കോളജുകളിൽ കവിതയുടെ കാലം കഴിഞ്ഞെന്ന ധാരണയെ തിരുത്തിക്കുറിച്ച കവിയാണ് അനിൽ പനച്ചൂരാൻ. പുതുതലമുറയ്ക്ക് കവിതയോടു താൽപര്യമില്ലെന്നതു തെറ്റിധാരണയാണെന്ന് സ്വന്തം കവിതകളിലൂടെ അദ്ദേഹം തെളിയിച്ചു.

കോളജുകളിൽ കവിതയുടെ കാലം കഴിഞ്ഞെന്ന ധാരണയെ തിരുത്തിക്കുറിച്ച കവിയാണ് അനിൽ പനച്ചൂരാൻ. പുതുതലമുറയ്ക്ക് കവിതയോടു താൽപര്യമില്ലെന്നതു തെറ്റിധാരണയാണെന്ന് സ്വന്തം കവിതകളിലൂടെ അദ്ദേഹം തെളിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോളജുകളിൽ കവിതയുടെ കാലം കഴിഞ്ഞെന്ന ധാരണയെ തിരുത്തിക്കുറിച്ച കവിയാണ് അനിൽ പനച്ചൂരാൻ. പുതുതലമുറയ്ക്ക് കവിതയോടു താൽപര്യമില്ലെന്നതു തെറ്റിധാരണയാണെന്ന് സ്വന്തം കവിതകളിലൂടെ അദ്ദേഹം തെളിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കവിത കൂടി ഞാൻ എഴുതിവയ്ക്കാം

എന്റെ കനവിൽ നീ എത്തുമ്പോൾ 

ADVERTISEMENT

ഓമനിയ്ക്കാൻ.  

ഒരു മധുരമായെന്നും ഓർമവയ്ക്കാൻ 

ചാരുഹൃദയാഭിലാഷമായ് കരുതിവയ്ക്കാൻ 

 

അനിൽ പനച്ചൂരാൻ
ADVERTISEMENT

കോളജുകളിൽ കവിതയുടെ കാലം കഴിഞ്ഞെന്ന ധാരണയെ തിരുത്തിക്കുറിച്ച കവിയാണ് അനിൽ പനച്ചൂരാൻ. പുതുതലമുറയ്ക്ക് കവിതയോടു താൽപര്യമില്ലെന്നതു തെറ്റിധാരണയാണെന്ന് സ്വന്തം കവിതകളിലൂടെ അദ്ദേഹം തെളിയിച്ചു. പുതുതലമുറ ഏറ്റുപാടിയതോടെ അനിൽ പുതുകാലത്തിന്റെ കവിയായി. കാൽപനികതയുടെ നഷ്ടവസന്തം അങ്ങനെ ഒരിക്കൽക്കൂടി മലയാളത്തിൽ പടർന്നു പന്തലിച്ചു. ഏഴഴകുമായി പൂവിട്ടു പരിലസിച്ചു. 

 

പ്രണയദുഃഖവും ഏകാന്തതയുമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങൾ. ആദ്യ വായനയിൽ തന്നെ അവ ഹൃദയം തൊടുന്ന ശൈലിയിൽ എഴുതി. ഒരൊറ്റ വായനയിൽത്തന്നെ ഹൃദിസ്ഥമാകുന്ന വാക്കുകളും വികാരങ്ങളും. അവ വായിച്ച് ആര് എഴുതിയെന്ന് പരസ്പരം തിരക്കിയാണ് മലയാളികൾ അനിൽ പനച്ചൂരാനെ ആദ്യം അറിയുന്നത്. അറബിക്കഥ എന്ന സിനിമയിലെ ഗാനം പ്രശസ്തമാകുന്നതിനും മുൻപായിരുന്നു അത്. കൂടുതലൊന്നും അറിയാതെ അനിൽ പനച്ചൂരാൻ എന്ന കവിയെ പുതുതലമുറ നെഞ്ചോടു ചേർത്ത കാലം. 

 

ADVERTISEMENT

വലയിൽ വീണ കിളികളാണു നാം 

ചിറകൊടിഞ്ഞൊരിണകളാണു നാം

വഴിവിളക്ക് കണ്ണുചിമ്മുമീ വഴിയിലെന്ത് 

നമ്മൾ പാടണം

 

ഓട്ടോഗ്രാഫുകളിൽ വീണ്ടും കവിത വിരിഞ്ഞു. കവിയെക്കുറിച്ച്, അദ്ദേഹത്തിന്റെ വ്യത്യസ്ത ജീവിതത്തെക്കുറിച്ച് അറിഞ്ഞതോടെ ആ കവിതകളൂടെ ജനപ്രീതിയും കൂടി. രാഷ്ട്രീയ സമ്മേളനങ്ങളിൽ, ഉത്സവപ്പറമ്പുകളിൽ, കേരളത്തിന്റെ ജനകീയ വേദികളിൽ അനിൽ പനച്ചൂരാൻ എന്ന കവി ഒരു പൂമരം പോലെ പന്തലിക്കുന്ന നാളുകൾക്കാണ് പിന്നീട് കേരളം സാക്ഷ്യം വഹിച്ചത്. ആ ആലാപനത്തിന് മാധുര്യത്തേക്കാൾ ശക്തിയായിരുന്നു. ആത്മാവ് നഷ്ടപ്പെടുത്തി പ്രണയിക്കുന്ന കാമുകന്റെ ഉള്ളുരുകുന്ന വേദന. ഓരോ ദിവസത്തെയും അന്നത്തിനുവേണ്ടി അധ്വാനിക്കുന്ന മനുഷ്യന്റെ വിയർപ്പിന്റെ മണം. ദുഖിപ്പിക്കുന്ന കാഴ്ചകളിൽ വാടിത്തളരുന്ന, കവിതയിലൂടെ ഉയിർത്തെണിക്കൂന്ന നല്ല മനുഷ്യന്റെ അതിജീവനത്തിന്റെ തിക്തമെങ്കിലും അവഗണിക്കാനാവാത്ത സുസ്വരം. 

 

പ്രണയദുഃഖത്തിന്റെ പച്ചത്തുരുത്തിലും സമൂഹത്തിന്റെ വേദനകൾ കവിയെ പൊള്ളിച്ചു. ദാരിദ്ര്യവും അനീതിയും അസമത്വവും അദ്ദേഹം പൊള്ളുന്ന കവിതകളാക്കി. മുദ്രവാക്യങ്ങൾക്കു സമാനമായ തീക്ഷ്ണതയിലും തീവ്രതയിലും അദ്ദേഹം വാക്കുകളെ ചൂടുള്ളതാക്കി. വികാരതീക്ഷ്ണങ്ങളാക്കി. 

 

തെരുവിന്റെ കോണിലാ പീടികത്തിണ്ണയിൽ 

ഒരു കൊച്ചുകുഞ്ഞിൻ കരച്ചിൽ 

ഇരുളും തുരന്നു ഞാനവിടേയ്ക്കു ചെല്ലുമ്പോൾ 

ഇടനെഞ്ചറിയാതെ തേങ്ങി.

 

വ്യത്യസ്തമായ അനുഭവങ്ങളായിരുന്നു അനിൽ പനച്ചൂരാൻ എന്ന കവിയുടെ ശക്തി. ജീവിതത്തിൽ അദ്ദേഹം പല വേഷങ്ങൾ കെട്ടി; സന്യാസമുൾപ്പെടെ. ഉറച്ചൊരു ജോലിയില്ലാതെ അലഞ്ഞു. സമൂഹത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. സമൂഹത്തിൽനിന്നു പുറത്താക്കപ്പെട്ടവരുടെ വേദന അദ്ദേഹം വേഗം തിരിച്ചറിഞ്ഞു. അവ സ്വന്തം അനുഭവങ്ങളായി ഉൾക്കൊണ്ട് അദ്ദേഹം പാടി. ആ പാട്ടിൽ മലയാളികൾ കേട്ടത് കേരളത്തിന്റെ ഇനിയും മരിച്ചിട്ടില്ലാത്ത മനസാക്ഷിയുടെ ശബ്ദം. ഏകനും വിധുരനും ഒറ്റപ്പെട്ടവനുമായി സമൂഹത്തിനു വേണ്ടി പനച്ചൂരാൻ പാടിയപ്പോൾ ആ പാട്ടും കവിതയും ശ്രദ്ധിക്കാതിരിക്കാൻ ആർക്കും കഴിയുമായിരുന്നില്ല.

 

പൂക്കാത്ത മുല്ലയ്ക്ക് പൂവിടാൻ 

കാത്തെന്റെ പൂക്കാലമെല്ലാം 

കൊഴിഞ്ഞുപോയി 

പൂവിളി കേൾക്കുവാൻ 

കാതോർത്തിരുന്നെന്റെ 

പൂവാങ്കുരുന്നില 

വാടിപ്പോയി. 

 

English Summary: Tribute to poet Anil Panachooran