പറമ്പിൽ പൂക്കൾ പറിക്കാൻ ഓടി നടന്ന കാലം എനിക്കോർമയുണ്ട്. അക്കാലം ഇന്നും എന്റെ വീട്ടുമുറ്റത്തുണ്ട്. ഈ ഓണത്തെ കൊറോണം എന്നു വിളിച്ചാലോ. മനുഷ്യൻ മറ്റു ജീവജാലങ്ങളിൽ ഒന്നു മാത്രമാണെന്ന സന്ദേശം ഈ കൊറോണം നൽകുന്നു. വീട്ടുകാർക്കൊപ്പം വീട്ടിൽ സന്തോഷത്തോടെ നമുക്ക് ഓണം ആഘോഷിക്കാം. ഇതു പ്രതീക്ഷയുടെ ഓണമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടവല്ലൂർ പഞ്ചായത്തിലെ കരിക്കാടാണ് എന്റെ ഗ്രാമം. തൃശൂർ ജില്ലയുടെ വടക്കേ അറ്റത്തെ കൊച്ചുഗ്രാമം. ഇക്കുറി ഓണത്തിന് പകിട്ട് കുറവാണെന്നു പലരും പറയുന്നു. എനിക്ക് അങ്ങനെ തോന്നുന്നില്ല. ഈ ഓണവും പൊന്നോണം തന്നെ. കരിക്കാട് ജീവിക്കുന്ന ഞങ്ങളുടെ ഓണത്തിന് ഒരു മാറ്റവുമില്ല. ഈ ഓണവും ഞങ്ങൾക്ക് പണ്ടത്തേതു പോലെ തന്നെ. 

ADVERTISEMENT

അതിനൊരു കാരണമുണ്ട്. ടാറിടാത്ത വഴികളും വേലികളും നിറഞ്ഞതാണ് ഞങ്ങളുടെ ഗ്രാമം. ഇവിടെ പ്രത്യക്ഷ ഉപകാരത്തിനല്ലാതെ വളർത്തുന്ന മരങ്ങൾ കാണാം. കാടും പടലയും കുളവും കുറ്റിക്കാടും നിറഞ്ഞ പറമ്പുകൾ കാണാം. പണ്ടത്തെപ്പോലെ തന്നെ ഓണപ്പൂക്കളെല്ലാം ഇവിടെയുണ്ട്. പണ്ടുമുണ്ടായിരുന്നു. 

ADVERTISEMENT

തുമ്പയും മുക്കുറ്റിയും പൂത്തു നിൽക്കുന്നു. എന്റെ കുട്ടിക്കാലത്തും ഈ പൂക്കൾ ഞാൻ കണ്ടിട്ടുണ്ട്. ഈ പൂക്കൾ ഞങ്ങളുടെ നാട്ടിൽ ‘മ്യൂസിയം പീസ്’ അല്ല. പതിവുപോലെ ഓണവെയിൽ ഇക്കുറിയും തെളിഞ്ഞു. ഓണക്കാലത്തേതു പോലെ പക്ഷികൾ ചിലയ്ക്കുന്നു. പ്രകൃതിയിൽ ഇക്കുറിയും ഓണത്തിന് ഒരു മാറ്റവുമില്ല.

ADVERTISEMENT

പറമ്പിൽ പൂക്കൾ പറിക്കാൻ ഓടി നടന്ന കാലം എനിക്കോർമയുണ്ട്. അക്കാലം ഇന്നും എന്റെ വീട്ടുമുറ്റത്തുണ്ട്. 

ഈ ഓണത്തെ കൊറോണം എന്നു വിളിച്ചാലോ. മനുഷ്യൻ മറ്റു ജീവജാലങ്ങളിൽ ഒന്നു മാത്രമാണെന്ന സന്ദേശം ഈ കൊറോണം നൽകുന്നു. വീട്ടുകാർക്കൊപ്പം വീട്ടിൽ സന്തോഷത്തോടെ നമുക്ക് ഓണം ആഘോഷിക്കാം. ഇതു പ്രതീക്ഷയുടെ ഓണമാണ്.

English Summarry : Lyricist B.K Harinarayanan's Onam Memories