വെറും 25 വര്‍ഷത്തെ ജീവിതത്തെ രേഖപ്പെടുത്താന്‍ ഉചിതമായ വാക്ക് തേടി ഭാവി തലമുറ കഷ്ടപ്പെടരുതെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചു ആ കവി. കഷ്ടിച്ചു 10 വര്‍ഷത്തെ മാത്രം കാവ്യജീവിതം. എണ്ണിപ്പറയാവുന്ന കവിതകള്‍. പ്രസിദ്ധീകരിച്ചപ്പോള്‍ പ്രശംസയ്ക്കും പരിലാളനയ്ക്കും പകരം വിമര്‍ശനവും അവഗണനയും. തന്റെ പേര്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെറും 25 വര്‍ഷത്തെ ജീവിതത്തെ രേഖപ്പെടുത്താന്‍ ഉചിതമായ വാക്ക് തേടി ഭാവി തലമുറ കഷ്ടപ്പെടരുതെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചു ആ കവി. കഷ്ടിച്ചു 10 വര്‍ഷത്തെ മാത്രം കാവ്യജീവിതം. എണ്ണിപ്പറയാവുന്ന കവിതകള്‍. പ്രസിദ്ധീകരിച്ചപ്പോള്‍ പ്രശംസയ്ക്കും പരിലാളനയ്ക്കും പകരം വിമര്‍ശനവും അവഗണനയും. തന്റെ പേര് കാലത്തില്‍ ഒരു മുദ്രയും അവശേഷിപ്പിക്കാതെ ജലരേഖ പോലെ മാഞ്ഞുപോകുന്നത് അദ്ദേഹം ഉള്‍ക്കണ്ണില്‍ കണ്ടു. കവിതകള്‍ പടിഞ്ഞാറന്‍ കാറ്റില്‍ അനാഥമായി അലയുന്നു. പ്രണയം നേര്‍ത്ത നിലവിളി പോലും അവശേഷിപ്പിക്കാതെ പിടഞ്ഞൊടുങ്ങുന്നു. ജന്‍മനാട്ടില്‍ നിന്നകലെ, രോഗത്തിന്റെ കിടക്കയില്‍, രക്തം തുപ്പി മരിക്കുന്നതിനുമുന്‍പ് സുഹൃത്തിനോട് അദ്ദേഹം പറഞ്ഞു; എന്റെ കല്ലറയില്‍ എഴുതിവയ്ക്കൂ: ജലരേഖകളാല്‍ പേരെഴുതിയൊരാള്‍ ഇവിടെ ഉറങ്ങുന്നു. 

ADVERTISEMENT

വെള്ളത്തില്‍ വരച്ച വരയായിരുന്നു ജോണ്‍ കീറ്റ്സിന് സ്വന്തം ജീവിതം. കവിതകള്‍. പ്രണയം. 25 വര്‍ഷം മാത്രം നീണ്ടുനിന്ന സ്വന്തം ജീവിതത്തിന് അത്രയും മൂല്യമേ അദ്ദേഹം കല്‍പിച്ചിരുന്നുള്ളൂ. എന്നാല്‍, 200 വര്‍ഷത്തിനുശേഷവും ഏറ്റവും പുതിയ തലമുറ കീറ്റ്സിന്റെ കവിതകള്‍ ആവേശത്തോടെ വായിക്കുന്നു. പുതിയ പഠനങ്ങള്‍ ഉണ്ടാകുന്നു. ഗവേഷണങ്ങള്‍ തുടരുന്നു. കീറ്റ്സ് ജീവിച്ചിരുന്നപ്പോള്‍ അവഗണിക്കപ്പെട്ട അദ്ദേഹത്തിന്റെ കവിതകളുടെ സ്ഥാനം ഇന്ന് ലോകസാഹിത്യത്തിലെ ഏറ്റവും മഹത്തായ കവിതകളുടെ ഗണത്തില്‍. ഒരിക്കല്‍ അനാഥമായിരുന്ന  അദ്ദേഹത്തിന്റെ പ്രണയം ഏറ്റെടുക്കാന്‍ ഇന്ന് എത്രയോ കൈകള്‍ നീളുന്നു. ഹൃദയങ്ങള്‍ തുടിക്കുന്നു. വെള്ളത്തില്‍ വരച്ച വരയെന്നു പേരിട്ട അദ്ദേഹത്തിന്റെ കല്ലറയിലേക്ക് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് 

നിലയ്ക്കാത്ത പ്രവാഹം. അവിടെ എന്നുമുണ്ട് വാടാത്ത പൂക്കളുടെ 

സുഗന്ധ സമൃദ്ധി. അന്തരീക്ഷത്തില്‍ നിലയ്ക്കാതെ മുഴങ്ങുന്നുണ്ട് അദ്ദേഹം 

രചിച്ച കവിതകള്‍. ഏകാന്തതയ്ക്ക് ഒരു ഗീതകം. വാനമ്പാടിയോട്. 

ADVERTISEMENT

ദയയില്ലാതെ സുന്ദരിപ്പെണ്ണ് തിരിച്ചയച്ച പ്രണയലേഖനങ്ങള്‍... 

റോമിലെ പ്രൊട്ടസ്റ്റന്റ് സെമിത്തേരിയിലെ കല്ലറയില്‍ ഇന്നും സൂക്ഷിച്ചു നോക്കിയാല്‍ കാണാം തന്റെ ശിരോലിഖിതമായി കീറ്റ്സ് പറഞ്ഞുകൊടുത്ത് എഴുതിപ്പിച്ച ആ വാചകം: ജലരേഖകളാല്‍ പേരെഴുതിയൊരാള്‍ ഇവിടെ ഉറങ്ങുന്നു. 

കാലത്തിന്റെ നിരന്തര പ്രവാഹത്തിനും മായ്ക്കാനാകാതെ കവിയുടെ അവസാന വാക്കുകള്‍. കോവിഡ് സൃഷ്ടിച്ച ശരീരദൂരത്തിനിടയിലും ഇന്ന് ആ കല്ലറയില്‍ കുറച്ചുപേര്‍ ഒത്തുകൂടുന്നുണ്ട്. അവര്‍ കീറ്റ്സ് എന്ന മഹാകവിയുടെ അപദാനങ്ങള്‍ ഉറക്കെപ്പാടും. എന്നെന്നും പൂക്കളാല്‍ അലങ്കരിച്ച ശവകുടീരത്തില്‍ പുതുപൂക്കള്‍ വിതറും. ഇരുട്ടിനെ വകഞ്ഞുമാറ്റിയെത്തുന്ന നിലാവിന്റെ ആദ്യത്തെ രശ്മികളോട് കവിയുടെ വിശേഷങ്ങള്‍ തിരക്കും. രാത്രി 10 മണിക്കും അവര്‍ അവിടെത്തന്നെ 

ADVERTISEMENT

കാണും. 

ഇന്നേക്ക് കൃത്യം 200 വര്‍ഷം മുന്‍പ് 1821 ഫെബ്രുവരി 23 ന് 10 മണിക്കാണ് സുഹൃത്തും ചിത്രകാരനുമായ ജോസഫ് സെവേണിന്റെ കൈകളില്‍ കീറ്റ്സ് അവസാനമായി കണ്ണടച്ചത്. ജോണ്‍ കീറ്റ്സ് എന്ന ചെറുപ്പക്കാരനായ ഇംഗ്ലിഷ് കവിയുടെ അകാലമരണം. അവസാന നിമിഷങ്ങളിലും ആ ചുണ്ടുകള്‍ പിറുപിറുത്തത് കവിതയായിരുന്നുവെന്ന് ജോസഫ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 

മരണത്തിന്റെ മണിമുഴക്കം കേട്ടെഴുതിയ മരിക്കാത്ത വാക്കുകള്‍. 

ഞാനിതാ മൗനം പുതച്ച മണ്ണിലേക്കിറങ്ങുന്നു. എനിക്കൊരുപിടി മണ്ണ് തന്ന ദൈവത്തിന് സ്തുതി. എന്നില്‍ പതിക്കട്ടെ മണ്ണടരുകള്‍. ആ മണ്ണില്‍ വളരട്ടെ ഡെയ്സിച്ചെടികള്‍...

English Summary: 200th death anniversary of English poet John Keats