അമ്മ പറഞ്ഞുകൊടുക്കുന്ന കഥ കേട്ടില്ലെങ്കിൽ ഉറക്കം വരാത്ത കുട്ടികളുണ്ട്. എന്നാൽ അച്ഛൻ എന്നും രാത്രി അടുത്ത മുറിയിലിരുന്ന് ഈണത്തിൽ ചൊല്ലുന്ന രാമായണം കേട്ട് ഉറങ്ങുന്ന കുട്ടിയായിരുന്നു വൈശാഖൻ. സീതയെയും ലക്ഷ്മണനെയും ഹനുമാനെയുമൊക്കെ മനസ്സിൽ സങ്കൽപ്പിച്ചുകൊണ്ട് ഉറങ്ങിയിരുന്നത് തന്റെ ഭാവനാശേഷിയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമ്മ പറഞ്ഞുകൊടുക്കുന്ന കഥ കേട്ടില്ലെങ്കിൽ ഉറക്കം വരാത്ത കുട്ടികളുണ്ട്. എന്നാൽ അച്ഛൻ എന്നും രാത്രി അടുത്ത മുറിയിലിരുന്ന് ഈണത്തിൽ ചൊല്ലുന്ന രാമായണം കേട്ട് ഉറങ്ങുന്ന കുട്ടിയായിരുന്നു വൈശാഖൻ.  

ADVERTISEMENT

സീതയെയും ലക്ഷ്മണനെയും ഹനുമാനെയുമൊക്കെ മനസ്സിൽ സങ്കൽപ്പിച്ചുകൊണ്ട്  ഉറങ്ങിയിരുന്നത് തന്റെ ഭാവനാശേഷിയെ വിപുലമാക്കിയതായി വൈശാഖൻ കരുതുന്നു. അങ്ങനെയൊരു രാത്രിയിലാണ്, ജഡായുവിനെ രാവണൻ ചിറകരി‍ഞ്ഞ് വീഴ്ത്തുന്നത് വൈശാഖൻ ഉറക്കത്തിൽ കണ്ടത്. രാവണൻ ജ‍‍ഡായുവിന്റെ ചിറകരിയുമ്പോൾ ചിറക് വിരിച്ചത് ആ കുട്ടിയുടെ ഭാവനയാണ്.   

ADVERTISEMENT

തനിക്ക് ഭാവനാശേഷി കൈവന്നതിന്റെ  പച്ചവിളക്കായിരുന്നു അച്ഛന്റെ രാമായണപാരായണം എന്ന് ‘പച്ചവിളക്കി’ന്റെ കഥാകാരനായ വൈശാഖൻ പറയുന്നു. നൂറു കുട്ടികൾ രാമായണം വായിക്കുമ്പോൾ  നൂറു സീതാദേവിയെയാണ് ഓരോരുത്തരും സങ്കൽപ്പിക്കുന്നത്. സ്ക്രീനിൽ കാണുമ്പോൾ ഇതിഹാസ കഥാപാത്രങ്ങളെക്കുറിച്ച് എല്ലാവരുടെയും സങ്കൽപം ഒരേ പോലെയാവുന്നു. ഭാവനയുടെ സിഗ്നൽ കിട്ടാതെ കിടക്കുന്ന കുട്ടികൾ രാമായണം വായിക്കണമെന്നാണ് ജീവിതത്തിന്റെ നല്ലൊരു കാലം മുഴുവൻ തീവണ്ടി സിഗ്നലുകൾക്കൊപ്പം കഴിഞ്ഞ വൈശാഖൻ പറയുന്നത്.

ADVERTISEMENT

English Summary : Ramayanam reading- Vaisakhan