കോളജിലെ ഇംഗ്ലിഷ് പ്രഫസറുടെ രൂപത്തെക്കുറിച്ചുള്ള ധാരണകൾ തിരുത്തിയെഴുതിയ കവിയാണു വിഷ്ണു നാരായണൻ നമ്പൂതിരി. കോട്ടും സ്യൂട്ടും അല്ലെങ്കിൽ പാന്റ്സും ഷർട്ടും എന്നതിനു പകരം മുണ്ടും ജുബയും ധരിച്ച കവി; സഞ്ചരിക്കാൻ റാലി സൈക്കിളും. കോഴിക്കോടു മലബാർ ക്രിസ്ത്യൻ കോളജിൽ അധ്യാപകനായിരിക്കെ കവിക്കു ജോലി നഷ്ടപ്പെടാൻ

കോളജിലെ ഇംഗ്ലിഷ് പ്രഫസറുടെ രൂപത്തെക്കുറിച്ചുള്ള ധാരണകൾ തിരുത്തിയെഴുതിയ കവിയാണു വിഷ്ണു നാരായണൻ നമ്പൂതിരി. കോട്ടും സ്യൂട്ടും അല്ലെങ്കിൽ പാന്റ്സും ഷർട്ടും എന്നതിനു പകരം മുണ്ടും ജുബയും ധരിച്ച കവി; സഞ്ചരിക്കാൻ റാലി സൈക്കിളും. കോഴിക്കോടു മലബാർ ക്രിസ്ത്യൻ കോളജിൽ അധ്യാപകനായിരിക്കെ കവിക്കു ജോലി നഷ്ടപ്പെടാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോളജിലെ ഇംഗ്ലിഷ് പ്രഫസറുടെ രൂപത്തെക്കുറിച്ചുള്ള ധാരണകൾ തിരുത്തിയെഴുതിയ കവിയാണു വിഷ്ണു നാരായണൻ നമ്പൂതിരി. കോട്ടും സ്യൂട്ടും അല്ലെങ്കിൽ പാന്റ്സും ഷർട്ടും എന്നതിനു പകരം മുണ്ടും ജുബയും ധരിച്ച കവി; സഞ്ചരിക്കാൻ റാലി സൈക്കിളും. കോഴിക്കോടു മലബാർ ക്രിസ്ത്യൻ കോളജിൽ അധ്യാപകനായിരിക്കെ കവിക്കു ജോലി നഷ്ടപ്പെടാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോളജിലെ ഇംഗ്ലിഷ് പ്രഫസറുടെ രൂപത്തെക്കുറിച്ചുള്ള ധാരണകൾ തിരുത്തിയെഴുതിയ കവിയാണു വിഷ്ണു നാരായണൻ നമ്പൂതിരി. കോട്ടും സ്യൂട്ടും അല്ലെങ്കിൽ പാന്റ്സും ഷർട്ടും എന്നതിനു പകരം മുണ്ടും ജുബയും ധരിച്ച കവി; സഞ്ചരിക്കാൻ റാലി സൈക്കിളും. കോഴിക്കോടു മലബാർ ക്രിസ്ത്യൻ കോളജിൽ അധ്യാപകനായിരിക്കെ കവിക്കു ജോലി നഷ്ടപ്പെടാൻ തന്നെ കാരണം അദ്ദേഹം ശീലമാക്കിയ മലയാളികളുടെ പരമ്പരാഗത വേഷം. 

 

ADVERTISEMENT

എങ്കിലും വേഷം മാറാതെ, വാഹനം മാറാതെ, അദ്ദേഹം സർക്കാർ കോളജുകളിൽ അധ്യാപകനായി. വേദവും ഉപനിഷത്തും പുരാണങ്ങളും മനഃപാഠമാക്കിയതിനൊപ്പം ഡബ്ല്യു.ബി. യേറ്റ്സ് ഉൾപ്പടെയുള്ളവരുടെ ഇംഗ്ലിഷ് കവിതകളും ഹൃദിസ്ഥമാക്കി. ഷേക്സ്പീയറിനെയും കാളിദാസനെയും അയത്നലളിതമായി വിദ്യാർഥികൾക്കു വിശദീകരിച്ചുകൊടുത്തു. ടി.എസ്. എലിയറ്റും വൈലോപ്പിള്ളിയും അദ്ദേഹത്തിന്റെ ചുണ്ടുകളിൽ തത്തിക്കളിച്ചു. ക്ലാസ് മുറികളിൽ പാഠപുസ്തകമില്ലാതെ ക്ലാസുകളെടുത്തു. പരാജയപ്പെട്ട കവി എന്ന വിളി അദ്ദേഹം സഹിക്കും. രണ്ടാം കിട കവിയാണെന്നു സ്വയം വിശേഷിപ്പിച്ചിട്ടുമുണ്ട്. പക്ഷേ, അധ്യാപനം ആസ്വദിച്ചുതന്നെ ചെയ്തു. ഉദാത്തമായ ഒരു കവിത എഴുതുന്ന രസാനുഭൂതി അധ്യാപനത്തിൽനിന്നും അദ്ദേഹത്തിനു ലഭിച്ചു. 

 

ആത്മാർഥതയുള്ള മികച്ച അധ്യാപകനായിരുന്നു വിഷ്ണു നാരായണൻ നമ്പൂതിരി; അദ്ദേഹത്തിന്റെ ശിഷ്യർ ആ അംഗീകാരം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. സ്വന്തം കവിതയെക്കുറിച്ചു കവിയുടെ അഭിപ്രായം എന്തു തന്നെയായിരുന്നാലും, മലയാളം ഓർമിക്കുന്ന ഒരുപിടി മികച്ച കവിതകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. രണ്ടാമത്തെയോ മൂന്നാമത്തെയോ വായനയിൽ മാത്രം പൂർണമായ സംവേദനം സാധ്യമാക്കുന്ന വിചാരപ്രധാനമായ കവിതകളും മനുഷ്യന്റെ ആന്തരികലോകത്തിന്റെ സംഘർഷങ്ങൾ അവതരിപ്പിക്കുന്ന കവിതകളും അദ്ദേഹം എഴുതി. വേഷത്തിലും രൂപത്തിലുമെന്നപോലെ കവിതകളിലും ലാളിത്യം പുലർത്തി. പ്രസാദാത്മകമായ കാഴ്ചപ്പാടു നിലനിർത്തി. ശുഭാപ്തിവിശ്വാസത്തോടെ, മനുഷ്യനിലും പ്രപഞ്ചത്തിലും പ്രപഞ്ചശക്തിയിലുമുള്ള വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചു. 

 

ADVERTISEMENT

ശബ്ദബഹളങ്ങളില്ലാതെ സൗമ്യമധുരമായിരുന്നു അദ്ദേഹത്തിന്റെ കവിത; ശ്രീകോവിലിൽനിന്നു മന്ദ്രമധുരമായി പുറത്തുവരുന്ന മന്ത്രോച്ചാരണങ്ങൾപോലെ വിശുദ്ധവും ഗംഭീരവും പരിപാവനവും.

 

നിന്നെക്കുറിച്ചിനി ഒന്നു പാടട്ടെ ഞാൻ എന്ന വരിയിലാണു വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ‘ബാല്യകാല സഖി’ എന്ന പ്രണയകവിത ആരംഭിക്കുന്നത്. പേരു സൂചിപ്പിക്കുന്നതുപോലെ ബാല്യകാലസഖിയെക്കുറിച്ചാണു കവിത. വിവാഹിതനായ വ്യക്തിയുടെ, കുട്ടിക്കാലത്തെ കൂട്ടുകാരിയെക്കുറിച്ചുള്ള ഓർമ. സംഘർഷം സ്വാഭാവികമാണു പ്രണയത്തിൽ. വിവാഹിതനും ബാല്യകാലസഖിയുമാകുമ്പോൾ അവിഹിത ബന്ധത്തിന്റെ തലത്തിലേക്കു പോലുമെത്താവുന്ന ബന്ധനം. പക്ഷേ, വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിത അത്യന്തം വിശുദ്ധമാണ്. പ്രണയത്തെ നിഷേധിക്കാതെതന്നെ ജീവിതത്തെ ഉൾക്കൊള്ളുന്നതിന്റെ ധന്യതയും സാഫല്യവുമാണ് അദ്ദേഹത്തിനു ബാല്യകാലസഖി. 

ഉള്ളം തുറന്നു പാടി ഓർമിക്കുകയാണു സഖിയെ. പ്രിയസഖിയെക്കണ്ടുദിച്ച പുലരികൾ. പ്രിയപ്പെട്ടവളുടെ വിരൽത്തുമ്പിൽ പൂക്കൾ ഉണർന്ന പുലരികൾ. ചമഞ്ഞൊരുങ്ങുന്നതുപോലും പ്രിയ സഖാവിനു കാണാൻ. കാണാതിരിക്കുമ്പോൾ ഉയരുന്ന പരിഭവം. അങ്ങനെ ഇണക്കവും പിണക്കവുമായി കടന്നുപോയ നിഷ്കളങ്ക സൗഹൃദത്തിന്റെ നാളുകൾ. 

ADVERTISEMENT

 

നമ്മൾ പൂ തേടി ചവിട്ടിയ മുള്ളുകൾ....നമ്മെയൊന്നിച്ചു വരിഞ്ഞിട്ട നോവുകൾ. 

തീക്ഷ്ണവും തീവ്രവുമായിരുന്നെങ്കിലും ആ പ്രണയം വിവാഹത്തിൽ സാഫല്യം കണ്ടെത്തിയില്ല. തന്റെ കുടിലിൽ പ്രിയസഖിയെ കുടിവയ്ക്കാൻ നായകനു കഴിഞ്ഞില്ല, ഒരിക്കലും ഉമ്മ വച്ചില്ല, കത്തു കൈമാറിയില്ല, കണ്ണെറിഞ്ഞില്ല, എങ്കിലും ഭൂമിയും ആകാശവും വിറപ്പിച്ചു മഴ പെയ്യവേ, തന്റെ തോളിൽ ചാഞ്ഞ ഭാര്യയെ തലോടവേ, അയാളുടെ മനസ്സിൽ വെള്ളിടി പോലെ ബാല്യകാലസഖിയുടെ ഓർമ. 

അവർ ഇപ്പോൾ എവിടെയായിരിക്കും. ഏതോ നിശാനൃത്തശാലയിൽ, ദൂരെയെവിടെയോ മാറാപ്പിറക്കി വിശ്രമിക്കുകയാവും. അല്ലെങ്കിൽ ഒരുപക്ഷേ, തന്റെ ബാല്യകാല സഖാവിനെ ഓർമിക്കുകയാവും അവരും. 

 

ബാല്യകാലസഖിയെക്കുറിച്ച് ഇത്രയും പറഞ്ഞതിനുശേഷം തന്നെക്കുറിച്ചു തന്നെ പറയുകയാണ് കവിതയിലെ നായകൻ. കാലത്തിന്റെ പുഴു തിന്നുതീർത്തുകൊണ്ടിരിക്കുന്ന ജീവിതപുസ്തകത്തിലെ ഒരു താളുമാത്രമായിക്കഴിഞ്ഞിരിക്കുന്നു തന്റെ ജീവിതം എന്ന് ആത്മഗതം. ചുളിഞ്ഞു വികൃതമായ താൾ. കണ്ണു കൊണ്ടു നോക്കിയാലും കാണാത്ത പാടുകൾ ഏറെയുള്ള പുസ്തകം. കണ്ണീർക്കണങ്ങൾ വീണുണങ്ങിയ ചാലുകളുമുണ്ട്. പക്ഷേ, വിരസതയ്ക്കിടയിലും തന്റെ ജീവിതപുസ്തകത്തിലെ സുവർണമുദ്രയാണു ബാല്യകാല സഖി. അവരുടെ കളങ്കമില്ലാത്ത ഓർമ. സദാചാര സംഹിതകളെയും യാഥാസ്ഥിതിക ബന്ധങ്ങളുടെ നിയമങ്ങളെയും അതിലംഘിക്കുന്ന ആത്മാവുകളുടെ ലയം. 

കവിതയുടെ അവസാനത്തെ വരിയിലെ ജീവനേ.. എന്ന വിളിയിലുണ്ട് കവിതയുടെ ആത്മാവ്. കാലത്തെ അതിജീവിക്കുന്ന പ്രണയത്തിന്റെ അനശ്വരതയും. 

ആകിലും ധന്യതക്കൊള്ളുന്നു ഞാനിതിൽ–

‌ജ്ജീവനേ, സൗവർണമുദ്രയായ് നിൽപൂ നീ..! 

 

English Summary: Remembering poet Vishnunarayanan Nampoothiri, an English teacher in tradional Kerala dressing style