‘ജാതിയിൽ താണ യാദവനാണെന്റെ നാഥൻ.’ സത്യഭാമ പുഞ്ചിരിച്ചു. അവതാരപുരുഷന്റെ പ്രണയിനി എന്ന പ്രതിച്ഛായയ്ക്കു യോജിച്ചതായിരുന്നു സത്യഭാമയുടെ പുഞ്ചിരിയും നോട്ടവും. ‘നിനക്കാകട്ടെ, പാഞ്ചാലീ, എന്റേതിൽനിന്നു വിഭിന്നമായി ആകാശചാരികളുടെ മക്കളായ അഞ്ച് മഹാപുരുഷന്മാരെ കിടപ്പുമുറിയിൽ ഒരുമിച്ചു കൂട്ടുകാരായി കിട്ടി. അവർ

‘ജാതിയിൽ താണ യാദവനാണെന്റെ നാഥൻ.’ സത്യഭാമ പുഞ്ചിരിച്ചു. അവതാരപുരുഷന്റെ പ്രണയിനി എന്ന പ്രതിച്ഛായയ്ക്കു യോജിച്ചതായിരുന്നു സത്യഭാമയുടെ പുഞ്ചിരിയും നോട്ടവും. ‘നിനക്കാകട്ടെ, പാഞ്ചാലീ, എന്റേതിൽനിന്നു വിഭിന്നമായി ആകാശചാരികളുടെ മക്കളായ അഞ്ച് മഹാപുരുഷന്മാരെ കിടപ്പുമുറിയിൽ ഒരുമിച്ചു കൂട്ടുകാരായി കിട്ടി. അവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ജാതിയിൽ താണ യാദവനാണെന്റെ നാഥൻ.’ സത്യഭാമ പുഞ്ചിരിച്ചു. അവതാരപുരുഷന്റെ പ്രണയിനി എന്ന പ്രതിച്ഛായയ്ക്കു യോജിച്ചതായിരുന്നു സത്യഭാമയുടെ പുഞ്ചിരിയും നോട്ടവും. ‘നിനക്കാകട്ടെ, പാഞ്ചാലീ, എന്റേതിൽനിന്നു വിഭിന്നമായി ആകാശചാരികളുടെ മക്കളായ അഞ്ച് മഹാപുരുഷന്മാരെ കിടപ്പുമുറിയിൽ ഒരുമിച്ചു കൂട്ടുകാരായി കിട്ടി. അവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ജാതിയിൽ താണ യാദവനാണെന്റെ നാഥൻ.’  സത്യഭാമ പുഞ്ചിരിച്ചു. അവതാരപുരുഷന്റെ പ്രണയിനി എന്ന പ്രതിച്ഛായയ്ക്കു യോജിച്ചതായിരുന്നു സത്യഭാമയുടെ പുഞ്ചിരിയും നോട്ടവും. 

‘നിനക്കാകട്ടെ, പാഞ്ചാലീ, എന്റേതിൽനിന്നു വിഭിന്നമായി ആകാശചാരികളുടെ മക്കളായ അഞ്ച് മഹാപുരുഷന്മാരെ കിടപ്പുമുറിയിൽ ഒരുമിച്ചു കൂട്ടുകാരായി കിട്ടി. അവർ നിനക്ക് ആജ്ഞാനുവർത്തികൾ. എന്റെ ഭർത്താവായ കൃഷ്ണന്റെ കാര്യം പരുങ്ങലിലാണ്. വ്യത്യസ്ത പ്രണയിനികളുടെ സമ്മർദവൈകാരികതകളെ അതിജീവിക്കാൻ, കൃഷ്ണൻ എപ്പോഴും തേച്ചുമിനുക്കിയ നയതന്ത്രഭാഷ ഉപയോഗിക്കുന്നു. അപ്പോൾ പ്രണയം ഞങ്ങളിൽനിന്നു വഴുതിപ്പോവുന്നു.’

ADVERTISEMENT

ആദ്യവായനയിൽ കൃഷ്ണനിന്ദ എന്നു തോന്നാം. കൃഷ്ണപത്‌നി സത്യഭാമയുടെ സങ്കടവും നിരാശയുമാണ് ഒഴുകിപ്പരക്കുന്നത്. പാണ്ഡവപത്‌നി പാഞ്ചാലിയോടുള്ള പരിദേവനം പാണ്ഡവരെക്കുറിച്ചുള്ള അവമതിപ്പു കൂടിയായി നിറയുന്നു. ചുരുക്കത്തിൽ ആകെപ്പാടെയൊരു പൈതൃക നിന്ദ.

ഇനി അതേ വരികൾ ഒന്നുകൂടി വായിക്കൂ. 

രണ്ടു ഭാര്യമാരും അനേകം പ്രണയിനികളുമുണ്ടായിട്ടും കൃഷ്ണൻ അവർക്കൊന്നും വിധേയനായി അലസസുഖത്തിന്റെ പിന്നാലെ പോകുന്നില്ല. ലോകരക്ഷകനെന്ന ഉത്തരവാദിത്തം നിറവേറ്റാൻ അദ്ദേഹം പ്രയോഗിക്കുന്ന നയതന്ത്രം പ്രണയിനികളെ കൂടി സാധാരണത്വത്തിൽനിന്ന് ഉയർത്തുന്നു. പാഞ്ചാലിയുടെ കാര്യമാണെങ്കിലോ? ഏതു സ്ത്രീയും ആഗ്രഹിക്കുന്നതെന്താണ്. ഭർത്താവ് തന്റെ ഇഷ്ടങ്ങൾക്കൊത്തു നിൽക്കണം. ആകാശചാരികളുടെ മക്കളായിട്ടും, മഹാപുരുഷന്മാരായിട്ടും പാണ്ഡവരഞ്ചും പാഞ്ചാലിക്ക് വിധേയർ, ആജ്ഞാനുവർത്തികൾ. അപ്പോൾ പാഞ്ചാലിയും ഭാഗ്യവതി.

ഇത്തരത്തിൽ രണ്ടുവായന സാധിക്കുന്നൊരു വിശേഷപ്പെട്ട എഴുത്ത് വായിച്ചപ്പോൾ തോന്നിയതിങ്ങനെ. പുരാണങ്ങളിലേക്കും ഇതിഹാസങ്ങളിലേക്കും ചരിത്രത്തിലേക്കും ആളുകൾ കൂടുതൽ കൂടുതലായും ആഴത്തിലാഴത്തിലും സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന രചനകൾ നിർവഹിക്കാൻ കഴിയുക ഔന്നത്യമേറിയ പ്രതിഭകൾക്കു മാത്രമാണ്. മലയാളസാഹിത്യത്തിലും അത്തരം പ്രതിഭാവിലാസങ്ങൾ ഇടയ്ക്കിടെ തെളിഞ്ഞുയർന്നു വരാറുണ്ട്. അത്തരത്തിൽ തിളക്കമേറിയൊരു സൃഷ്ടിയാണ് ‘ഇന്നത്തെ അതിഥി അതീത ശക്തി’. 2013 ൽ പ്രസിദ്ധീകരിച്ച ഈ നോവലിലൂടെ മലയാളത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിലൊരാളായ കെ.പി. നിർമൽകുമാർ വ്യാസമഹാഭാരതത്തിന്റെ പുനർവായന പുതിയൊരു വഴിയിലേക്കു കൂടി തിരിച്ചുവിട്ടിരിക്കുകയാണ്. ജനമേജയന്റെ ജിജ്ഞാസയിൽ തുടക്കമിട്ട സഞ്ചാരത്തിന്റെ തുടർച്ച. 

ADVERTISEMENT

174 പേജുള്ള പുസ്തകത്തിലെ ഏറിയ പങ്കും കൗരവപക്ഷത്തുനിന്നുള്ള കാഴ്ചകളാണ്. അതുകൊണ്ടുതന്നെ പാണ്ഡവരാണ് ആകപ്പാടെ നിറംകെട്ടു നിൽക്കുന്നത്. പാണ്ഡവരെ നിറം കെടുത്തി സംസാരിക്കുന്ന പലരുണ്ട്. അവരിൽ പ്രധാനി, കേവലമൊരു സ്വത്തുതർക്കത്തെ കുരുക്ഷേത്രയുദ്ധത്തിലേക്ക് കൊണ്ടെത്തിച്ച ഗാന്ധാരഭൂപതി ശകുനിയാണ്. കൗരവരാജധാനിയോടു ചേർന്ന ജ്വാലാമുഖി ക്ഷേത്രത്തിന്റെ മുറ്റത്തെ പച്ചപ്പരവതാനിയിൽ ആധ്യാത്മികപ്രഭാഷണങ്ങളെന്ന വ്യാജേന ശകുനി കൗരവരാജവധുക്കളോടു പറഞ്ഞു നിറയ്ക്കുന്നത് അടിമുടി പാണ്ഡവനിന്ദകളാണ്.

കൗരവരാജവധുക്കളെ ആവശ്യാനുസരണം ശാരീരികമായി ഉപയോഗിക്കുക കൂടി ചെയ്യുന്ന ആ കള്ളക്കാമദേവൻ പരിത്യാഗിയുടെ വേഷമണിഞ്ഞ് കുലംകുത്തുകയാണ്. മുടിക്കാനുള്ള മന്ത്രങ്ങൾ ഉരുക്കഴിക്കുകയാണ്.

കുരുവംശത്തിന്റെ കാവൽപുരുഷന്മാരായ ഭീഷ്മപിതാമഹനും ദ്രോണരും കൃപരുമൊക്കെയുള്ള സഭയിൽ നടക്കുന്ന അരാജകത്വങ്ങളെ, വനവാസകാലത്തും അജ്ഞാതവാസക്കാലത്തും പാണ്ഡവർ നടത്തിയ അതിജീവനയത്‌നങ്ങളെ, വർത്തമാനകാലത്ത് സംഭവിച്ചേക്കാവുന്ന വിധത്തിൽ സാമാന്യയുക്തിയുടെ അരിപ്പയിലൂടരിച്ചെടുത്ത് പുനരവതരിപ്പിച്ചിരിക്കുകയാണ് ഈ നോവലിൽ.

മാധ്യമലേഖിക, പെണ്ണെഴുത്ത്, വിവരാവകാശനിയമം, രാഷ്ട്രീയവധം, ആവിഷ്‌കാരസ്വാതന്ത്ര്യം, വചനപ്രഘോഷണം, അധിനിവേശം തുടങ്ങി വർത്തമാനകാലത്തിന്റെ നിത്യോപയോഗത്തിലുള്ള അനേകമനേകം പദങ്ങളെയും പത്രപ്രവർത്തനം, പരിസ്ഥിതി നശീകരണം തുടങ്ങിയ വർത്തമാനകാല ജീവിതയാഥാർഥ്യങ്ങളെയും മഹാഭാരതവുമായി കോർത്തിണക്കുക വഴി ഭാരതമെന്ന ഇതിഹാസത്തെ ഇക്കാലത്തിന്റെ പുസ്തകം കൂടിയാക്കിയിരിക്കുകയാണ് നിർമൽ കുമാർ.

ADVERTISEMENT

പാണ്ഡവരെക്കുറിച്ച് ഒരിടത്ത് പറയുന്നതു നോക്കൂ. പെറ്റതള്ള കുന്തിയെ വയസ്സുകാലത്തു നോക്കാതെ, പാണ്ഡവർ ഹസ്തിനപുരിയിലെ വൃദ്ധസദനത്തിൽ തള്ളി. ഒരിക്കൽ രതിമോഹമുള്ള ആകാശചാരികളെ മന്ത്രം ജപിച്ച് ആകർഷിച്ചുവരുത്തി, അവരുമായി ഷണ്ഡഭർത്താവിനെ സാക്ഷിനിർത്തി വനാന്തരത്തിലെ ആശ്രമമുറിയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് പിറന്ന ജാരസന്തതികളായിരുന്നു പാണ്ഡവർ. പാണ്ഡുവിന്റെ ഭാര്യയുടെ വിവാഹബാഹ്യ രതിബന്ധത്തിലെ സന്തതികൾ.

വേറൊരിടത്ത് മുഖംപൊത്തി വതുമ്പിക്കൊണ്ട് ഭീമൻ ചോദിക്കുന്നു, ഭക്ഷണപ്രിയനും മന്ദബുദ്ധിയുമാണു ഞാനെന്നു നിങ്ങൾ ഹസ്തിനപുരിയിൽ പറഞ്ഞുപരത്തിയില്ലേ. ജന്മം തുലച്ചില്ലേ?

അങ്ങനെ ചോദിച്ചുവെന്നു കരുതി ഭീമനോട് എഴുത്തുകാരന് സഹതാപമേതുമില്ല. ഈ വാചകങ്ങളിൽ അതു മനസ്സിലാകും. വിശപ്പു സഹിക്കാനാവാതെ വന്നാൽ ഭീമൻ സഹൃദയഭാഷ മറക്കും. ചുറ്റും ഓടിനടന്ന്, കിട്ടിയ പന്നിയും മാനും അടക്കം, എന്തുജീവിയെയും ചുട്ടു തിന്നും. ആഞ്ഞു കടിക്കുമ്പോൾ ചുണ്ടും നാവും മുറിയും, കരുത്തനാണെന്നറിയാൻ, അരികെ ശത്രു വേണം. കട്ടിലിൽ രാത്രി പാഞ്ചാലിയെ കെട്ടിയിടുകയാണ് യുധിഷ്ഠിരൻ എന്ന ഭീമാരോപണം, കുറച്ചൊന്നുമല്ല അസംതൃപ്ത പാണ്ഡവപാളയത്തിൽ കോലാഹലമുയർത്തിയത്.

ധർമിഷ്ഠൻ എന്നു ഭാരതവർഷമാകെ പേരെടുത്ത യുധിഷ്ഠിരനും നോവലിൽ മാനുഷികചാപല്യങ്ങളെല്ലാമുള്ള വെറുമൊരു സാധാരണ മനുഷ്യനാണ്. ആർത്തിപൂണ്ടവനും വിഷയലമ്പടനും ഒക്കെയാണയാൾ. മദയാനകളെ പോരാട്ടഭൂമിയിലേക്കിറക്കാൻ ദുശ്ശാസനൻ ഒരുങ്ങുന്നുവെന്ന ചാരവാർത്ത വരേണ്ട താമസം, കിണ്ടിയും വൽക്കലവും കൊടുത്തു പാർഥനെ യുധിഷ്ഠിരൻ പടിയിറക്കി എന്നും വാർധക്യത്തിലും ഒടുങ്ങാത്ത ഭോഗദാഹവുമായി സഹോദരഭാര്യയെ കൂടെ കിടത്തുന്ന പാണ്ഡവമുഖ്യൻ എന്നുമൊക്കെ എഴുതുന്നുണ്ട്. 

കുന്തിയെയും വെറുതെ വിടുന്നില്ല. നാലു പുരുഷന്മാരുമായി വിവാഹബാഹ്യരതിയിലേർപ്പെട്ട കുന്തിക്ക് ധാർമികാവകാശമില്ല, പാഞ്ചാലിക്ക് ഒന്നിലധികം ഭർത്താക്കന്മാർ പാടില്ലെന്നു പറയാൻ എന്നാണ് നിരീക്ഷണം. 

കൗരവപക്ഷത്തു നിന്നുള്ള പാണ്ഡവനിന്ദകൾ പോരാഞ്ഞ് അവരുടെ സ്വയം പുകഴ്ത്തലുകളും ഉടനീളം വായിക്കാം. പറയുന്നത് ദുശ്ശാസനനാകാം, ദുര്യോധനനാകാം, ശകുനിയാകാം, കൊട്ടാരത്തെ ആശ്രയിച്ചു ജീവിക്കുന്ന യുക്തിവാദി ചാർവാകനോ ഹസ്തിനപുരി ലേഖികയോ ആകാം. 

‘ദൈവത്താൽ നിയോഗിക്കപ്പെട്ടവരാണ് ഞങ്ങൾ കൗരവർ. ഇക്കാണുന്നതെല്ലാം സംരക്ഷിക്കാൻ വരാനിരിക്കുന്ന കലിയുഗത്തിലേക്ക് ഉത്തരവാദിത്തത്തോടെ കൈമാറാൻ. ആകാശച്ചെരിവുകളിൽ അമാനുഷശക്തികൾ അണിനിരക്കുന്നതു കാണാറുണ്ട്. അഭിവാദ്യം ചെയ്യും, സുഖാന്വേഷണം നടത്തും, ആശംസകൾ അർപ്പിക്കും. പക്ഷേ, അഭിമാനത്തിന് അരുതാത്തതൊന്നും ആവശ്യപ്പെടില്ല. പക്ഷേ, പാണ്ഡവർ- പാടത്തു കന്നുപൂട്ടുകയും കുരുക്ഷേത്രഭൂമിയിൽ കാടു വെട്ടിത്തെളിച്ച് യുദ്ധയോഗ്യമാക്കുകയും ചെയ്യുന്ന നിങ്ങൾ ഹസ്തിനപുരി നിവാസികൾക്ക് അപമാനമായിരിക്കും, കുടിലപാണ്ഡവരുടെ കുറുക്കുവഴി യുദ്ധസന്നാഹം.’ ഇതു പറയുന്നത് ദുശ്ശാസനനാണ്. 

അതേ ദുശ്ശാസനൻ മറ്റൊരിടത്തു പറയുന്നതിങ്ങനെ: ‘ഇന്നു കാലാവസ്ഥ തെളിഞ്ഞുകാണുന്നു. മാനം മിന്നുന്നു. ആഘോഷമാണിന്നു മനുഷ്യപ്രയത്‌നത്തിന്റെ. കുരുക്ഷേത്രത്തിൽ ഉരുണ്ടുകൂടുന്ന യുദ്ധമേഘങ്ങളെ ഓർത്ത് കൗരവർ ആരും ഭയന്നു വിറയ്ക്കുന്നില്ല. കാരണം, കൃഷി നിർത്തി കൃഷിക്കാർ ഇന്ന്, കൗരവസൈന്യത്തിന് ആയുധം മൂർച്ച കൂട്ടുകയാണ്. കൃഷിക്കാർ തന്നെയാണു സൈനികർ. പൊതുചെലവിൽ വൻ സൈന്യത്തെ തീറ്റിപ്പോറ്റുന്നതല്ല നൂറ്റാണ്ടുകളായി കുരുവംശ ശൈലി. ഒരയൽക്കാരനും അതിർത്തി നുഴഞ്ഞുകയറാൻ ധൈര്യപ്പെടാറില്ല. സന്ദർശിക്കും, ഇടപഴകും, നുഴഞ്ഞുകയറില്ല. പാടത്ത് പണിയെടുക്കുന്നവന്റെ തലയറുത്ത് കുന്തത്തിൽ നാട്ടില്ല. മുല കൊടുക്കുന്ന അമ്മമാരെ വലിച്ചിഴച്ചുകൊണ്ടുപോയി അടിമപ്പണി ചെയ്യിക്കില്ല. ദുര്യോധനൻ എന്ന പദം മതി ഇടയ്ക്കിടെ വന്ന് അയൽരാജ്യങ്ങൾ സാമന്തപദവി പുതുക്കി ശാന്തിമന്ത്രം ഉച്ചരിക്കാൻ.’

ഇക്കാലത്തെ സദാചാരമാനദണ്ഡങ്ങളനുസരിച്ച് അളന്നാൽ മഹാഭാരതം എന്ന ഇതിഹാസമെമ്പാടും നിറഞ്ഞു നിൽക്കുന്നത് സദാചാരവിരുദ്ധതയാണ്, അപഥസഞ്ചാരങ്ങളാണ്. ഇത്ര മോശമായിരുന്നോ നമ്മുടെ പാരമ്പര്യം എന്ന് ഒരാൾക്ക് ചോദിക്കാം. പിന്നീടേതോ കാലത്ത് ഭാരതത്തിലേക്കു കടന്നു വന്ന സദാചാരമൂല്യങ്ങൾ വച്ച് അക്കാലത്തെ അളന്ന് കുത്തഴിഞ്ഞ ജീവിതമെന്നു പറയുന്നതിൽ കഥയില്ലെന്ന് മറ്റൊരാൾക്ക് തിരിച്ചടിക്കുകയും ചെയ്യാം. എന്തായാലും മഹാഭാരതകാലത്തെ ഉർവരമാക്കിയത് അയഞ്ഞ ലൈംഗികതയുടെ നിരന്തരാവർത്തനങ്ങളായിരുന്നു. അതിനുള്ള സാക്ഷ്യങ്ങളായും നോവലിൽ ഉടനീളം വിവരണങ്ങളുണ്ട്. 

സത്യവതിയായിരുന്നു ഭാഗ്യവതി. തോണി തുഴഞ്ഞ്, വൃദ്ധമുനികളുടെ പ്രകൃതിവിരുദ്ധ രതികേന്ദ്രമായിരുന്ന മീൻകാരി. ആ സത്യവതി ഹസ്തിനപുരം കൊട്ടാരത്തിൽ ശന്തനുവിന്റെ ഭാര്യയായി എത്തിയ ശേഷം സംഭവിച്ചതോ. 

യുവസുന്ദരിയാണ് രാജമാതാവ് സത്യവതി. കൈകാലുകൾക്ക് പ്രസരിപ്പുള്ളവനാണ് ഗാംഗേയൻ. അനുകൂലമാണവിടെ കാലാവസ്ഥ സദാചാര വിരുദ്ധതയ്ക്ക്. അവസരങ്ങൾ ഒന്നിലധികം തവണ തട്ടിക്കളഞ്ഞാലും, എത്രനാൾ രണ്ടു ശരീരങ്ങൾക്കു പിടിച്ചു നിൽക്കാനാവും, രതിയുടെ യുദ്ധകാഹളത്തെ. അവർ വഴങ്ങിയത് ജൈവദാഹത്തോടെയായിരുന്നു എന്നു സമാധാനിക്കാം.

മനസ്സിനു പിടിച്ചൊരു രതിക്രിയയ്‌ക്കൊടുവിൽ സത്യവതി പുത്രസ്ഥാനീയനായ ഭീഷ്മരോടു പറയുന്നു: മീൻകാരിയിൽനിന്നു രാജസ്ത്രീയിലേക്ക് എനിക്ക് പദവിമാറ്റം ഉണ്ടായി എങ്കിലും നീ എന്റെ പായിൽ കിടക്കുംവരെ എനിക്കു സംയോഗത്തിന് അവസരമുണ്ടായത് രണ്ടു വൃദ്ധന്മാരുമായാണ്. കന്യകാവസ്ഥയിൽ യമുനയിൽ വച്ച് എന്നെ ബലാൽക്കാരം ചെയ്ത പരാശരനും സ്വന്തം മകനു രാജാധികാരം നിഷേധിച്ചും മോഹിച്ച പെണ്ണിനെ സ്വന്തമാക്കണം എന്നു തീരുമാനിച്ച ശന്തനുവും. നിന്റെ ഭീഷ്മശപഥം, ബ്രഹ്‌മചര്യം എന്നിവ നീ ഇനിയും വൈശ്യത്തെരുവുകളിൽ കൊട്ടിഘോഷിച്ചോളൂ. പക്ഷേ, എന്റെ സൈന്ധവതടങ്ങളിൽ ആരോരുമറിയാതെ ഇടയ്ക്കു നീ വന്നു നനയ്ക്കണം.’ 

കവിതയും കഥയും ലയിച്ചുകിടക്കുന്ന, കാൽപനികതയും യാഥാർഥ്യവും കെട്ടിപ്പുണർന്നു രതികൂജനം നടത്തുന്ന എത്രയോ സന്ദർഭങ്ങൾ നിർമൽകുമാറിന്റെ തൂലികയിൽ വിരിഞ്ഞു വിടരുന്നു. 

ശകുനിയാണ് നോവലിലെ ഭൂരിഭാഗത്തും ആഖ്യാതാവായി വരുന്നത്. ആത്മീയാചാര്യൻ എന്ന വേഷത്തിൽ, കൈകളിൽ രുദ്രാക്ഷമാലയണിഞ്ഞ് അയാളും കാമഭൂപതിയാവുന്നു. കൗരവരാജ വധുക്കളാണ് ഭൂപതിയുടെ പരസ്യലൈംഗികതൃഷ്ണയുടെ ഇരകൾ. ഭൂപതിയുടെ വചനപ്രഘോഷണത്തിൽ, സുന്ദരികളായ കൗരവകുലവധുക്കൾക്കു ലഭിക്കുന്ന ശാരീരിക പരിഗണന, കൗരവരാജകുമാരന്മാരുടെ മേലാസകലം അമർഷം വിതറുന്നുണ്ട്. മുന്തിയ സ്പർശപരിഗണനയാണ്, ആത്മീയഗുരു പെൺഅവയവങ്ങൾക്കു നൽകുന്നത്. 

കൗരവരെ മഹത്വപ്പെടുത്തിയും പാണ്ഡവരെ ഇകഴ്ത്തിയും രചിച്ച ഒരു പുസ്തകം എന്ന് വായനയുടെ പലഘട്ടങ്ങളിലും ഒരാൾക്കു തോന്നാം. പക്ഷേ, അവസാനത്തെ അധ്യായത്തിൽ അതുവരെ പാണ്ഡവനിന്ദ നടത്തിക്കൊണ്ടിരുന്ന ശകുനിയെ കൈകാര്യം ചെയ്യുന്ന രീതി കാണുമ്പോഴാണ് എഴുത്തിലെ പെരുംതച്ചന്റെ തച്ചുശാസ്ത്രനൈപുണ്യം മറനീക്കി പുറത്തുവരുന്നത്. 

‘എവിടെ നിങ്ങൾ പിടിച്ചെടുത്ത ആ കരൾ? അതിന്റെ നിറം കറുത്തിരുണ്ടതല്ലേ? കാളകൂടവിഷം കയറി നിറം മാറിയതല്ലേ?’ കൊട്ടാരം ലേഖിക വിരൽചൂണ്ടി, തുടർന്നു. ‘ആഞ്ഞുചവിട്ടൂ, സാഷ്ടാംഗം നമസ്‌കരിച്ചു കിടക്കുന്ന ആ ക്ഷുദ്രജീവിയുടെ പിൻകഴുത്തിൽ, പാദസരം കെട്ടിയ കാലുകൾ വീണു ചതയട്ടെ. അധമജീവിയുടെ ജീവഞരമ്പുകൾ ഇനി പൊങ്ങരുത്. ആ ഗാന്ധാരവിഷജീവിയിൽ കുരുക്ഷേത്രം കുരുതിക്കളമാക്കാനാണ് കലിയുടെ കൂട്ടാളിയായി ഗാന്ധാരഭൂപതി പിറന്നത്. പൂർവാശ്രമം ഉൾപ്പെടെ സർവതും കയറിട്ട് വലിച്ചുനീക്കൂ. മരണദേവതയ്ക്ക് എല്ലാം എളുപ്പമാകണം.’

ജനമേജയന്റെ ജിജ്ഞാസ പോലെ തന്നെ ഈ നോവലുമൊരു വഴിമാറി നടത്തമാണ്. മഹാഭാരതത്തിലെ മൗനങ്ങളിൽ ശബ്ദം കൊണ്ടും വ്യാഖ്യാനം കൊണ്ടും പുനഃസൃഷ്ടി നടത്തുന്നവർക്കിടയിൽ ഈ എഴുത്തുകാരനില്ല. പറഞ്ഞും വായിച്ചും കേട്ട മഹാഭാരതത്തിന്റെ മുഴക്കങ്ങളെയാണ് തന്റേതായ ധ്യാനരഹസ്യം കൊണ്ട് നിർമൽകുമാർ പൊളിച്ചുപണിയുന്നത്. വായനക്കാരനു നൽകുന്ന ഒരു വെല്ലുവിളി കൂടിയാണ് ഈയെഴുത്ത്. വ്യാസഭാരതത്തെ അന്വേഷിച്ചുപോകാൻ പ്രേരിപ്പിക്കുന്ന വെല്ലുവിളി. 

ഇനി എഴുത്തുകാരനുമായി സംസാരിക്കാം. 

മഹാഭാരതത്തെ ഉപജീവിച്ച് ഒരുപാടു രചനകൾ പിൽക്കാലത്ത് ഉണ്ടായിട്ടുണ്ട്. ആ നിലയ്ക്ക് ഒരു തുടർച്ചയാണ് അങ്ങയുടെ ഉദ്യമം. പക്ഷേ, ജനമേജയന്റെ ജിജ്ഞാസയിലും ഈ നോവലിലും അവസാനിപ്പിക്കുന്നില്ല. ഭാരതസന്ദർഭങ്ങളെ അധികരിച്ചുള്ള നോവലെഴുത്തു തുടരുകയാണ്. ഇപ്പോൾ പതിവായി ഫെയ്സ്ബുക്കിലും എഴുതുന്നുണ്ട്. എന്തുകൊണ്ട് ഭാരതം, വീണ്ടും വീണ്ടും?

ബഹുസ്വര കേരളത്തിൽ ആരെങ്കിലുമുണ്ടോ മഹാഭാരത കഥാസന്ദർഭങ്ങളുമായി ഇടയ്‌ക്കൊന്നിച്ചിരിക്കാത്തവരായി? കൗരവരും പാണ്ഡവരും സമകാലിക ജീവിതത്തിൽ വൈകാരികവും ധിഷണാപരവുമായ ആധിപത്യം പുലർത്തുന്നു എന്നതിന്റെ ദൃഷ്ടാന്തമല്ലേ അവരെ ജീവിക്കുന്ന വ്യക്തികളായി ഇന്നും നമുക്ക് സമകാലികസന്ദർഭങ്ങളിൽ ഉദാഹരിക്കാൻ ആവുന്നത്! മഹാഭാരതകഥാപാത്രങ്ങൾക്കു മതാതീതമായൊരു സ്വീകാര്യതയുണ്ട്. അവരെ ആരെയും ഞാൻ പരിചയപ്പെടുത്തേണ്ട കാര്യമില്ല. ഏകലവ്യൻ എന്നുച്ചരിക്കുമ്പോഴേക്കും സ്വാർഥഗുരു മുമ്പിൽ തെളിയുന്നു. കർണൻ എന്നുച്ചരിക്കുമ്പോഴേക്കും പിഴച്ചുപെറ്റവൻ എന്ന കനിവുണരുന്നു. അഭിമന്യു എന്ന് പറയുമ്പോഴേക്കും ചതിയിൽ കൊല്ലപ്പെട്ടവൻ എന്ന സഹാനുഭൂതിയുണ്ടാവുന്നു പാഞ്ചാലി എന്നുച്ചരിക്കുമ്പോഴേക്കും അഞ്ച് ആണുങ്ങൾക്ക് പായക്കൂട്ടുകിടക്കേണ്ടിവന്നൊരു അസ്വാതന്ത്ര്യമെന്ന പരുഷബോധ്യമുണ്ടാവുന്നു. ദശാബ്ദങ്ങളോളം മലയാളിയുടെ മഹാഭാരത വായന ഈ വിധം അതിലളിതമായിരുന്നു. 

ഭാരതപര്യടനം മുതൽ  രണ്ടാമൂഴം വരെ മലയാളത്തിലുണ്ടായ പുനരാഖ്യാനങ്ങൾ സഹൃദയശ്രദ്ധ ആകർഷിച്ചതിനൊപ്പം, അവയിലൂടെ ചില കഥാപാത്രങ്ങൾ സഹൃദയ ഹൃദയങ്ങളിൽ കൂടുതലിടം നേടി. കുന്തി, ഗാന്ധാരി, ഭീമൻ, കർണൻ, ഏകലവ്യൻ, അഭിമന്യു ഇങ്ങനെ ഇഷ്ടങ്ങളുടെ കടും നിറങ്ങൾ മലയാളമനസ്സിലുണ്ട്. വായനക്കാരൻ എന്ന നിലയിൽ അതംഗീകരിക്കുമ്പോൾ തന്നെ, എന്റെ പുനരാഖ്യാനത്തെ പൊതുഇഷ്ടങ്ങൾ സ്വാധീനിക്കാൻ വിട്ടുകൊടുത്തിട്ടില്ല. കൊട്ടാരം ലേഖിക എന്നൊരു പത്രപ്രവർത്തകയാണ് ഈ നവീന മഹാഭാരതത്തെ നിലവിലുള്ള വൈകാരിക പക്ഷപാതങ്ങളിൽനിന്നു പിടിച്ചുമാറ്റുന്നത്. ചുവരെഴുത്തുകളിലൂടെയായിരുന്നു അക്കാലത്ത് ‘ഹസ്തിനപുരി പത്രിക’യുടെ വാർത്താ വിതരണം. കൗരവ, പാണ്ഡവ കഥാപാത്രങ്ങളുമായി കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ തെരുവോരക്കൂട്ടങ്ങളിലെ സാക്ഷരർ വഴി, വായിച്ചും പറഞ്ഞുകേട്ടും വഴിപോക്കർ അറിഞ്ഞു. കുതിരപ്പന്തികളിൽ അന്തിച്ചർച്ച ചെയ്തു. കഥാവശേഷയായ കൊട്ടാരം ലേഖികയുടെ പനയോലക്കെട്ടുകൾ കണ്ടെത്തി, അവ എന്റെ ഭാഷയിലേക്കു മൊഴിമാറ്റുന്ന നിയോഗമാണെനിക്കുണ്ടായത്!

മഹാഭാരതത്തെ കാണുന്നത് എങ്ങനെയാണ്. ഈ നാടിന്റെ പാരമ്പര്യത്തിലേക്കു നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന കൃതിയോ, അതോ കേവലമൊരു ഭാവനാലോകമോ?

കൂട്ടുകുടുംബ സ്വത്തുതർക്കത്തെ ഇതിഹാസമാക്കി മഹത്വവൽക്കരിക്കുന്ന വ്യാസഭാരതം നൂറ്റാണ്ടുകളിലൂടെ കടന്നുപോയപ്പോൾ, മലഞ്ചെരിവിലൂടെ ഒഴുകിയ അരുവി സമതലത്തിലെത്തി മഹാനദിയാകുന്നതു പോലെ മാറി. ഒരു കഥാപാത്രത്തെയും ഞാൻ മഹത്വവൽക്കരിക്കുകയില്ല. സത്യപ്രതിജ്ഞ ചെയ്യുന്നതുപോലെ പറഞ്ഞാൽ, വാത്സല്യമോ വിദ്വേഷമോ ഇല്ല. പൊരുതാനും നിലനിൽക്കാനുമുള്ള അവരുടെ പ്രയത്‌നത്തിൽ കർത്തവ്യബോധത്തോടെ ഞാൻ സാക്ഷി. ഗാന്ധാരിയുടെ കൺകെട്ടുതുണികളുടെ വിഴുപ്പുകെട്ടുമായി ജലാശയത്തിലേക്കു പോവുന്നൊരു അന്തഃപുര ദാസിയായി (മക്കളുടെ പുതിയ മേച്ചിൽപുറമായ ഇന്ദ്രപ്രസ്ഥത്തിൽ പോവാതെ), സ്വയം ചുരുങ്ങുമ്പോഴും, കൊട്ടാരം ലേഖികയുടെ ചോദ്യങ്ങൾക്കുള്ള മറുപടികളിൽ കുന്തി അസാധാരണ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നു. മാദ്രിയെ സതി അനുഷ്ഠിക്കാൻ പ്രേരിപ്പിച്ചത് കുന്തിയാണോ എന്നാണ് കൊട്ടാരം ലേഖിക അന്വേഷിക്കുന്നത്. മാദ്രിപുത്രനായ സഹദേവന്റെ ബാല്യകാലസ്മരണയിൽ, ഭീമനും കുന്തിയും ചേർന്ന് മാദ്രിയെ പാണ്ഡുവിന്റെ ചിതയിൽ എറിയുന്നുണ്ട്. അമ്മാ, അമ്മാ എന്നവൻ വിലപിക്കുമ്പോൾ, വാ പൊത്തിപ്പിടിച്ചു കുന്തി കുടിലിലേക്ക് കൊണ്ടുപോവുന്നു. വ്യാസൻ വെളിപ്പെടുത്താത്ത അരമന രഹസ്യങ്ങൾ കൊട്ടാരം ലേഖികയുടെ ചുവരെഴുത്തുപതിപ്പുകൾ വായിച്ചു വഴിപോക്കർ അറിയുന്നു. വ്യാസഭാരതം ഒരു സ്വതന്ത്ര സോഫ്ട്‌വെയർ എന്നൊരു മുൻ ഭാഷാപോഷിണി പത്രാധിപർ പറഞ്ഞതിൽ കാര്യമുണ്ട്. പുനരാഖ്യാനസാധ്യതയ്ക്കു പരിമിതിയില്ല. പകർപ്പവകാശ കടപ്പാടുമില്ല.

പാരമ്പര്യവാദികളുടെ ഭാരതമല്ല, അങ്ങയുടെ ഭാരതം. ലൈംഗികത, ധാർമികത, അധികാരം, സദാചാരം എന്നിവയെല്ലാം സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാട്. ഈ പുസ്തകമെഴുതിയ കാലത്ത് എങ്ങനെ സ്വീകരിച്ചു വായനക്കാർ?

വ്യാസനെഴുതിയതിൽ ‘അതീതശക്തി’കളുടെ സംഭാവന കാണുന്നൊരു പരമ്പരാഗത വായനാശൈലിയാൽ പരിപോഷിക്കപ്പെട്ട സഹൃദയലോകം ചുറ്റുമുണ്ടെന്നറിയാമെങ്കിലും, പുനരാഖ്യാനം ആ സഹൃദയലോകത്തെ ലക്ഷ്യമാക്കിയായിരുന്നില്ല. അവരുടെ 'വിഗ്രഹാ'രാധന തുടരട്ടെ. കാല്പനിക ശാന്തനുവിനെ മുൾമുനയിൽ നിർത്തി വിലപേശി മഹാറാണിയാവാൻ സത്യവതിയെ തുണച്ചത് ലൈംഗികാകർഷണമായിരുന്നു. ശാന്തനുവിന്റെ മരണശേഷം ഭീഷ്മരെ പ്രലോഭിപ്പിക്കാൻ സത്യവതി ശ്രമിക്കുമെന്നത് സാധ്യതയാണ്.

ഭീഷ്മർ സമ്മതിച്ചുവോ എന്നതും തള്ളിക്കളയാനാവില്ല. ഏതു വ്യാസഭാഷ്യവും അസ്വീകാര്യമെന്ന് ആദ്യം തന്നെ സംശയിക്കാൻ പുനരാഖ്യാനത്തിൽ തയാറാവുമ്പോൾ മാത്രമേ യഥാർഥത്തിൽ പുനഃസൃഷ്ടിയാവൂ. അല്ലെങ്കിൽ ‘വ്യാസമൗന’ങ്ങൾ ശബ്ദായമാനമാക്കി എന്നേ എഴുത്തുകാരന് അവകാശപ്പെടാനാവൂ. വ്യാസഭാരതമെന്ന തസ്രാക്കിനെ ഒരു ഖസാക്ക് ആക്കി മാറ്റുകയാണ് പുനരാഖ്യാനത്തിന്റെ ഉന്നം. ആ രീതിയിലുള്ള വായന സാധ്യമാവുന്നവർ ‘ജനമേജയന്റെ ജിജ്ഞാസ’യും ‘ഇന്നത്തെ അതിഥി’യും കണ്ടെത്തട്ടെ.

വായനക്കാരൻ എന്ന നിലയ്ക്ക് ആരുടെ കൂടെയാണ്? കൗരവരുടെയോ പാണ്ഡവരുടെയോ? രണ്ടു കൂട്ടരുടെയും ധാർമികതകളെ എങ്ങനെ വിലയിരുത്തുന്നു? പാണ്ഡവരെ നന്മയുടെയും കൗരവരെ തിന്മയുടെയും പ്രതിരൂപങ്ങളായി വിലയിരുത്തുന്ന മഹാഭാരതചിന്തയെയും അത്തരം വ്യഖ്യാനങ്ങളെയും മുറിച്ചുകടക്കാനുള്ള കാരണം?

 

രാവിലെ കണ്ണുമിഴിച്ചുനോക്കുമ്പോൾ കൗരവബാലന്മാർ കണ്ടതെന്താണ്? കോട്ടവാതിലിൽ കൈനീട്ടി അഭയം യാചിക്കുന്ന 'കാട്ടുജീവി'കളെ! എന്തിനവരെ കൗരവർ കുടുംബാംഗങ്ങൾ ആയി അംഗീകരിക്കണം? സ്വന്തം ഇഷ്ടത്തിന് ചെങ്കോൽ വലിച്ചെറിഞ്ഞു കാട്ടിൽ പോയ ഭീരുവായിരുന്നു പാണ്ഡു. പിൻഗാമികൾ എന്ന സംശയകരമായ അവകാശവാദത്തോടെ അവർ ഹസ്തിനപുരിയിലെത്തിയതോടെ, അരമനയിൽ വഴക്കു തുടങ്ങുന്നു. വ്യാസപിന്തുണയോടെ പാണ്ഡവകുടുംബം പിൽക്കാലത്തു നന്മമരങ്ങളാവുന്നു. ഇതൊക്കെ എങ്ങനെ ഒരു സർഗാത്മക പുനരാഖ്യാനത്തിൽ ഒത്തുതീർക്കും? പുനരാവിഷ്‌കരിക്കപ്പെട്ട കഥാപാത്രങ്ങൾക്കു നിലവിലുള്ള നിത്യജീവിതവുമായി മത്സരിക്കാൻ വേണ്ട പ്രയോഗിക ചിന്താഗതിയുണ്ട്. ഏതു പ്രതിസന്ധിയിലും അവരുടെ കാഴ്ചപ്പാട് അവതരിപ്പിക്കാനുള്ള പ്രചോദനമുണ്ട്.

പുനരാഖ്യാനത്തിൽ എഴുത്തുകാരൻ മൂന്നു വ്യത്യസ്ത ജോലികൾ ഒരേ സമയം ചെയ്യുന്നു- Prosecution, defense and judge. എന്നാലയാൾ തൊഴിൽപരമായ ഇടം വാത്സല്യത്താലും വിദ്വേഷത്താലും മലിനപ്പെടാതെ പവിത്രമായി സൂക്ഷിക്കുന്നു.

മഹാഭാരതത്തെ കലഹത്തിന്റെ ക്ലാസിക് എന്ന് മുമ്പൊരിക്കൽ വിശേഷിപ്പിച്ചുകണ്ടു. എന്താണ് അങ്ങനെ പറയാൻ കാരണം? കലഹത്തിന്റെ അടിവേരുകൾ അന്വേഷിക്കുന്നതിലൂടെ ജീവിതത്തിന്റെ ശരിയെന്താണ് എന്ന അന്വേഷണം കൂടിയല്ലേ ഭാരതം നടത്തുന്നത്?

‘നന്മമര’ങ്ങൾ അല്ല മഹാഭാരത കഥാപാത്രങ്ങൾ. മനുഷ്യമനസ്സുപോലെ കുഴപ്പം പിടിച്ച ആവാസവ്യവസ്ഥയിരുന്നു മഹാഭാരതം. അതുവായിച്ചാൽ ഗുണമുണ്ടെന്നൊന്നും തോന്നിയിട്ടില്ല, എന്നാൽ വായിക്കാതിരുന്നാൽ എന്തോ നഷ്ടപ്പെടാനുണ്ട്.

മലയാള സാഹിത്യത്തെക്കുറിച്ച് ഏറ്റവും അപ്ഡേറ്റഡായിരിക്കാൻ അങ്ങയ്ക്ക് കഴിയുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവം. എഴുത്തിനെ സഹായിക്കുന്നുണ്ടോ സമൂഹമാധ്യമം? അവയെ നിയന്ത്രിക്കാൻ നടക്കുന്ന നീക്കങ്ങളെക്കുറിച്ച്?

ജീവിതം, വാർധക്യം, മരണം, മരണാനന്തരം, പ്രപഞ്ചം ഇവയൊക്കെ ഭീതിദമായ ചിന്താവിഷയമായിരുന്നൊരു തീ പിടിച്ച യുവത്വമുണ്ടായിരുന്നു മറ്റുള്ളവർക്കെന്നപോലെ എനിക്കും. അക്കാലത്തെ രചനകളിൽ ആ അവസ്ഥകളുടെ സാന്നിധ്യം നിത്യജീവിത പ്രശ്‌നങ്ങളേക്കാൾ സംഭവിക്കുകയും ചെയ്തു. എന്നാൽ യുവത്വവിഭാവന പോലൊരു ‘ദാർശനിക’വിഭാഗം മാത്രമല്ല ഈ അവസ്ഥകളെന്നും യഥാർഥത്തിൽ അവയെ നേരിടുമ്പോൾ സംഭവിക്കുന്ന മാനസികാവസ്ഥ വ്യത്യസ്തമാണെന്നും തിരിച്ചറിയുന്നു.

അവസാനത്തെ തിരയ്ക്കായി കാത്തിരിക്കുന്ന ഒരു കഥാപാത്രത്തെക്കുറിച്ച് അക്കാലത്തു വായിച്ചപ്പോൾ, അതൊരു കാവ്യാത്മക ഉദ്ധരണിയായി കൗതുകത്തോടെയാണ് കണ്ടതെങ്കിൽ ‘അവസാനത്തെ തിര’ എന്നതൊരു കല്പിതകൽപനയല്ലെന്ന് ഇപ്പോൾ യാഥാർഥ്യബോധത്തോടെ തിരിച്ചറിയുന്നു. ഈ ബോധ്യങ്ങളെ അപ്പപ്പോൾ അറിയാനും പങ്കുവയ്ക്കാനും സമരസപ്പെടാനും സഹായിക്കുന്ന സമൂഹമാധ്യമങ്ങളേ നിങ്ങൾക്ക് സ്വസ്തി!

മലയാള സാഹിത്യത്തിലേക്ക് ആധുനികതയെ വരവേറ്റവരിൽ പ്രധാനിയാണ്. ബുദ്ധിപരതകൊണ്ട് കഥകളെ നടപ്പുവഴികളിൽനിന്ന് മോചിപ്പിച്ചെടുക്കുകയും സാങ്കേതിക പരീക്ഷണങ്ങൾ കൊണ്ട് രചനാതന്ത്രങ്ങളെ പൊളിച്ചെഴുതുകയും ചെയ്ത ആൾ. പതിറ്റാണ്ടുകൾക്കു മുമ്പായിരുന്നു നിങ്ങൾ ഒരുകൂട്ടമെഴുത്തുകാരുടെ വിപ്ലവം. എഴുത്തുരീതികളിൽ പിന്നീട് ഏറെ മാറ്റമുണ്ടായി. ഒന്നു തിരിഞ്ഞുനോക്കാമോ ആ കാലത്തേക്ക്? പിന്നീടുണ്ടായ മാറ്റങ്ങളിലേക്കും.

ആധുനികതയെക്കുറിച്ച് ആ കാലത്തു നിരൂപകരിൽനിന്നും വായനക്കാരിൽനിന്നും അവഹേളനങ്ങൾ ധാരാളമുണ്ടായിരുന്നു. നിത്യജീവിതപ്രശ്‌നങ്ങളുമായി പൊരുത്തപ്പെടാത്ത ഈ ‘കപട രചനാരീതി’ കൊണ്ടെന്തു നേട്ടമെന്നതൊരു യുക്തിസഹമായ ചോദ്യം തന്നെയല്ലേ? എന്നാൽ, ആധുനികതയിൽ പ്രശ്‌നവൽക്കരിക്കപ്പെട്ടതു ദിനചര്യയിലെ അട്ടഹാസങ്ങൾ ആയിരുന്നില്ല. ഇന്നും, ആ നിലയ്ക്കു നോക്കിയാൽ ആധുനികതയ്‌ക്കൊരു കാലാതിവർത്തിയായ സാധുതയുണ്ട്. അതെന്തെന്നല്ലേ. മനുഷ്യാസ്തിത്വത്തെ സംബന്ധിച്ചു നമുക്കുള്ള വർധിച്ചുവരുന്ന അജ്ഞതയും അങ്കലാപ്പുമാണത്. കുട്ടിക്കാലത്തുണ്ടായിരുന്ന വിസ്മയത്തോടുകൂടിയാണ് ജീവിതാന്ത്യത്തിലും, ‘ഈ പ്രപഞ്ചത്തിൽ ഒരു മനുഷ്യൻ’ എന്ന അദ്ഭുതം നാം അനുഭവിച്ചറിയുന്നത്. ഈയിടെ ഒരു മുതിർന്ന പത്രപ്രവർത്തകൻ അഭിമുഖത്തിൽ ‘ആധുനികത തട്ടിപ്പായിരുന്നു’ എന്ന് നിരീക്ഷിച്ചപ്പോൾ ആ നിരീക്ഷണലാളിത്യമോർത്തു ഞാൻ പൊട്ടിച്ചിരിച്ചുപോയി. ‘അസ്തിത്വം തട്ടിപ്പു തന്നെ’യാണ് എന്ന് ചിന്തിച്ചുപോവുന്നത്ര അനാവശ്യമാണ് ഭാരിച്ച ഈ പ്രപഞ്ചനിർമിതി! ആധുനികത, പരസ്പരം ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന കൂട്ടുകെട്ടൊന്നും ആയിരുന്നില്ല. അതൊരു വികലമനോനിലയായിരുന്നു. ഏറിയും കുറഞ്ഞും ചിന്തകളിലെങ്കിലും. ഇപ്പോഴും അത് തുടരുന്നുണ്ട്.

എങ്ങനെ എഴുതണം എന്ന ചിന്തയിൽ മാറ്റം കൊണ്ടുവന്ന, അക്കാലത്തെ എഴുത്തുകാർക്ക് വായനക്കാരെ കൂടെ നിർത്താൻ കഴിയാഞ്ഞതു കൊണ്ടാണോ ദുരൂഹത സൃഷ്ടിക്കുന്നവർ എന്ന ആരോപണം നേരിടേണ്ടി വന്നത്?

തൊഴിൽവിജയം നേടിയൊരു മുതിർന്ന പത്രാധിപർ ഒരഭിമുഖത്തിൽ തുറന്നു പറഞ്ഞു, നമ്മുടെ പത്രം വായിക്കുന്നത് ഐഎഎസ് ഓഫിസർ മുതൽ ഓട്ടോ തൊഴിലാളി വരെ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവരായിരിക്കാം, എന്നാൽ അവർക്കെല്ലാം ഒരുപോലെ എളുപ്പം മനസ്സിലാവുന്നൊരു സരളഭാഷ വേണം വാർത്താവതരണത്തിൽ എന്നതാണ് ഞങ്ങളുടെ ന്യൂസ് ഡസ്‌ക് നയം. അദ്ദേഹത്തിന്റെ ലക്ഷ്യം ആ പത്രം നടപ്പിലാക്കി, വിജയം കണ്ടു. എന്നാൽ സർഗാത്മക സാഹിത്യകാരൻ എഴുതുന്നത് അങ്ങനെ ഒരു പത്രാധിപരുടെയോ ‘ഗുരുജി’യുടെയോ സോദ്ദേശ്യനിർദേശമനുസരിച്ചല്ല. എം.ടി. വാസുദേവൻ നായർ പത്രാധിപരായിരിക്കുമ്പോഴാണ് പതിവായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഞാൻ എഴുതിയത്. ‘ലളിതഭാഷയിൽ പുതുക്കി എഴുതിയാൽ പരിഗണിക്കാം’ എന്ന കുറിപ്പോടെ ഏതെങ്കിലും ‘ദുർഗ്രഹ’ കഥ എംടി മടക്കിയ ഓർമയില്ല. ഭാഷാപോഷിണിയിൽ എഴുതുമ്പോഴും ‘സുഹൃത്തേ ദുർഗ്രഹമാണല്ലോ ഭാഷ’ എന്ന് മറുപടിയിൽ പത്രാധിപസമിതിയംഗം നിരീക്ഷിച്ച ഓർമയില്ല.

വായനാഭിരുചിയെ നിരന്തരം നിരീക്ഷിക്കുന്ന പത്രാധിപന്മാർ എങ്ങനെ ‘രോഗാതുര ആധുനികത’യോട് പ്രതികരിച്ചു എന്നതാണ് അർഥഗർഭമായ കാര്യം. അവർ എഴുത്തുകാരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. സംവേദനതലത്തിൽ വായനക്കാർ പല തട്ടുകളിലാണെന്ന യാഥാർഥ്യം പത്രാധിപൻമാരും നിരൂപകരും അറിഞ്ഞു. ആധുനികതയോട് മുഖം തിരിച്ച ലളിതവായനക്കാർക്കായി കാക്കത്തൊള്ളായിരം ജനപ്രിയ വാരികകൾ മുറുക്കാൻ കടകളിൽ അക്കാലത്തു തൂങ്ങിക്കിടന്നിരുന്നു!

കെ.പി നിർമൽകുമാറിന്റെ കഥകൾ പൊന്നാപുരം കോട്ടകളാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. കെട്ടുറപ്പുള്ള, ആർക്കും നുഴഞ്ഞുകയറാനാവാത്ത ഉറച്ച കോട്ടകൾ. കഥയുടെ ശിൽപഭംഗി സംബന്ധിച്ച് ഇതൊരു പ്രശംസ തന്നെ. പക്ഷേ, എല്ലാവർക്കും എളുപ്പം കയറിച്ചെല്ലാവുന്ന ഇടങ്ങളല്ല അവ എന്ന ധ്വനിയും ആ വിലയിരുത്തലിലുണ്ട്. നിർമൽകുമാറിന്റെ കഥകളുടെ സാങ്കേതിക മികവിനെയാണ് ആ വിശേഷണം കൊണ്ട് ആദരിക്കുന്നത്. സാങ്കേതിക മികവിന്റെ കാര്യത്തിൽ പുതിയ എഴുത്തുകാരുടെ കഥകളെ എങ്ങനെ വിലയിരുത്തുന്നു?

കഥ വായിച്ചിട്ടു തരക്കേടില്ല എന്ന് തോന്നിയാൽ അഭിപ്രായം ആഹ്ലാദത്തോടെ പങ്കിടും. അറിയിക്കും. നന്നെന്നു തോന്നിയാൽ കഥാകൃത്തിന്റെ മറ്റു കഥകൾ കണ്ടെത്താൻ ശ്രമിക്കും. ‘സമകാലിക മലയാളം വാരിക’ ചെയ്യുന്നൊരു നല്ല കാര്യമുണ്ട് - പ്രസിദ്ധീകരിക്കുന്ന കഥകൾ ഓൺലൈനിൽ പിൽക്കാലത്തു വീണ്ടും നമുക്ക് സന്ദർശിക്കാം. മറ്റു പ്രമുഖ സാഹിത്യപ്രസിദ്ധീകരണങ്ങളും അതുപോലെ

ആഗോളവായനക്കാരെ ഉന്നം വച്ച് ഓൺലൈൻ ഉള്ളടക്കം വിതരണം ചെയ്യാനുള്ള സഹൃദയത്വം കാണിക്കണം. ചിതറിക്കിടക്കുന്ന സഹൃദയരിൽ നിന്ന്, ‘പണമടച്ചാൽ തരാ’മെന്ന നിബന്ധന വച്ചു പിടിച്ചുവയ്ക്കരുത് സാഹിത്യമൂല്യമുള്ള കഥകൾ.

മഹാഭാരതത്തെ അധികരിച്ച് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന എഴുത്ത്  എന്നത്തേക്കു പുസ്തകമാവും?

ജീവിതാവസ്ഥകളോട് എനിക്കുള്ള അതിസൂക്ഷ്മ പ്രതികരണങ്ങൾ സഹൃദയരുമായി വിനിമയം ചെയ്യാനുള്ള ഉപകരണമായി മഹാഭാരത കഥാപാത്രങ്ങൾ ‘കൊട്ടാരം ലേഖിക’യെ സ്വീകരിച്ചിട്ടുണ്ട്. മാതൃത്വം എന്നതൊരു മഹനീയമായ പെണ്ണവകാശമാണെന്നും, അത് നേടിയെടുക്കാൻ പൂചൂടി ആൺവേട്ടയ്ക്കു പുറത്തുപോവുമെന്ന സാഹസികജീവിതരീതി പാണ്ഡവമാതാവിൽ കാണുന്നതു പോലെ തന്നെ, ഓരോ മഹാഭാരതകഥാപാത്രത്തെയും, അശേഷം മഹത്വപ്പെടുത്താതെ അവരുടെ ജൈവിക ചോദനയ്ക്കനുസരിച്ചു മുന്നേറാൻ പ്രേരിപ്പിക്കുന്നതെന്തോ അതായിരിക്കും എനിക്കവരുമായുള്ള ധാരണ. ‘ജനമേജയന്റെ ജിജ്ഞാസ’ എഴുതിക്കഴിഞ്ഞിട്ടും ആർക്കും അയയ്ക്കാതെവച്ചിരിക്കുമ്പോഴായിരുന്നു വാരികയുടെ പത്രാധിപർ ഇപ്പോൾ എന്താണെഴുതുന്നതെന്നന്വേഷിച്ചത്. അമ്പതുലക്കങ്ങളായി അവർ അത് പ്രസിദ്ധീകരിച്ചു. ആകസ്മികമായിരുന്നു അതൊക്കെ.

നോവലും കഥയുമൊക്കെ പരിഭാഷ ചെയ്യപ്പെട്ട് അന്യദേശങ്ങളിലേക്കെത്തുന്ന രീതി വ്യാപകമായതോടെ ഇക്കാലത്തെ എഴുത്തുകാർ മുൻതലമുറയെ അപേക്ഷിച്ച് കേരളത്തിനുപുറത്ത് കൂടുതലായി അറിയപ്പെടുന്നുണ്ട്. ഇത് നമ്മുടെ സാഹിത്യത്തിന്റെ മൂല്യം കൂട്ടിയിട്ടുണ്ടോ?

സാഹിത്യമൂല്യവുമായി പുസ്തക പ്രസിദ്ധിയെ കൂട്ടിക്കെട്ടുമ്പോഴാണ് കുഴപ്പം. അതുമാറ്റിവച്ചാൽ, പുസ്തകങ്ങൾ പുറംനാടുകളിൽ വായിക്കപ്പെടുന്നുണ്ടാവാം എന്ന സാധ്യത ഒരുത്തേജനമാണ്.

Content Summary: Pusthakakkazhcha column by Ravivarma Thampuran on K. P. Nirmalkumar