ലോക്ഡൗൺ കാലത്ത് ഇന്റർനെറ്റിലൂടെ നടക്കുന്ന തട്ടിപ്പുകൾ നിരവധിയാണ്. ഒരു പ്രതിസന്ധി ഘട്ടത്തിൽ ആളുകളിൽ ഉണ്ടാകുന്ന മാനസികവും സാമൂഹികവുമായ മാറ്റങ്ങളെ തട്ടിപ്പിനായി വിനിയോഗിക്കുന്ന സംഘങ്ങൾ ഇന്റർനെറ്റിൽ സജീവമാണ്. സൈബർ കുറ്റവാളികൾ വിരാജിക്കുന്ന ഇന്റർനെറ്റിലെ അധോലോകം എന്ന് വിശേഷിപ്പിക്കാവുന്ന ഡാർക് വെബിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ കാലത്ത് ഇന്റർനെറ്റിലൂടെ നടക്കുന്ന തട്ടിപ്പുകൾ നിരവധിയാണ്. ഒരു പ്രതിസന്ധി ഘട്ടത്തിൽ ആളുകളിൽ ഉണ്ടാകുന്ന മാനസികവും സാമൂഹികവുമായ മാറ്റങ്ങളെ തട്ടിപ്പിനായി വിനിയോഗിക്കുന്ന സംഘങ്ങൾ ഇന്റർനെറ്റിൽ സജീവമാണ്. സൈബർ കുറ്റവാളികൾ വിരാജിക്കുന്ന ഇന്റർനെറ്റിലെ അധോലോകം എന്ന് വിശേഷിപ്പിക്കാവുന്ന ഡാർക് വെബിനെ കുറിച്ച് സാധാരണക്കാർക്കുള്ള അറിവ് പരിമിതമാണ്. ഇത്തരം തട്ടിപ്പുകളെകുറിച്ച് സമൂഹത്തെ കൂടുതൽ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെ ബുക്കുമായി എത്തിയിരിക്കുകയാണ് ടെക്കി ദമ്പതികളായ ആദർശ് നായരും, ഗ്രീഷ്മയും. ഇരുവരും ചേർന്ന് ലോക്ഡൗൺ സമയത്ത് രണ്ട് പുസ്തകങ്ങളാണ് ഈ വിഷയത്തിൽ പ്രസിദ്ധീകരിച്ചത്. രണ്ടു പുസ്തകങ്ങളും ആമസോണിൽ ലഭ്യമാണ്.

ADVERTISEMENT

ആദ്യത്തെ ബുക്കായ Infodemic (The Infodemic: Infomania, Social Engineering and the Pandemic – Break the Chain) കോവിഡ് സമയത്തു സോഷ്യൽ എഞ്ചിനീയറിങ്ങിലൂടെ ഇന്റർനെറ്റിൽ നടത്തുന്ന വിവിധ തട്ടിപ്പുകളെ കുറിച്ചും അതിനെ എങ്ങനെ ഫലപ്രദമായി തടയാം എന്നതിനെക്കുറിച്ചുമാണ്. ഇന്റർനെറ്റ് തട്ടിപ്പുകളെ കുറിച്ച് ഒരു അവബോധം സമൂഹത്തിൽ വ്യാപിപ്പിക്കുക എന്ന ഉദ്ദേശമാണ് ബുക്കിനു പിന്നിൽ ഉള്ളതെന്ന് ആദർശ് പറയുന്നു.

ADVERTISEMENT

ഡാർക്ക് വെബ് എന്നറിയപ്പെടുന്ന ഇന്റർനെറ്റിന്റെ ഇരുളടഞ്ഞ പിന്നാമ്പുറങ്ങളെ കുറിച്ചുള്ള ബുക്കാണ് രണ്ടാമത്തേത്. (Dark Web Demystified: Into the Power of Anonymity) അനധികൃത കച്ചവടങ്ങൾ നടക്കുന്ന, സൈബർ കുറ്റവാളികൾ വിരാജിക്കുന്ന ഇന്റർനെറ്റിലെ അധോലോകത്തെ കുറിച്ച് വ്യക്തമായ അവബോധമുണ്ടാക്കുക എന്നതാണ് ഈ ബുക്കിന്റെ ലക്ഷ്യം.

ADVERTISEMENT

തിരുവനന്തപുരം ടെക്‌നോപാർക്കിലെ യുഎസ്ടി ഗ്ലോബലിൽ ഇൻഫോർമേഷൻ സെക്യൂരിറ്റി പ്രഫഷണലാണ് ആദർശ്. എത്തിക്കൽ ഹാക്കിങ്, സൈബർ സെക്യൂരിറ്റി, ഇന്റർനെറ്റ് സെക്യൂരിറ്റി തുടങ്ങിയവയാണ് പ്രവർത്തന മേഖല. ടെക്‌നോപാർക്കിൽ തന്നെ ജോലി ചെയ്തിരുന്ന ഗ്രീഷ്മയ്ക്ക് ഇൻഫോർമേഷൻ ടെക്‌നോളജി, സസ്റ്റൈനബിൾ ഡവലപ്പ്മെന്റ് എന്നീ മേഖലകളിലാണ് പ്രാവീണ്യം. ഇപ്പോൾ എക്കോ ലൂപ്പ് എന്നൊരു സംരംഭത്തിന് ഉടമയാണ് ഗ്രീഷ്മ.

English Summary: Cyber Security Books : Dark Web Demystified: Into the Power of Anonymity & Dark Web Demystified: Into the Power of Anonymity