ചെറുകവിതകൾ കൊണ്ട് സാഹിത്യ പ്രേമികൾക്കിടയിൽ വീണ്ടും പടർന്നിറങ്ങിയിരിക്കുകയാണ് വേരുകൾ ഓൺലൈൻ കൂട്ടായ്മ. 2013ൽ ആരംഭിച്ച വേരുകൾ ഫേസ്ബുക്ക് കൂട്ടായ്മയുടെ രണ്ടാമത്തെ പുസ്തകം ഇപ്പോൾ പ്രകാശനം ചെയ്തിയിരിക്കുകയാണ്. 262 എഴുത്തുകാരുടെ 262 ഹൈക്കു കവിതകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് വേരുകളുടെ രണ്ടാമത്തെ പുസ്തകം ‘വേരുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുകവിതകൾ കൊണ്ട് സാഹിത്യ പ്രേമികൾക്കിടയിൽ വീണ്ടും പടർന്നിറങ്ങിയിരിക്കുകയാണ് വേരുകൾ ഓൺലൈൻ കൂട്ടായ്മ. 2013ൽ ആരംഭിച്ച വേരുകൾ ഫേസ്ബുക്ക് കൂട്ടായ്മയുടെ രണ്ടാമത്തെ പുസ്തകം ഇപ്പോൾ പ്രകാശനം ചെയ്തിയിരിക്കുകയാണ്. 262 എഴുത്തുകാരുടെ 262 ഹൈക്കു കവിതകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് വേരുകളുടെ  രണ്ടാമത്തെ പുസ്തകം ‘വേരുകൾ -2’ വയനക്കാരിലേക്ക് എത്തുന്നത്. നടിയും നിർമ്മാതാവുമായ റിമ കല്ലിങ്കൽ വേരുകൾ -2ന്റെ പ്രകാശനം ഓൺലൈനായി നിർവഹിച്ചു. സിനി ആർട്ടിസ്റ്റും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ആദ്യ കോപ്പി ഏറ്റുവാങ്ങി.  

ADVERTISEMENT

മലയാളത്തിൽ ഇതാദ്യമായാണ്  250 ൽ അധികം എഴുത്തുകാരുടെ കവിതകൾ ഒരൊറ്റ പുസ്തകത്തിൽ അച്ചടിച്ചു വരുന്നത്. വേരുകൾ 2017ൽ പുറത്തിറക്കിയ ആദ്യ പുസ്തകത്തിൽ 200 പേരുടെ കവിതകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഒരു കൂട്ടം യുവ എഴുത്തുകാരുടെ പരിശ്രമഫലമായി ഏഴ് വർഷം മുൻപ് ഫേസ്ബുക്കിലൂടെ മാത്രം ആരംഭിച്ച വേരുകൾ ഇന്ന് എല്ലാ സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞ് നിൽക്കുകയാണ്. 

ADVERTISEMENT

ഓൺലൈൻ  എഴുത്തുകാർക്കിടയിൽ വലിയ മാറ്റം സൃഷ്ടിച്ചാണ് വേരുകൾ മുന്നേറിക്കൊണ്ടിരിക്കുന്നത്. കുറഞ്ഞ വരികളിലും അതിനൊത്ത  വരകളിലൂടെയും ആശയം പറയുന്നതാണ് പേജിന്റെ  രീതി.  അരുൺ രാധാകൃഷണനാണ് വേരുകൾ-2 പുസ്തകത്തിന്റെ എഡിറ്റർ. ആകാശ് കിഴക്കേപുരക്കൽ, തപസ്യ ജയൻ, അഞ്ജലി ബാലൻ, എന്നിവർ എഡിറ്റോറിയൽ അംഗങ്ങളാണ്. പുസ്തകം രൂപകൽപ്പന ചെയ്തിരിക്കുന്നത് വേരുകൾ പേജിന്റെ അഡ്മിൻ ശ്രീരാഗ് മുരളിയാണ്.  കവർ ചിത്രം - ശ്രീരാഗ് കണ്ണൻ, ഇല്ലുസ്ട്രേഷൻസ് - ശ്രീജിത്ത് പി.എസ്. വിതരണം - പാപ്പിറസ് പബ്ലിക്ക. യൂണിക്കോഡ് സെൽഫ് പബ്ലിഷിങ് കമ്പനി ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

ADVERTISEMENT

English Summary: Verukal 2 Book released by actress Rima Kallingal