‘ഇത് പുണർതം നക്ഷത്രത്തിൽ പിറന്ന ശ്രീരാമൻ എന്ന ഉത്തമപുരുഷന്റെ കഥയാണ് ’. നിത്യവും വായിക്കുന്നത് എന്താണെന്ന് ചോദിച്ച തന്നോട് കുട്ടിക്കാലത്ത് അമ്മ പറഞ്ഞതിങ്ങനെയാണെന്ന് സേതു. പിൽക്കാലത്ത് പക്ഷേ സേതുവിന്റെ മനസ്സിൽ തറച്ചത് രാമായണത്തിലെ പുരുഷന്മാരല്ല, അതിലെ സ്ത്രീജീവിതങ്ങളാണ് അവരിൽത്തന്നെ ഊർമിളയോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഇത് പുണർതം നക്ഷത്രത്തിൽ പിറന്ന ശ്രീരാമൻ എന്ന ഉത്തമപുരുഷന്റെ കഥയാണ് ’. നിത്യവും വായിക്കുന്നത് എന്താണെന്ന് ചോദിച്ച തന്നോട് കുട്ടിക്കാലത്ത് അമ്മ പറഞ്ഞതിങ്ങനെയാണെന്ന് സേതു. പിൽക്കാലത്ത് പക്ഷേ സേതുവിന്റെ മനസ്സിൽ തറച്ചത് രാമായണത്തിലെ പുരുഷന്മാരല്ല, അതിലെ സ്ത്രീജീവിതങ്ങളാണ് അവരിൽത്തന്നെ ഊർമിളയോട് പ്രത്യേകിച്ചൊരു മമതയുണ്ട്.

ADVERTISEMENT

അവഗണനയിലായ സ്ത്രീ കഥാപാത്രങ്ങളിലേക്കാണ് എന്നും തന്റെ കണ്ണ് ചെന്നിട്ടുള്ളതെന്ന് സേതു പറയുന്നു. അദ്ദേഹത്തിന്റെ ‘പാണ്ഡവപുര’ത്തിലെ ദേവിയും അവഗണനകളിലൂടെ കടന്നുപോവുന്നുണ്ട്. ഹിന്ദി കവി മൈഥിലി ശരൺ ഗുപ്തയുടെ ‘സാകേത്’ എന്ന കാവ്യം സേതുവിനെ ആകർഷിച്ചതിനു കണക്കില്ല. രാമന്റെ ഒപ്പം സീത കാട്ടിൽ പോവുന്നു എന്നറിഞ്ഞപ്പോൾ ലക്ഷ്മണനോട് ഊർമിള പറയുന്നുണ്ട് താനും വരാമെന്ന്. ലക്ഷ്മണൻ പക്ഷേ അത് വിലക്കുന്നു. എന്റെ ശ്രദ്ധ മുഴുവൻ ശ്രീരാമന്റെ സുരക്ഷയായിലായിരിക്കും എന്നാണ് ലക്ഷ്മണൻ പറയുന്നത്. അങ്ങനെ ലക്ഷ്മണൻ ഉറക്കമില്ലാതെ രാമന് കാവൽനിൽക്കുകയാണ്. ഇനിയാണ് ‘സാകേതി’ൽ സേതുവിനെ വിസ്മയിപ്പിച്ച മുഹൂർത്തം. നിദ്രാദേവി രാത്രി വന്ന് ഊർമിളയോട് പറയുന്നു: ലക്ഷ്മണന്റെ ഉറക്കം കൂടി നീ ഉറങ്ങുക, നീ ഒരു നല്ല ഭാര്യയാണെങ്കിൽ. 

ADVERTISEMENT

സീതാപരിത്യാഗസമയത്ത് സീതയെ ഉപേക്ഷിക്കരുതെന്ന് പറഞ്ഞ ഒരേയൊരാൾ ഊർമിളയായിരുന്നു. ഊർമിളയെ കേന്ദ്രകഥാപാത്രമാക്കി ഒരു നോവൽ സേതുവിന്റെ മനസ്സിലുണ്ടായിരുന്നെങ്കിലും നടന്നില്ല. 

ADVERTISEMENT

English Summary: Writer Sethu's memoir about Ramayana month