നമുക്കു ചുറ്റുമുള്ള അതിസാധാരണങ്ങളായ സംഭവങ്ങളാണു നന്ദനൻ മുള്ളമ്പത്തിന്റെ കവിതകളിലുള്ളത്. എന്നാൽ അവയൊക്കെയും തന്നെ നമ്മൾ കാണാത്ത കാഴ്ചകളുമാണ്. കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നവയുമാകാം. കണ്ടിട്ടും മനസ്സിലാകാത്തവയുമാകാം. ഈയടുത്ത് ഏറെ ചർച്ചയായ ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമയിലെ ആശയം

നമുക്കു ചുറ്റുമുള്ള അതിസാധാരണങ്ങളായ സംഭവങ്ങളാണു നന്ദനൻ മുള്ളമ്പത്തിന്റെ കവിതകളിലുള്ളത്. എന്നാൽ അവയൊക്കെയും തന്നെ നമ്മൾ കാണാത്ത കാഴ്ചകളുമാണ്. കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നവയുമാകാം. കണ്ടിട്ടും മനസ്സിലാകാത്തവയുമാകാം. ഈയടുത്ത് ഏറെ ചർച്ചയായ ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമയിലെ ആശയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമുക്കു ചുറ്റുമുള്ള അതിസാധാരണങ്ങളായ സംഭവങ്ങളാണു നന്ദനൻ മുള്ളമ്പത്തിന്റെ കവിതകളിലുള്ളത്. എന്നാൽ അവയൊക്കെയും തന്നെ നമ്മൾ കാണാത്ത കാഴ്ചകളുമാണ്. കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നവയുമാകാം. കണ്ടിട്ടും മനസ്സിലാകാത്തവയുമാകാം. ഈയടുത്ത് ഏറെ ചർച്ചയായ ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമയിലെ ആശയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമുക്കു ചുറ്റുമുള്ള അതിസാധാരണങ്ങളായ സംഭവങ്ങളാണു നന്ദനൻ മുള്ളമ്പത്തിന്റെ കവിതകളിലുള്ളത്. എന്നാൽ അവയൊക്കെയും തന്നെ നമ്മൾ കാണാത്ത കാഴ്ചകളുമാണ്. കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നവയുമാകാം. കണ്ടിട്ടും മനസ്സിലാകാത്തവയുമാകാം. ഈയടുത്ത് ഏറെ ചർച്ചയായ ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമയിലെ ആശയം അയത്നലളിതമായ ഭാഷയിൽ കാച്ചിക്കുറുക്കി എഴുതിയ കവിതയാണ് ‘അമ്മ’. 2013 ൽ പ്രസിദ്ധീകരിച്ച ‘മുടിക്കൽ പുഴ’ എന്ന സമാഹാരത്തിലാണ് ആ കവിതയുള്ളത്. 2020 ൽ പുറത്തിറങ്ങിയ ‘കോമാങ്ങ’ എന്ന സമാഹാരത്തിലെ ‘രണ്ടു പെണ്ണുങ്ങൾ’ എന്ന കവിതയിലെത്തുമ്പോഴും നമ്മുടെ സ്ത്രീജീവിതങ്ങൾക്കു വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലായെന്നു കാണാം. പുഴയും കുളവും കാടും മേടും പാമ്പും പശുവും മരങ്ങളും പൂവുകളും കിളികളും മനുഷ്യരും നിറഞ്ഞ നാട്ടുവഴികളിലൂടെയുള്ളൊരു സഞ്ചാരമാണു നന്ദനന്റെ കവിതകളിലേറെയും. ഏറെ ശുദ്ധവായുവും തെളിച്ചവും നിറഞ്ഞ ആ വാക്കുകൾക്കിടയിൽ പുഴയിറമ്പിലെ കൈതമുള്ളുകൾ പോലെ അരികുകൂർത്ത ചില യാഥാർഥ്യങ്ങളുടെ കൃത്യമായ സങ്കലനവുമുണ്ട്. നന്ദനൻ മുള്ളമ്പത്ത് കവിത പറയുന്നു:

 

ADVERTISEMENT

‘മുടിക്കൽ പുഴ’യിൽ നിന്നു ‘കോമാങ്ങ’യിലെത്തുമ്പോൾ നന്ദനന്റെ കവിത കഥപറച്ചിലിന്റെ ഘടനയിലേക്കെത്തുന്നുണ്ട്. ബോധപൂർവം ഈയൊരു രൂപം സ്വീകരിക്കുന്നതാണോ?

 

ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടി എഴുതപ്പെടുകയും സമാഹരിക്കപ്പെടുകയും ചെയ്ത കവിതകളാണ് ‘കോമാങ്ങ’യിലേത്. കാൽ നൂറ്റാണ്ടിനപ്പുറം ഒരു നിശ്ചിത കാലത്തുള്ള ഞങ്ങളുടെ ഉൾനാടൻ ഗ്രാമജീവിതത്തിന്റെ പല നിലയ്ക്കുള്ള അടയാളപ്പെടുത്തലാണ് ഈ കവിതകൾ ഏറ്റെടുത്തിരിക്കുന്നത്. അതിനുവേണ്ടി നാട്ടിൽ നടന്ന സത്യസംഭവങ്ങളെയും വ്യക്തികളെയും ചില പഴങ്കഥകളെയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എല്ലാത്തിനുമുണ്ട് കഥയുടേതായൊരു സ്വഭാവം. അതുകൊണ്ടു ഘടനയും അങ്ങനെതന്നെയാവട്ടെയെന്നു വിചാരിക്കുകയായിരുന്നു. മാത്രമല്ല കവിതയ്ക്കുണ്ടായിരിക്കണമെന്ന് അംഗീകരിക്കപ്പെട്ടു പോരുന്ന പലതിനോടുമുള്ള എന്റെ അനുസരണക്കേടുമായിരിക്കാം അത്.

 

ADVERTISEMENT

‘കോമാങ്ങ’യിൽ നാട്ടിൽ കണ്ടതും കേട്ടതുമായ കാര്യങ്ങളാണ്. നാട്ടുവർത്തമാനത്തിന്റെ ഇടയിൽ സൂക്ഷ്മമായ രാഷ്ട്രീയവും കടന്നുവരുന്നുണ്ട്. നന്ദനന്റെ നിലപാടുകളാണോ അത്?

 

നാട്ടിലെ പഴങ്കഥകളിലും തമാശകളിലും വ്യക്തികളിലും സംഭവങ്ങളിലും പരിസരങ്ങളിലും പക്ഷി, ജീവി വർഗങ്ങളിലും കവിത കാണാൻ കഴിയാറുണ്ട്. എന്നാൽ എല്ലാം എഴുതുവാൻ എനിക്ക് താൽപര്യമില്ല. പലതുമൊഴിവാക്കി ചിലതു മാത്രം തിരഞ്ഞെടുക്കുന്നു. ഒഴിവാക്കുന്നതിലും സ്വീകരിക്കുന്നതിലുമുള്ള വിവേചനബോധം എന്റെ രാഷ്ട്രീയമാണ്. മനുഷ്യരോടും മറ്റു ജീവജാലങ്ങളോടും പ്രകൃതിയോടും പെണ്ണിനോടും പുരോഗമന പ്രസ്ഥാനാശയ നിലപാടുകളോടും നീക്കങ്ങളോടും ‘കോമാങ്ങ’യിലെ കവിതകൾ പുലർത്തുന്ന ജൈവികാനുഭാവം എന്റെ രാഷ്ട്രീയമാണ്.

 

ADVERTISEMENT

ഇനിയുള്ള രചനകളിൽ എന്തു ഗതിമാറ്റമാണു വായനക്കാർക്കു പ്രതീക്ഷിക്കാനാകുക?

 

പ്രസക്തമായൊരു ചോദ്യമാണിത്. എന്നാൽ ഇപ്പോൾ മറുപടി തരാൻ പറ്റാത്തതുമായൊരു ചോദ്യം കൂടിയാണിത്. അടുത്ത പുസ്തകത്തിൽ ഒരു ഗതിമാറ്റം ആഗ്രഹിക്കുന്നുണ്ട്. അതാവശ്യവുമാണ്. എന്നാൽ എങ്ങനെയായിരിക്കണം അതെന്നതിനെക്കുറിച്ച് ഉറച്ച നിലപാടിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല.

 

ധ്വനി സാന്ദ്രമാവണം കവിത എന്നു പറയാറുണ്ട്. ‘കോമാങ്ങ’യിൽ ആ ധാരണ തിരുത്തി വാക്കുകളും വരികളും സുതാര്യമാവുകയാണ്. കവിതാ വായനക്കാർ എങ്ങനെ പ്രതികരിച്ചു?

 

മുടിക്കൽ പുഴ എന്റെ ആദ്യ കവിതാ സമാഹാരമാണ്. ഒന്നാമത്തെ പുസ്തകമെന്ന നിലയിൽ അക്കാലത്തെ പൊതുവായ കാവ്യസ്വഭാവത്തിന്റെയും കവികളുടെയും ചില സ്വാധീനാംശങ്ങൾ എന്റെ മൗലികതയോടൊപ്പം അതിൽ കലർന്നു നിൽപുണ്ടാവാം. രണ്ടാമത്തെ സമാഹാരവുമായി വരുമ്പോൾ അത്തരം ‘സ്വാധീനവലയങ്ങളെ’ മറികടക്കണമെന്നും എനിക്ക് ഞാൻ മാത്രമായി നിൽക്കാൻ പറ്റണമെന്നും ആഗ്രഹിച്ചിരുന്നു. അതിലേക്കുള്ള മനനാന്വേഷണങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഫലമായിട്ടാവാം രണ്ടാം സമാഹാരത്തിന് വലിയൊരു താമസം വന്നുചേർന്നത്. 2013 ഒക്ടോബറിലാണ് ‘മുടിക്കൽപുഴ’ പുറത്തിറങ്ങിയത്. ‘കോമാങ്ങ’ 2020 ഒക്ടോബറിലും. നല്ല പ്രതികരണമാണ് ‘കോമാങ്ങ’യ്ക്ക് ലഭിക്കുന്നത്. മുടിക്കൽ പുഴയിൽനിന്നു കോമാങ്ങായിലേക്കെത്തുമ്പോൾ നന്ദനൻ മുള്ളമ്പത്തിന്റെ കവിതകൾക്ക് ഒരു മാറ്റം സംഭവിക്കുന്നുണ്ടെന്നും ഇതു ഗുണപരമായൊരു മാറ്റമാണെന്നും എം.ആർ. രേണുകുമാർ ഒരു പുസ്തകചർച്ചയിൽ വിലയിരുത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ ‘കോമാങ്ങ’യ്ക്ക് സജീവമായ ചർച്ച ലഭിക്കുന്നുണ്ട്

 

കഥാ/നോവൽ തരംഗമാണു മലയാളത്തിലിപ്പോൾ. കവിതയുടെ ഓളങ്ങൾ ആഞ്ഞടിക്കാത്തതെന്ത്?

 

ശരിയാണ്. കവിതയുടെ ഓളങ്ങൾ ഇപ്പോളില്ലാത്തപോലെ തോന്നുന്നു. ആനുകാലികങ്ങൾക്കും പ്രസാധകർക്കും കവിത വേണ്ടാതായിരിക്കുന്നു. എങ്കിലും കൂടുതൽ വായിക്കപ്പെടുന്ന സാഹിത്യരൂപം കവിത തന്നെ. അധികം മനുഷ്യരും ആവിഷ്കാര ഉപാധിയായി കവിതയിലഭയം പ്രാപിച്ച കാലം കൂടിയാണിത്. എത്രയോ മനുഷ്യർ അവരുടെ ജീവിതത്തെ മൂടിയ ഒറ്റപ്പെടലിന്റെയും ദുരന്തങ്ങളുടെയും കൊടിയ ഇരുളിനെ മറികടക്കുവാൻ കവിതയുടെ വെളിച്ചം തേടുന്നു. സമീപകാലത്തു കവിത നേരിടുന്ന കൂട്ടപ്പരിഹാസങ്ങളുടെയും അവഗണനയുടെയും ഇടയിൽ ഇക്കാര്യവും മറന്നുകൂടാ.

 

‘മുടിക്കൽപുഴ’ സമാഹാരത്തിലെ ‘അമ്മ’ വായിച്ചപ്പോൾ ഈയടുത്തു തരംഗമായി മാറിയ ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സിനിമ ശക്തമായി ഓർമയിലേക്കു വന്നു. അമ്മ എഴുതിയിട്ട് എട്ടു വർഷത്തിലേറെയാകുന്നു. സമൂഹത്തിലും കുടുംബത്തിലും എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ടോ?

 

ആണുങ്ങൾക്ക് ആഹാരമൊരുക്കുവാൻ അടുക്കളയിലെ തീയിലും പുകയിലും ഹോമിക്കപ്പെടുന്ന ഗ്രാമീണ വീട്ടമ്മയുടെ ചിത്രീകരണമാണ് ‘അമ്മ’ എന്ന കവിത. സമീപകാലത്ത് നമ്മുടെ സമൂഹത്തിലും കുടുംബത്തിലുമെല്ലാം ഗുണപരമായ ചില മാറ്റങ്ങൾ സംഭവിക്കുക തന്നെ ചെയ്യുന്നുണ്ട്. പുതിയ ആണുങ്ങളും പെണ്ണുങ്ങളും സമൂഹത്തിലും കുടുംബത്തിലും വിധേയമനോഭാവമില്ലാത്തതും അധികാര മനോഭാവമില്ലാത്തതുമായ ആൺ പെൺ ബന്ധമാഗ്രഹിക്കുകയും അതുറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യമാണ് ജീവിതമെന്ന് അവർ തിരിച്ചറിയുന്നു. ഈയൊരു മനോഭാവത്തിന് ദൃഢത പകരുന്നതിൽ നമ്മുടെ പുതിയ സിനിമകൾ വലിയ പങ്കു വഹിക്കുന്നുണ്ട്. ആക്കൂട്ടത്തിൽപ്പെട്ട മനോഹരവും മഹത്തരവും വിപ്ലവാത്മകവുമായ ചലച്ചിത്രമാണ് ‘ദ് ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ’.

 

ഉണിച്ചിര, പൊക്കിണൻ, കണാരൻ, കണ്ണേട്ടൻ, ജാനു, സീനത്ത്, സുഷമ തുടങ്ങി നന്ദനന്റെ കവിതയിലെ കഥാപാത്രങ്ങൾക്കെല്ലാം പേരുകളുണ്ട്. അവരെല്ലാം വ്യക്തിത്വമുള്ളവരുമാണ്. മനോജൻ പോലെയുള്ള പല കഥാപാത്രങ്ങളും പല കവിതകളിലും ആവർത്തിച്ചു വരുന്നുമുണ്ട്. ഊരും പേരുമുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ചതിനു പിന്നിലെ ആശയമെന്താണ്?

 

ഊരും പേരും കൊടുക്കുമ്പോൾ ഒരു കഥാപാത്രത്തിന്റെ വ്യക്തിത്വം വെളിപ്പെടുത്താൻ കൂടുതൽ പറയേണ്ട ആവശ്യം വരുന്നില്ല. ഊരിലും പേരിലും അറിയപ്പെടുന്ന കഥാപാത്രം കാലത്തെയും സ്ഥലത്തെയും സംബന്ധിച്ചും പല കാര്യങ്ങളും പറയും.

 

‘രണ്ടു പെണ്ണുങ്ങൾ’ സമകാലീന സാഹിത്യത്തിലെ ഏറ്റവും ശക്തമായൊരു സൃഷ്ടിയാണെന്നാണ് അഭിപ്രായം. സാർവജനീനമായൊരു പ്രമേയത്തെയാണു ഗ്രാമീണപശ്ചാത്തലത്തിലേക്കു നന്ദനൻ അനായാസമായി പറിച്ചു നട്ടിരിക്കുന്നത്. ശക്തമായി, അതേസമയം മനോഹരമായി സ്ത്രീവാദ രാഷ്ട്രീയം പറയുന്ന കവിതയാണത്. അതിലെ പെണ്ണുങ്ങൾ ചിന്തിക്കുന്നതിൽ ഗ്രാമം പകരുന്നൊരു സാന്ദ്രത അനുഭവപ്പെടുന്നുണ്ട്. ഒരുപക്ഷേ, നഗരത്തിൽ സംഭവിക്കാൻ സാധ്യതയില്ലാത്തതാണത്. എന്താണ് അഭിപ്രായം?

 

‘കോമാങ്ങ’യിലെ രണ്ട് പെണ്ണുങ്ങൾ എന്ന കവിതയിലെ പെണ്ണുങ്ങൾ എന്റെ ഗ്രാമത്തിലുണ്ട്. ഒരു ഗ്രാമീണനെന്ന നിലയിൽ എനിക്കത് അനുഭവ അറിവായി പറയാൻ പറ്റും. നഗരത്തിൽ അതിന്റെ സാധ്യതയില്ലെന്നു പറയാൻ എനിക്ക് പറ്റില്ല. കാരണം നഗരത്തെ സംബന്ധിച്ച് അനുഭവ, ജീവിത അറിവുകളൊന്നും എനിക്കില്ല. എങ്കിലും എവിടെയും ഇങ്ങനെയെല്ലാം സംഭവിക്കുമെന്നു കരുതുന്നു.

 

വിനോദൻ ഞെട്ടിച്ചു കളഞ്ഞ ഒരു കവിതയാണ്. പ്രവചനാതീതമായ മനുഷ്യത്വത്തിന്റെയും നന്മയുടെയും പൊടിപ്പുകൾ തുടിച്ചു നിൽക്കുന്നുണ്ടതിൽ. അത്തരമാളുകൾ ഇപ്പോഴുമുണ്ടോ?

 

വിനോദൻ എന്ന കവിതയിലെ വിനോദൻ ഭാവനയിൽ മെനഞ്ഞ കഥാപാത്രമല്ല. അതൊരു സത്യമായ അനുഭവത്തിന്റെ കാവ്യാവിഷ്കാരമാണ്. അത്തരം മനുഷ്യർ എന്റെ നാട്ടിൽ ഇപ്പോഴുമുണ്ട്.

 

നന്ദനൻ മുള്ളമ്പത്തിനെപ്പറ്റി പറയാമോ?

 

തൊഴിൽ -കൂലിപ്പണി. പെയിന്റിങ് തൊഴിലാളിയാണ്. അവിവാഹിതൻ. വിദ്യാഭ്യാസം പത്താം ക്ലാസ്സ്‌. കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ മുള്ളമ്പത്ത് താമസം. അച്ഛൻ: കണാരൻ, അമ്മ: പാറു. മലയാളമല്ലാതെ മറ്റൊരു ഭാഷയുമറിയാത്തതിനാൽ മലയാളം മാത്രം വായിക്കുന്നു. പുസ്തകത്തേക്കാൾ ജീവിതവായനയാണു കൂടുതൽ. കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ മനുഷ്യരെയും സംഭവങ്ങളെയും സ്ഥലങ്ങളെയും പുസ്തകങ്ങൾ പോലെ എപ്പോഴും വായിച്ചു കൊണ്ടിരിക്കും.

 

English Summary: Puthuvakku column written by Ajish Muraleedharan- Talk with writer Nandanan Mullambath