പുതിയ നാഷനൽ ജിയോഗ്രഫിയിൽ Secrets of Whales എന്ന കവർസ്റ്റോറിയിൽ ക്രെയ്ഗ് വെൽച് എഴുതുന്നു - ആത്മരതിയിൽ ഉന്മത്തമായ ജീവിവർഗമാണു മനുഷ്യൻ. ചരിത്രത്തിലുടനീളം നാം നമ്മുടെ പെരുമാറ്റങ്ങളുടെ സൂക്ഷ്മദർശിനിയിലൂടെയാണു മൃഗങ്ങളെയും നിരീക്ഷിച്ചത്. തിമിംഗലങ്ങളുടെ പ്രകൃതം മനുഷ്യരുടേതു പോലെ എന്നു നാം കരുതുന്നു.

പുതിയ നാഷനൽ ജിയോഗ്രഫിയിൽ Secrets of Whales എന്ന കവർസ്റ്റോറിയിൽ ക്രെയ്ഗ് വെൽച് എഴുതുന്നു - ആത്മരതിയിൽ ഉന്മത്തമായ ജീവിവർഗമാണു മനുഷ്യൻ. ചരിത്രത്തിലുടനീളം നാം നമ്മുടെ പെരുമാറ്റങ്ങളുടെ സൂക്ഷ്മദർശിനിയിലൂടെയാണു മൃഗങ്ങളെയും നിരീക്ഷിച്ചത്. തിമിംഗലങ്ങളുടെ പ്രകൃതം മനുഷ്യരുടേതു പോലെ എന്നു നാം കരുതുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ നാഷനൽ ജിയോഗ്രഫിയിൽ Secrets of Whales എന്ന കവർസ്റ്റോറിയിൽ ക്രെയ്ഗ് വെൽച് എഴുതുന്നു - ആത്മരതിയിൽ ഉന്മത്തമായ ജീവിവർഗമാണു മനുഷ്യൻ. ചരിത്രത്തിലുടനീളം നാം നമ്മുടെ പെരുമാറ്റങ്ങളുടെ സൂക്ഷ്മദർശിനിയിലൂടെയാണു മൃഗങ്ങളെയും നിരീക്ഷിച്ചത്. തിമിംഗലങ്ങളുടെ പ്രകൃതം മനുഷ്യരുടേതു പോലെ എന്നു നാം കരുതുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ നാഷനൽ ജിയോഗ്രഫിയിൽ Secrets of Whales എന്ന കവർസ്റ്റോറിയിൽ ക്രെയ്ഗ് വെൽച് എഴുതുന്നു - ആത്മരതിയിൽ ഉന്മത്തമായ ജീവിവർഗമാണു മനുഷ്യൻ. ചരിത്രത്തിലുടനീളം നാം നമ്മുടെ പെരുമാറ്റങ്ങളുടെ സൂക്ഷ്മദർശിനിയിലൂടെയാണു മൃഗങ്ങളെയും നിരീക്ഷിച്ചത്. തിമിംഗലങ്ങളുടെ പ്രകൃതം മനുഷ്യരുടേതു പോലെ എന്നു നാം കരുതുന്നു. വാസ്തവത്തിൽ തിമിംഗലങ്ങൾ വസിക്കുന്നതു നമുക്കു വളരെ കുറച്ചു മാത്രമറിയാവുന്ന അന്യപ്രദേശത്താണ്, സമുദ്രത്തിന്റെ ഉള്ളിൽ. ചന്ദ്രന്റെ ഉപരിതലത്തെക്കാളും കുറച്ചേ നാം അഗാധ സമുദ്രത്തെ കണ്ടിട്ടുള്ളൂ. സമുദ്രാന്തർദേശങ്ങളിൽ പർവതങ്ങളും നദികളുമുണ്ട് പക്ഷേ, അതിരുകൾ ഇല്ല. ജീവിതം അവിടെ കുറുകെ സഞ്ചരിക്കുന്നു. തികഞ്ഞ അന്ധകാരമണവിടെ. വെളിച്ചത്തിനു പരിമിതമായ മൂല്യമേയുള്ളു. സ്വരമാണ് എല്ലാ ബന്ധങ്ങളെയും ചേർത്തുവയ്ക്കുന്നത്. എന്നിട്ടും സമുദ്രപഠനത്തെക്കാൾ മനുഷ്യനു താൽപര്യം ബഹിരാകാശത്തിന്റെ അനന്തതയിൽ എന്തു സംഭവിക്കുന്നുവെന്നു കണ്ടെത്താനാണ്. അവിടെ ജീവനുണ്ടോ എന്നറിയാൻ നാം ശതകോടികൾ ചെലവഴിക്കുന്നു. സത്യത്തിൽ ഭൂമിയെ അറിയാത്ത അപരിചിതരായി തുടരുന്നവരാണു നാം, ക്രെയ്ഗ് വെൽച് എഴുതുന്നു.

 

ADVERTISEMENT

2018 ൽ സൗത്ത് പസിഫിക് മഹാസമുദ്രത്തിൽ വസിക്കുന്ന ടലേക്വവ എന്ന തിമിംഗലം, തന്റെ കുഞ്ഞിന്റെ മൃതശരീരവുമായി സമുദ്രത്തിലൂടെ അലഞ്ഞത് 17 ദിവസമാണ്. സമുദ്രഗവേഷകരുടെ ഒരു ക്യാമറ ഈ 17 ദിവസവും അതിന്റെ വിലാപ യാത്ര പിന്തുടർന്നു. വെൽചും സംഘവും തിമിംഗലങ്ങളുടെ സംസ്കാരം സംബന്ധിച്ചു നടത്തിയ പഠനങ്ങളിലെ പ്രധാന കണ്ടെത്തലുകൾ വായിക്കുമ്പോൾ എനിക്ക് ഓർമ വന്നത് ആനന്ദിന്റെ “സ്ഥാനം തെറ്റിയ വസ്തു” (2012) എന്ന പുസ്തകമാണ്. പ്രകൃതിവിഭവങ്ങളുടെ മേൽ മനുഷ്യന്റെ ആധിപത്യവും പരിധിയില്ലാത്ത ഉപഭോഗങ്ങളും എപ്രകാരമാണ് വിവിധ കാലങ്ങളിൽ ലോകത്തു വലിയ മനുഷ്യദുരന്തങ്ങളുടെ മഹാമാരി ഉണ്ടാക്കിയതെന്നു വിശദീകരിക്കുന്ന കൃതിയാണത്. 

 

1930 കാലഘട്ടത്തിൽ ട്രാക്ടറുകളുടെ കടന്നുവരവോടെ ടെക്സസിൽ തൊഴിൽ ഇല്ലാതായ കർഷകർ. Photo Credit : Everett Collection / Shutterstock.com

പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ അമേരിക്കൻ ഉൾനാടുകളിൽ വിസ്തൃതമായ പുൽമേടുകളും കാടുകളും വെട്ടിത്തെളിച്ചു വൻതോതിൽ നടത്തിയ കാർഷികവൃത്തി എപ്രകാരമാണ് 1930 കളിലെ സാമ്പത്തിക മാന്ദ്യത്തിലേക്കും പാരിസ്ഥിതിക നാശത്തിലേക്കും വഴി തുറന്നതെന്ന് ആനന്ദ് എഴുതുന്നു. നിരന്തരം കിളയ്ക്കപ്പെടുന്ന മണ്ണ് അമിത വിനിയോഗം മൂലം ജലാംശം നഷ്ടമായി വരണ്ടുപോകുന്നു. ഈ വരണ്ട മണ്ണ് ഭയങ്കരമായി പൊടിക്കാറ്റായി മാറുന്നു അമേരിക്കയെ  ശ്വാസം മുട്ടിച്ച 1930 കളിലെ ഭയങ്കരൻ പൊടിക്കാറ്റ്  ഇരുപതാം നൂറ്റാണ്ടിലെ വിനാശകരമായ പാരിസ്ഥിതികനാശത്തിന്റെയും മനുഷ്യപരാജയത്തിന്റെയും രൂപകമാണ്. ഈ പൊടിക്കാറ്റ് ഭൂമിയിലെ സ്ഥാനം തെറ്റിയ വസ്തുവാണ്. പ്രകൃതിദുരന്തങ്ങൾ മനുഷ്യനെ സാമ്പത്തിക പ്രതിസന്ധികളിലേക്കും അതു യുദ്ധങ്ങളിലേക്കും നയിക്കുന്നു. 1930 കളിലെ അമേരിക്കൻ സാമ്പത്തികമാന്ദ്യം യൂറോപ്പിലേക്കു പടർന്നപ്പോൾ അവിടെ ഫാസിസം തഴച്ചു. ഫാസിസ്റ്റ് മുന്നേറ്റം രണ്ടാം ലോകയുദ്ധത്തിലേക്കും ചെന്നെത്തി. 

 

ADVERTISEMENT

വികസനം സ്ഥാനം തെറ്റിയ വസ്തുവാകുമ്പോൾ ഭൂമിയിൽ അതു പ്രകമ്പനങ്ങളുണ്ടാക്കുന്നു. മനുഷ്യസംസ്കൃതിയെ കടപുഴക്കുന്നു. മുതലാളിത്തവും കമ്യൂണിസവും പ്രകൃതിവിഭവങ്ങളെ ഒരേ മനോഭാവത്തോടെ സമീപിച്ചു. രണ്ടും പ്രകൃതിവിഭവങ്ങൾ മനുഷ്യന് എത്ര വേണമെങ്കിലും ഉപയോഗിക്കാമെന്ന സിദ്ധാന്തത്തിലാണ് വികസനപദ്ധതികൾ നടപ്പിലാക്കിയത്. പത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കയിൽ കൻസാസ് മുതൽ ടെക്സസ് വരെയുള്ള പ്രദേശങ്ങളിൽ നടന്ന കുടിയേറ്റം ആദ്യം ആദിവാസിഗോത്രങ്ങളെ ഉന്മൂലനം ചെയ്തു. പിന്നീട് അവിടത്തെ കൃഷിയിടങ്ങളിൽ അടിമകളെ കൊണ്ടുവന്നു പണിയെടുപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വലിയ സാമ്പത്തിക വികാസത്തോടെയായിരുന്നുവെങ്കിലും 1930 കളിൽ അമേരിക്ക വലിയ സാമ്പത്തിക മാന്ദ്യത്തിലേക്കു വീണു. പിന്നാലെ ഇതു യൂറോപ്പിലേക്കു വ്യാപിച്ചു. മാന്ദ്യം മനുഷ്യരെ കൂട്ടത്തോടെ തൊഴിൽരഹിതരാക്കി, ദാരിദ്ര്യത്തിലേക്കു തള്ളിയിട്ടപ്പോൾ യൂറോപ്പിൽ പലരും കരുതിയത് സോവിയറ്റ് യൂണിയനാണു ബദൽ എന്നാണ്. പക്ഷേ, സ്റ്റാലിന്റെ നാട്ടിലെ അക്കാലത്തെ കടുത്ത ക്ഷാമവും മനുഷ്യദുരന്തവും പുറത്തുവരാൻ ദശകങ്ങൾ കാത്തിരിക്കേണ്ടി വന്നു. 1930 കളിൽ സോവിയറ്റ് റിപ്പബ്ലിക്കായ യുക്രെയ്നിൽ കൂട്ടുകൃഷി പരീക്ഷണങ്ങൾ കടുത്ത ദാരിദ്ര്യത്തിലും കൂട്ടമരണങ്ങളിലുമാണ് അവസാനിച്ചത്. യുക്രെയ്നിൽ കൃഷിയിടങ്ങളിൽ ഉൽപാദിപ്പിക്കപ്പെട്ടതു മുഴുവനും റഷ്യയിലേക്കു കൊണ്ടുപോയി. യുക്രെയ്നിൽ കുഞ്ഞുങ്ങളടക്കം തെരുവിൽ പിച്ചയെടുത്തു മരിച്ചുവീണു. സോവിയറ്റ് യൂണിയനു കീഴിലായിരുന്ന മധ്യേഷ്യൻ രാജ്യങ്ങളിലെ ഗ്രാമങ്ങളും അക്കാലത്തു ദാരിദ്ര്യത്തിന്റെ നടുവിലായിരുന്നു. 

 

മനുഷ്യചരിത്രത്തിൽ സംഭവിച്ച പ്രധാനപ്പെട്ട ഒരു സ്ഥാനം തെറ്റലാണ് പ്ലേഗ് ബാധയായി മാറിയതെന്ന് ആനന്ദ് എഴുതുന്നു. മാനവരാശിയുടെ ചരിത്രത്തിലെ രണ്ടു വലിയ പ്ലേഗ് ബാധ (ആദ്യത്തേത് 542 ൽ, രണ്ടാമത്തേത് 1347 ൽ) ഉണ്ടാക്കിയ സർവനാശങ്ങളെ, വിവിധ ചരിത്രസന്ദർഭങ്ങളെ ഭരണകൂട ഹിംസയുമായി ചേർത്തുവച്ചു വായിക്കുന്ന ആ ലേഖനത്തിൽ, സൂക്ഷ്മജീവികളെ സംബന്ധിച്ച ചില നിരീക്ഷണങ്ങൾ ആനന്ദ് പങ്കുവയ്ക്കുന്നുണ്ട്- ബാക്ടീരിയയ്ക്ക് അവിശ്വസനീയമായ സാഹചര്യങ്ങളിലും ജീവിക്കാൻ കഴിയും. ഭൂമിക്കടിയിലെയും കടലിന് അടിയിലെയും തീവ്രമായ സമ്മർദത്തിലും ഉഷ്ണത്തിലും മഞ്ഞുമലകളിലെ തീവ്രമായ ശൈത്യത്തിലും ജീവവായു പോലുമില്ലാതെയും അവ ജീവിക്കും. അവയ്ക്ക് എന്തും ഭക്ഷിക്കാം. ജീവജാലങ്ങളെയും മറ്റു ബാക്ടീരിയകളെയും ലോഹത്തെയും സൂര്യപ്രകാശത്തെയും എന്തിനെയും. എലികളുടെയും എലികളുടെ േദഹത്തു വസിക്കുന്ന ചെള്ളുകളുടെയും ഉള്ളിൽ പ്രവേശിക്കുന്ന ബാക്ടീരിയ, പെരുകാനിടം കിട്ടാതെ വരുമ്പോൾ മനുഷ്യരിലേക്കും കടക്കുന്നു. എലിച്ചെള്ളിന്റെ ഒരു കടി മതി ബാക്ടീരീയയ്ക്കു മനുഷ്യശരീരത്തിൽ പ്രവേശിക്കാൻ. എലിക്കും ചെള്ളിനും കുറച്ചുദൂരമേ തനിയെ സഞ്ചരിക്കാനാവൂ. എന്നാൽ അവ മനുഷ്യൻ സഞ്ചരിക്കുന്ന കപ്പലുകളിലും മറ്റു വാഹനങ്ങളിലുമേറി ലോകമെങ്ങും ചെല്ലുന്നു; അവയ്ക്കൊപ്പം ബാക്ടീരിയകളും. ക്രിസ്തുവർഷം ആറാം ശതകത്തിലും റോമിലും പേർഷ്യയിലും മധ്യകാലത്തു യൂറോപ്പിലും പ്ലേഗ് പടർന്നത് ഇവ്വിധമായിരുന്നു. 

 

ADVERTISEMENT

കറുത്ത മരണം എന്നറിയപ്പെട്ട പ്ലേഗ് യൂറോപ്പിലെ ജനസംഖ്യയുടെ പകുതിയോളം ഇല്ലാതാക്കി. എങ്കിലും ഈ ബാക്ടീരിയകൾ വളരെ അപൂർവമായി മാത്രമേ മനുഷ്യനിൽ എത്താറുളളൂ. സ്ഥാനം തെറ്റലുകളാണ് ബാക്ടീരിയയുടെ വഴിതെറ്റലുകൾക്ക് ഇടയാക്കുന്നത്. കാലാവസ്ഥാമാറ്റം മൂലം വൻ പൊടിക്കാറ്റുകൾ ഉണ്ടാകും പോലെ, ബാക്ടീരീയയുടെയും വൈറസുകളുടെയും സ്ഥാനം തെറ്റലുകളും നേരിട്ടു ബാധിക്കുന്നതു മനുഷ്യനെയാണ്. അമിത ഉൽപാദനം വിപണിയെ തകർത്തപ്പോൾ അമേരിക്കയും യൂറോപ്പും ചെയ്തത് അമിതമായി ഉൽപാദിപ്പിച്ച ധാന്യങ്ങൾ അപ്പാടെ തീയിട്ടു നശിപ്പിക്കുകയോ കുഴിച്ചുമൂടുകയോ ആണ്. അങ്ങനെ കൃത്രിമ ക്ഷാമം ഉണ്ടാക്കി വിപണിയെ തിരിച്ചുകൊണ്ടുവരിക എന്ന തന്ത്രമാണ് 30 കളിൽ പ്രയോഗിച്ചത്. സോവിയറ്റ് യൂണിയനിലാകട്ടെ ഉൽപാദിപ്പിച്ചത് മുഴുവനായും ഭരണകൂടം ശേഖരിക്കുകയും അത് റിപ്പബ്ലിക്കുകളിൽനിന്ന് റഷ്യയിലേക്കു കൊണ്ടു പോകുകയും ചെയ്തു. വിചിത്രവും ഭീകരവുമായ ഭക്ഷ്യക്ഷാമമാണ് ഇതുണ്ടാക്കിയത്. 1960 കളിൽ മാവോയുടെ ചൈനയിൽ ഇത്തരം വികസന അസംബന്ധങ്ങൾ ആവർത്തിച്ചു. ആനന്ദ് എഴുതുന്നു- മുപ്പതുകളിൽ സോവിയറ്റ് യൂണിയൻ നടത്തിയ വിനാശകരമായ കാർഷികരംഗത്തെ പരീക്ഷണങ്ങളുടെ ഉദാഹരണം മുന്നിലുണ്ടായിട്ടും അറുപതുകളിൽ മാവോയുടെ ചൈന അതു തന്നെ കൂടുതൽ ഭ്രാന്തമായി ആവർത്തിച്ചു. മനുഷ്യചരിത്രത്തിലെ ഏറ്റവും ഭയാനകമായ ക്ഷാമം എന്നു സാമൂഹികശാസ്ത്രജ്ഞന്മാർ വിശേഷിപ്പിച്ച അവസ്ഥയിലേക്ക് ആ രാജ്യം ചെന്നുപെടുകയും ചെയ്തു. എന്നാൽ ക്ഷാമകാലത്തെ മാവോ വിശേഷിപ്പിച്ചത് The Great Leap Forward എന്നായിരുന്നു! 

 

പ്രകൃതിവിഭവങ്ങളെ ആർത്തിയോടെ കയ്യടക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന മനുഷ്യകേന്ദ്രീകൃതമായ വീക്ഷണം പക്ഷേ, മുതലാളിത്തവും കമ്യൂണിസവും മതങ്ങളും ഒരുപോലെ പങ്കിടുന്നുവെന്നതാണു കൗതുകകരമെന്ന് ആനന്ദ് ചൂണ്ടിക്കാട്ടുന്നു. ആധ്യാത്മിക ഗ്രന്ഥങ്ങളിൽ മാത്രമല്ല പ്രത്യയശാസ്ത്ര പുസ്തകങ്ങളിലും ലോകത്തിന്റെ കേന്ദ്രം മനുഷ്യനാണ്. മനുഷ്യനു വേണ്ടിയുള്ളതാണു ലോകത്തിലെ ഓരോ വസ്തുവും എന്ന് ഭൗതികവാദികൾക്കൊപ്പം ആത്മീയവാദികളും നമ്മെ പഠിപ്പിക്കുന്നു. ജീവിതത്തിന് മതവാദികൾക്കും മുതലാളിത്തവാദികൾക്കും കമ്യൂണിസ്റ്റുകാർക്കും വ്യത്യസ്തമായ ദർശനങ്ങളാണ്. എന്നാൽ ലോകത്തിന്റെ നടത്തിപ്പിന്റെ കാര്യം വരുമ്പോൾ എല്ലാവരും ഒരേ നിലപാടുകാരാണ്- ഉൽപാദിപ്പിക്കുക, പുരോഗമിക്കുക, സമൃദ്ധി നേടുക,

 

സ്ഥാനം തെറ്റിയ വസ്തു എന്ന കൃതിയിൽ ആനന്ദ് മുന്നോട്ടു വയ്ക്കുന്ന കാഴ്ചകളും കാഴ്ചപ്പാടുകളും അദ്ദേഹം തന്റെ സാഹിത്യകൃതികളിലും ലേഖനങ്ങളിലുമായി പതിറ്റാണ്ടുകളായി എഴുതുന്നതാണെങ്കിലും ആവർത്തനം ഇപ്പോഴും അതിന്റെ പ്രാധാന്യം കുറയ്ക്കുന്നില്ല. ഭരണകൂട ദുരയുടെ ഇരകളായി നാടുവിടുന്ന അഭയാർഥികളുടെ പ്രവാഹമാണ് ആനന്ദിന്റെ സാഹിത്യഭാവനയുടെ മുഖ്യസ്രോതസ്സ് എന്ന് എനിക്കു തോന്നിയിട്ടുണ്ട്. 1960 കളുടെ ഒടുക്കം കിഴക്കൻ ബംഗാളിൽനിന്നുള്ള (ഇപ്പോഴത്തെ ബംഗ്ലദേശ്) മനുഷ്യപ്രവാഹം നേരിട്ടു കണ്ടതിന്റെ ആഘാതമാണ് അഭയാർഥികൾ എന്ന നോവലായി പരിണമിച്ചത്. സ്ഥാനംതെറ്റിയ വാക്ക് എന്ന കൃതിയിലും, മനുഷ്യാധികാരത്തിന്റെ അഹന്ത നിറഞ്ഞ പ്രയോഗങ്ങൾ സാധാരണ മനുഷ്യരെ അഭയമില്ലാത്തവരാക്കി മാറ്റുന്ന ചരിത്രരേഖകൾ നാം വായിക്കുന്നു.

 

2008 ൽ കോഴിക്കോട്ടു വച്ചു നടത്തിയ എം.ഗോവിന്ദൻ സ്മാരണ പ്രഭാഷണം വികസിപ്പിച്ചതാണ് ‘കൈയൊഴിയപ്പെട്ട ധാരണകൾ’ എന്ന, ഈ കൃതിയിലെ അവസാന ലേഖനം. അനീതിയുടെ കാലം ശാശ്വതമാണെന്ന വാദം തനിക്കില്ലെന്ന് ആനന്ദ് വിശദീകരിക്കുന്നു. നീതിയും നീതിയുടെ പ്രയോഗവും സംബന്ധിച്ച് ലോകത്ത് ഗുണകരമായ ഒരുപാടു പരിവർത്തനങ്ങൾ എല്ലാ സർവാധിപത്യ പരീക്ഷണങ്ങൾക്കും ഇടയിലൂടെ സംഭവിച്ചിട്ടുണ്ട്. എന്നാൽ നീതിക്കും നീതിയുടെ നടത്തിപ്പിനുമിടയിലെ വിടവിനെക്കുറിച്ചാണു താൻ ‘ഗോവർധന്റെ യാത്രകളി’ൽ എഴുതിയത്. ഈ വിടവാണ് അനീതി. ചിലപ്പോൾ ഈ വിടവിന് അകലം കൂടുന്നു. ഒരു നദി പോലെ ഒഴുകുന്ന ഈ അനീതിയെ തരണം ചെയ്യാൻ മനുഷ്യൻ നദിയിലിറങ്ങുകയോ പാലം നിർമിക്കുകയോ ചെയ്യാറുണ്ട്. അത്തരം ഇടപെടലുകളാണ് ഓരോ കാലത്തും ഉയരുന്ന വേദനകളെ കൂടുതൽ ഉച്ചത്തിൽ കേൾപ്പിക്കുന്നത്. പലപ്പോഴും ഭരണ സ്തുതിപാഠകരുടെ അട്ടഹാസങ്ങളിൽ നീതിക്കുവേണ്ടിയുള്ള വിലാപങ്ങൾക്കു സ്വരം നഷ്ടമായിപ്പോകാറുണ്ടെങ്കിലും, എല്ലാം വിഴുങ്ങുന്ന കാലമല്ല, പുതിയ വാതിലുകൾ തുറക്കുന്ന കാലം എന്ന സങ്കൽപവും നമുക്കു സൂക്ഷിക്കാനാവും.

 

English Summary: Ezhuthumesa on the book titled ‘Sthanam Thettiya Vasthu’ by Anand