സത്യത്തിൽ നാം ഒരുമിക്കുന്ന നിമിഷങ്ങൾ ഞാനെഴുതുമ്പോഴും നീയതു വായിക്കുമ്പോഴുമാണ്. എഴുതുമ്പോൾ, നീ വായിക്കുമല്ലോ എന്ന വിചാരം എന്നെ രമിപ്പിക്കുന്നു. നീ വായിക്കുമ്പോഴാകട്ടെ ഇനി സംഭവിക്കാനിരിക്കുന്ന വാക്കുകൾക്കായി ഞാൻ ആധിയെടുക്കുന്നു. ഇതു വല്ലപ്പോഴുമേ സംഭവിക്കൂ, ഈ വാക്കുകൾ. ലോകത്ത് ഒരു ദിവസം എന്തെല്ലാം

സത്യത്തിൽ നാം ഒരുമിക്കുന്ന നിമിഷങ്ങൾ ഞാനെഴുതുമ്പോഴും നീയതു വായിക്കുമ്പോഴുമാണ്. എഴുതുമ്പോൾ, നീ വായിക്കുമല്ലോ എന്ന വിചാരം എന്നെ രമിപ്പിക്കുന്നു. നീ വായിക്കുമ്പോഴാകട്ടെ ഇനി സംഭവിക്കാനിരിക്കുന്ന വാക്കുകൾക്കായി ഞാൻ ആധിയെടുക്കുന്നു. ഇതു വല്ലപ്പോഴുമേ സംഭവിക്കൂ, ഈ വാക്കുകൾ. ലോകത്ത് ഒരു ദിവസം എന്തെല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സത്യത്തിൽ നാം ഒരുമിക്കുന്ന നിമിഷങ്ങൾ ഞാനെഴുതുമ്പോഴും നീയതു വായിക്കുമ്പോഴുമാണ്. എഴുതുമ്പോൾ, നീ വായിക്കുമല്ലോ എന്ന വിചാരം എന്നെ രമിപ്പിക്കുന്നു. നീ വായിക്കുമ്പോഴാകട്ടെ ഇനി സംഭവിക്കാനിരിക്കുന്ന വാക്കുകൾക്കായി ഞാൻ ആധിയെടുക്കുന്നു. ഇതു വല്ലപ്പോഴുമേ സംഭവിക്കൂ, ഈ വാക്കുകൾ. ലോകത്ത് ഒരു ദിവസം എന്തെല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സത്യത്തിൽ നാം ഒരുമിക്കുന്ന നിമിഷങ്ങൾ ഞാനെഴുതുമ്പോഴും നീയതു വായിക്കുമ്പോഴുമാണ്. എഴുതുമ്പോൾ, നീ വായിക്കുമല്ലോ എന്ന വിചാരം എന്നെ രമിപ്പിക്കുന്നു. നീ വായിക്കുമ്പോഴാകട്ടെ ഇനി സംഭവിക്കാനിരിക്കുന്ന വാക്കുകൾക്കായി ഞാൻ ആധിയെടുക്കുന്നു.

 

ADVERTISEMENT

ഇതു വല്ലപ്പോഴുമേ സംഭവിക്കൂ, ഈ വാക്കുകൾ. ലോകത്ത് ഒരു ദിവസം എന്തെല്ലാം ശബ്ദജാലങ്ങളാണ്. അതിനിടയിൽനിന്ന് ഈ മൂകസ്വരങ്ങളിലേക്ക് നീ വരുന്നതാണ് ഞാൻ എന്നതിന്റെ പൊരുൾ.

 

സ്വന്തം ശരീരത്തിലെ പാടുകൾ നാം എപ്പോഴെങ്കിലും സൂക്ഷ്മമായി ശ്രദ്ധിക്കുമോ, മറ്റാരെങ്കിലും അതൊരു മറുകാണോ മുറിപ്പാടാണോ എന്നു ചോദിക്കും വരെ? വിനിമയം അങ്ങനെയാണ് ആരംഭിക്കുക. ലൂയി ഗ്ലൂക്കിനെ യുഎസ് പൊയറ്റ് ലൊറേറ്റ് ആയി തിരഞ്ഞെടുത്തപ്പോൾ ലൈബ്രറി ഓഫ് കോൺഗ്രസ് ഭാരാവാഹികളോട് അവർ ആവശ്യപ്പെട്ടത്, തന്നെ ടിവി അഭിമുഖങ്ങൾക്കോ പൊതുയോഗങ്ങൾക്കോ വിളിക്കരുതെന്നാണ്. കവിത പ്രചരിപ്പിക്കാനായി തനിക്കു താൽപര്യമില്ല, തനിക്കു വേണ്ടത് ഏറ്റവും സമർപ്പിതരായ, വികാരസമ്പന്നരായ, ഉന്മത്തരായ കുറച്ചുപേരെ മാത്രമാണ്, ആൾക്കൂട്ടത്തെയല്ല.

കവിതയുടെ സുഖം അറിയുന്നവരെ കണ്ടെത്തുക എളുപ്പമല്ല, കവിതയനുഭവിക്കുന്നവരും അല്ലാത്തവരും എന്നിങ്ങനെ നമുക്ക് മനുഷ്യരെ വേർതിരിക്കാനാവും. 

ചങ്ങമ്പുഴ
ADVERTISEMENT

 

ടെനീസി വില്യംസിന്റെ സ്വീറ്റ് ബേഡ് ഓഫ് യൂത്ത് എന്ന നാടകത്തിൽ ഒരു കഥാപാത്രം ഈ ലോകത്തിൽ മനുഷ്യർക്കിടയിലെ ഏറ്റവും വലിയ വ്യത്യാസം പണക്കാരും ദരിദ്രരും തമ്മിലുള്ളതല്ല, നല്ലവരും കെട്ടവരും തമ്മിലുള്ളതല്ല എന്നു പറയുന്നു, മനുഷ്യർക്കിടയിലെ ഏറ്റവും വലിയ വ്യത്യാസം സ്നേഹത്തിൽ സന്തോഷം അനുഭവിക്കുന്നതും സ്നേഹത്തിൽ ഒരു സന്തോഷവുമില്ലാത്തവരും തമ്മിലുള്ളതാണ്. രണ്ടാമത്തെ കൂട്ടർക്ക് സ്നേഹത്തിലായിരിക്കുമ്പോഴും അസൂയവും നൈരാശ്യവും മാത്രമാണു ലഭിക്കുക. 

 

സ്നേഹത്തിലെ സുഖാനുഭവം പോലെയാണു സാഹിത്യത്തിലെയും കലയിലെയും സുഖാനുഭൂതികളും. സാഹിത്യം പഠിക്കുന്നവരും പഠിപ്പിക്കുന്നവരും അടക്കം സാഹിത്യത്തിന്റെ ഭാഗമായിരിക്കുന്നവർക്കു പോലും ചിലപ്പോൾ ഈ സുഖം കിട്ടാതെ പോകും. ഇതിനു പല കാരണങ്ങളുണ്ടാവാം. നാം അതിലേക്ക് ഈ സന്ദർഭത്തിൽ പോകുന്നില്ല. പകരം കവിതയിലെ ചില ആനന്ദങ്ങൾ  കവികൾ തന്നെയും പങ്കുവച്ചതെങ്ങനെ എന്നു പരിശോധിക്കാം.

ADVERTISEMENT

 

ചങ്ങമ്പുഴയെ സ്മരിച്ച് അക്കിത്തം എഴുതിയ ഒരു കവിതയുണ്ട്- ചങ്കിൽനിന്ന് ഒരു പുഴ. ‘എന്നിലെദ്ദൈനന്ദിന നരകത്തിൽനിന്നല്ലോ വന്നു ഞാൻ’, എന്ന് ചങ്ങമ്പുഴയുടെ കുഴിമാടത്തിനു മുന്നിലെത്തിയ കവി പറയുന്നു. ചങ്ങമ്പുഴയുടെ 25-ാം ചരമവാർഷികമായിരുന്നു അത്. കവിയുടെ സ്മൃതികുടീരത്തിൽ പുല്ലുകൾ വളർന്നു പടർന്നിരിക്കുന്നു. എന്തെങ്കിലും സംസാരിക്കും മുൻപേ കവിക്ക് ആ പച്ചിലക്കുളിരിന്മേൽ സാഷ്ടാംഗം വീഴണം. ‘ഒഴുകും തപ്താനന്ദം കൊണ്ട് ഞാനാദ്യംതന്നെ കഴുകട്ടെ നിൻ കാട്ടുപൂവിരി മുഴുവനും’ എന്ന് കവി. 

ചങ്ങമ്പുഴയുടെ വാത്സല്യമാണു തന്റെ ചോരയിലും മജ്ജയിലുമെന്നു കവി ഓർക്കുന്നു. അത് അളവില്ലാത്തതാണ്. തന്റെ യൗവനം സമൃദ്ധമാക്കിയത് ആ കവിതകളായിരുന്നു. ഇപ്പോൾ കവിക്കു നരവന്നു. വർഷങ്ങൾ കടന്നുപോയിരിക്കുന്നു. എങ്കിലും കവിതയുടെ ആനന്ദം നഷ്ടമായിട്ടില്ല. കരളിൽ ഇപ്പോഴും ജ്വലിക്കുന്നുണ്ട് ആ സർഗ്ഗോന്മേഷം. അക്കിത്തം എഴുതുന്നു:

 

കുമാരനാശാൻ

“കാലമെൻ വപ നാളെപ്പിഴിഞ്ഞാൽ, പരമാണു 

കീറിയാൽ, കാണും നിന്റെ സംഗീതധൂളിപുരം

മറക്കാനാവാഞ്ഞല്ലോ വന്നു ഞാൻ കുട വടി

ചെരിപ്പും കുപ്പായവുമില്ലാത്തൊരാത്മാവോടേ.”

 

2

 

‘പ്രതിമപ്രബോധം’ എന്ന കവിതയിൽ അക്കിത്തം കുമാരനാശാനെ സ്മരിക്കുന്നുണ്ട്, ആശാന്റെ ശതാബ്ദിയിൽ ഒരു കൂറ്റൻപ്രതിമ സ്ഥാപിക്കുന്നുവെന്നത് അറിഞ്ഞശേഷം എഴുതിയതാണ്. ആശാനിലെ സ്ഥായീഭാവം ദുഃഖമായതിനാൽ പ്രതിമയ്ക്കുതാഴെ ഈ ദുഃഖമെഴുതണമെന്നാണു കവി പറയുന്നത്. ആശാൻ സ്വന്തം മനസ്സിനെ വിളിച്ചു പറയുന്നതാണു കവിത. ഇഹജീവിതത്തിന്റെ കാമമോഹങ്ങൾ കൂടി പങ്കിട്ടാലേ സർവ്വജ്ഞാനത്തിലെത്തൂ എന്ന ദർശനം അറിയാമെങ്കിലും ഭൗതിക ജീവിതത്തെ തൊടാനായുമ്പോഴെല്ലാം കവിക്കു നടുക്കം വന്നു. നശ്വരത എന്ന വിചാരം ആശാനെപ്പോലെ മലയാളകവികളിൽ മറ്റാരെയും അലട്ടിയില്ല. ഉടലിന്റെ താപവും പ്രേമവും കവിക്ക് ഒരു സ്വസ്ഥതയും നൽകിയില്ല. 

 

“ജരാനരാക്രാന്തശരീരപാത-

പ്രവാഹമേ,നിന്റെ ഭയാനകത്വം

നീരാളിപോൽ ചുറ്റിവരിഞ്ഞു കൊത്തി-

പ്പൊളിച്ചതെൻ സൂക്ഷ്മശരീരസൗഖ്യം”

 

എന്ന് അക്കിത്തം ആശാനെ വിവരിക്കുന്നു. ഒരുപക്ഷേ, ഇത്രയും വികാരവായ്പോടെ, ഒപ്പം ആശാൻകവിത  ഇങ്ങനെ നാലുവരികളിൽ നിക്ഷേപിക്കപ്പെട്ട വേറൊരു സന്ദർഭം ഇല്ലെന്നും പറയാം. ലോകം പക്ഷേ ആശാനെ വാർത്തെടുത്തത് ലോഹത്തിലാണ്. ആ ലോഹത്തിനു മുന്നിൽ നിൽക്കും നേരം കാവ്യാസ്വാദകരെങ്കിലും ഓർമിക്കേണ്ടതെന്താണെന്ന് അക്കിത്തം അവസാനം എഴുതി:

 

“കാണാതെപോയ് പല്ലനയാറ്റിൽ മുങ്ങി-

മരിച്ചനാളോളമിവൻ സുഖത്തെ,

അദ്ദാരുണാന്തർഗ്ഗതപീഡയാൽ കൈ-

വരിച്ചതാണീയമരത്വസൗഖ്യം!”

 

3

 

അക്കിത്തത്തിന്റെ കവിതകളിലും നിഴലും നിലാവുമായി ദുഃഖം പടർന്നുകിടക്കുന്നതിനെപ്പറ്റി നിരൂപകർ പരാമർശിച്ചിട്ടുണ്ട്. സൗന്ദര്യവും സൗഭാഗ്യവും കവി കാണുന്നുണ്ട്. പ്രേമത്തിനു പിന്നാലെ പോകുകയും അതിൽ മുങ്ങിക്കിടക്കുകയും ചെയ്യുന്നുണ്ട്. എങ്കിലും ദുഃഖം വഴിമാറാത്ത അസഹ്യതയായി എവിടെയും കൂടെയുണ്ട്

 

ഉദയാസ്തമയപ്രഭകളിൽ നീളേ

നിഴലുവിരിക്കുന്നു ദുഃഖം

നിശകളിൽ നീലാകാശതലങ്ങളിൽ

നിന്നു തുടിക്കുന്നു ദുഃഖം

പട്ടാപ്പകലെത്തീവെയിലിൽ മുതുകിൽ-

പ്പാർന്നു ചിരിക്കുന്നു ദുഃഖം

ഓരോ തളിരിലുമോ മലരിലു-

മോളം വെട്ടും ദുഃഖം

 

4

  

“ എന്തെന്നെനിക്കുപോലും ചിന്തിക്കാൻ കഴിയാത്ത-

തെമ്മട്ടിലപരനോടുണർത്തിടാവൂ “എന്ന് അക്കിത്തം എഴുതുന്നു. ഒരാളുടെ ആത്മാവിൽ നിറഞ്ഞു കവിഞ്ഞ അനുഭവം, പരമദുഃഖമായാലും പരമാനന്ദമായാലും അതു മറ്റൊരാളുമായി പങ്കുവയ്ക്കലാണു ദുഷ്കരം. ഒരു ദിവസം എഴുതാനാവും എന്ന വിശ്വാസത്തോടെ ആ വികാരത്തിനു പിന്നാലെ സഞ്ചരിക്കുകയാണു കവി ചെയ്യുന്നതെന്നും അക്കിത്തം സൂചിപ്പിക്കുന്നുണ്ട്. ഈ മോഹസഞ്ചാരത്തിന്റെ ഒരു സവിശേഷത എപ്പോഴും മുന്നിലെന്തോ ഉണ്ട് എന്നതാണ്. ചിലപ്പോൾ അത് അടുത്ത കവിതയാകാം, കഥയാകാം. പക്ഷേ അതു കൈപ്പിടിയിൽ വരാതെ, ഗ്രഹിക്കാനാവാതെ അകലെ നിൽക്കുകയും ചെയ്യും. 

 

“കൈയുകൊണ്ടെഴുതുന്നു, വിരൽകൊണ്ടെഴുതുന്നു

പെന്നുകൊണ്ടെഴുതുന്നു, മഷികൊണ്ടെഴുതുന്നു-

എഴുതാനാശിച്ചാലോ? കരൾച്ചില്ലയിൽ

പ്രജ്ഞ മിഴിപൂട്ടുന്നു, തൂവലൊതുക്കിമയങ്ങുന്നു

കൈയല്ലാവിരലല്ലാ പെന്നല്ലാ മഷിയല്ല

കൈതവം വായ്പോരഹ്നുതിയായ് ഞാൻ നിൽക്കുന്നു.

ആരെഴുതുന്നു? എന്റെ മജ്ജയിൽപ്പാലാഴിയിൽ

കാരണസ്വരൂപം പൂണ്ടുണരുന്ന നീയോ ?”

 

English Summary: English Summary: Ezhuthumesha Column written by Ajai P Mangattu, The Beauty Of Poetry