മാന്യമഹാ ജനങ്ങളേ, പൂരേ ദേശ്‌വാസിയോം.കോവിഡ് മഹാമാരിക്കിടയിൽ നമ്മുടെ മഹാരാജ്യം ഒരു ബഡാ ആഘോഷത്തിനു കച്ചമുറുക്കുകയാണ്.കോവിഡ് ആശങ്കകളിൽപെട്ടവർക്കും മൂത്രശങ്ക മുതലുള്ള ഒരാശങ്കയും ബാധിക്കാത്തവർക്കും സന്തോഷാശ്രുക്കൾ പൊഴിക്കാനൊരു സുവർണാവസരം വരികയാണ്.രാജ്യവ്യാപകമായി ബഹുവിധ ആഘോഷങ്ങളാണ് ആലോചിക്കുന്നത്. രാത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാന്യമഹാ ജനങ്ങളേ, പൂരേ ദേശ്‌വാസിയോം. കോവിഡ് മഹാമാരിക്കിടയിൽ നമ്മുടെ മഹാരാജ്യം ഒരു ബഡാ ആഘോഷത്തിനു കച്ചമുറുക്കുകയാണ്. കോവിഡ് ആശങ്കകളിൽപെട്ടവർക്കും മൂത്രശങ്ക മുതലുള്ള ഒരാശങ്കയും ബാധിക്കാത്തവർക്കും സന്തോഷാശ്രുക്കൾ പൊഴിക്കാനൊരു സുവർണാവസരം വരികയാണ്. രാജ്യവ്യാപകമായി ബഹുവിധ ആഘോഷങ്ങളാണ് ആലോചിക്കുന്നത്.

രാത്രി പത്തിന് പത്തുമിനിറ്റ് നേരം എല്ലാ വാഹനങ്ങളും ലൈറ്റ് തെളിച്ച് സന്തോഷം രേഖപ്പെടുത്തുന്ന പരിപാടിയാണ് ഒന്ന്.

ADVERTISEMENT

സ്വന്തമായി വാഹനമില്ലാത്തവർ പന്തം കൊളുത്തി വീടിനു മുൻപിൽ സ്ഥാപിക്കണം. ആദ്യകാല കേരളീയരെപ്പോലെ ചൂട്ടുകറ്റ തെളിച്ചാലും മതിയാവും.

മറ്റൊരു ആഘോഷം ചക്രസ്തംഭനമാണ്. ഒരു നട്ടുച്ചയ്ക്ക് ഈ രാജ്യത്തെ വാഹനങ്ങളായ വാഹനങ്ങളെല്ലാം അപ്പോൾ എവിടെയാണോ അവിടെത്തന്നെ നിർത്തി ഭാരത മാതാ കീ ജയ് എന്നു വിളിക്കണം.

ADVERTISEMENT

നമ്മുടെ രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകൾക്കും മുൻപിൽ 100 മൺചെരാതുകൾ വീതം തെളിക്കുന്ന മഹാജ്യോതി പരിപാടിയും ആലോചിക്കുന്നു.

എന്തിനെന്നല്ലേ?

ADVERTISEMENT

പെട്രോൾ – ഡീസൽ വില കുതിച്ചുയർന്നുയർന്ന് 100 രൂപയിലെത്തുന്ന സുദിനം ആഘോഷിക്കാൻ; അവിസ്മരണീയമാക്കാൻ.

ദിവസവുമുള്ള വച്ചടിവച്ചടി കയറ്റത്തിനുശേഷം ഏതാനും ദിവസമായി വിലകൾ മടിച്ചുനിൽക്കുന്നതായി തോന്നുമെങ്കിലും അത് നൂറിലേക്കുള്ള മഹാകുതിപ്പിന്റെ തയാറെടുപ്പു മാത്രമാണ്.

കോവിഡ് ദുരന്തത്തിന്റെ മറപറ്റി അതു വരികതന്നെ ചെയ്യും.

ഒരുങ്ങുക പ്രിയപ്പെട്ടവരേ, ആഘോഷത്തിനു സമയമായി.

English Summary :: Tharangalil - Column by Jose Panachippuram