എന്റെ രാമായണം വായന കേട്ടുകൊണ്ടാണ് രണ്ടു മുത്തശ്ശിമാരും കണ്ണടച്ചതെന്ന് എത്ര പേരക്കുട്ടികൾക്കു പറയാൻ കഴിയും. അങ്ങനെയൊരു കുട്ടിയായിരുന്നു, പിന്നീട് മലയാളകവിതയുടെ ക്ഷുഭിതയൗവനമായ ബാലചന്ദ്രൻ ചുള്ളിക്കാട്. അച്ഛന്റെ അമ്മ മരിച്ചപ്പോൾ ചുള്ളിക്കാട് ഒൻപതാം ക്ലാസിലായിരുന്നു. അമ്മയുടെ അമ്മ മരിക്കുമ്പോൾ പത്താം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ രാമായണം വായന കേട്ടുകൊണ്ടാണ് രണ്ടു മുത്തശ്ശിമാരും കണ്ണടച്ചതെന്ന് എത്ര പേരക്കുട്ടികൾക്കു പറയാൻ കഴിയും. അങ്ങനെയൊരു കുട്ടിയായിരുന്നു, പിന്നീട് മലയാളകവിതയുടെ ക്ഷുഭിതയൗവനമായ ബാലചന്ദ്രൻ ചുള്ളിക്കാട്. അച്ഛന്റെ അമ്മ മരിച്ചപ്പോൾ ചുള്ളിക്കാട് ഒൻപതാം ക്ലാസിലായിരുന്നു. അമ്മയുടെ അമ്മ മരിക്കുമ്പോൾ പത്താം ക്ലാസിലും. 

ADVERTISEMENT

മരണം തണുത്ത ചുണ്ടാലവരുടെ പ്രാണനെച്ചുംബിച്ചെടുക്കുമ്പോൾ ബാലചന്ദ്രൻ അധ്യാത്മരാമായണം വായിച്ചുകൊണ്ടേയിരുന്നു. പേരക്കുട്ടിയുടെ രാമായണ പാരായണം കേട്ട് മരിക്കാൻ ആ മുത്തശ്ശിമാർക്ക് ഭാഗ്യമുണ്ടായി. 

ADVERTISEMENT

മൂന്നു വയസ്സുള്ളപ്പോഴാണ് നാട്ടെഴുത്താശാനായ കുട്ടക്കുറുപ്പ് ബാലചന്ദ്രനെ എഴുത്തിനിരുത്തിയത്. നാട്ടെഴുത്താശാൻ, ആറാം വയസ്സിൽ കുഞ്ചൻ നമ്പ്യാരുടെ ശ്രീകൃഷ്ണ ചരിതത്തിലെ കുചേല സ്ദഗതിയും എഴുത്തച്ഛന്റെ അധ്യാത്മ രാമായണത്തിലെ സുന്ദരകാണ്ഡവും പഠിപ്പിച്ചു. 

ADVERTISEMENT

ചുള്ളിക്കാടിന് ഏറ്റവുമിഷ്ടം അയോധ്യാകാണ്ഡമാണ്. ആറാം വയസ്സു മുതൽ പതിനാറാം വയസ്സു വരെ ബാലചന്ദ്രൻ എല്ലാ വർഷവും കർക്കടകത്തിൽ മുടങ്ങാതെ രാമായണം വായിച്ചു. 

ജീവിതത്തിലെ ആ 10 വർഷം മുടങ്ങാതെ വായിച്ചതോടെ മനസ്സിൽ പതിഞ്ഞതാണ് രാമായണം. ചുള്ളിക്കാടിന്റെതന്നെ യാത്രാമൊഴി എന്ന കവിതയിലെ വരികൾ കടമെടുത്താൽ അന്നു തൊട്ട് ‘സീതാദുഃഖമുള്ളിൽ കടഞ്ഞതാണ്’. 

English Summary : Ramayanam reading- Balachandran Chullikkadu