സമാധാനത്തിന്റെ പ്രവാചകരായ മഹാത്മാ ഗാന്ധിയുടെയും മാർട്ടിൻ ലൂഥർ കിങ്ങിന്റെയും അഹിംസാ വിചാരങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച എഴുത്തുകാരൻ എന്ന വിശേഷണം മാത്രം മതി ലിയോ ടോൾസ്‌റ്റോയിയെ മഹാനായ എഴുത്തുകാരനായി ലോകം അടയാളപ്പെടുത്താൻ. പോയ നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട റഷ്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമാധാനത്തിന്റെ പ്രവാചകരായ മഹാത്മാ ഗാന്ധിയുടെയും മാർട്ടിൻ ലൂഥർ കിങ്ങിന്റെയും അഹിംസാ വിചാരങ്ങൾ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച എഴുത്തുകാരൻ എന്ന വിശേഷണം മാത്രം മതി ലിയോ ടോൾസ്‌റ്റോയിയെ മഹാനായ എഴുത്തുകാരനായി ലോകം അടയാളപ്പെടുത്താൻ. പോയ നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട റഷ്യൻ എഴുത്തുകാരൻ എന്നതിലുപരി സാമൂഹിക ചിന്തകൻ കൂടിയായിരുന്നു ടോൾസ്‌റ്റോയ്. ‘യുദ്ധവും സമാധാനവും’ (war and peace), ‘അന്ന കരേനിന’ എന്നീ രണ്ടു നോവലുകളിലൂടെയാണ് അദ്ദേഹം ലോകത്തിന്റെ നെറുകയിൽ എഴുത്തിന്റെ സിംഹാസനം പണിതത്. 

ADVERTISEMENT

ജീവിതത്തിന്റെ തനതായ ആവിഷ്‌ക്കാരവും മനുഷ്യജീവിതത്തിന്റെയും ചരിത്രത്തിന്റെയും പ്രശ്‌നങ്ങളോട് അദ്ദേഹത്തിന്റെ ചിന്താപരമായ സമീപനങ്ങളുടെ ആകെത്തുകയുമായിരുന്നു ടോൾസ്‌റ്റോയിയുടെ എഴുത്തുകൾ. അക്രമരഹിതമായ പ്രതിരോധം എന്ന ആശയത്തിലൂടെയാണ് അദ്ദേഹത്തിന്റെ ചിന്താധാരകൾ സമൂഹങ്ങൾ ഏറ്റെടുത്തത്. 

റഷ്യയിലെ സമ്പന്ന കുടുംബത്തിൽ 1828 ലാണ് ടോൾസ്റ്റോയിയുടെ ജനനം. അഞ്ചു മക്കളിൽ നാലാമത്തവനായിരുന്ന ടോൾസ്‌റ്റോയിക്ക് രണ്ടു വയസ്സാകുന്നതിനു മുൻപേ പിതാവിനെയും ഒൻപതു വയസ്സാകുന്നതിനു മുൻപേ മാതാവിനെയും നഷ്‌ടപ്പെട്ടു. ബന്ധുക്കളുടെ പിന്തുണയോടെ കസാൻ സർവകലാശാലയിൽ നിയമപഠനത്തിനു ചേർന്നെങ്കിലും അധ്യയന രീതിയോട് പൊരുത്തപ്പെടാനാകാതെ പഠനം അവസാനിപ്പിച്ചു. പിന്നീട് ക്രിമിയൻ യുദ്ധകാലത്ത് അദ്ദേഹം സൈന്യത്തിൽ ചേർന്നു. പീരങ്കി സേനാവിഭാഗത്തിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ട ടോൾസ്‌റ്റോയ് സേവസ്‌റ്റപ്പോൾ എന്ന തുറമുഖ നഗരത്തിന്റെ പ്രതിരോധ യുദ്ധമുന്നണിയിലെ പോരാളിയായി. ഈ പരിചയമാണ് അദ്ദേഹത്തിന് യുദ്ധത്തിന്റെ ദുരന്തപൂർണമായ അനുഭവങ്ങളും യുദ്ധങ്ങളെക്കുറിച്ചുള്ള തീക്ഷ്ണമായ ചിന്തകളും സമ്മാനിച്ചത്. 

ADVERTISEMENT

‘കൊസ്സാക്കുകൾ’ ആയിരുന്നു ടോൾസ്‌റ്റോയിയുടെ ആദ്യ നോവൽ. യാസ്‌നായാ പോളിയാനയിലെ നൂറുകണക്കിനു കർഷകത്തൊഴിലാളികൾക്കു മോചനം നൽകാനുള്ള പദ്ധതികൾ ആവിഷ്‌ക്കരിച്ചപ്പോൾ തന്റെ എഴുത്തിന് ഇടവേള നൽകി ടോൾസ്‌റ്റോയ് അതിൽ പങ്കാളിയായി. കർഷകക്കുട്ടികൾക്കു വേണ്ടി അദ്ദേഹം പുരോഗമനപരമായ ആശയങ്ങൾ പഠിപ്പിക്കുന്ന സ്‌കൂൾ തുടങ്ങി. 

1962 ൽ സോഫിയ അഡ്രീന ജീവിതസഖിയായതോടെയാണ് ടോൾസ്‌റ്റോയിയുടെ എഴുത്തിന്റെ വസന്തകാലം തുടങ്ങുന്നത്. ‘യുദ്ധവും സമാധാനവും’, ‘അന്ന കരേനിന’ എന്നീ മാസ്‌റ്റർപീസ് രചനകൾ വിവാഹ ശേഷമാണ് അദ്ദേഹം എഴുതുന്നത്. ഭാര്യ എന്നതിനപ്പുറം സോഫിയ അദ്ദേഹത്തിന്റെ വിശ്വസ്‌തയായ സെക്രട്ടറി കൂടിയായിരുന്നു. റഷ്യയ്‌ക്കെതിരെയുണ്ടായ നെപ്പോളിയന്റെ ആക്രമണങ്ങളുടെ പശ്‌ചാത്തലത്തിലാണ് ‘യുദ്ധവും സമാധാനവും’ എന്ന നോവൽ വികസിക്കുന്നത്. നെപ്പോളിയനെപ്പോലെ മഹദ് വ്യക്‌തികളായി എണ്ണപ്പെടുന്നവരുടെ പേരിലല്ല ചരിത്രം സൃഷ്‌ടിക്കപ്പെടുന്നതെന്നും സാധാരണ ജീവിതം നയിക്കുന്ന ജനലക്ഷങ്ങളുടെ പേരിലാണെന്നും നോവൽ ഓർമപ്പെടുത്തി. 19–ാം നൂറ്റാണ്ടിലെ റഷ്യൻ ജനതയുടെ ചരിത്രം വരച്ചുകാണിക്കുന്ന ആധുനികേതിഹാസമായി മാറി ഈ നോവൽ. 

ADVERTISEMENT

സ്‌നേഹരഹിതമായ വിവാഹ ബന്ധത്തിന്റെ ബന്ധനങ്ങൾ സൃഷ്‌ടിച്ച ശൂന്യതയിൽനിന്ന് വിവാഹേതര പ്രണയത്തിലേക്കും അവിശ്വാസത്തിന്റെ പ്രതിസന്ധികളിലേക്കും ജീവിതവഴി മാറിയ ഒരു സ്‌ത്രീയുടെ കഥയാണ് ‘അന്ന കരേനിന’ എന്ന നോവലിലൂടെ ടോൾസ്‌റ്റോയ് പറഞ്ഞത്. ഭാര്യയും അമ്മയുമായ അന്ന അവിവാഹിതനായ വ്രോൻസ്‌കിയിൽനിന്ന് ഗർഭിണിയാകുകയും കുഞ്ഞിനെ പ്രസവിക്കുകയും ചെയ്യുന്നു. കാമുകനോടൊപ്പം പോകുന്ന അന്നയ്‌ക്ക് ആദ്യകുട്ടിയെ കാണാനുള്ള ആസക്‌തി വളരുന്നു. വ്രോൻസ്‌കിയുടമായുള്ള ബന്ധം തകർന്ന് അന്ന ആത്മഹത്യയിൽ ജീവിതം അവസാനിപ്പിക്കുന്നു. ലോകം ദർശിച്ച ഉദാത്തമായ പ്രണയകഥയായാണ് അന്ന കരേനിനയെ വായനക്കാർ അടയാളപ്പെടുത്തിയത്. 

English Summary : Leo Tolstoy, author of love and war