പുസ്തകശാലയിൽ എത്തിയപ്പോൾ അയാൾ ലൈബ്രേറിയനോട് ഗുഡ്‌ മോർണിങ് പറഞ്ഞു. ലൈബ്രേറിയൻ അത് ഗൗനിച്ചതേയില്ല. തിരിച്ചിറങ്ങിയപ്പോൾ നന്ദി പറഞ്ഞെങ്കിലും അതും ശ്രദ്ധിച്ചില്ല. പിന്നീടുള്ള ദിവസങ്ങളിലും ഇതു തന്നെ തുടർന്നപ്പോൾ സുഹൃത്ത് ചോദിച്ചു; ഒരു പ്രതികരണവും ഇല്ലാതിരുന്നിട്ടും താങ്കൾ എന്തിനാണു ദിവസവും അഭിവാദ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുസ്തകശാലയിൽ എത്തിയപ്പോൾ അയാൾ ലൈബ്രേറിയനോട് ഗുഡ്‌ മോർണിങ് പറഞ്ഞു. ലൈബ്രേറിയൻ അത് ഗൗനിച്ചതേയില്ല. തിരിച്ചിറങ്ങിയപ്പോൾ നന്ദി പറഞ്ഞെങ്കിലും അതും ശ്രദ്ധിച്ചില്ല. പിന്നീടുള്ള ദിവസങ്ങളിലും ഇതു തന്നെ തുടർന്നപ്പോൾ സുഹൃത്ത് ചോദിച്ചു; ഒരു പ്രതികരണവും ഇല്ലാതിരുന്നിട്ടും താങ്കൾ എന്തിനാണു ദിവസവും അഭിവാദ്യം ചെയ്യുന്നതെന്ന്. അയാളുടെ മറുപടി ഇതായിരുന്നു: ഞാൻ എന്തു ചെയ്യണമെന്നു തീരുമാനിക്കാൻ അയാളെ ഞാൻ അനുവദിക്കാറില്ല. 

പ്രതികരണങ്ങൾ നോക്കി പെരുമാറിയാൽ സ്വഭാവം പണയംവയ്‌ക്കേണ്ടിവരും. നല്ല രീതിയിൽ പ്രതികരിക്കുന്നവരോട് നന്നായി പെരുമാറാനും മോശമായി പ്രതികരിക്കുന്നവർക്ക് ചുട്ട മറുപടി കൊടുക്കാനും എല്ലാവർക്കും കഴിയും. പ്രതികരണാധിഷ്‌ഠിത പെരുമാറ്റം മാത്രമാണത്. അവൻ അങ്ങനെ ചെയ്‌തതുകൊണ്ടാണ് ഞാൻ ഇങ്ങനെ ചെയ്തത് എന്നതാണ് എല്ലാ ദുഷ്‌ചെയ്‌തികൾക്കുമുള്ള ന്യായീകരണം. സ്വന്തം പെരുമാറ്റത്തിന്റെ താക്കോൽ എന്തിനാണ് മറ്റുള്ളവരുടെ കൈകളിൽ ഏൽപിക്കുന്നത്. സ്വയം നിയന്ത്രിക്കാനും രൂപപ്പെടുത്താനും കഴിയാത്തതിന് എന്തിനാണ് അന്യനെ കുറ്റപ്പെടുത്തുന്നത്. എല്ലാ കലഹങ്ങളുടെയും കാരണം പ്രതികരണങ്ങളോടുള്ള പ്രതികരണമാണ്. ആരും എപ്പോഴും ഒരുപോലെയല്ല പെരുമാറുന്നത്. സ്വന്തം പെരുമാറ്റത്തിന്റെ വേരുകൾ സ്വന്തം നന്മകളിൽ തന്നെ ഉറപ്പിക്കാൻ കഴിഞ്ഞാൽ അവയിൽ നിന്നും അനേകർക്ക് ആശ്വാസമാകുന്ന ശിഖരങ്ങൾ തളിർക്കും.

ADVERTISEMENT

English Summary : Subhadhinam : What makes someone polite?