അത് യാത്രകളുടെ കാലമായിരുന്നു എങ്ങോട്ടെന്നില്ലാത്ത, എന്തിനെന്നില്ലാത്ത യാത്രകൾ ... മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ നിന്നും ആദ്യം പുറപ്പെടുന്ന വണ്ടിയിലെ മൂന്നാംക്ലാസ് ടിക്കറ്റെടുത്ത് തിക്കിയും തിരക്കിയും പല ഗന്ധങ്ങളുടെ കോക് ടൈലിൽ മുങ്ങിയുമുള്ള യാത്രകൾ... തോളിലെ

അത് യാത്രകളുടെ കാലമായിരുന്നു എങ്ങോട്ടെന്നില്ലാത്ത, എന്തിനെന്നില്ലാത്ത യാത്രകൾ ... മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ നിന്നും ആദ്യം പുറപ്പെടുന്ന വണ്ടിയിലെ മൂന്നാംക്ലാസ് ടിക്കറ്റെടുത്ത് തിക്കിയും തിരക്കിയും പല ഗന്ധങ്ങളുടെ കോക് ടൈലിൽ മുങ്ങിയുമുള്ള യാത്രകൾ... തോളിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത് യാത്രകളുടെ കാലമായിരുന്നു എങ്ങോട്ടെന്നില്ലാത്ത, എന്തിനെന്നില്ലാത്ത യാത്രകൾ ... മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ നിന്നും ആദ്യം പുറപ്പെടുന്ന വണ്ടിയിലെ മൂന്നാംക്ലാസ് ടിക്കറ്റെടുത്ത് തിക്കിയും തിരക്കിയും പല ഗന്ധങ്ങളുടെ കോക് ടൈലിൽ മുങ്ങിയുമുള്ള യാത്രകൾ... തോളിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത് യാത്രകളുടെ കാലമായിരുന്നു എങ്ങോട്ടെന്നില്ലാത്ത, എന്തിനെന്നില്ലാത്ത യാത്രകൾ ... മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ നിന്നും ആദ്യം പുറപ്പെടുന്ന വണ്ടിയിലെ മൂന്നാംക്ലാസ് ടിക്കറ്റെടുത്ത് തിക്കിയും തിരക്കിയും പല ഗന്ധങ്ങളുടെ കോക് ടൈലിൽ മുങ്ങിയുമുള്ള യാത്രകൾ... 

 

ADVERTISEMENT

തോളിലെ മാറാപ്പിൽ ഒരു ജോഡി വസ്ത്രങ്ങളും കയ്യിൽ തടയുന്ന പുസ്തകവുമായി വീണ്ടു വിചാരങ്ങൾ ഒന്നുമില്ലാതെ നടത്തിയ അത്തരം യാത്രകൾ വായനയുടേത് കൂടിയായിരുന്നു. ട്രെയിനിൽ ഇരിക്കാനുള്ള സീറ്റ് കിട്ടിയാൽ അത് മഹാഭാഗ്യം. അള്ളിപ്പിടിച്ചു കയറി ഇരിക്കാൻ ഒരു ബർത്ത് കിട്ടിയാൽ അതിലും വലിയ ഭാഗ്യം. ടിക്കറ്റെടുത്ത സ്റ്റേഷനിൽ തന്നെ ഇറങ്ങണമെന്ന് ഒരു നിർബന്ധവുമില്ല. യാത്ര മടുക്കുമ്പോഴോ കാണാൻ ഭംഗിയുള്ള ഒരു സ്റ്റേഷനിൽ എത്തിയാലോ മാറാപ്പും തോളിൽ ഇട്ട് ഇറങ്ങാം... 

 

അത്തരമൊരു യാത്രയിൽ കയ്യിരിപ്പിൽ നിന്നും കയ്യിൽ തടഞ്ഞതായിരുന്നു. എം. പി. നാരായണപിള്ളയുടെ കഥകൾ.

 

ADVERTISEMENT

മലയാളിയുടെ വായനാമുറിയിൽ വെടിമരുന്ന് നിറച്ചവൻ നാണപ്പൻ. സ്വവർഗരതിയുടെ കുഷ്ഠപ്പാടുകൾക്ക് സൗന്ദര്യം നൽകിയവൻ നാണപ്പൻ. പൂയത്തിനും ആയില്യത്തിനും ഇടയിൽ ഒരു നക്ഷത്രം കണ്ടു പിടിച്ച് അതിനെ പൂയില്യമാക്കി മാറ്റിയവൻ നാണപ്പൻ. ഒരു നായയെ കേന്ദ്ര കഥാപാത്രമാക്കി മനോഹരമായ നോവൽ രചിച്ചവൻ നാണപ്പൻ. ആ നോവലിന് ലഭിച്ച അക്കാദമി പുരസ്കാരം തിരസ്ക്കരിച്ചവൻ നാണപ്പൻ. 

 

എം പി നാരായണപിള്ള എന്ന നാണപ്പൻ വായനയെ ലഹരിയാക്കി തന്ന വല്ലാത്തൊരു ജനുസ് എഴുത്തുകാരനാണ്. ആർക്കും അനുകരിക്കാൻ പോലും കഴിയാത്ത എഴുത്തിന്റെ ഉടമയായ ഈ പുല്ലുവഴികാരൻ നൽകിയ ആനന്ദങ്ങൾക്ക് അതിരുകൾ ഇല്ല. ഓരോ വായനയിലും പലതും ബാക്കി വെച്ച് വായനക്കാരെ വീണ്ടും വീണ്ടും തന്നിലേക്കടുപ്പിക്കുന്ന കഥകളാണ് നാണപ്പന്റേത്.  

 

ADVERTISEMENT

അന്ന് കയറിപ്പറ്റിയ കമ്പാർട്ട്മെന്റിൽ ഒരു സീറ്റും ഒഴിവുണ്ടായിരുന്നില്ല. അപ്പർ ബർത്തിൽ പൊത്തിപ്പിടിച്ച് കയറിയിരുന്ന് ഇരുമ്പിന്റെ സംഗീതം ആസ്വദിച്ച് കുറേസമയം കഴിഞ്ഞപ്പോഴാണ്  സഹയാത്രികരെ ശ്രദ്ധിച്ചത്.

 

സത്യത്തിൽ അവരെ ശ്രദ്ധിക്കാൻ നിർബന്ധിതനാവുകയായിരുന്നു. ഒരു കൂട്ടം യുവാക്കൾ. അവർ ഉച്ചത്തിൽ താളം പിടിച്ച് അക്കാലത്ത് ഹിറ്റായി മാറിയ എ.ആർ. റഹ്മാന്റെ, മുക്കാലാ... മുക്കാപ്പിലാ പാടുകയാണ്. ഏതാണ്ട് എന്റെ സമപ്രായക്കാരാണ്. അവധി കഴിഞ്ഞ് പോണ്ടിച്ചേരിയിലേക്കുള്ള  മടക്ക യാത്രയിലായിരുന്നു ആ വിദ്യാർത്ഥികൾ. അവരുടെ മുക്കാല പാട്ടിൽ പെട്ട് ഇരുമ്പിന്റെ സംഗീതം ഇല്ലാതായപ്പോൾ ഞാൻ മാറാപ്പിൽ നിന്നും നാണപ്പനെ എടുത്തു. 

 

കള്ളൻ എന്ന കഥയാണ് ആദ്യം കണ്ണിൽ തടഞ്ഞത്. ആ വിദ്യാർഥികളുടെ താളം പിടി ഞാനിരുന്ന ബർത്തിലേക്കും നീണ്ടപ്പോൾ ഞാൻ അവിടെ നിന്നിറങ്ങി ടോയ്​ലറ്റിന്റെ അരികിൽ ചെന്നിരുന്ന് കള്ളന്റെ ജീവിതത്തിലേക്ക് കടന്നു. 

 

ആഘോഷങ്ങളില്ലാതെ ഭാഷ കൊണ്ടുള്ള സർക്കസില്ലാതെ നാണപ്പൻ കഥ പറഞ്ഞു. ജന്മം കിട്ടിയതും ദാനം കിട്ടിയതുമൊക്കെ വിറ്റ് തിന്നിട്ടും തീരാത്ത വിശപ്പിൽ മോഷ്ടാവായി മാറിയ ആ കള്ളനെ നാണപ്പന് മാത്രമേ സൃഷ്ടിക്കാൻ കഴിയുകയുള്ളൂ. ഓട് പൊളിച്ച് അടുക്കളയിൽ കയറി വയറുനിറയെ ഉണ്ടപ്പോൾ ക്ഷീണിതനായി മയങ്ങിപ്പോയ കള്ളനെ വീട്ടുകാർ വിളിച്ചുണർത്തുമ്പോൾ എനിക്കുചുറ്റും സിഗരറ്റ് പുക നിറഞ്ഞിരുന്നു. 

 

നോക്കുമ്പോൾ രണ്ടാളുകൾ വാതിൽക്കൽ നിന്ന് മത്സരിച്ച് പുകയുകയാണ്. വീട്ടുകാരുടെ മുൻപിൽ അന്തം വിട്ടിരുന്നു പോയ ആ കള്ളന്റെ മുഖം മലമൂത്രങ്ങളും പുകയിലയും മണക്കുന്ന ആ അന്തരീക്ഷത്തിലും എന്റെ ഉള്ളിൽ നോവിന്റെ ആൾരൂപമായി തെളിഞ്ഞങ്ങനെ നിന്നു. 

 

വയറു നിറഞ്ഞോന്ന് ചോദിച്ച് കള്ളനെ വീട്ടുകാർ യാത്രയാക്കുമ്പോൾ നാണപ്പൻ എഴുതി വച്ച വാക്കുകൾ ഇപ്പോഴും ഉള്ളിൽലങ്ങനെ കനത്ത് നിൽപ്പുണ്ട്.  

 

മുളകരച്ച് കണ്ണിൽ തേച്ചപ്പോഴും മുതുക് പൊളിയുവോളം അടി കിട്ടിയപ്പോഴും നഖത്തിനടിയിലേക്ക്  മൊട്ടുസൂചി കയറ്റിയപ്പോഴും തോന്നാത്ത വേദനയുടെ മുൾ കിരീടമണിഞ്ഞ്, വീട്ടുടമ തെളിയിച്ചു കൊടുത്ത ടോർച്ചിന്റെ വെളിച്ചത്തിൽ ആ കള്ളൻ അവിടെ നിന്നും നടന്നകലുകയായിരുന്നില്ല. തീവണ്ടി കക്കൂസിന്റെ നാറ്റമുള്ള അന്തരീക്ഷ വായു നീന്തിക്കടന്ന് എന്റെ ബോധത്തിലേക്ക് കയറി ഇരിക്കുകയായിരുന്നു. 

 

അടുത്ത കഥ ജോർജ്ജ് ആറാമന്റെ കോടതിയാണ്. മരണത്തിനും വിശപ്പിനും രതിക്കും പ്രണയത്തിനും ദുഃഖങ്ങൾക്കും ഭാഷ നൽകുന്നതിനേക്കാൾ പ്രയാസമാണ് ഉൻമാദത്തിന് ഭാഷ നൽകുന്നത്. 

 

സാഹിത്യം തന്നെ ഒരു ഉൻമാദമാണെന്ന് പറഞ്ഞ നാണപ്പൻ ഈ കഥയ്ക്ക് ഉപയോഗിച്ച രചനാതന്ത്രം അദ്ദേഹത്തിനു മാത്രം സാധിക്കുന്ന ഒന്നാണ്. കഥ പകുതി കഴിയുമ്പഴാണ് കഥയിലെ ആഖ്യാതാവ് ആരാണെന്ന് നമുക്ക് വെളിപ്പെടുന്നത്.

 

‘പെനാങ്കിൽ നിന്നൊരു കമ്പി മടത്തിരാമനാസന്നം ഉടൻ പുറപ്പെടണം’ എന്ന് തുടങ്ങുന്ന കഥയിലൂടെ ഒരു നദിയിലൂടെന്ന പോലെ ഞാൻ ഒഴുകി. കഥ എഴുത്തിന്റെ സകല മാമൂലുകളും കുത്തിയൊലിച്ചു പോവുന്ന പേരയ്ക്കാപ്പള്ളി കുഞ്ഞന്റെ വ്യാകരണ പിഴവുള്ള ചിന്തകൾ എന്നെ സ്ഥലകാലങ്ങളിൽ നിന്ന് തന്നെ അടർത്തി മാറ്റി കളഞ്ഞു. വരാഹം കൂർമത്തിലേക്കും കൂർമ്മം മത്സ്യത്തിലേക്കും മത്സ്യം മോക്ഷത്തിലേക്കും പിൻവാങ്ങുന്ന ഉന്മാദം വായനയുടെ ഉൻമാദം കൂടിയായി മാറി.  

 

ഭയമായും നിലവിളിയായും തേങ്ങലായും ഉൾക്കിടിലമായും കുഞ്ഞന്റെ ജീവിതമാകെ നിറഞ്ഞു നിൽക്കുന്ന മഠത്തിൽ രാമൻ കഥയിൽ നേരിട്ടു പ്രത്യക്ഷപ്പെടുന്നില്ല എന്ന അറിവിൽ നാണപ്പന്റെ രചനാതന്ത്രത്തിനു മുമ്പിൽ എന്റെ തല വിനയത്തോടെ താണു. 

 

വ്യാകരണ പിഴവുള്ള കുഞ്ഞന്റെ വിരലുകളൊടിച്ച് മുണ്ട് പറിച്ചെടുത്തു കൊണ്ട് പോകുന്ന മഠത്തിൽ രാമനോട് മുണ്ട് കൊണ്ടു പോകല്ലേ രാമാ ... എന്ന് വിലപിക്കുന്ന കുഞ്ഞനിൽ എത്തി കഥ അവസാനിക്കുമ്പോൾ ആരൊക്കെയോ എന്നെ ചവിട്ടി ഞെരിച്ച് ടോയ്‌ലറ്റിൽ കയറി സ്വന്തം മാലിന്യങ്ങൾ ഒഴിവാക്കി ആസ്വശിച്ചു. തീവണ്ടിയുടെ കുലുക്കത്തിന് നാണപ്പന്റെ ഉൻമാദ ഭാഷയുടെ താളമാണെന്ന് തോന്നി പോയി. 

 

വിദ്യാർഥികളുടെ പാട്ട് ഹമ്മ ... ഹമ്മയിലെത്തിയപ്പോൾ ആദ്യം നിർത്തിയ സ്റ്റേഷനിൽ ഇറങ്ങുകയല്ലാതെ എനിക്ക് മറ്റു വഴികൾ ഉണ്ടായിരുന്നില്ല.

 

സ്റ്റേഷനിൽ പകൽ പോലെ വെളിച്ചം ഉണ്ടായിരുന്നു. കടലിരമ്പം പോലെ മനുഷ്യർ ഉണ്ടായിരുന്നു. വിടവാങ്ങലിന്റെ കണ്ണീരും കാത്തിരിപ്പിന്റെ വ്യർത്ഥതയും മണക്കുന്ന സിമന്റ് ബെഞ്ചിലിരുന്ന് മുരുകൻ എന്ന പാമ്പാട്ടിയെ വായിക്കുമ്പോൾ എന്റെ വസ്ത്രങ്ങളും വെള്ള കുപ്പിയും ചുമക്കുന്ന ഭാണ്ഡം അകലേക്ക് മറഞ്ഞു കഴിഞ്ഞിരുന്നു. 

 

സ്വവർഗരതിയുടെ ഉരഗ സ്പർശത്തെ മന്ത്രവാദ കളത്തിന്റെ കടും വർണ്ണങ്ങളിലേക്ക് കലർത്തി നാണപ്പൻ സൃഷ്ടിച്ച, മുരുകൻ എന്ന പാമ്പാട്ടി അവന്റെ കുഷ്ഠം പിടിച്ച വിരലുകളിൽ അറപ്പും ചലവും ഭയവും പുരട്ടി എന്നെ തൊട്ടുഴിഞ്ഞു. എനിക്ക് മുമ്പിലൂടെ തീവണ്ടികൾ കടന്നുപോയി അതിനുള്ളിലിരുന്ന് മനുഷ്യർ അവരുടെ ഘടികാര സമയങ്ങളെ അളന്നിട്ടു. 

 

മുരുകന്റെ പാമ്പുകൾ ഞാനിരിക്കുന്ന സിമന്റ് ബെഞ്ചിലൂടെ ഇഴഞ്ഞു നടന്നു. മുരുകന്റെ മകുടിയിലെ കെട്ടുപിണഞ്ഞ ത്രികോണങ്ങൾ തന്നെയായിരുന്നു അവന്റെ കൈ തണ്ടയിൽ പച്ചകുത്തി കിടന്നത്. ആ ത്രികോണങ്ങളിലേക്ക് നോക്കാനാവാതെ നാണപ്പനെന്ന സർഗോൻമാദിയുടെ വാക്കൊഴുക്കിൽ പെട്ട് ഞാനാകെ പിടഞ്ഞു. 

 

റെയിൽവേ സ്റ്റേഷനിൽ നിന്നും എരുമച്ചാണകവും ജമന്തി പൂക്കളും മണക്കുന്ന വഴികളിലൂടെ ബസ് സ്റ്റാന്റിലേക്ക് നടക്കുമ്പോഴാണ് മനസ്സിലായത് ഞാൻ ഇറങ്ങിയത് സേലം സ്റ്റേഷനിൽ ആണെന്ന്. തമിഴിന്റെ പൊങ്കൽ രുചിക്ക് വിലകൊടുത്ത് വിശപ്പാറ്റി വായിച്ചതൊക്കെയും കുടഞ്ഞു കളയാനായി തല ശക്തിയായി കുടഞ്ഞപ്പോൾ എനിക്ക് മനസ്സിലായി എക്കാലത്തേക്കുമായി അവയൊക്കെയും എന്റെ തലച്ചോറിൽ ഉറച്ചു പോയെന്ന് ... 

 

പിന്നെ  ഞാൻ എന്നെ പൂർണമായും നാണപ്പന് വിട്ടു കൊടുത്തു. അതല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. അപ്പോഴാണ് മരിയാർ പൂതവും പുലിയും മൃഗാധിപത്യവും ജമന്തി പൂക്കളുടെ സുഗന്ധമുള്ള അന്തരീക്ഷത്തിലേക്ക് ഉത്തരം കിട്ടാ ചോദ്യങ്ങളുമായി നായാട്ടിനിറങ്ങിയത്. സേലം ബസ്റ്റാന്റിൽ പുലരാൻ തുടങ്ങുന്ന ആ രാവറുതിയിൽ ചതുര വടിവുള്ള ഉത്തര കള്ളികളിൽ ഒതുങ്ങാത്ത ചോദ്യങ്ങളുമായി നാണപ്പൻ ശിവതാണ്ഡവമാടി. 

 

പകലൊക്കെ സേലത്ത് വെറുതെ അലഞ്ഞു നടക്കുമ്പോൾ നാണപ്പൻ തീർത്ത ലോകം എന്റെ ഉള്ളിൽ കിടന്ന് പുകഞ്ഞു നീറി. കെട്ടിടങ്ങളുടെ മഞ്ഞനിറത്തിൽ പച്ച കുത്തിയിട്ട വലിയ ത്രികോണങ്ങൾ ഞാൻ കണ്ടു. 

 

തിരികെയുള്ള ബസ് യാത്രയിൽ മറ്റ് കഥകൾ കൂടി വായിച്ച് തീർന്നപ്പോൾ, കഥകൾ എങ്ങനെയൊക്കെ എഴുതാം എന്നതിനേക്കാൾ കഥകൾ എങ്ങനെയൊക്കെ എഴുതരുത് എന്ന വലിയ പാഠമാണ് എനിക്ക് കിട്ടിയത്. 

 

എം.പി.നാരായണപിള്ള കഥ പറയുകയോ എഴുതുകയോ അല്ല ചെയ്തത്. വാക്കുകളിൽ വശീകരണ  മന്ത്രങ്ങൾ ഒളിപ്പിച്ച് ബോധത്തിലേക്ക് തുളച്ചു കയറുകയാണ്. അതിന്റെ മാസ്മരികതയിൽ നിന്നും മോചനമില്ലാതെ നീണ്ടകാലം പിടയാൻ വായനക്കാർ വിധിക്കപ്പെട്ടിരിക്കുന്നു. 

 

യാത്രകളെല്ലാം നിലച്ച ഈ കോവിഡ് കാലത്ത് പഴയ യാത്രകൾ ഓർത്തെടുക്കുമ്പോൾ നാണപ്പൻ കൂട്ട് വന്ന ആ യാത്ര ഏറ്റവും തെളിമയോടെ മുമ്പിൽ നിവരുകയാണ്. മറക്കാനാവാത്ത കഥകളും പരിണാമം എന്ന അപൂർവ്വ സുന്ദര നോവലും മലയാളിക്ക് തന്ന, സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷങ്ങളിൽ നർമ്മം പുരട്ടിയ അസ്ത്രങ്ങൾ കൊണ്ട് നമ്മുടെ കാപട്യങ്ങളെ അരിഞ്ഞു വീഴ്ത്തിയ എം.പി. നാരായണപ്പിള്ള എന്ന വലിയ എഴുത്തുകാരന്റെ സ്മരണകൾക്കു മുമ്പിൽ 

വിനയാദരങ്ങളോടെ...

 

Content Summary: Vayanavasantham, Column written by Abbas TP on M. P. Narayana Pillai.