ഒരു കലാസൃഷ്ടിയിലെ ദൈവം എന്താണു ചെയ്യുന്നതെന്നു ഞാൻ ആലോചിച്ചിട്ടുണ്ട്. താനൊരു കഥാപാത്രമാണെന്നു ദൈവത്തിന് അറിയാമോ? One Darkness’s One Stillness എന്ന് റിൽക്കെ പറയുന്നു. മറ്റു കഥാപാത്രങ്ങൾക്കു ദൈവം കഥാപാത്രമാകുന്നതു സഹിക്കാനാവില്ലെന്നാണ് എനിക്കു തോന്നുന്നത്. അതായത് കഥയ്ക്കകം ദൈവത്തിനൊപ്പം കഴിയാൻ

ഒരു കലാസൃഷ്ടിയിലെ ദൈവം എന്താണു ചെയ്യുന്നതെന്നു ഞാൻ ആലോചിച്ചിട്ടുണ്ട്. താനൊരു കഥാപാത്രമാണെന്നു ദൈവത്തിന് അറിയാമോ? One Darkness’s One Stillness എന്ന് റിൽക്കെ പറയുന്നു. മറ്റു കഥാപാത്രങ്ങൾക്കു ദൈവം കഥാപാത്രമാകുന്നതു സഹിക്കാനാവില്ലെന്നാണ് എനിക്കു തോന്നുന്നത്. അതായത് കഥയ്ക്കകം ദൈവത്തിനൊപ്പം കഴിയാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കലാസൃഷ്ടിയിലെ ദൈവം എന്താണു ചെയ്യുന്നതെന്നു ഞാൻ ആലോചിച്ചിട്ടുണ്ട്. താനൊരു കഥാപാത്രമാണെന്നു ദൈവത്തിന് അറിയാമോ? One Darkness’s One Stillness എന്ന് റിൽക്കെ പറയുന്നു. മറ്റു കഥാപാത്രങ്ങൾക്കു ദൈവം കഥാപാത്രമാകുന്നതു സഹിക്കാനാവില്ലെന്നാണ് എനിക്കു തോന്നുന്നത്. അതായത് കഥയ്ക്കകം ദൈവത്തിനൊപ്പം കഴിയാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കലാസൃഷ്ടിയിലെ ദൈവം എന്താണു ചെയ്യുന്നതെന്നു ഞാൻ ആലോചിച്ചിട്ടുണ്ട്. താനൊരു കഥാപാത്രമാണെന്നു ദൈവത്തിന് അറിയാമോ? One Darkness’s One Stillness എന്ന് റിൽക്കെ പറയുന്നു. മറ്റു കഥാപാത്രങ്ങൾക്കു ദൈവം കഥാപാത്രമാകുന്നതു സഹിക്കാനാവില്ലെന്നാണ് എനിക്കു തോന്നുന്നത്. അതായത് കഥയ്ക്കകം ദൈവത്തിനൊപ്പം കഴിയാൻ മനുഷ്യർക്ക് പ്രയാസമാണ്. കാരണം ദൈവം പെട്ടെന്ന് കഥയെക്കാൾ വലുതായിപ്പോകും. ദൈവം എത്തുന്നതോടെ മറ്റെല്ലാം ദുർബലമാകുന്നു. ‘മധുരം ഗായതി’യിൽ ദൈവത്തിനും മുൻപേയുള്ള ഭയാനകമായ ആദിമതയെപ്പറ്റി ഒ.വി. വിജയൻ എഴുതുന്നു:

 

ADVERTISEMENT

... ആ സ്വപ്നാനുഭവം ഉൾക്കൊണ്ട് ആൽമരം നെടുവീർപ്പിട്ടു. ‘‘സുകന്യേ. എനിക്കും സ്വപ്നദർശനങ്ങളുണ്ടായി. പ്രജ്ഞയുടെ പ്രഭവസ്ഥാനങ്ങൾ ഞാൻ കണ്ടു. സസ്യപ്രജ്ഞയുടെ ഉറവിടം. അതിനും പിറകിൽ ആകാശത്തിന്റെ ചേതന. ഇതത്രയും ഞാൻ കണ്ടു. എന്നാൽ നിന്റെ സ്വപ്നങ്ങൾ ഇവയ്ക്കും പുറകോട്ടു പോയിരിക്കുന്നു..’’

 

‘‘അതെ. ദൈവം തന്നെത്തന്നെ സൃഷ്ടിക്കുന്നതാണു ഞാൻ കണ്ടത്. ദൈവസൃഷ്ടിക്കും പുറകിൽ ഒരു പ്രഭവസ്ഥാനമുണ്ടോ?’’

 

ADVERTISEMENT

‘‘ഉണ്ട്. ദൈവം പോലും തിരിഞ്ഞ് എത്തിനോക്കാൻ ഭയപ്പെടുന്ന ആദിമത..’’

 

അതിനെ സങ്കൽപിക്കാൻ ശ്രമിച്ച സുകന്യ വിസ്മയത്താൽ മൂർച്ഛിച്ചു. അവൾ ചോദിച്ചു- ‘‘ദൈവം പോലും ഭയപ്പെടുന്നുവെങ്കിൽ ആ അറിവ് ആരാണു നമുക്കു തരിക ?’’

 

ADVERTISEMENT

ആത്മവിശ്വാസത്തോടെ ആൽമരം പറഞ്ഞു. ‘‘അറിവുകൾ നമ്മെത്തേടിയെത്തും. പ്രജ്ഞ നിരന്തരമാണ്. അതിലൂടെ ദൈവവും സൃഷ്ടികളും പരസ്പരം കണ്ടെത്തുന്നു.’’

 

സുകന്യ ചിന്തയിലാണ്ടു. ‘‘പ്രജ്ഞ’’ അവൾ തന്നോടെന്നപോലെ ഉരുവിട്ടു. ‘‘എന്താണത് ?’’

 

‘‘പ്രജ്ഞ കാലമാണ്’’ ആൽമരം പറഞ്ഞു. 

 

പ്രകാശ് ചേട്ടന്റെ ടൈപ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുന്നിൽ ഞാൻ നിൽക്കുന്നു. ആറിന്റെ തീരവഴിയിലൂടെ ഒരു കുട്ടിയോ സ്ത്രീയോ പശുവോ ചുമടുമായി ആളോ കുന്നുകയറിവരുന്നു. പല അപരാഹ്നങ്ങളും അങ്ങനെയാണ്. ടൈപ് റൈറ്ററുകളുടെ ഒച്ച കേട്ട് ഇൻസ്റ്റിറ്റ്യൂട്ടിനു മുൻപിലെ തിണ്ണയുടെ കൈവരിയിൽ പിടിച്ചു നിൽക്കുന്നു. അവസാന വിദ്യാർഥിയും പോയിക്കഴിഞ്ഞാൽ ചേട്ടൻ ഇറങ്ങിവന്നു കൈവരിയിൽ പിടിക്കുന്നു. പുല്ലുകൾ വളർന്ന ചെരിവിലേക്കു നോക്കാൻ കൂട്ടുനിൽക്കുന്നു. വർഷമോ സംഭവമോ വേർതിരിക്കാനാവാത്ത വിധം ഈ ഒരൊറ്റ ചിത്രം മാത്രമേയുള്ളൂ. ഓർമ എത്ര ശുഷ്കമാണെന്നു നോക്കൂ. നിങ്ങൾ വിചാരിക്കും നാമെല്ലാം ഓർത്തിരിക്കുമെന്ന്. കഷ്ടം. കുറേ നിശ്ചല ചിത്രങ്ങൾ മാത്രമാണു ഓർമ നമുക്കു തിരിച്ചുതരിക. രണ്ടാം നിലയിലെ തിണ്ണ ഇടുങ്ങിയതാണ്. ആരെങ്കിലും വരുമ്പോൾ ദേഹം തൊടാതിരിക്കാൻ ഒതുങ്ങണം. എങ്കിലും മനുഷ്യരുടെ ഗന്ധം തൊടുന്നത് അറിയും. ഒ.വി. വിജയന്റെ പ്രവാചകന്റെ വഴി ഖണ്ഡശഃ പ്രസിദ്ധീകരിക്കുന്നു. ഓരോ ആഴ്ചയും വിജയന്റെ ചില വാക്യങ്ങൾ ഞങ്ങളുടെ സംസാരത്തിലേക്കു വരും. എന്തായിരുന്നു ആ വാക്യങ്ങളെന്ന്, ഏതായിരുന്നു അവയിൽ വിശേഷപ്പെട്ട് ഉണ്ടായിരുന്നതെന്നു മറന്നു. ചില ദിവസങ്ങളിൽ രണ്ടു മണിക്കുള്ള ബസിൽ ഞാൻ അടുത്ത പട്ടണത്തിലെ ലൈബ്രറിയിൽ പോകുന്നു. അവിടെ പരതി എന്തെങ്കിലുമെടുത്തു സന്ധ്യയോടെ തിരിച്ചെത്തുന്നു. വിദ്യാർഥികളില്ലാത്ത ഇൻസ്റ്റിറ്റ്യൂട്ടിലെ ബെഞ്ചിൽ ഇരുന്ന് ഞങ്ങൾ അതു മറിച്ചുനോക്കുന്നു. ഒരു ദിവസം ചേട്ടന്റെ വീട്ടിൽ പോയപ്പോൾ അവിടെ പട്ടുനൂൽപ്പുഴുക്കളെ കണ്ടു. ചേട്ടൻ സർക്കാർ സർവീസിൽ ചേർന്നപ്പോൾ ഇൻസ്റ്റിറ്റ്യൂട്ട് പൂട്ടി. അവിടുത്തെ അവസാന ദിവസം ടൈപ്പ് റൈറ്ററുകളെല്ലാം ഓരോന്നായി ഒരാൾ എടുത്തു വണ്ടിയിൽ വച്ചു കൊണ്ടുപോയി. ടൈപ്പിങ് മഷിയിലുള്ള അക്ഷരങ്ങൾ ചിന്നിച്ചിതറിയ കുറെ കടലാസ്സുകൾ എനിക്കു കിട്ടി. കുറച്ചുനാൾ മുൻപ് ചേട്ടൻ സർവീസിൽനിന്നു വിരമിച്ചപ്പോൾ ഞാൻ വിളിച്ചു.. അപ്പോൾ ടൈപ് റൈറ്ററുകളുടെ ഒച്ച എനിക്ക് ഓർമ വന്നു. ചേട്ടന്റെ വീട്ടിലെ ചായ്പിലെ നീണ്ട കൂടുകളിൽ മൾബെറിയിലകൾ തിന്നുന്ന പട്ടുനൂൽപ്പുഴുക്കൾ തെളിഞ്ഞു. കൂടുകൾക്കുമേൽ ഇലക്ട്രിക് ബൾബുകൾ ജ്വലിച്ചു. ‘ഇനിയുള്ള നാളുകളിൽ കഥകൾ എഴുതാൻ ഞാൻ ആഗ്രഹിക്കുന്നു.’ ചേട്ടൻ എന്നോടു പറഞ്ഞു.

 

മുറകാമിയുടെ ‘1Q84’ എന്ന നോവലിൽ കഥാനായകന്റെ അച്ഛൻ സർക്കാർ ടിവിയുടെ വരിസംഖ്യ പിരിക്കുന്ന ജീവനക്കാരനാണ്. അയാൾ വീടുതോറും നടന്നാണു വരിസംഖ്യ പിരിക്കുക. ഓരോ വീട്ടിലും ചെന്ന് വാതിലിൽ മുട്ടും. പണം കൊടുക്കാൻ മടിയുള്ളവർ വാതിൽ തുറക്കില്ല. ഇയാളാകട്ടെ മടങ്ങിപ്പോകാതെ വാതിൽ തുറക്കുംവരെ ശക്തിയായി മുട്ടിക്കൊണ്ടിരിക്കും. സ്കൂൾ അവധിദിവസങ്ങളിൽ മകനെയും കൊണ്ടാണ് ഇയാൾ പിരിവിനു പോകുന്നത്. ആ വാതിൽമുട്ടുകളുടെ ശബ്ദം ഒരിക്കലും മറക്കുന്നില്ല. അതു കാലത്തിലൂടെ സഞ്ചരിക്കുന്നു. വർഷങ്ങളുടെയും സ്ഥലങ്ങളുടെയും അകലം ലംഘിച്ച് അതു പ്രകമ്പനം കൊള്ളുന്നു. വർഷങ്ങൾക്കുശേഷം വയസ്സു ചെന്ന അച്ഛൻ ആശുപത്രിയിൽ അബോധാവസ്ഥയിൽ കിടക്കുമ്പോഴും കട്ടിലിന്റെ വശത്ത് മുഷ്ടി ചുരുട്ടി തട്ടിക്കൊണ്ടിരുന്നു. ആ മുട്ടൽ ടോക്കിയോ നഗരത്തിൽ കഥാനായകൻ ഒളിച്ചുപാർക്കുന്ന അപാർട്ട്മെന്റിന്റെ വാതിലിലാണു നാം കേൾക്കുന്നത്. ആഴ്ച തോറും ഒരു യുവതി എത്തി ഫ്രിജിൽ ഭക്ഷണസാധനങ്ങൾ നിറച്ചുവച്ചിട്ട് അപാർട്ട്മെന്റ് പുറത്തുനിന്നു പൂട്ടിയിട്ടു മടങ്ങിപ്പോകും. ഈ ഏകാന്തതയിൽ, പൂട്ടിക്കിടക്കുന്ന അപാർട്ട്മെന്റിന്റെ വാതിലിൽ കനത്ത മുട്ടുകൾ കേൾക്കാം. “നിങ്ങൾ അകത്ത് ഒളിച്ചിരിക്കുകയാണെന്ന് എനിക്കറിയാം. വേഗം തുറന്നോളൂ!” എന്ന് പുറത്തുനിന്നു ആരോ ഒച്ചയിടുന്നു. ആശുപത്രിക്കിടക്കയിൽ അബോധാവസ്ഥയിൽ രോഗി കട്ടിലിന്റെ ലോഹപാളിയിൽ മുഷ്ടി ചുരുട്ടിയിടിക്കുന്നതും ഒച്ചയിടുന്നതും നഴ്സ് അമ്പരപ്പോടെ, നിസ്സഹായതയോടെ കണ്ടുനിൽക്കുന്നു. 

 

മുറകാമിയുടെ നോവലിലെ പ്രധാനപ്പെട്ട മറ്റൊരു മോട്ടിഫ്, കഥാപാത്രങ്ങളെ കൂട്ടിയിണക്കുന്ന അടയാളങ്ങൾ, ആകാശത്തു കാണുന്ന ഇരട്ട ചന്ദ്രനാണ്. എല്ലാവരും അതു കാണുന്നില്ല. നായകൻ ആകാശത്തേക്കു നോക്കുമ്പോൾ ഇരട്ട ചന്ദ്രൻ ഉദിച്ചുനിൽക്കുന്നതു കാണുന്നു. നായിക. അവൾ വാടകക്കൊലയാളിയാണ്. അവളും തന്റെ അപാർട്ട്മെന്റിന്റെ ജനാലയിലൂടെ ആകാശത്തേക്കു നോക്കുമ്പോൾ ഇരട്ടചന്ദ്രനെ കാണുന്നു. ടോക്കിയോ നഗരത്തിൽ രണ്ടിടത്തിരുന്നു രണ്ടുപേർ ഒരേ സമയം ആകാശത്തു രണ്ടു ചന്ദ്രന്മാരെ കാണുന്നു. ആ കാഴ്ച ഇരുവരെയും ബന്ധിപ്പിക്കുന്നു. അത് അവരുടെ ജന്മങ്ങളെ യോജിപ്പിക്കുന്ന അടയാളമാണ്. ജ്ഞാനികൾ ആകാശത്തു മൂന്നു നക്ഷത്രങ്ങളെ കാണുന്നതുപോലെ.

 

ദൈവം നേരിട്ടു വരുന്നില്ലെങ്കിലും ദൈവത്തോടുള്ള പ്രാർഥനയോടെ അവസാനിക്കുന്നു സെപ്റ്റോളജിയുടെ ഓരോ ഭാഗവും. തന്റെ നോവൽ എന്താണെന്നു യോൻ ഫോസെ ഒരു അഭിമുഖത്തിൽ വിശദീകരിക്കുമ്പോൾ അദ്ദേഹം ദൈവത്തെക്കുറിച്ചല്ല പറഞ്ഞത്. ജനാലയിലൂടെ പുറത്തേക്കു നോക്കിയിരിക്കുന്ന ഒരു മനുഷ്യനെക്കുറിച്ചാണ്. താൻ ഇതുവരെ എഴുതിയത് അത്രയും സമാഹരിക്കുകയാണ് ഈ ഏഴു ഭാഗമുള്ള ഗദ്യകൃതി ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. എഴുത്താൾ തന്നെത്തന്നെ വാരിക്കൂട്ടുന്നു. ഒരു മനുഷ്യൻ വീടിനകത്തിരുന്ന് ജനാലയിലൂടെ നോക്കുന്നു അല്ലെങ്കിൽ കാറിനകത്ത് ഇരുന്നു മുന്നിലെ വഴിയിലേക്കു നോക്കുന്നു. നോവലിൽ ഉള്ളത് ഏകാന്തപുരുഷനാണ്. വയസ്സു ചെന്ന ഒരു ചിത്രകാരൻ. മരിച്ചുപോയ ഭാര്യയുടെ ഓർമകളിൽ അയാൾ ഒരു ഗ്രാമപ്രദേശത്തു തനിച്ചു താമസിക്കുന്നു. അയൽവാസിയായ ഒരു കൃഷിക്കാരൻ മാത്രമാണ് അയാളുടെ കൂട്ട്. ഓരോ ക്രിസ്മസിനും ഈ ചിത്രകാരൻ തന്റെ ഏക കൂട്ടുകാരനായ അയൽവാസിക്ക് ഒരു പെയിന്റിങ് സമ്മാനിക്കും. നഗരത്തിൽ താമസിക്കുന്ന അയാളുടെ സഹോദരിക്കു വേണ്ടിയാണിത്. ചിത്രകാരൻ ആ സ്ത്രീയെ ഒരിക്കലും കണ്ടിട്ടില്ല. പക്ഷേ അവളുടെ വീട്ടിൽ ആ ചിത്രങ്ങളെല്ലാം സൂക്ഷിച്ചുവച്ചിട്ടുണ്ട്. സെപ്റ്റോളജിയിലെ പ്രധാന അടയാളങ്ങൾ ഇത്തരം വസ്തുക്കളാണ്. ഉദാഹരണത്തിനു മുത്തശ്ശി കൊടുക്കുന്ന ഒരു പുതപ്പ്. അത് അയാൾക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്. അയാൾ ഓരോ തവണ പട്ടണത്തിൽ പോകുമ്പോഴും പുതിയ പുതപ്പുകൾ വാങ്ങും. പെയിന്റിങ്ങുകൾ അയാൾ പൊതിയുന്നത് പുതപ്പുകളിലാണ്. പുതപ്പുകളുടെ വലിയ ശേഖരം ആ വീട്ടിലുണ്ട്. ചില സന്ദർഭങ്ങൾ. ചില സംഭവങ്ങൾ നോവലിൽ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ഉദാഹരണത്തിനു ചിത്രകാരന്റെ സഹോദരി ചെറിയ കുട്ടിയായിരിക്കേ കുഴഞ്ഞുവീണു മരിച്ച സംഭവം. അവൾ ഒരു ദിവസം കിടപ്പുമുറിയിൽ വീണു മരിക്കുന്നു. ഈ രംഗം ഇടയ്ക്കിടെ വരും. വസ്തുക്കളും സംഭവങ്ങളും മാത്രമല്ല കഥാപാത്രങ്ങളും ആവർത്തിക്കുന്നു. അസിലി എന്ന ചിത്രകാരന്റെ പ്രതിരൂപമായ മറ്റൊരു അസിലി നഗരത്തിൽ താമസിക്കുന്നു. അയാളും ചിത്രകാരനാണ്. മുഴുക്കുടിയനാണ്. കുടിച്ചുകുടിച്ച് അയാൾ മരണാസന്നനായി ആശുപത്രിയിലാണ്. മഞ്ഞിൽ വീണുകിടന്ന കുടിയൻ ചിത്രകാരൻ അസിലിയെ കുടിനിർത്തിയ. ദൈവവിശ്വാസിയായ ചിത്രകാരൻ അസിലിയാണ് ആശുപത്രിയിലാക്കുന്നത്. അയാൾ. കുടിയനായ അസിലിയുടെ അപാർട്മെന്റിലെത്തി അയാളുടെ നായയെ സ്വന്തം വീട്ടിലേക്കു കൊണ്ടുപോകുന്നു. പരിചരിക്കുന്നു. അതിനെ ഒപ്പം കിടത്തുന്നു. കൊന്ത ചൊല്ലി സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നു പ്രാർഥിക്കുന്നു. 

 

അസിലി സ്വയം പ്രതിരൂപമായും താനായും ജീവിക്കുന്നു. ഒരേ പേരിൽ ഒരേ തൊഴിൽ ചെയ്ത്. ഒരേ സ്ഥലത്തു രണ്ടുപേർ. ചിലപ്പോൾ അത് ഒരേപോലെ ഒന്നല്ല ഏഴുപേർ വരെ വരാം. നിങ്ങളുടെ അതേ പേരും രൂപവും തൊഴിലുമുള്ള മറ്റൊരാളെ എപ്പോഴെങ്കിലും സങ്കൽപിച്ചു നോക്കിയിട്ടുണ്ടോ ? ദൈവം ഇതിനിടെ എന്താണു ചെയ്യുന്നത്? അസിലിയും മരിച്ചുപോയ ഭാര്യ അലിസും തമ്മിൽ ദൈവത്തെപ്പറ്റി സംസാരിക്കുന്നു. ദൈവം അഗാധമായ അന്ധകാരമാണ്. അതിനകത്തിരുന്നു പ്രകാശിക്കുന്നുവെന്നാണ് അസിലി പറയുന്നത്. ഈ പ്രകാശം മിക്കവാറും അദൃശ്യമായിരിക്കും. ഒരു കലാസൃഷ്ടിയിലെ പ്രകാശം പോലെ. പക്ഷേ ദൃശ്യമായാലും അദൃശ്യമായാലും പ്രകാശം അവിടെത്തന്നെയുണ്ട്. കലയിൽ, കവിതയിൽ, കഥയിൽ, ചിത്രങ്ങളിൽ- പ്രകാശമില്ലെങ്കിൽ അത് അപൂർണമാണ്. ഫോസെയുടെ നായകൻ പറയുന്നു: “ ഇത് മനോഹരമായ ചിന്തയാണ്. എന്തുകൊണ്ടെന്നാൽ ദൈവം എന്ന പദം തന്നെ ദൈവം യഥാർഥമാണെന്നു നമ്മോടു പറയുന്നു. നമുക്ക് ഈ വാക്ക് ഉണ്ടെന്നത്. ദൈവമെന്ന ആശയം യഥാർഥമാണെന്ന് അർഥമാക്കുന്നു..’’

 

Content Summary: Ajai P Mangattu's Ezhuthumesha speaks about God and literature