മാധ്യസ്ഥം ആവശ്യമില്ലാത്ത ദൈവത്തോട് മനുഷ്യർക്ക് നേരിട്ട് സംസാരിക്കാൻ കഴിയുന്ന ഒരു മതത്തെക്കുറിച്ചാണ്, ആത്മീയതയെ കുറിച്ചാണ്, കാലത്തെ കുറിച്ചാണ് ഈ കവികളെല്ലാവരും സംസാരിച്ചത് എന്ന് പറയാം അതിന്റെ തുടർച്ചയാണ് സ്വാതന്ത്ര്യ സമരകാലത്തെ അധിനിവേശ വിരുദ്ധമായ കവിത, സാമൂഹിക പരിഷ്കരണങ്ങൾക്കു വേണ്ടിയുള്ള കവിത

മാധ്യസ്ഥം ആവശ്യമില്ലാത്ത ദൈവത്തോട് മനുഷ്യർക്ക് നേരിട്ട് സംസാരിക്കാൻ കഴിയുന്ന ഒരു മതത്തെക്കുറിച്ചാണ്, ആത്മീയതയെ കുറിച്ചാണ്, കാലത്തെ കുറിച്ചാണ് ഈ കവികളെല്ലാവരും സംസാരിച്ചത് എന്ന് പറയാം അതിന്റെ തുടർച്ചയാണ് സ്വാതന്ത്ര്യ സമരകാലത്തെ അധിനിവേശ വിരുദ്ധമായ കവിത, സാമൂഹിക പരിഷ്കരണങ്ങൾക്കു വേണ്ടിയുള്ള കവിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാധ്യസ്ഥം ആവശ്യമില്ലാത്ത ദൈവത്തോട് മനുഷ്യർക്ക് നേരിട്ട് സംസാരിക്കാൻ കഴിയുന്ന ഒരു മതത്തെക്കുറിച്ചാണ്, ആത്മീയതയെ കുറിച്ചാണ്, കാലത്തെ കുറിച്ചാണ് ഈ കവികളെല്ലാവരും സംസാരിച്ചത് എന്ന് പറയാം അതിന്റെ തുടർച്ചയാണ് സ്വാതന്ത്ര്യ സമരകാലത്തെ അധിനിവേശ വിരുദ്ധമായ കവിത, സാമൂഹിക പരിഷ്കരണങ്ങൾക്കു വേണ്ടിയുള്ള കവിത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2020 ലെ ‘ജിനേഷ് മടപ്പള്ളി അവാർഡ്‌’ ജൂറി ചെയർമാൻ കെ. സച്ചിദാനന്ദൻ പ്രഖ്യാപിച്ചു. ജിനേഷ് മടപ്പള്ളി ട്രസ്റ്റും മനോരമ ഓൺലൈനും ചേർന്ന് സംഘടിപ്പിക്കുന്ന ‘ജിനേഷ് മടപ്പള്ളി അനുസ്മരണം 2021’ ൽ വെച്ചായിരുന്നു പ്രഖ്യാപനം. സച്ചിദാനന്ദന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ–

 

ADVERTISEMENT

അകാലത്തിൽ പൊലിഞ്ഞു പോയ വാസനാശാലിയായ ഒരു കവിക്ക് സമർപ്പിക്കപ്പെട്ട ഒരു സന്ദർഭമാണ് ഇത്. ജിനേഷ് ഈ രീതിയിൽ സ്മരിക്കപ്പെടുകയും ഒരർഥത്തിൽ ജീവിക്കുകയും ആഘോഷിക്കപ്പെടുകയും ചെയ്യുപ്പെടുന്നതിൽ ജിനേഷിന്റെ സുഹൃത്തും അഭ്യുദയകാംക്ഷിയും ജിനേഷിന്റെ അവതാരികകാരൻ കൂടിയായ എനിക്ക് വലിയ ആഹ്ളാദമുണ്ട്. അതെ സമയം ആ കവിയുടെ കൂടുതൽ വളർച്ച സ്വപ്നം കണ്ടിരുന്ന ഒരാൾ എന്ന നിലയ്ക്ക് നിങ്ങളുടെയെല്ലാം ദുഃഖം ഏറ്റു വാങ്ങുകയും പങ്കിടുകയും ചെയ്യുന്നു. 

 

ഈ പുരസ്‌കാരത്തിന് ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ട പുസ്തകങ്ങൾ 

 

ADVERTISEMENT

എം എസ് ബനേഷിന്റെ നല്ലയിനം പുലയ അച്ചാറുകൾ, ബിജു കാഞ്ഞങ്ങാടിന്റെ ഒച്ചയിൽ നിന്നുള്ള അകലം, സെബാസ്റ്റ്യന്റെ കൃഷിക്കാരൻ, ഒ.പി. സുരേഷിന്റെ താജ്‌മഹൽ, അസീം താന്നിമൂടിന്റെ കാണാതായ വാക്കുകൾ, പ്രദീപ് രാമനാട്ടുകരയുടെ കെ രാമായണം, ദിവാകരൻ വിഷ്ണുമംഗലത്തിന്റെ ഉറവിടം, മണമ്പൂർ രാജൻ ബാബുവിന്റെ ഭൂമിയുടെ ഗൃഹപാഠം എന്നിവയാണ്. 

 

ഈ പുസ്തകങ്ങൾ മൂന്ന് ജഡ്ജിമാർ വായിക്കുകയും വിലയിരുത്തുകയും ചെയ്‌തു. ഞാൻ പ്രധാനമായും പറയാൻ ആഗ്രഹിക്കുന്ന കാര്യം ഈ പുസ്തകങ്ങൾക്കു കിട്ടിയ മാർക്കുകളുടെ അകലം വളരെ വളരെ കുറവാണ് എന്നതാണ്. എല്ലാ പുസ്‌തകങ്ങളും ഒരേ തലത്തിൽ വിലയിരുത്തപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. എങ്കിലും ചെറിയ മാർക്കിന്റെ വ്യത്യാസത്തിൽ ഈ പുരസ്‌കാരം നൽകപ്പെടുന്നത് എം.എസ്. ബനേഷിന്റെ നല്ലയിനം പുലയ അച്ചാറുകൾ എന്ന കാവ്യ സമാഹാരത്തിന് ആണ്. ബനേഷ് ഇതിനകം തന്നെ തന്റെ സ്ഥാനം മലയാള കവിതയിൽ ഉറപ്പിച്ചിട്ടുള്ള യുവ കവികളിൽ ഒരാളാണ്. 

 

ADVERTISEMENT

ബനേഷിനെ ഞാൻ സവിശേഷമായി അഭിനന്ദിക്കുന്നു. ഒപ്പം തന്നെ അതോടൊപ്പം നാമനിർദേശം ചെയ്യപ്പെട്ട എല്ലാ കവികളെയും അത്രതന്നെ ആദരവോടും സ്നേഹത്തോടും കൂടി അഭിനന്ദിക്കുന്നു.  

 

നാം എല്ലാ അർഥത്തിലും ഒരു ഇരുണ്ട കാലത്തിലൂടെ കടന്നുപോകുകയാണെന്ന് പറയേണ്ട ആവശ്യമില്ല. നമ്മുടെ ഭൗതിക ശരീരങ്ങളെയും രാഷ്ട്രീയ ശരീരത്തെയും രണ്ടു മഹാമാരികൾ കാർന്ന് തിന്നുന്ന ഈ ഇടവേളയിൽ ഇരുട്ടിലിരുന്ന് പാടാനാണ് കവികളുടെ വിധി എന്ന് പറയാം. നമ്മെ തടവിലിട്ട മഹാമാരിയെക്കുറിച്ച് ഒരു കവി ഇങ്ങനെ എഴുതുകയുണ്ടായി 

 

നാം ഒരു ലോകത്തിൽ ഉറങ്ങി 

മറ്റൊരു ലോകത്തിൽ ഉണർന്നു 

പെട്ടെന്ന് ബിസ്‌മി നഗരത്തിന്റ ഇന്ദ്രജാലം നഷ്ടപ്പെട്ടു

പാരീസ് കാല്പനികമല്ലാതായി 

ന്യൂയോർക്കിന് പിടിച്ചു നിൽക്കാൻ വയ്യാതായി

ചൈനയിൽ വന്മതിൽ കോട്ട അല്ലെന്നായി 

മെക്ക ശൂന്യമായി

ആശ്ലേഷങ്ങളും ചുംബനങ്ങളും പെട്ടെന്ന് ആയുധങ്ങളാകുന്നു. 

അച്ഛനമ്മാരുടെയും സുഹൃത്തുക്കളുടെയും വിരുന്ന് വരവ് 

സ്നേഹപ്രകടനമല്ലാതാകുന്നു. 

അധികാരത്തിനും സമ്പത്തിനും സൗന്ദര്യത്തിനും 

വിലയില്ല എന്നാകുന്നു. 

അവയ്‌ക്കൊന്നിനും നമുക്കു വേണ്ട പ്രാണവായു നൽകാൻ ആവില്ല എന്നു നാം തിരിച്ചറിയുന്നു. 

ലോകം അപ്പോഴും ജീവിക്കുന്നു. 

സുന്ദരമായി തുടരുന്നു. 

മനുഷ്യരെ അത് കൂടുകളിൽ അടയ്ക്കുന്നു എന്നു മാത്രം. 

അതൊരു സന്ദേശം തരികയാണ് 

നിങ്ങൾ അനിവാര്യരല്ല 

നിങ്ങളില്ലാതെയും വായുവും ഭൂമിയും ജലവും ആകാശവും നില നിൽക്കും.  

തിരിച്ചു വരുമ്പോൾ ഓർക്കുക നിങ്ങൾ എന്റെ അതിഥികളാണ് യജമാനരല്ല.

 

വളരെ വർഷങ്ങൾക്കു മുൻപു തന്നെ മലയാളത്തിന്റെ പ്രിയ കഥാകാരനായ വൈക്കം മുഹമ്മദ് ബഷീർ ഭൂമിയുടെ അവകാശികൾ എന്ന കഥയിലൂടെ നമുക്കെല്ലാം നൽകാൻ ശ്രമിച്ച സന്ദേശമാണ് ഒരർഥത്തിൽ ഈ കവിതയും നമുക്ക് നൽകുന്നത് എന്ന് പറയാം. പ്രകൃതി സഹജീവിതത്തിന്റെ പാഠം പരിസ്ഥിതിയെ നിലനിർത്തേണ്ടതിന്റെ പാഠം നമ്മെ പഠിപ്പിക്കുകയാണ് ഒരർഥത്തിൽ ഈ മഹാമാരിയിലൂടെയും ഇന്ന് ലോകത്ത് സംഭവിക്കുന്ന ഒട്ടേറെ പാരിസ്ഥിതിക ദുരന്തങ്ങളിലൂടെയും ചെയ്യുന്നത് എന്ന്  പറയാം. ദുരന്ത കാലങ്ങളിലാണ് കല സജീവമായി പ്രവർത്തിക്കുന്നത്. ദുരന്തം ആഹ്ലാദങ്ങളേക്കാളേറെ കവികളുടെ മനസ്സുകളെ അസ്വസ്ഥമാക്കുകയും അവർക്ക് പുതിയ വാക്കുകളും രൂപങ്ങളും അന്വേഷിക്കാനുള്ള പ്രേരണ നൽകുകയും ചെയ്യുന്നു. 

 

ഓരോ കവിയും തന്റെ കാലത്തിന്റെ മൂർത്തിയെ വാർത്തെടുക്കാൻ ശ്രമിക്കുകയാണ് വാക്കുകളിലൂടെ. മലയാള കവിതയുടെ ഏറ്റവും വലിയ സവിശേഷതയായി എനിക്കു  തോന്നിയത് ലാവണ്യ ബോധത്തിന്റെയും നീതി ബോധത്തിന്റെയും അപൂർവമായ സമന്വയമാണ്. ലാവണ്യ ബോധത്തെ മാത്രം പിന്തുടർന്ന കവികളെ നമ്മുടെ സഹൃദയർ ഏറെയൊന്നും ആഘോഷിച്ചിട്ടില്ല. അതെ സമയം നീതി ബോധത്തിനു വേണ്ടി  ലാവണ്യ ബോധത്തെ ബലി കൊടുത്തവരെയും സഹൃദയർ ഏറെയൊന്നും ആസ്വദിച്ചിട്ടില്ല. അവർ എല്ലാക്കാലത്തും ആഘോഷിച്ചത് ലാവണ്യ ബോധത്തെയും നീതി ബോധത്തെയും പരസ്പര പൂരകമായി കണ്ട്  ഇവയെ രണ്ടിനെയും സമന്വയിക്കുവാനായി ശ്രമിച്ച അതിലൂടെ ശൈലിയെ, ഭാഷയെ കവിതയുടെ ചരിത്രത്തെ മാറ്റി എഴുതാൻ ശ്രമിച്ച കവിളകളെയാണ്. 

 

മഹാകവി ഇടശ്ശേരിയുടെ പ്രശസ്തമായ കവിതകളിൽ ഒന്ന് എഴുത്തച്ഛന് പ്രണാമം അർപ്പിക്കുന്നതാണ്. രാമായണ രചനയെ ഇടശ്ശേരി കാണുന്നത് ഒരു വലിയ വിപ്ലവമായാണ്. ഒരു പ്രതിസംസ്‌കാര പാരമ്പര്യം അധീശത്വം പുലർത്തുന്ന ആശയങ്ങൾക്കും വർഗങ്ങൾക്കും വർണങ്ങൾക്കും എതിരായി സംസാരിക്കുന്ന അഥവാ അധികാരത്തോട് സത്യം പറയുന്ന ഒരു പാരമ്പര്യം ലോക കവിതയ്ക്ക് എന്ന പോലെ മലയാള കവിതയ്ക്കും ഉണ്ട്. എല്ലാ തരത്തിലുള്ള സങ്കുചിതമായ ചിന്തകളെയും ജാതി വർണ ചിന്തകളെയും ലിംഗപരമായ അസമത്വത്തെയും എതിർക്കുന്ന ജനങ്ങളുടേതായ സമത്വാധിഷ്ഠിതമായ ഒരു സമാന്തര ആത്മീയത സൃഷ്ടിക്കുന്ന ഒരു ഘടകം ഇന്ത്യൻ കവിതയിൽ മുഴുവൻ നിരന്തരമായി പ്രവർത്തിച്ചു പോയിട്ടുണ്ട്. 

 

മാധ്യസ്ഥം ആവശ്യമില്ലാത്ത ദൈവത്തോട് മനുഷ്യർക്ക് നേരിട്ട് സംസാരിക്കാൻ കഴിയുന്ന ഒരു മതത്തെക്കുറിച്ചാണ്, ആത്മീയതയെ കുറിച്ചാണ്, കാലത്തെ കുറിച്ചാണ് ഈ കവികളെല്ലാവരും സംസാരിച്ചത് എന്ന് പറയാം അതിന്റെ തുടർച്ചയാണ് സ്വാതന്ത്ര്യ സമരകാലത്തെ അധിനിവേശ വിരുദ്ധമായ കവിത, സാമൂഹിക പരിഷ്കരണങ്ങൾക്കു വേണ്ടിയുള്ള കവിത, പുരോഗമന സാഹിത്യം, നവോത്ഥാന സാഹിത്യം, ആധുനിക സാഹിത്യം, എഴുപതുകളുടെ കലാപോന്മുഖമായ സാഹിത്യം പിന്നീടുയർന്നുവന്ന ദളിതുകളുടെയും സ്ത്രീകളുടെയും ഭിന്ന ലൈംഗികരുടെയും ആദിവാസികളുടെയും പരിസ്ഥിതി വാദികളുടെയും ഒക്കെ സാഹിത്യം യുദ്ധവിരുദ്ധമായിട്ടുള്ള സാഹിത്യം ആഗോളീകരണ വിരുദ്ധമായിട്ടുള്ള സാഹിത്യം ന്യൂനപക്ഷ സാഹിത്യം ഇവയെല്ലാം തന്നെ പല രീതികളിൽ പല നിലപടുകളിൽ നിന്ന് ഈ നിലനിൽക്കുന്ന സമുദായത്തിന്റെ ദുർനീതികൾക്കെതിരായ പ്രതിരോധം ഉയർത്തുകയാണ് ചെയ്തിട്ടുള്ളത്. ചെറുശ്ശേരിയിൽ നിന്നു തന്നെ ആരംഭിക്കുന്നു ആ തരത്തിലുള്ള ഒരു പാരമ്പര്യം.

 

‘മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ’ എന്നു പറയുന്ന കാലം മുതൽ തന്നെ മലയാള കവിത ഈ പരിവർത്തനത്തിനു വേണ്ടി നിലകൊണ്ടിട്ടുണ്ട്. ആ ശ്രമത്തിൽ അതു കവിതയുടെ ഭാഷയെയും രീതിയെയും തുടർച്ചയായി മാറ്റിപ്പോന്നിട്ടുണ്ട്. കുഞ്ചൻ നമ്പ്യാരെപ്പോലെ ഒരു മഹാ കവി ഒരു ജനകീയ സമാന്തരം സൃഷ്ടിക്കുകയാണ് ചെയ്‌തത്‌. അദ്ദേഹം കവിതയെ ഒരു അഭിനയ കലയാക്കി മാറ്റി. അതോടൊപ്പം തന്നെ തന്റെ മഹാപാണ്ഡിത്യത്തെ ഉപയോഗിച്ചു കൊണ്ട് ഒരു ജനകീയമായ സമാന്തര കവിതയുടെ പാരമ്പര്യം അദ്ദേഹം സൃഷ്ടിച്ചു. കുമാരനാശാന്റെ ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, നളിനിയും, ലീലയും കരുണയും പോലെയുള്ള കവിതകൾ  അവിടെയൊക്കെ തന്നെ ബുദ്ധ ധർമത്തിന്റെ സാരം ഉൾക്കൊണ്ടു കൊണ്ട് ധാർമിക ചിന്തയെ നൈതിക ചിന്തയെ മുന്നോട്ട് വയ്ക്കുകയൂം അതിന് അനുകൂലമായ രീതിയിലുള്ള ബിംബങ്ങളും വർണണനകളും  ഉപമകളും കൊണ്ട് ചൈതന്യവത്തായ ഊർജസ്വലമായ ഒരു കവിതയ്ക്ക് രൂപം നൽകുകയാണ് നായകന്മാരെക്കാളേറെ നായികമാരുള്ള തന്റെ കവിതയിലൂടെ കുമാരനാശാൻ ചെയ്‌തത്‌. 

 

തുടർന്ന് വന്ന വൈലോപ്പിള്ളി, ഇടശ്ശേരി, പി. കുഞ്ഞിരാമൻ നായർ, ജി. ശങ്കരക്കുറുപ്പ്, ബാലാമണിയമ്മ, സുഗതകുമാരി, ഒഎൻവി കുറുപ്പ് അതിനു പിന്നാലെ വന്ന അയ്യപ്പപ്പണിക്കർ ഉൾപ്പെടെയുള്ള ആധുനിക കവികൾ അതിനു ശേഷം എഴുതിക്കൊണ്ടിരിക്കുന്ന ഇന്ന് ഇവിടെ ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ട ഈ കവികൾ ഉൾപ്പെടെയുള്ള കവികൾ അതിനും പിന്നാലെ വരുന്ന വളരെ ചെറുപ്പക്കാരായ കവികൾ ഇവരെല്ലാവരും തന്നെ പല രീതികളിൽ ഈ നീതി ബോധത്തെയും ലാവണ്യ ബോധത്തെയും സമന്വയിപ്പിക്കുവാനുള്ള ശ്രമം നടത്തിയവരാണ് അഥവാ നടത്തിക്കൊണ്ടിരിക്കുന്നവരാണ്. ആ ശ്രമങ്ങളുടെ ഫലം ഇന്നു നമുക്കു ഒരു പക്ഷേ അറിയാൻ കഴിയില്ല. എന്നാൽ മലയാള ചരിത്രം അത്തരത്തിലുള്ള ഫലവത്തായ പരിശ്രമങ്ങളെ നിശ്ചയമായും രേഖപ്പെടുത്തും. 

 

എല്ലാ മാധ്യമങ്ങളിലൂടെയും അസത്യവും ഹിംസയും പ്രചരിക്കുന്ന കാലങ്ങളിൽ കവികൾക്ക് ആ ഭാഷയിൽ കവിത എഴുതുക പ്രയാസമായി വരുന്നു. കാരണം സത്യം പറയാൻ നിയോഗിക്കപ്പെട്ടവരാണ് എന്നതു കൊണ്ട് അവർക്ക് അധികാരത്തോടെ സത്യം പറയാൻ പലപ്പോഴും ഈ ഭാഷയെ പലപ്പോഴും പീഡിപ്പിക്കുകയും പിഴിയുകയും രൂപം മാറ്റുകയും എല്ലാം വേണ്ടി വരുന്നു. ഈ രീതിയിലുള്ള പരിവർത്തനങ്ങളുടെ ഒരു ചരിത്രമാണ് ലോക കവിതയുടെ ചരിത്രം ഒപ്പം തന്നെ മലയാള കവിതയുടെ ചരിത്രവും. 

 

ആധുനികത എന്നറിയപ്പെട്ട കാലത്തിനു ശേഷം പുതിയ പുതിയ ജനസമുദായങ്ങൾ– പലപ്പോഴും അമർത്തി വയ്ക്കപ്പെട്ടിരുന്ന, അദൃശ്യരായിരുന്ന, നമുക്ക് കേൾക്കാൻ കഴിയാതിരുന്ന ഒരുപാട് സമുദായങ്ങൾ മുന്നോട്ട് വരുന്ന ഒരു കാലമാണ് ലോക കവിതയിലും ഇന്ത്യൻ കവിതയിലും മലയാള കവിതയിലും കാണാൻ കഴിയുന്നത്. ഒരു ദളിത് കവിത അതിന്റെ ആദ്യകാല രോഷത്തിൽ നിന്ന് മുന്നേറി കൂടുതൽ തുറസ്സായ സ്ഥലങ്ങളിലേക്ക് നീങ്ങുന്നത് നാം കാണുന്നു. രേണുകുമാറിന്റെയോ കലേഷിന്റെയോ,എസ്.  ജോസഫിന്റെയോ എം.ബി. മനോജിന്റെയോ ബിനു പള്ളിപ്പാടിന്റെയോ വി. ആർ. സന്തോഷിന്റേയോ രാധാമണിയുടെയോ വിജിലയുടെയോ വിബിതയുടെയോ ഒക്കെ കവിത വായിക്കുമ്പോൾ നമുക്ക് അത് അനുഭവപ്പെടുന്നു. ദളിതൻ എന്നാൽ അർഥം തന്നെ പീഡിതൻ എന്നാണ്. എല്ലാ പീഡിതരുടെയും ശബ്ദമായി മാറാൻ ഈ കവികൾ ശ്രമിക്കുന്നുണ്ട്.  

 

എണ്ണാൻ കഴിയാത്തത്ര സ്ത്രീ കവികൾ ഉള്ള ഒരു കാലമാണിത്. അവർ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ, ഫേസ് ബുക്കിലൂടെ, വ്‌ളോഗുകളിലൂടെ നിരന്തരമായി കവിത എഴുതുന്ന ഒരു കാലമാണിത്. അങ്ങനെ സ്ത്രീയുടെ ശബ്‌ദം മലയാള കവിതയുടെ കേന്ദ്രത്തിൽ എത്തിക്കഴിഞ്ഞ ഒരു കാലത്താണ് നാം. ആദിവാസികൾ എഴുതുന്നു. ഭാഷയ്ക്കകത്തെ ഭാഷകൾ മുന്നോട്ട് വരുന്നു. മറവ ഭാഷ, മുക്കുവ ഭാഷ അനിൽകുമാറിന്റെയോ അശോകൻ മറയൂരിന്റെയോ സുകുമാർ ചാലിഗ്ദയുടെയോ ഒക്കെ കവിതകൾ നോക്കിയാൽ നമുക്കറിയാം അവരുപയോഗിക്കുന്നത് നാം പറയുന്ന മാനക മലയാളം അല്ല. തങ്ങളുടെ സമുദായം ഉപയോഗിച്ച് പോരുന്ന തരത്തിലുള്ള മലയാളമാണ്. ചിലപ്പോഴൊക്കെ അടിക്കുറിപ്പുകൾ  ആവശ്യമായ രീതിയിലുള്ള മലയാളമാണ് ഉപയോഗിക്കുന്നത്. 

 

നമ്മുടെ സമൂഹത്തിൽ ലിംഗാസമത്വം വളരെ ഭീകരമായി നില നിന്നിരുന്ന സമയത്താണ് സ്ത്രീകളായ എഴുത്തുകാരികൾ സരസ്വതിയമ്മയും പിന്നീട് ലളിതാംബിക അന്തർജനവും സാറാ ജോസഫും ഒക്കെ മുന്നോട്ടു വരികയും സമൂഹം ചിന്തിക്കുന്നതിനേക്കാൾ വളരെ മുൻപിൽ നിന്ന് ചിന്തിക്കുകയും ചെയ്‌തത്‌. ഇത് കവിതയിലും നിരന്തരമായി സംഭവിച്ചിട്ടുണ്ട്. ഇന്നെഴുതുന്ന സ്ത്രീകൾക്ക് വലിയൊരു പാരമ്പര്യമുണ്ട്. ആ പാരമ്പര്യത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ടാണ് ഇന്നത്തെ സ്ത്രീകൾ എഴുതുന്നത്. 

 

കവി എന്ന നിലയിലുള്ള എന്റെ അനുഭവം, എഴുത്തിന്റെ അനുഭവം, വായനയുടെ അനുഭവം, വിവർത്തനത്തിന്റെ അനുഭവവും പറയുന്നത് എല്ലാ വൈരുദ്ധ്യങ്ങളെയും ഒരൊറ്റ രാസലായനിയിൽ ലയിപ്പിക്കുന്ന ഒരു മഹാ മാന്ത്രിക വിദ്യയാണ് കവിത. പരിസ്ഥിതി സമരങ്ങളുടെ കാലത്ത് ആഗോള താപനത്തിന്റെ കാലത്ത് കോവിഡ് പോലെയുള്ള മഹാമാരിയുടെ കാലത്ത് പ്രകൃതിയെക്കുറിച്ച് മരങ്ങളെ കുറിച്ച് പക്ഷികളെക്കുറിച്ച് എഴുതപ്പെടുന്ന കവിതകൾ പോലും രാഷ്ട്രീയ കവിതകളാണ് എന്ന് ഞാൻ പറയും. എല്ലാ കവിതയിലും കാല്പനികതയുടെ അംശമുണ്ട് അല്ലെങ്കിൽ ശുദ്ധം അശുദ്ധം എന്ന് കവിതയെ വേർതിരിച്ച് പറയുവാൻ നമുക്ക് സാധ്യമല്ല കവിത വൃത്തത്തിലെഴുതിയാലും ഗദ്യത്തിലെഴുതിയാലും അതിൽ ആത്യന്തികമായി കവിതയുടെ  നിത്യമായ സനാതന ഊർജമുണ്ടെങ്കിൽ നിശ്ചയമായും അത് കവിത തന്നെയാണ് ഏതു രൂപത്തിൽ എഴുതപ്പെട്ടാലും ശരി. കവിത ലാവണ്യ ബോധത്തിന്റെയും നീതി ബോധത്തിന്റെയും അപൂർവമായ സമന്വയമാണ്. ആ തരത്തിലുള്ള കവിതകളിലൂടെയാണ് ഈ പുസ്തകങ്ങളിലൂടെ കടന്നു പോകുമ്പോൾ പുരസ്‍കാരം സ്വീകരിച്ച ആളുകൾ കടന്നു പോയത്.

 

English Summary: K. Satchidanandan speaks on Jinesh Madappally Remembrance Day