മകളുടെ കത്ത് അമ്മയെ നയിച്ചത് നഷ്ടമായെന്നു കരുതിയ നിധിയിലേക്ക്. സ്നേഹവും കരുതലും ജീവിത പാഠങ്ങളും പകർന്നെഴുതിയ നൂറുകണക്കിനു കത്തുകളിലേക്ക്. രണ്ട് പതിറ്റാണ്ടിനുശേഷം വീണ്ടെടുത്ത ബാഗിലെ കത്തുകൾ പുസ്തകരൂപത്തിൽ ഇനി വായിക്കാം. ‘ഐ ആം മൈ മദേഴ്‌സ് ഡോട്ടർ.’ കത്തുകളുടെ സുവർണകാലത്തേക്കുറിച്ചുള്ള ഓർമപ്പെടുത്തൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മകളുടെ കത്ത് അമ്മയെ നയിച്ചത് നഷ്ടമായെന്നു കരുതിയ നിധിയിലേക്ക്. സ്നേഹവും കരുതലും ജീവിത പാഠങ്ങളും പകർന്നെഴുതിയ നൂറുകണക്കിനു കത്തുകളിലേക്ക്. രണ്ട് പതിറ്റാണ്ടിനുശേഷം വീണ്ടെടുത്ത ബാഗിലെ കത്തുകൾ പുസ്തകരൂപത്തിൽ ഇനി വായിക്കാം. ‘ഐ ആം മൈ മദേഴ്‌സ് ഡോട്ടർ.’ കത്തുകളുടെ സുവർണകാലത്തേക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാണ് അമ്മയുടെ മകൾ. കത്തുകളുടെ രൂപത്തിലായതുകൊണ്ടുമാത്രം കാലം കടന്നുവന്ന ജീവിതപാഠങ്ങൾ വിരൽത്തുമ്പിലെ വിസ്മയം ആസ്വദിക്കുന്ന പുതിയ തലമുറയ്ക്കും വിലപ്പെട്ട നിധിയാവുകയാണ്. 

ADVERTISEMENT

രണ്ടു പെണ്മക്കളാണ് അമേരിക്കൻ സ്വദേശിയായ ഡാര കർട്സിന്. സ്തനാർബുദ ബാധിതയായി അമ്മ മരിക്കുമ്പോൾ ഡാര ആദ്യ കുഞ്ഞിനു ജന്മം നൽകിയിട്ടു വെറും രണ്ടാഴ്ച. പിറവിയുടെ മഹാസന്തോഷം ഒരു വശത്ത്. വേർപാടിന്റെ തീരാവേദന മറുവശത്തും. ജനിമൃതികൾക്കിടയിൽ വെല്ലുവിളി നിറഞ്ഞ നിമിഷങ്ങൾ. എങ്ങനെ പ്രതികരിക്കണമെന്നു പോലും നിശ്ചയം പോരാത്ത ദിവസങ്ങൾ. അമ്മയായ സന്തോഷത്തേക്കാൾ അതു പങ്കുവയ്ക്കാൻ അമ്മ കൂടെയില്ലെന്ന നോവ് മനസ്സിനെ കീഴടക്കിയ നിമിഷങ്ങൾ. ഭർത്താവിനും മക്കൾക്കുമൊപ്പം ജീവിതം മുന്നോട്ടു പോയെങ്കിലും അമ്മയുടെ മരണമേൽപ്പിച്ച വേദന ബാക്കിനിന്നു. വലിയൊരു ശൂന്യത. 

ഇടയ്ക്കെപ്പോഴോ ഇളയ മകൾ എഴുതിയ ഹൃദയ സ്പർശിയായ ഒരു കത്ത് ഡാരയുടെ കണ്ണിൽപ്പെട്ടു. ജീവിതത്തിന്റെ തിരക്കുകളിൽ മറന്നു വച്ച അമ്മയുടെ കത്തുകളെക്കുറിച്ചുള്ള ഓർമപ്പെടുത്തലായി അത്.  

ADVERTISEMENT

തിരച്ചിലുകൾക്കു ഫലം കണ്ടു, എഴുത്തുകൾ തിരികെ കിട്ടി. ഡാരയ്ക്ക് പത്തു വയസ്സുള്ളപ്പോൾ മുതൽ കോളേജ് പഠനം പൂർത്തിയാക്കുന്നതുവരെ അമ്മ എഴുതിയ കുറിപ്പുകൾ. ചിലത് ഡാരയുടെ മുത്തശ്ശി ഡാരയുടെ അമ്മയ്‌ക്കെഴുതിയതും. രണ്ടു തലമുറയുടെ അമൂല്യ സമ്പാദ്യം. നിറകണ്ണുകളോടെ ഡാര പല ആവർത്തി വായിച്ചു. മരിക്കുന്നതിനു മുൻപ് അമ്മയോടു ചോദിച്ചറിയാൻ മനസ്സിൽ സൂക്ഷിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങൾ പോലുമുണ്ടായിരുന്നു കത്തുകളിൽ. 

പെൺകുട്ടികളുടെ ഭാവി. അമ്മയില്ലാത്ത ജീവിതത്തിന്റെ ശൂന്യത. ഒപ്പം ജീവിതവഴിയിൽ ഓർത്തിരിക്കേണ്ട പാഠങ്ങളും. തനിക്കു ലഭിച്ച കത്തുകൾ ലോകം വായിക്കട്ടെ എന്നു ഡാര ചിന്തിച്ചതോടെ അപൂർവമായ ഒരു പുസ്തകത്തിനു പിറവിയായി. സ്നേഹവും കരുതലും ചാലിച്ച് ഒരമ്മ എഴുതിയ കത്തുകളിലൂടെ കടന്നുപോകുന്നവർ സ്പർശിക്കുന്നതു സ്നേഹിക്കപ്പെടാൻ കൊതിച്ച ഹൃദയത്തെ. കാലത്തെ സ്നേഹം അതിജീവിക്കുന്നതിന്റെ നേർസാക്ഷ്യം. 

ADVERTISEMENT

നാല്പത്തിരണ്ടാം വയസ്സിൽ ഡാരയുടെ ജീവിതത്തിലും സ്തനാർബുദം വില്ലനായി. രോഗത്തെ അതിജീവിച്ച കരുത്തിൽ അർബുദ രോഗികൾക്കു വേണ്ടി രണ്ടു പുസ്തകങ്ങൾ എഴുതി. സാമ്പത്തിക ഉപദേശകയായി 20 വർഷം തുടർന്ന ജോലി മതിയാക്കി എഴുത്തിലേക്കും കൗൺസിലിങ്ങിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഡാര ഇപ്പോൾ. ‘അമ്മയുടെ മകൾ’ ഡാരയ്ക്ക് സമ്മാനിക്കാൻ പോകുന്നത് എഴുത്തുകാരി എന്ന ബഹുമാനിക്കപ്പെടുന്ന പദവി. 

വർഷങ്ങളോളം സൂക്ഷിച്ച കത്തുകളുടെ ബാഗ് ഇപ്പോൾ ഡാരയുടെ പെൺമക്കളുടെ കൈയിലാണ്. ഞാനെന്റെ അമ്മയുടെ മകളാണ് എന്നു ലോകത്തോടു വിളിച്ചു പറയുമ്പോൾ മൂന്നു തലമുറയ്ക്കും  അഭിമാനം. അമ്മമാരെ സ്നേഹിക്കുന്ന എല്ലാ മക്കൾക്കും ‘ഐ ആം മൈ മദേഴ്‌സ് ഡോട്ടർ’ ഹൃദയം തൊടുന്ന വായനയാകും; മക്കളോടുള്ള സ്നേഹം നൂറിരട്ടി തിരിച്ചുകിട്ടുന്നതിന്റെ സാഫല്യവും. 

English Summary : I Am My Mother's Daughter: Wisdom on Life, Loss, and Love book by Dara Kurtz