പഞ്ചവടിയിൽ സീത വെള്ളം കോരാൻ പോകവേ, അടുത്തുള്ള താമരപ്പൊയ്കയിൽ കുളിച്ചു കെണ്ടു നിന്ന ശ്രീരാമൻ ‘വേഗം വരൂ’ എന്ന് വിളിക്കുന്നു... പക്ഷേ അത് രാമരൂപിയായ ശിവനാണെന്ന് സീതയ്ക്കു മനസ്സിലായി. ‘ദേവി ഇപ്പോൾ കൈലാസത്തിൽ തനിച്ചായിരിക്കുമല്ലോ’ എന്ന് സീത പറഞ്ഞതോടെ തന്നെ തിരിച്ചറിഞ്ഞതായി ശിവനു മനസ്സിലായി. ഏതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഞ്ചവടിയിൽ സീത വെള്ളം കോരാൻ പോകവേ, അടുത്തുള്ള താമരപ്പൊയ്കയിൽ കുളിച്ചു കെണ്ടു നിന്ന ശ്രീരാമൻ ‘വേഗം  വരൂ’ എന്ന് വിളിക്കുന്നു... പക്ഷേ അത് രാമരൂപിയായ ശിവനാണെന്ന് സീതയ്ക്കു മനസ്സിലായി. ‘ദേവി ഇപ്പോൾ കൈലാസത്തിൽ തനിച്ചായിരിക്കുമല്ലോ’ എന്ന് സീത പറഞ്ഞതോടെ തന്നെ തിരിച്ചറിഞ്ഞതായി ശിവനു മനസ്സിലായി. ഏതു രൂപത്തിലും രാമൻ സീതയെയും സീത രാമനെയും  തിരിച്ചറിയുമോ എന്നു പരീക്ഷിക്കുകയായിരുന്നു ശിവൻ. 

ADVERTISEMENT

വാല്മീകി രാമായണത്തിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട  സന്ദർഭമിതാണെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി പറയുന്നു

‘വാത്സല്യം’ സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം രണ്ടിടത്ത് രാമായണം വായിക്കുന്നുണ്ട്. അത് വായിച്ചത് കൈതപ്രമാണ്. മലയാള സിനിമയിൽ രാമായണം പരാമർശിക്കുന്ന ഏറ്റവുമധികം ഗാനങ്ങൾ എഴുതിയത് ഒരുപക്ഷേ താനാവാം എന്നും കൈതപ്രം. അഭിമന്യുവിലെ രാമായണക്കാറ്റേ, ഹിസ് ഹൈനസ് അബ്ദുള്ളയിലെ പ്രമദവനം വീണ്ടും ...ഏതേതോ കഥയിൽ സരയുവിലൊരു.., ഭരതത്തിലെ രാമകഥാഗാനലയം..., കമലദളത്തിലെ സുമുഹൂർത്തമായ്..., വാത്സല്യത്തിലെ അലയും കാറ്റിൻ ഹൃദയം..രാമായണം കേൾക്കാതെയായ്... തുടങ്ങി പട്ടിക നീളും. സംഗീതത്തിനായി ജീവിതം സമർപ്പിച്ചിട്ടും കൈതപ്രത്തിന്റെ അച്ഛന് ഒന്നും നേടാനായില്ല. പതിനാറാം വയസ്സിൽ സംഗീതപഠനത്തിന് പുറപ്പെടുമ്പോൾ പിന്തിരിപ്പിച്ചാലോ എന്നു കരുതി കൈതപ്രം അച്ഛനമ്മമാരോട് പറഞ്ഞില്ല. പക്ഷേ അപ്പോൾ അമ്മ നാലുകെട്ടിലെ വെളിച്ചത്തിൽ അധ്യാത്മരാമായണത്തിലെ ബാലകാണ്ഡം വായിക്കുകയായിരുന്നു. അത് ശുഭസൂചനയാണെന്ന് കൈതപ്രം കരുതിയത് ശരിയായി.

ADVERTISEMENT

English Summary : Ramayanam reading- Kaithapram Damodaran Namboothiri