ ‘വാർ ആൻഡ് പീസ്’ ദിവസം 15 പേജുകൾ വീതം വായിക്കുക, ചർച്ച ചെയ്യുക. ഇങ്ങനെ ജൂൺ രണ്ടാം വാരം ആകുമ്പോഴേക്കും നോവൽ വായിച്ചുതീർക്കുകയായിരുന്നു ലക്ഷ്യം. അമേരിക്കൻ–ചൈനീസ് എഴുത്തുകാരി ഈയൂൻ ലീ

ലോക്ഡൗൺ ആരംഭിച്ച മാർച്ചിൽ ‘എ പബ്ലിക് സ്പെയ്സ് ’എന്ന മാഗസിൻ ഒരു വെർച്വൽ റീഡിങ് ക്ലബിനു രൂപം കൊടുത്തു. ടോൾസ്റ്റോയിയുടെ ‘വാർ ആൻഡ് പീസ്’ ദിവസം 15 പേജുകൾ വീതം വായിക്കുക, ചർച്ച ചെയ്യുക. ഇങ്ങനെ ജൂൺ രണ്ടാം വാരം ആകുമ്പോഴേക്കും നോവൽ വായിച്ചുതീർക്കുകയായിരുന്നു ലക്ഷ്യം. അമേരിക്കൻ–ചൈനീസ് എഴുത്തുകാരി ഈയൂൻ ലീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ ആരംഭിച്ച മാർച്ചിൽ ‘എ പബ്ലിക് സ്പെയ്സ് ’എന്ന മാഗസിൻ ഒരു വെർച്വൽ റീഡിങ് ക്ലബിനു രൂപം കൊടുത്തു. ടോൾസ്റ്റോയിയുടെ ‘വാർ ആൻഡ് പീസ്’ ദിവസം 15 പേജുകൾ വീതം വായിക്കുക, ചർച്ച ചെയ്യുക. ഇങ്ങനെ ജൂൺ രണ്ടാം വാരം ആകുമ്പോഴേക്കും നോവൽ വായിച്ചുതീർക്കുകയായിരുന്നു ലക്ഷ്യം. അമേരിക്കൻ–ചൈനീസ് എഴുത്തുകാരി ഈയൂൻ ലീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ ആരംഭിച്ച മാർച്ചിൽ ‘എ പബ്ലിക് സ്പെയ്സ് ’എന്ന മാഗസിൻ ഒരു വെർച്വൽ റീഡിങ് ക്ലബിനു രൂപം കൊടുത്തു. ടോൾസ്റ്റോയിയുടെ ‘വാർ ആൻഡ് പീസ്’ ദിവസം 15 പേജുകൾ വീതം വായിക്കുക, ചർച്ച ചെയ്യുക. ഇങ്ങനെ ജൂൺ രണ്ടാം വാരം ആകുമ്പോഴേക്കും നോവൽ വായിച്ചുതീർക്കുകയായിരുന്നു ലക്ഷ്യം. അമേരിക്കൻ–ചൈനീസ് എഴുത്തുകാരി ഈയൂൻ ലീ നയിച്ച ഈ സംരംഭത്തിൽ ലോകമെമ്പാടുനിന്നും നൂറുകണക്കിനു വായനക്കാരാണു പങ്കെടുത്തത്. ദിനം തോറും 15 പേജ് വീതം എന്ന വ്യവസ്ഥ പാലിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒരിക്കലും വായിക്കാനിടയില്ലെന്നു കരുതിയ ഒരു ഭീമൻ നോവൽ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള മനുഷ്യരുടെ മുന്നിൽ ദിവസേന തുറക്കപ്പെടുന്ന മനോഹരമായ കാഴ്ച അതു സമ്മാനിച്ചു.

വാർ ആൻഡ് പീസ് മാത്രമല്ല, വായിക്കണമെന്നു കരുതി വാങ്ങിവച്ച പല വലിയ പുസ്തകങ്ങളും ലോക്ഡൗണിൽ അലമാരകൾ വിട്ടിറങ്ങി.

ADVERTISEMENT

 

ന്യൂയോർക്കർ മാഗസിൻ വായനാനുഭവം പങ്കുവയ്ക്കവേ ഒരാൾ ഫ്ലോബേറിന്റെ ‘സെന്റിമെന്റൽ എജ്യൂക്കേഷൻ’ എന്ന ഫ്രഞ്ച് നോവലിനെ പറ്റിയും എഴുതി. 1869 ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്, യുദ്ധവും സമാധാനവും പ്രസിദ്ധീകരിച്ച അതേ വർഷം തന്നെ. മദാം ബോവറിക്കുശേഷമിറങ്ങിയ ഫ്ലോബേറിന്റെ ഈ നോവൽ പത്തൊൻപതാം നൂറ്റാണ്ടിൽ, ശാസ്ത്രവും മതവും തമ്മിലുള്ള ഏറ്റുമുട്ടലുണ്ടാക്കിയ ധാർമികപ്രതിസന്ധിയുടെ ആവിഷ്കാരമാണ്. ലോക്ഡൗണിലാണു ഞാനും ഇതേ നോവലിന്റെ വായന ആരംഭിച്ചത്.

 

പുസ്തകവായനയ്ക്ക് അനുകൂലമായ പ്രിവിലേജ് ചിലർക്കെങ്കിലും ലോക്ഡൗൺ നൽകിയപ്പോഴാണു മേൽപ്പറഞ്ഞ സംഭവങ്ങൾ ഉണ്ടായത്. അതേസമയം, വായന വിലക്കപ്പെടുന്ന അന്തരീക്ഷത്തിൽ പുസ്തകങ്ങൾക്കു സംഭവിക്കുന്നത് എന്തായിരിക്കും?

ADVERTISEMENT

 

ഇസ്‌ലാമിക വിപ്ലവത്തിനുശേഷം ആയത്തുല്ല ഖുമൈനിയുടെ ഇറാനിൽ കുറേ പുസ്തകങ്ങൾ നിരോധിക്കപ്പെട്ടു. നബോക്കോവിന്റെ ‘ലോലിത’യും ഇക്കൂട്ടത്തിൽപ്പെട്ടു. നിരോധിക്കപ്പെട്ട നോവൽ ഒരു സംഘം സർവകലാശാല വിദ്യാർഥിനികൾ ഒരു വീട്ടിൽ ഒരുമിച്ചു കൂടി ഒളിച്ചുവായിക്കുന്നതാണ് അസർ നഫീസിയുടെ ‘റീഡിങ് ലോലിത ഇൻ ടെഹ്റാൻ’ (2003) എന്ന കൃതി. കഥാപാത്രമായ ലോലിത നേരിടുന്ന പീഡകൾ, ഇറാനിലിരുന്നു വായിക്കുമ്പോൾ അതു സ്വതന്ത്രചിന്ത നേരിടുന്ന അതിക്രമത്തിന്റെ  പ്രതീകമായി മാറി. ഇത് ഇറാനെ അപകീർത്തിപ്പെടുത്തുന്ന പുസ്തകമാണെന്നാരോപിച്ച് വലിയ തോതിൽ ആക്ഷേപങ്ങളുണ്ടായി. പിന്നീട് റീഡിങ് ലോലിത ഇൻ ടെഹ്റാന് ഒരു മറുപടി പുസ്തകവും ഇറങ്ങുകയുണ്ടായി. (നഫീസിയുടെ മെമ്മോയർ 2004 ൽ കോഴിക്കോട്ടു താമസിക്കുമ്പോഴാണു ഞാൻ വായിച്ചത്. ഒരു ദിവസം വൈകിട്ടു ടൗൺഹാളിനു മുന്നിലൂടെ കടന്നുപോരുമ്പോൾ അവിടെ എംടി പ്രസംഗിക്കുന്നു. വണ്ടി നിർത്തി ഹാളിലേക്കു കയറുമ്പോൾ ഞാൻ കേട്ടത് അദ്ദേഹം നഫീസിയുടെ പുസ്തകത്തെപ്പറ്റി സംസാരിക്കുന്നതാണ്).

 

ചില സാഹചര്യങ്ങളിൽ ചില പുസ്തകങ്ങളുടെ പുനർവായനകളിൽ പ്രത്യേക ഹരമുണ്ടാവും. ആദ്യ വായനയിൽ നമ്മുടെ പിടിയിൽ നില്ക്കില്ലെന്നു തോന്നി ഉപേക്ഷിച്ച ഒരു കൃതിയാവാം വർഷങ്ങൾക്കുശേഷം വായിക്കുമ്പോൾ ഏറ്റവും പ്രിയങ്കരമായി തീരുക. എനിക്ക് അത്തരം അനുഭവങ്ങളിൽ പ്രധാനം ജോർജ് പിറക്കിന്റെ ‘ലൈഫ് എ യൂസേഴ്സ് മാനുവൽ’ ആണ്. അമ്പരപ്പുകളുടെ ഒരുപിടി കഥകളുടെ വലിയ പാർപ്പിടമാണ് ആ നോവൽ. ഒരു പഴയ അപ്പാർട്ട്മെന്റിലെ വിവിധ ഫ്ലാറ്റുകളിൽ പല കാലങ്ങളിലായി ജീവിച്ചുപോയ വ്യത്യസ്തരായ മനുഷ്യരുടെ ജീവിതമാണ് ഓരോ കഥയായി പറയുന്നത്. ഇതിലെ ഭാവനയുടെയും ജ്ഞാനത്തിന്റെയും വ്യാപ്തി, ഒറ്റ വാക്യത്തിൽ പറഞ്ഞാൽ, അപാരമാണ്, അസാധ്യമാണ്. പിറക്കിന്റെ നോവലിലെ കഥകളിലൊന്നിൽ പ്രത്യക്ഷപ്പെടുന്ന സിനോക് എന്നൊരു മനുഷ്യനുണ്ട്. ‘വേഡ് കില്ലർ’ എന്നാണ് അയാൾ സ്വയം വിശേഷിപ്പിച്ചിരുന്നത്. പ്രശസ്തമായ നിഘണ്ടു പ്രസാധക സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു അയാൾ. പത്രാധിപസമിതിയിലെ മറ്റുള്ളവർ പുതിയ വാക്കുകൾ സമാഹരിക്കുമ്പോൾ, സിനോക് പുതിയ വാക്കുകൾക്ക് ഇടമൊരുക്കാൻ കാലഹരണപ്പെട്ട വാക്കുകൾ നിഘണ്ടുവിൽ നിന്നു നീക്കം ചെയ്യുന്ന ജോലിയാണു ചെയ്തിരുന്നത്. 1965 ൽ 53 വർഷത്തെ സേവനത്തിനുശേഷം പിരിയുമ്പോൾ അയാൾ പതിനായിരക്കണക്കിനു വാക്കുകൾ നീക്കം ചെയ്തുകഴിഞ്ഞിരുന്നു– ഉപകരണങ്ങൾ, സങ്കേതങ്ങൾ, വിശ്വാസങ്ങൾ, ചൊല്ലുകൾ, പാത്രങ്ങൾ, കളികൾ, കളിപ്പേരുകൾ, അളവുകൾ തൂക്കങ്ങൾ എന്നിങ്ങനെ കാലഹരണപ്പെട്ട ഒരുപാടു കാര്യങ്ങൾ. ഡസൻകണക്കിനു ദ്വീപുകളെയും നൂറുകണക്കിനു നഗരങ്ങളെയും പുഴകളെയും ഭൂപടത്തിൽ നിന്നില്ലാതായ ആയിരക്കണക്കിനു പട്ടണങ്ങളെയും അയാൾ നീക്കം ചെയ്തു. വിവിധയിനം പക്ഷികൾ, പ്രാണികൾ, പാമ്പുകൾ, മീനുകൾ, ചെടികൾ, പഴങ്ങൾ എന്നിവയും പുരോഹിതർ, എഴുത്തുകാർ, സേനാപതികൾ, ദൈവങ്ങൾ, പിശാചുക്കൾ എന്നിവരെയും അയാൾ നിത്യമായ വിസ്മൃതിയിലേക്ക് പറഞ്ഞുവിട്ടു.

ADVERTISEMENT

 

ജോലിയിൽനിന്നു വിരമിച്ചശേഷം സിനോക് വെറുതെയിരുന്നില്ല. അധികമാരും വായിച്ചിട്ടില്ലാത്ത അരിസ്റ്റോട്ടിൽ, പ്ലിനി തുടങ്ങിയവരുടെ പുസ്തകങ്ങൾ തിരഞ്ഞുപിടിച്ച് വായന ആരംഭിച്ചു. അതിലെ അപൂർവ പദങ്ങൾ എഴുതിവയ്ക്കാൻ തുടങ്ങി. വിസ്മൃതമായ വാക്കുകളുടെ ഒരു നിഘണ്ടു ഉണ്ടാക്കുകയായി അപ്പോൾ അയാളുടെ ലക്ഷ്യം.

 

സാധാരണക്കാരായ മനുഷ്യരുടെ അസാധാരണമായ പ്രവൃത്തികളാണ് ഫിക്‌ഷനെ ഉണ്ടാക്കുന്നതെന്ന എന്റെ വിശ്വാസത്തെ ഉറപ്പിക്കുന്നതായിരുന്നു പിറക് നിർമിച്ച ലോകം. ആയിരത്തൊന്നു രാവുകളിലേതുപോലെ സാധാരണ മനുഷ്യർ, പക്ഷേ അവരുടെ വഴികൾ അവരെ വലിയ കഥകളിലേക്ക് എത്തിക്കുന്നത്. ലോകം ചിലപ്പോൾ നമുക്കു മൂടൽമഞ്ഞു പോലെ അനുഭവപ്പെടുന്നു. അടുത്ത നിമിഷം അത് വ്യക്തവും വിശാലവുമാകുന്നു. ലോക്ഡൗൺ തുടങ്ങിയ സമയം വായിക്കാത്ത കുറേ പുസ്തകങ്ങൾ കയ്യിലുള്ള ഒരു സ്നേഹിതൻ ചോദിച്ചു, ‘അധികമൊന്നും വായിക്കാൻ വയ്യ. ഏതെങ്കിലും ഒരു പുസ്തകം പറഞ്ഞാൽ ഞാൻ അതു മാത്രം ശ്രദ്ധിച്ചു വായിക്കാം’. അതൊരു നല്ല പ്രലോഭനമാണ്. ഒരു പുസ്തകം മാത്രം ശ്രദ്ധിച്ചു വായിക്കുക. അദ്ദേഹത്തിന്റെ കയ്യിൽ എന്തെല്ലാം ഉണ്ട് എന്നു ചോദിച്ചു. അദ്ദേഹം കുറെ പേരുകൾ പറഞ്ഞു. തിരഞ്ഞെടുക്കുക പ്രയാസകരമാണ്, ഇഷ്ടപ്പെട്ട കുറേ വിഭവങ്ങൾ ഒരുമിച്ചു നിരത്തുമ്പോൾ. നീത്ഷെയുടെ സാരാതുഷ്ട്രയാണു ഞാൻ നിർദേശിച്ചത്. അത് ഒരിക്കലും വിരസമാകില്ലെന്ന് എനിക്ക് ഉറപ്പുള്ള ഒരു കൃതിയാണ്. ശ്രദ്ധയോടെ, ദിവസങ്ങൾ കടന്നുപോകുന്നത് അറിഞ്ഞ് വായിക്കാവുന്ന ഗ്രന്ഥം. ‘ഞാനൊരു വനവും മരങ്ങളുടെ രാവുമാണ്. ഇരുട്ടിനെ ഭയക്കാത്തവർക്ക് എന്റെ ചോലയിൽ വിശ്രാന്തി ലഭിക്കു’മെന്ന്  സാരാതുഷ്ട്ര പറയുന്നുണ്ട്.

 

ലോക്ഡൗൺ നീണ്ടുപോയപ്പോഴും അദ്ദേഹം അതു തന്നെ വായിച്ചുകൊണ്ടിരുന്നുവെന്നാണ് എന്നോടു പറഞ്ഞത്. അദ്ദേഹം വിദ്യാർഥിയായിരുന്ന കാലത്ത് ഹോസ്റ്റൽ ലൈബ്രറിയിൽനിന്നെടുത്തിട്ടു തിരിച്ചുകൊടുക്കാതിരുന്ന ഒരു കോപ്പിയായിരുന്നു അത്. അതിൽ മുൻപ് വായിച്ച ആരോ താളുകൾ തോറും അടിവരയിട്ടിരുന്നു. അതേ വരകളിലൂടെ, അതേ പാതയിലൂടെയായിരുന്നു താനും സഞ്ചരിച്ചതെന്ന് അദ്ദേഹം എന്നോടു പറഞ്ഞു.

 

പാരിസിലെ സെക്കൻഡ് ഹാൻഡ് ബുക്‌ഷോപ്പിൽനിന്നു വാങ്ങിയ പുസ്തകത്തിലൊന്നിൽനിന്ന് വിക്ടർ യൂഗോയുടെ കൈപ്പടയിലുള്ള കത്ത് കിട്ടിയെന്നു  പുരാവസ്തുക്കൾ ശേഖരിക്കുന്ന ഒരു മനുഷ്യൻ പിറക്കിന്റെ നോവലിൽ പറയുന്നുണ്ട്.  ഉപേക്ഷിക്കപ്പെട്ടവയുടെ കൂട്ടത്തിൽ തിരഞ്ഞാൽ ചിലപ്പോൾ വിലപിടിപ്പേറിയ എന്തെങ്കിലും ലഭിക്കും. എലിസബത്ത് ബിഷപ്പിന്റെ സമ്പൂർണ കാവ്യസമാഹാരം എനിക്ക് സെക്കൻഡ്ഹാൻഡ് ഷോപ്പിൽനിന്ന് 50 രൂപയ്ക്കു ലഭിച്ചതാണ്. അതിൽനിന്ന് ആദ്യ വായനക്കാരൻ എഴുതിയ തുണ്ടുകടലാസ് എനിക്ക് കിട്ടി. ബിഷപ്പിന്റെ സാൻഡ്പൈപ്പർ എന്ന കവിതയിലെ ചില വരികളായിരുന്നു അത്.

...and that every so often the world is bound to shake...

...

he is preoccupied

looking for something, something, something

 

English Summary : Web Column Ezhuthumesha, Reading in the time of pandemic