എൻ.എൻ.പിള്ളയുടെ നാടകങ്ങളിൽ രാഷ്ട്രത്തെ സംബന്ധിക്കുന്ന വിഷയങ്ങൾ ശക്തവും വ്യക്തവുമായ ഭാഷയിൽത്തന്നെ പരാമർശവിധേയമാകാറുണ്ട്. ഗോപ്യമായി പറയുന്നതല്ല പിള്ളയുടെ രീതി. എന്തും ഏതും വെട്ടിത്തുറന്ന് പറയുക. അതിന്റെ അലയൊലികൾ പ്രേക്ഷകരിലും വായനക്കാരിലും ഉണ്ടാക്കുന്ന ആവേശത്തിൽ മതിമറക്കുക. പിള്ളയിലെ നാടകരചയിതാവിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൻ.എൻ.പിള്ളയുടെ നാടകങ്ങളിൽ രാഷ്ട്രത്തെ സംബന്ധിക്കുന്ന വിഷയങ്ങൾ ശക്തവും വ്യക്തവുമായ ഭാഷയിൽത്തന്നെ പരാമർശവിധേയമാകാറുണ്ട്. ഗോപ്യമായി പറയുന്നതല്ല പിള്ളയുടെ രീതി. എന്തും ഏതും വെട്ടിത്തുറന്ന് പറയുക. അതിന്റെ അലയൊലികൾ പ്രേക്ഷകരിലും വായനക്കാരിലും ഉണ്ടാക്കുന്ന ആവേശത്തിൽ മതിമറക്കുക. പിള്ളയിലെ നാടകരചയിതാവിന് അതിൽ പരം ആനന്ദകരമായി മറ്റൊന്നും ഉണ്ടായിരുന്നില്ല. രാഷ്ട്രീയം മാത്രം അടിമുടിചർച്ച ചെയ്യാൻ വേണ്ടി രചിച്ചതോ എന്നു തോന്നിപ്പോകുന്നതായിരുന്നു അദ്ദേഹം എഴുതിയ ‘മൗലികാവകാശം’ എന്ന ഏകാങ്കം 

ഒരു ഇടത്തരം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ ഭിന്നരാഷ്ട്രീയക്കാരുടെ കാപട്യവും ആത്മാർഥതയില്ലായ്മയും എൻ.എൻ.പിള്ള വരച്ചു കാട്ടി  ‘മൗലികാവകാശ’ത്തിലൂടെ. പടനിലത്ത് പാപ്പൻ എന്ന പഴയ രാഷ്ട്രീയ പ്രവർത്തകന്റെ മക്കളിലൂടെയാണ് കഥ വികസിക്കുന്നത്. പാപ്പൻ രാഷ്ട്രീയത്തിനു വേണ്ടി ജീവിതത്തിന്റെ നല്ലഭാഗം ഉപേക്ഷിച്ചവനാണ്. അതു കൊണ്ടുതന്നെ രാഷ്ട്രീയപാർട്ടികളുടെ അകംപൊരുൾ തിരിച്ചറിയുന്നവനുമാണ്. ആ അറിവു കൊണ്ടു തന്നെ ഇത്തരം പ്രസ്ഥാനങ്ങളോടുള്ള പുച്ഛം അദ്ദേഹത്തിന്റെ സംസാരത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.  സ്വന്തം മക്കൾ വ്യത്യസ്ത രാഷ്ട്രീയചിന്തകളിൽ ആകൃഷ്ടരായി പരസ്പരം പോരടിക്കുന്നതു കാണുമ്പോൾ അതിന്റെ നിരർഥകത ചൂണ്ടിക്കാണിക്കാനല്ല, മറിച്ച് അവരുടെ നിലപാടുകളുടെ അസ്ഥിരത ബോധ്യപ്പെടുത്താനണ് പാപ്പൻ ശ്രമിക്കുന്നത്. 

എൻ.എൻ.പിള്ള
ADVERTISEMENT

എൻ.എൻ.പിള്ളയുടെ എല്ലാ നാടകങ്ങളിലും എന്നതു പോലെ ആക്ഷേപ ഹാസ്യത്തിന്റെ കൂരമ്പുകൾ ഈ നാടകത്തിലും സുലഭമാണ്. ‘ജോലി സ്ഥിരത വേണം’ എന്നു പറയുന്ന ബാർബർ തൊഴിലാളിയോടു പാപ്പൻ ചോദിക്കുന്നത് ‘ക്ഷൗരക്കാർക്കോ? അതുകൊള്ളാം. അതായത് ഒറ്റനിൽപ്പിൽ നിന്നേ വടിക്കൂന്നർഥം. ഈ തലയും മുഖവും അതിന്റെ ഉടമസ്ഥർ തന്നെ ആവശ്യംപോലെ തിരിച്ചുകൊടുക്കണം...’ എന്നാണോ എന്ന്.  

കമ്യൂണിസം എന്താണെന്നറിയാത്ത കമ്യൂണിസ്റ്റുകാരും സോഷ്യലിസം പറയാൻ മാത്രമറിയാവുന്ന സോഷ്യലിസ്റ്റുകാരും എല്ലാം ചേർന്ന് രാഷ്ട്രീയരംഗം കോമാളിക്കളിയാക്കി മാറ്റുന്നതിന്റെ ദുരന്തം ഈ നാടകത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്. ‘എടാ കൊച്ചേ ജനാധിപത്യോന്നും സോഷ്യലിസോന്നും ഒക്കെ ഏതു കഴുതയ്ക്കും പറയാം. പക്ഷേ അത് പ്രവർത്തിയിൽ കൊണ്ടുവരാൻ ഇമ്മിണി വെഷമമാ. അതിനു വിവരം വേണം. അല്ലെങ്കിൽ ശക്തിമത്തായ നിയമങ്ങൾ വേണം. ഇവിടെ ഇതു രണ്ടും ഇല്ല. കൊറേ ആഭാസപ്രേതങ്ങൾ മാത്രം. രാജ്യം നാറ്റിക്കാൻ’ പടനിലത്ത് പാപ്പന്റെ ഈ സംഭാഷണത്തിൽ നാടകത്തിന്റെ അന്തസ്സത്ത മുഴുവൻ നിറഞ്ഞുകിടപ്പുണ്ട്. ഏതു രാഷ്ട്രീയക്കാർക്കും അസ്വസ്ഥത മാത്രം സമ്മാനിക്കുന്ന രസകരമായ നാടകം ആണ് എൻ.എൻ.പിള്ളയുടെ ‘മൗലികാവകാശം’. 

English Summary : N N Pillai's one act play Moulika Avakasham

ADVERTISEMENT