യുഎസ് പാർലമെന്റായ കാപിറ്റോൾ മന്ദിരത്തിൽ അതിക്രമം നടത്തിയവരിൽ ഉൾപ്പെട്ട റിപ്പബ്ലിക്കൻ സെനറ്ററുടെ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള തീരുമാനത്തിൽ നിന്നു പിൻവാങ്ങി പ്രമുഖ പ്രസാധകരായ സൈമൺ ആൻഡ് സൂസ്റ്റർ. ജോഷ് ഹൗളിയുടെ ‘ദ് ടിറനി ഓഫ് ബിഗ് ടെക്’ എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽനിന്നാണു പ്രസാധകർ പിൻമാറിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസ് പാർലമെന്റായ കാപിറ്റോൾ മന്ദിരത്തിൽ അതിക്രമം നടത്തിയവരിൽ ഉൾപ്പെട്ട റിപ്പബ്ലിക്കൻ സെനറ്ററുടെ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള തീരുമാനത്തിൽ നിന്നു പിൻവാങ്ങി പ്രമുഖ പ്രസാധകരായ സൈമൺ ആൻഡ് സൂസ്റ്റർ. ജോഷ് ഹൗളിയുടെ ‘ദ് ടിറനി ഓഫ് ബിഗ് ടെക്’ എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽനിന്നാണു പ്രസാധകർ പിൻമാറിയത്. മിസ്സൗറിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ നേതാവായ ഹൗളി അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയം അംഗീകരിക്കാത്ത, ഡോണൾഡ് ട്രംപ് അനുകൂലിയാണ്. 

ADVERTISEMENT

ജനക്കൂട്ടത്തെ അക്രമത്തിനു പ്രേരിപ്പിച്ചു എന്ന കുറ്റാരോപണവും അദ്ദേഹത്തിന്റെ പേരിലുണ്ട്. ജനാധിപത്യത്തെ അംഗീകരിക്കാത്തതിനാലാണ് അദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധീകരിക്കേണ്ടതില്ലെന്നു പ്രസാധകർ തീരുമാനിച്ചത്. എന്നാൽ, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരാണു തീരുമാനമെന്നും കോടതിയെ സമീപിക്കുമെന്നും ഹൗളി വ്യക്തമാക്കി. കോടതിയിൽ കാണാം എന്ന വെല്ലുവിളിയും അദ്ദേഹം മുഴക്കിയിട്ടുണ്ട്.

ലാഘവത്തോടെയല്ല ഞങ്ങൾ‌ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. പ്രസാധകർ എന്ന നിലയിൽ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളേണ്ടതുണ്ട്. എന്നാൽ ഉത്തരവാദിത്വമുള്ള പൗരൻമാരാണു ഞങ്ങളും. 

ADVERTISEMENT

ഹൗളി ഉൾപ്പെടെയുള്ളവരുടെ ജനാധിപത്യത്തെ അംഗീകരിക്കാത്ത നടപടികളെ പിന്തുണയ്ക്കാൻ കഴിയില്ല: സൈമൺ ആൻഡ് സൂസ്റ്റർ അധികൃതർ വ്യക്തമാക്കി.

ADVERTISEMENT

എനിക്ക് ഞാൻ പ്രതിനിധീകരിക്കുന്ന പാർട്ടിയോടും ജനങ്ങളോടും ഉത്തരവാദിത്വമുണ്ട്. അതാണു ഞാൻ നിറവേറ്റിയത്. എന്റെ ഉത്തരവാദിത്വത്തിൽ നിന്ന് എന്നെ തടയാൻ ആർക്കും കഴിയില്ല. പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽനിന്നു പിൻമാറുന്നതും തെറ്റാണ്. അതിനെതിരെ നിയമപ്പോരാട്ടം ഉടൻ തുടങ്ങും: ഹൗളി നയം വ്യക്തമാക്കി.

ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കൻ കക്ഷിക്കാരുടെയും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ ഇതുവരെ പ്രസാധകർ വിവേചനം കാട്ടിയിട്ടില്ല. എന്നാൽ കഴി​ഞ്ഞ ദിവസം കാപിറ്റോളിലേക്ക് ഇരച്ചുകയറി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ നടത്തിയ നീക്കത്തെ എതിർക്കാനാണു മുൻനിര പ്രസാധകരുടെ തീരുമാനം. റിപ്പബ്ലിക്കൻ അനുകൂലികളുടെ തേർവാഴ്ച അമേരിക്കൻ ജനാധിപത്യത്തെ കളങ്കപ്പെടുത്തിയെന്ന നിലപാടാണു പലരും സ്വീകരിച്ചിരിക്കുന്നതും. ഇതാണു ഹൗളിക്കു തിരിച്ചടിയായത്.

English Summary: Book by US Senator Josh Hawley dropped by publisher after Capitol Hill insurrection