ചെറുപ്പമായിരുന്നപ്പോൾ ചെറുപ്പമായിരുന്നതുപോലെ എഴുതിയവരെ പിന്നൊരിക്കിൽ വായിക്കുമ്പോൾ, ഒരു പക്ഷേ അൻപതു വർഷത്തിനു ശേഷം വായിക്കുമ്പോൾ, നമ്മുടെ ചെറുപ്പത്തെക്കൂടി ഓർമ്മിയ്ക്കുന്നുണ്ടാവുമോ? ചിലപ്പോൾ. അല്ലെങ്കിൽ, തങ്ങളുടെ കഥയ്‌ക്കോ, കവിതയ്‌ക്കോ, പുസ്തകങ്ങൾക്ക് ഒപ്പമോ ഉപേക്ഷിച്ച/നഷ്ടപ്പെട്ട യുവത്വത്തെ

ചെറുപ്പമായിരുന്നപ്പോൾ ചെറുപ്പമായിരുന്നതുപോലെ എഴുതിയവരെ പിന്നൊരിക്കിൽ വായിക്കുമ്പോൾ, ഒരു പക്ഷേ അൻപതു വർഷത്തിനു ശേഷം വായിക്കുമ്പോൾ, നമ്മുടെ ചെറുപ്പത്തെക്കൂടി ഓർമ്മിയ്ക്കുന്നുണ്ടാവുമോ? ചിലപ്പോൾ. അല്ലെങ്കിൽ, തങ്ങളുടെ കഥയ്‌ക്കോ, കവിതയ്‌ക്കോ, പുസ്തകങ്ങൾക്ക് ഒപ്പമോ ഉപേക്ഷിച്ച/നഷ്ടപ്പെട്ട യുവത്വത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപ്പമായിരുന്നപ്പോൾ ചെറുപ്പമായിരുന്നതുപോലെ എഴുതിയവരെ പിന്നൊരിക്കിൽ വായിക്കുമ്പോൾ, ഒരു പക്ഷേ അൻപതു വർഷത്തിനു ശേഷം വായിക്കുമ്പോൾ, നമ്മുടെ ചെറുപ്പത്തെക്കൂടി ഓർമ്മിയ്ക്കുന്നുണ്ടാവുമോ? ചിലപ്പോൾ. അല്ലെങ്കിൽ, തങ്ങളുടെ കഥയ്‌ക്കോ, കവിതയ്‌ക്കോ, പുസ്തകങ്ങൾക്ക് ഒപ്പമോ ഉപേക്ഷിച്ച/നഷ്ടപ്പെട്ട യുവത്വത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപ്പമായിരുന്നപ്പോൾ ചെറുപ്പമായിരുന്നതുപോലെ എഴുതിയവരെ പിന്നൊരിക്കിൽ വായിക്കുമ്പോൾ, ഒരു പക്ഷേ അൻപതു വർഷത്തിനു ശേഷം വായിക്കുമ്പോൾ, നമ്മുടെ ചെറുപ്പത്തെക്കൂടി ഓർമ്മിയ്ക്കുന്നുണ്ടാവുമോ? ചിലപ്പോൾ. 

 

ഒ.വി. വിജയൻ
ADVERTISEMENT

അല്ലെങ്കിൽ, തങ്ങളുടെ കഥയ്‌ക്കോ, കവിതയ്‌ക്കോ, പുസ്തകങ്ങൾക്ക് ഒപ്പമോ  ഉപേക്ഷിച്ച/നഷ്ടപ്പെട്ട യുവത്വത്തെ പിന്നീട് എഴുത്തുകാരും വായനക്കാരും കണ്ടുമുട്ടുന്ന സന്ദർഭം ഓർത്തു നോക്കു: ഉദാഹരണത്തിന്, ‘‘ഖസാക്കിന്റ ഇതിഹാസം’’,  എഴുത്തുകാരനെയും നോവലിന്റെ വായനക്കാരെയും കണ്ടുപിടിക്കുന്നതു പോലെ.  വിജയനെ പിന്നെ നമ്മൾ അതുപോലെ കാണുന്നില്ല. ഒരൊറ്റ പുസ്തകത്തിൽ തന്റെ യുവത്വത്തെ മുഴുവനും പിന്നെയൊരു നീക്കിയിരിപ്പ് ഇല്ലാത്തവിധം വിജയൻ ഉപയോഗിക്കുന്നു. ഖസാക്കിൽ നിന്നും വിജയൻ മടങ്ങുന്നത് തന്റെ തന്നെ യുവത്വത്തെ ഓർമ്മയാക്കികൊണ്ടാണ്. ഒരു കൃതിയിൽ മാത്രം ജീവിക്കുന്ന ആളായിക്കൊണ്ട്.  

 

തങ്ങളുടെ ആയുസ്സിനെ തങ്ങൾ ജീവിക്കുന്ന കാലത്തിനൊപ്പം മേയാൻ വിടുന്ന എഴുത്തുകാർ ഇതിനു വിപരീതമാണ്. അവർ ഉത്സാഹരഹിതമായ ഒരു ലോകത്തിന്റെ പടയിലെ അംഗങ്ങളാണ്. അവരുടെ എഴുത്തിൽ അവരുടെ ഭാഷയുടെ ഓരോ കാലാവസ്ഥയും അതേപോലെ അടയാളപ്പെടുത്തിയിരിക്കുന്നു. വേനലും മഴയും വെള്ളപ്പൊക്കവും വരൾച്ചയും അതിജീവിക്കുന്ന ഒരു പ്രതിമ, അങ്ങനെ അവർ സാഹിത്യ ചരിത്രത്തിൽ തങ്ങളെ ഭാവന ചെയ്യുന്നു. മൃതമായ ഒന്നിന്റെ മണം അവരെ സദാ പിന്തുടരുമ്പോഴും.    

 

ADVERTISEMENT

ഒന്നാം ഗൾഫ് യുദ്ധത്തിനു തൊട്ടുമുമ്പ് അഭയാർത്ഥികളുടെ പലായനത്തിൽ ഞാനും അംഗമായിരുന്നു. യുദ്ധത്തിൽ പങ്കാളികളല്ലാത്ത, എന്നാൽ യുദ്ധത്തിൽ പങ്കെടുക്കുന്ന വിചിത്ര ചരിത്രമാണ് അഭയാർഥികളുടെ. അപ്പോൾ അവരുടെ ആയുസ്സ് അതുവരെയുമുള്ള അവരുടെ ജീവിതത്തിന്റെ നിഴലിനൊപ്പം തുഴയുക മാത്രമാണ്, അരക്ഷിതത്വത്തിന്റെ  നാളുകളിൽ പെട്ടെന്ന് അവർക്ക് മരണത്തോളം വയസ്സാവുന്നു. എന്നാൽ, ആ നാളുകളിൽത്തന്നെയാണ് തന്റെ ജീവനെ കൊതിപ്പിക്കുന്ന ആശകളിലേക്ക് അവർ തുടരെ തുടരെ പ്രവേശിക്കുന്നതും. 

മേതിൽ

 

അക്കാലത്ത് ഒരു മലയാളി കുടുംബത്തിനൊപ്പം ഷെയറിംഗിൽ താമസിക്കുകയായിരുന്നു ഞാൻ, അവർ അധിനിവേശത്തിന്റെ ആദ്യ നാളുകളിൽത്തന്നെ കേരളത്തിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ആ രണ്ടുമുറി ഫ്ലാറ്റിൽ ഞാൻ എന്റെ നിശബ്ദതയുടെ കൂടി നോട്ടത്തിലുമായി: വായിക്കുന്നവരെയും എഴുതുന്നവരെയും മൂടുന്ന നിശ്ശബ്‌ദത അവരുടെ വരുംകാല ജന്മങ്ങളെ അവരുടെ മുമ്പിൽ വെച്ചുതന്നെ കാണാതാക്കുന്നു. ഇനി വായിക്കാനില്ല. ഇനി എഴുതാനില്ല.   ആ രാത്രികളിൽ ആൾപ്പാർപ്പില്ലാത്ത കെട്ടിടങ്ങളുടെ ഏതെങ്കിലും ജനാലകളിൽ വെളിച്ചം  കാണാനുണ്ടോ എന്ന് ഞാൻ നോക്കി നിന്നിരുന്നു. ഒന്നും കാണാതെ ആരെയും കാണാതെ അതേ ശൂന്യതയിലേക്ക് ഏറെ നേരം ഞാൻ നോക്കി നിൽക്കുമായിരുന്നു. ഒരു ദിവസം ഞാനും നാട്ടിലേക്കു മടങ്ങുന്ന ഇന്ത്യക്കാരുടെ കൂടെ ചേർന്നു. ഇറാക്കിലെ ബസ്രയിൽ രണ്ടു ദിവസം ലോകത്തെ പലയിടങ്ങളിലുമുള്ള തങ്ങളുടെ ജന്മനാടുകളിലേക്ക് മടങ്ങുന്ന മറ്റ് അനേകം അഭയാർത്ഥികൾക്കിടയിൽ, നിലത്ത്, സ്ഥലമുണ്ടാക്കി എന്റെ ചെറിയൊരു ബാഗുമായി ഞാനും ഇരുന്നു. രാത്രി ഉറക്കം വരാതെ ഇരിക്കുമ്പോൾ ബാഗിലുണ്ടായിരുന്ന ഒരേയൊരു പുസ്തകം വായിക്കാൻ എടുത്തു.

 

ADVERTISEMENT

തീർച്ചയായും അതെന്റെ പ്രിയപ്പെട്ട പുസ്തകമായിരുന്നില്ല. പ്രിയപ്പെട്ട പുസ്തകങ്ങൾ ഒന്നുംതന്നെ ഞാൻ എടുത്തിരുന്നില്ല. കൈയ്യിൽ കിട്ടിയതുമായി ജീവനുംകൊണ്ട് ഓടുക എന്നാണ് അഭയാർത്ഥികളുടെ പ്രസിദ്ധമായ ചിത്രം തന്നെ. ഞാനും അത് തെറ്റിച്ചില്ല. എന്നല്ല, ഞാൻ യുവാവുമായിരുന്നു. ജീവിതത്തിനൊപ്പം എന്നതിനേക്കാൾ മരണത്തിനൊപ്പം ഓടാൻ തയ്യാറായിരുന്നു. 

 

ആ രാത്രി ഞാൻ നെരൂദയുടെ കവിതകൾ ചിലത് വായിച്ചു. പ്രണയവും രതിയും മരണവും കലാപവുമുള്ള ആ കവിതകളിലെ കടുംനിറങ്ങൾ എക്കാലത്തും എന്നെ മുഷിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോൾ അവയൊക്കെ എനിക്ക് പ്രിയപ്പെട്ടതായി. അല്ലെങ്കിൽ കൈവിടുന്ന യുവത്വത്തിന്റെ  ഓർമ്മയായിരുന്നു ആ നേരം. 

 

തങ്ങളുടെ യുവത്വത്തിന്റെ ഏതെങ്കിലും ദിവസങ്ങളിൽ എഴുത്തുകാർ അവർക്ക് ഏറ്റവും  ആകർഷകമായ സ്ഥലത്ത് വന്നുപെടുന്നു. ജിപ്സിയുടെ മനോബലത്തോടെ ലോകത്തെയും തങ്ങളെയും അവര്‍ എഴുതിക്കൊണ്ടിരിക്കുന്നു. ‘‘Youthful Writing’’ അതാണ്. ആൽബേർ കമ്യുവിന്റെ പല പ്രബന്ധങ്ങളും ഇപ്പോൾ അങ്ങനെ പുസ്തകമായിട്ടുണ്ട്. ജന്മനാടായ അൾജീറിയയും രണ്ടാംലോകയുദ്ധത്തിനു തൊട്ടു പിറകെയുള്ള യൂറോപ്പും, വിശേഷിച്ചും ഫ്രാൻസ്, നമ്മൾ അവയിൽ കണ്ടുമുട്ടുന്നു. യുവാവായിരുന്നതിന്റെ ഓർമ്മ മുഴുവൻ അവയിൽ നമ്മൾ കണ്ടുമുട്ടുന്നു.

 

മലയാളത്തിൽ അങ്ങനെയൊരു എഴുത്ത് ഞാൻ പരിചയപ്പെടുന്നത് മേതിൽ രാധാകൃഷണനിലാണ്. സ്വന്തം ഭാവനയുടെ വേട്ടക്കാരനെപ്പോലെ മേതിൽ എഴുതുന്നു. അതിൽ പക്ഷേ യുവത്വമല്ല നമ്മൾ നേരിടുന്നത്, മരണത്തെയാണ്. എപ്പോഴും യുവത്വമുള്ള  മരണത്തെ.

 

English Summary: Writer Karunakaran on Evergreen youthful writings